ഈ നാണത്തിന് ഒരു പ്രത്യേകത ഉണ്ട്...... നാണക്കേട് കൊണ്ടേ നാണം മാറൂ.....
അങ്ങിനെയൊരു നാണക്കേടിലൂടെ എന്റെ നാണം പോയ കഥ പറയാം
ഇന്ന് നഗരത്തിൽ ബസ് കാത്ത് നിൽക്കുമ്പോൾ ആണ് ആ പരസ്യബോർഡ് കണ്ണിൽ പെട്ടത്..
ഇത്രയധികം ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന നഗരത്തിൽ വെറുമൊരു അണ്ടർവെയർ മാത്രം ഇട്ട് നിൽക്കുന്ന ഒരു മനുഷ്യന്റെ പടം....
പുതിയ ഏതോ കമ്പനിയുടെ പരസ്യമാണ്.... ഞാൻ ഇടക്കണ്ണിട്ട് ഒന്ന് നോക്കി ആരെങ്കിലും നോക്കുന്നുണ്ടോ...
ചിലർ നോക്കുന്നു ചിലർ മൈൻഡ് ചെയ്യുന്നില്ല
അപ്പോൾ എനിക്ക് എന്റെ ഒരനുഭവം ഓർമ്മ വന്നു...
ഹോ അത് ഓർക്കുമ്പോൾ......
എന്തായാലും അത് ഞാൻ പറയാം.... ചിരിക്കരുത് ട്ടോ.....
അന്ന് ജോലി ചെയ്യുന്ന കടയുടെ വാർഷികമായിരുന്നു
വാർഷികം ഒക്കെയല്ലേ എല്ലാവരും അടിപൊളി ഡ്രസ്സ് ഒക്കെ വാങ്ങി മുണ്ടും ടീഷർട്ടും .....
കൂട്ടത്തിൽ ഞാനും വാങ്ങി...
ഞാനാണെങ്കിൽ അന്ന് വരെ ഈ മുണ്ട് എന്ന് പറയുന്ന സാധനം വീട്ടിൽ മാത്രമേ ഉടുത്തിട്ടുള്ളൂ....
പുറത്തേക്ക് ആദ്യമായിട്ടാണ് മുണ്ട് ഉടുക്കുന്നത്....
വേണ്ടായിരുന്നു എന്ന് തോന്നി ട്ടോ....
ഭയങ്കര ബുദ്ധിമുട്ടായി തോന്നി .....
അഴിഞ്ഞു പോകുമോ എന്ന പേടി കാരണം ഒരു കൈ എപ്പോഴും മുണ്ടിൽ തന്നെ ആയിരുന്നു....
അങ്ങിനെ ഒരു വിധത്തിൽ വൈകുന്നേരം ആക്കി....
ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാനുള്ള ബസ് കയറാന്‍ വരുമ്പോള്‍ ബസ് അതാ പയ്യെ നീങ്ങിതുടങ്ങിയിരിക്കുന്നു...
ആ ബസ് സ്ഥിരം ബസ് ആണ് അത് പോയി കഴിഞ്ഞാൽ പിന്നെ കുറച്ചു ദൂരം നടന്നു പോയിട്ടെ അടുത്ത ബസ് കയറാൻ പറ്റൂ.....
അതുകൊണ്ടു തന്നെ ഒാടിവന്നു ചാടിക്കയറി....
100 മീറ്റര്‍ ഒാട്ടത്തിൽ കപ്പു കിട്ടിയവനെ പോലെ ചവിട്ടുപടിയിൽ കമ്പിയും പിടിച്ചു നിന്നു....
എന്തോ കാലില്‍ കൂടി ഉൗർന്നു പോകുന്ന പോലെ ഒരു ഫീലിംഗ്...
നോക്കുമ്പോള്‍ വലിയ ഗമയിൽ വീട്ടില്‍ നിന്നും ഉടുത്തോണ്ട് വന്ന മുണ്ടാണ്...
ചവിട്ടു പടിയിലായതു കൊണ്ട് കുനിഞ്ഞു പിടിക്കാനും വയ്യ ....
എന്റെ കൺമുന്നിലൂടെ അതൂർന്ന് താഴേക്ക് പോകുന്നത് കണ്ടു ഞാൻ... ....
ബസ്സിന്റെ ചവിട്ടുപടിയിൽ നേരത്തെ പറഞ്ഞ പരസ്യത്തിലെ മോഡലിലെ പോലെ ഞാന്‍ ......
ചേട്ടോ വണ്ടി നിർത്ത് നിർത്ത് ഞാൻ ഡ്രൈവറെ ഉറക്കെ വിളിച്ചു പറഞ്ഞു....
അലമുറ കേട്ടവരൊക്കെ നോക്കി കണ്ടവർ കാണാത്തവർക്കു വിളിച്ചു കാണിച്ചു കൊടുക്കുന്നു ....
ബസ്സിൽ കൂട്ടച്ചിരി..
ഒച്ചയും ബഹളവും കേട്ട് വഴിയാത്രക്കാരും കടയിലുള്ളവരും നോക്കി ....
എനിക്കാണെങ്കിൽ സങ്കടമാണോ ദേഷ്യാണോ നാണക്കേടാണോ വരുന്നതെന്നറിയാത്ത ഒരു അവസ്ഥ....
ഈ ചൂളുക ചൂളുക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അന്നാണ് ആ അവസ്ഥ എന്താണെന്ന് ഞാൻ അറിഞ്ഞത്.....
നിലവിളി കേട്ട് ഡ്രൈവര്‍ ബസ് നിർത്തി ....
ബസ്സ് പതുക്കെയാണ് പോയതെങ്കിലും കുറച്ചിങ്ങോട്ട് പോന്നു ....
ഈ ആളുകൾ ഒക്കെ ടീവിയിൽ പരസ്യം വരുമ്പോൾ ചിരിക്കാതെ ഇരുന്നു കാണുന്നവരാ
എന്നിട്ടും എന്റെ അവസ്ഥ കണ്ടപ്പോൾ എന്തൊരു ചിരിയാ ചിരിച്ചേ.....
ഹോ ഐസ് ആയി പോയി....
ഞാന്‍ മോഡലായി റോഡിലൂടെ നടന്നു.....
കാർന്നോന്മാരുടെ പുണ്യം അന്ന് അതും പുതിയത് വാങ്ങി ഇടാൻ തോന്നിയത്......
എനിക്കു മുണ്ട് കിടക്കുന്നത് കാണാനുണ്ട് പക്ഷേ എത്ര സ്പീഡിൽ നടന്നിട്ടും അങ്ങോട്ടെത്തുന്നില്ല....
കണ്ണുകൾക്ക് മുമ്പിൽ ഒറ്റ ലക്ഷ്യം മാത്രം... .
നടത്തത്തിന് വേഗത പോരാ എന്ന് തോന്നി...... കാലൊക്കെ കുഴയുന്ന പോലെ.....
നടത്തത്തിന് വേഗത പോരാ എന്ന് തോന്നി...... കാലൊക്കെ കുഴയുന്ന പോലെ.....
ഒരുവിധത്തിൽ ആരെയും നോക്കാതെ അവിടെത്തി മുണ്ടു എടുത്തൊന്ന് ആഞ്ഞു കുടഞ്ഞിട്ട് ഉടുത്തു....
ബസ്സ് ഞാന്‍ തിരിച്ചു വരുന്നത് കാത്ത് നിൽക്കുന്നു ......
എന്റെ പട്ടി പോകും....
എന്നിട്ട് വേണം അവർക്കു പിന്നേം ചിരിക്കാൻ.... തിരിഞ്ഞു പോലും നോക്കിയില്ല നേരെ മുമ്പോട്ട് തന്നെ നടന്നു ...
ഒരാഴ്ചത്തേക്കു ആ വഴി പിന്നെ ഞാൻ പോയില്ല.....
അന്നാണ് തിരുമേനീ എന്റെ നാണം പോയത്....
അത് കഴിഞ്ഞിട്ട് ഇപ്പൊ വർഷം പന്ത്രണ്ട് ആയി എങ്കിലും ഇന്നും ഓർമ്മയിൽ നിൽക്കുന്നു
ഇന്നാലോചിക്കുമ്പോ ചിരിയാണ് വരുന്നത് എങ്കിലും അന്നത്തെ എന്റെ അവസ്ഥ ആലോചിക്കുമ്പോൾ.....ഹോ....
ജയ്‌സൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക