Slider

ഒരു ചായ (ചെറുകഥ)

0

വൈകുന്നേരം ഒരു ചായ കുടിക്കാമെന്നു കരുതിയാണ് സതീർത്ഥ്യനായ രാജുവിനെ വിളിക്കാൻ അവൻെറ വീട്ടിലേക്കു ചെന്നത് .അവിടെ അപ്പോൾ അവൻെറ അമ്മ കല്യാണിയേടത്തി ചൂലും പിടിച്ചു എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ടായിരുന്നു .തിരിച്ചു പോയാലൊ ന്ന് ചിന്തിച്ചെൻകിലും കേറാൻ തന്നെ തീരുമാനിച്ചു .
''ഇൗ തൂമക്കു എന്തിൻെറ കേടാണ് വല്ല പണിക്കോ പാട്ടിനോ പൊക്കൂടെ ,രണ്ടും കെട്ടവൻ ആ പാവം തന്ത പൊലച്ചാമ്പോ തൊട്ടു മോന്തിയാകണ വരെ തെണ്ടിച്ചു കൊണ്ടു വരണത് അരിയൊടുങ്ങാൻ വേണ്ടി ഒരു ജന്മം ,ഇവനെയൊക്കെ ഏത് നേരത്താണോ ദൈവമേ ..........''ഇങ്ങനെ ആണ് വായ്ത്താരി .അകത്തു നിന്നു അവൻെറ ശബ്ദവും കേൾക്കാം ഇങ്ങനെ
''അയ് തള്ള മോന്തിനേരത്ത് അകുറാൻ നിക്കാണ്ട് പോക്കൂടെ നാൻ എന്തെൻകിലും ചെയ്യും അതിന് നിങ്ങക്കെന്താണ് ന്നു ,അപ്പൊ കല്യാണിയേടത്തി പറഞ്ഞു എടാ നിൻറ തന്ത അതായത് എൻെറ കോവാലേട്ടൻ നിൻെറ പ്രായത്തിൽ അയാൾക്കു രണ്ടു പിള്ളേരായടാ .ഉടനെ അവൻെറ മറുപടി അതു എൻെറ കുഴപ്പാണോ തള്ളേ നിങ്ങ നിങ്ങണ്ടെ പാട് നോക്കി പുകീന്നും ന്നു .അപ്പോൾ കല്യാണിയേടത്തി പറഞ്ഞു ആ എക്കി ഇങ്ങനെ തന്നെ വേണം ,നാൻ എത്ര പാട് പെട്ടാണ്ടാ തൂമെ നിന്നെ വളർത്തിയത് ആ എന്നോടു തന്നെ പറയണംണ്ടാ .
പെട്ടെന്നു രാജു ഉമ്മറത്തേക്കു വന്നു എന്നെ കണ്ടു ,അവൻ അടത്തു വന്നപ്പോഴേ fair &lovely യുടെയും cinthol powderൻെറയും സമ്മിശ്രഗന്ധം മൂക്കിലേക്കു അടിച്ചു കയറി .
ഇൗ തള്ള എന്തു കഷ്ടപ്പെട്ടു ന്നാ പറയണത് ,ഇവർ ദീപ്തിടേം അത്ര കഷ്ടപ്പെട്ടോ ആ പാവത്തിൻെറ കണ്ണു വരെ പൊട്ടിപോകേണ്ടതാണ് എന്നിട്ടൂം അവള് പോലീസായി .അമൃതേടെ കാര്യോ ആ പാവത്തിന് അവൾടെ കെട്ടിയവൻെറ കൂടെ കഴിയാൻ പറ്റുണ്ടോ പോരാത്തതിന് അവൾക്കു ഇപ്പോൾ വയറ്റിലും കൂടി ഉണ്ട് .കാർത്തൂൻെറ കാര്യം നിനക്കറിയോ ഒരു ഭാഗം തളർന്നു കിടക്കാണ് ,ബാലചന്ദ്രനെ കാണാൻ പറ്റുണ്ടോ .തള്ള കഷ്ടപ്പെട്ടത്രെ ത്ഫൂൂൂഃ എന്നും പറഞ്ഞു മൂക്കു പിഴിഞ്ഞു ദൂരെ എറിഞ്ഞിട്ടു അവൻ ഷർട്ടിൻെറ അറ്റം കൊണ്ടു കണ്ണു തുടക്കുന്നതിനിടയിലായ് പറഞ്ഞു റേഷൻ കാർഡിൻെറ ഉള്ളിലു വെച്ച അമ്പതുറിപ്പ്യ ഞാൻ എടുത്തിട്ടുണ്ടു ട്ടാ.
എന്നിട്ട് എൻെറ അടത്തു വന്നു സ്വരം താഴ്ത്തിപ്പറഞ്ഞു നീ വരുന്നുണ്ടെ വാടാ ഇപ്പോ പോയാലെ നല്ല ചൂടുള്ള ഉള്ളി വട കിട്ടുള്ളോട്ടാന്നു .അവനോടൊപ്പം നടക്കുന്നതിനിടയിൽ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കല്യാണിയേടത്തി ചൂലും വലിച്ചെറിഞ്ഞു താഴെ ഇരുന്നു ഏങ്ങലടിക്കുന്നതാണ് കണ്ടത് .വിഷമം കൊണ്ടു ഞാൻ തിരിച്ചു വന്നു അവരോട് പറഞ്ഞു കല്യാണിയേടത്തി നിങ്ങ ആ കാര്യം വിടീന്നും അയ് ചെക്കൻ എന്തോ പൊട്ടത്തരം പറഞ്ഞുന്നു വെച്ചു നിങ്ങ കരയണ്ട കാര്യം ഒന്നും ഇല്ലാന്നും
കല്യാണിയേടത്തിയുടെ മറുപടിയിൽ ഞാൻ ആകെ തരിച്ചിരുന്നു പോയ് ,
ആവു അതല്ലടാ കുട്ടിയേ ആ തൂമ പറഞ്ഞ പോക്കണം കേട് കേട്ടിട്ടല്ല നാൻ കരഞ്ഞത് ,ദീപ്തീ പോലിസാണ്ടാ ദിവ്യാപ്രകാശൻ എമ്മെല്ലെയാണ്ടാ അതു പോലെയാണോ അമൃതേം കാർത്തൂം അതുങ്ങളു പാവങ്ങളാണ്ടാ അതു വിചാരിക്കുമ്പോ തന്നെ എൻെറ കണ്ണീന്നു കൊടാകൊടാന്നു വെള്ളം വരുംന്നു .
ഉള്ളി വട തിന്നുന്നതിനിടയിൽ ഞാൻ അവനോട് ചോദിച്ചു ടാ അവര് ശരി ,നീ എങ്ങനെയാണ്ടാ സീരിയലിലെ ആൾക്കാരിൻെറ പേരൊക്കെ അറിയണത് ന്നു .
ഉള്ളി വടയിലെ തുളയുടെ വലുപ്പം കൂട്ടിയ ശശിയേട്ടനോടുള്ള ദേഷ്യം മറച്ചു പിടിച്ചു പല്ലു കടിച്ചു കൊണ്ടവൻ പറഞ്ഞു അതൊക്കെ ആര്ക്കു അറിയണ് ആ പണ്ടാരത്തള്ള ഉറക്കത്തിൽ പിച്ചും പേയും പറയണത് കേട്ടു അറിഞ്ഞത് ആണെന്നു ....
വടയിലെ ഉള്ളി മുഴുവൻ സീരിയൽ നായികമാർക്കു ഡെഡിക്കേറ്റ് ചെയ്തു ഒരു ചായയും കുടിച്ചു ഞങ്ങൾ ഞങ്ങടെ പതിവു ജോലിയായ മൗത്ത് വാച്ചിംഗിലേക്കു കടന്നു .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo