എഴുതിയത് : അജിത ജോൺ
പപ്പയോട് യാത്ര പറഞ്ഞ് ഹോസ്റ്റലിന്റെ് വാതിൽ കടന്നതും സാന്ദ്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ..
3 വർഷങ്ങൾക്കുശേഷം പപ്പ ഗൾഫിൽ നിന്നും വന്നിരിക്കുന്നു . ഞങ്ങൾക്ക് നൽകുവാനായി കുന്നോളം സ്നേഹവുമായിട്ട് .... പക്ഷേ ഈ ഒരു മാസം എത്ര പെട്ടന്നാ കടന്നുപോയത് ... നാളെ പപ്പ തിരിച്ചുപോവും.... ചെയ്തു തീർത്തിട്ടും പിന്നെയും പിന്നെയും കുമിഞ്ഞു കൂടുന്ന നൂറായിരം ബാധ്യതയുമായി ...എന്നാലും എത്ര ദൂരത്തായിരുന്നാലും പപ്പയുടെ ആ സ്നേഹത്തിന്റെ് മാറ്റിനെ വെല്ലാൻ മറ്റൊന്നിനെക്കൊണ്ടുമാവില്ല ...
3 വർഷങ്ങൾക്കുശേഷം പപ്പ ഗൾഫിൽ നിന്നും വന്നിരിക്കുന്നു . ഞങ്ങൾക്ക് നൽകുവാനായി കുന്നോളം സ്നേഹവുമായിട്ട് .... പക്ഷേ ഈ ഒരു മാസം എത്ര പെട്ടന്നാ കടന്നുപോയത് ... നാളെ പപ്പ തിരിച്ചുപോവും.... ചെയ്തു തീർത്തിട്ടും പിന്നെയും പിന്നെയും കുമിഞ്ഞു കൂടുന്ന നൂറായിരം ബാധ്യതയുമായി ...എന്നാലും എത്ര ദൂരത്തായിരുന്നാലും പപ്പയുടെ ആ സ്നേഹത്തിന്റെ് മാറ്റിനെ വെല്ലാൻ മറ്റൊന്നിനെക്കൊണ്ടുമാവില്ല ...
നാളെ എനിക്ക് nursing 3rd year Exam ഉണ്ട് ; അതുക്കൊണ്ട് മാത്രമാണ് ഇത്രയും നേരത്തെ ഹോസ്റ്റലിലേക്ക് മടങ്ങി വരേണ്ടി വന്നത്. അല്ലെങ്കിൽ പപ്പയെ യാത്രയാക്കിയിട്ടു മാത്രമേ ഞാൻ വരുമായിരുന്നുള്ളൂ ... എന്നാലും കുഴപ്പമില്ല പപ്പ മടങ്ങിപ്പോകുബോൾ മമ്മിയുടെ മുഖത്ത് കാണുന്ന സങ്കടവും , അനിയന്റെ് ഉച്ചത്തിലുള്ള കരച്ചിലും കാണാതിരിക്കാമല്ലോ ..അതു കൂടി കാണുബോൾ എന്റെ നെഞ്ച് പൊട്ടി പോകുന്നതുപോലെ തോന്നും .. സാന്ദ്ര പപ്പ നിന്നിടത്തേക്ക് തിരിഞ്ഞൊന്നു നോക്കി , അതെ എന്റെ പപ്പ എന്നയും നോക്കി അതെ നിൽപ്പ് നിൽക്കുന്നു ...
പപ്പക്ക് എന്നെയും അനിയനെയും അടുത്ത് ചേർത്തിരുത്തി കഥകൾ പറഞ്ഞു തരണമെന്നും ഞങ്ങളെ ഒത്തിരിയധികം ലാളിക്കണമെന്നുണ്ട് ... പക്ഷേ പറഞ്ഞ ദിവസം തന്നെ ജോലിയിലേക്ക് പ്രവേശിച്ചില്ലെങ്കിൽ കുടുംബം വഴിയാധാരമാവും അതുക്കൊണ്ട് മാത്രമാണ് പിന്നെയും ഒരു മടങ്ങിപ്പോക്ക് പപ്പ ആഗ്രഹിക്കുന്നത് ...
എനിക്കിപ്പോൾ വയസ്സ് 20 തികഞ്ഞു ... ഈ വർഷത്തിനിടയിൽ പപ്പയും മമ്മിയും ഒരിക്കൽ പോലും പിണങ്ങി ഞാൻ കണ്ടിട്ടില്ല ... നാട്ടിലോട്ടു വരുബോൾ മനസ്സ് നിറയെ സന്തോഷമാണെങ്കിൽ ... തിരിച്ചു പോക്കിന്റെ് ദിനങ്ങൾ അടുത്തു വരുന്തോറും മനസ്സിൽ തീക്കനൽ കോരിയിടുന്ന പ്രതീതിയാണെന്ന് പപ്പ പലപ്പോഴും പറയാറുണ്ട് ....
സാന്ദ്ര കണ്ണുകൾ തുടച്ച് വീണ്ടും നടന്നു .. ഇനിയൊരു തിരിഞ്ഞു നോട്ടം സാധ്യമല്ല .... എന്റെ പപ്പയുടെ കണ്ണു കളിലെ ചുവപ്പ് നിറം എന്നിലും ബാധിച്ചു തുടങ്ങിയിരിക്കുന്നു ... ഒരു പക്ഷേ എന്റെ ഈ ഈറനണിങഞ്ഞ കണ്ണുകൾ കാണുബോൾ പപ്പക്ക് സഹിക്കാനാവില്ല . ഇനി പപ്പയോടുള്ള കിളിക്കൊഞ്ചൽ ഫോണിലൂടെ മാത്രം... അവൾ പപ്പയെക്കുറിച്ചോർത്ത് ഹോസ്റ്റലിന്റെ് നടവഴിയിലൂടെ നടന്നു ... അപ്പോഴാണ് ആ കാഴ്ച്ച അവളുടെ കണ്ണുകളിൽ ഉടക്കിയത് .. ഒരു കാഴ്ച്ച വസ്തുവിനെ കണ്ടപോലെ എന്നെയും പപ്പയെയും നോക്കി ചുമരിനോട് ചേർന്ന് എന്റെ പ്രിയ കൂട്ടുകാരി സ്നേഹ നിൽക്കുന്നു ...
സ്നേഹ..... ഇവളെന്റെ് പ്രിയ കൂട്ടുകാരിയാണെങ്കിലും ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയാണിവൾ ... എപ്പോഴും നിറഞ്ഞ കണ്ണുകളും വാടിയ മുഖവുമായിരിക്കും ... അവളുടെ മനസ്സിനെ ആഴത്തിൽ എന്തൊക്കെയോ മുറിപ്പെടുത്തുന്നുണ്ട് ... പക്ഷെ എത്ര ചോദിച്ചിട്ടും ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ല ...
സാന്ദ്ര സ്നേഹയുടെ അരികിലേക്കായ് നടന്നു ചെന്നു ... പിന്നെ അവളുടെ കെെകളിൽ പിടിച്ചുക്കൊണ്ട് റൂമിനെ ലക്ഷ്യം വച്ചു നടന്നു ....
സാന്ദ്ര നീ എത്ര ഭാഗ്യവതിയാണെടീ .....
സ്നേഹയുടെ നാവിൽ നിന്നും ഉതിർന്നു വീണ ആ വാക്ക് കേട്ട് സാന്ദ്ര തല ചെരിച്ചൊന്ന് അവളെ നോക്കി ....
അതെ സ്നേഹ യുടെ കണ്ണുകൾ നിറയുന്നുണ്ട് .... പലപ്പോഴും അവളുടെ പപ്പയെക്കുറിച്ച് ഞാൻ ചോദിച്ചിട്ടുണ്ട് ... പക്ഷേ എന്റെ് ചോദ്യത്തിനുള്ള ഉത്തരം എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.... ഇന്ന് അതിനുള്ള ഉത്തരം കണ്ടത്തണം .... എന്റെ കൂട്ടുകാരിയുടെ വേദനകളെ ഒരു ശതമാനമെങ്കിലും കുറയ്ക്കണം ... രണ്ടും കൽപ്പിച്ച് സാന്ദ്ര സ്നേഹയുടെ മിഴികളിലേക്കായ് നോട്ടമിട്ടുക്കൊണ്ട് ചോദിച്ചു ....
നീയെന്താ സ്നേഹ നിന്റെ വിഷമങ്ങൾ പലതും എന്നിൽ നിന്നും മറച്ച് വയ്ക്കുന്നത് .. നിന്റെ ദുഃഖങ്ങളെ കുറച്ചെങ്കിലും എന്നോട് പങ്ക് വയ്ക്കുവാണെങ്കിൽ , നിന്റെ മനസ്സിന്റെ ഭാരം അല്പമെങ്കിലും കുറയില്ലേ ... നീയെന്താ പപ്പയെക്കുറിച്ചൊന്നും എന്നോട് പറയാത്തത് ....
നീയെന്താ സ്നേഹ നിന്റെ വിഷമങ്ങൾ പലതും എന്നിൽ നിന്നും മറച്ച് വയ്ക്കുന്നത് .. നിന്റെ ദുഃഖങ്ങളെ കുറച്ചെങ്കിലും എന്നോട് പങ്ക് വയ്ക്കുവാണെങ്കിൽ , നിന്റെ മനസ്സിന്റെ ഭാരം അല്പമെങ്കിലും കുറയില്ലേ ... നീയെന്താ പപ്പയെക്കുറിച്ചൊന്നും എന്നോട് പറയാത്തത് ....
സാന്ദ്ര, എനിക്ക് നിന്നോട് എല്ലാം തുറന്നു പറയണമെന്നുണ്ട് .. പക്ഷേ കഴിയാറില്ല .... ഞാനെന്റെ് പപ്പയെക്കുറിച്ച് എന്തു പറയാനാ ... വാക്കുകൾ ക്കൊണ്ട് പറഞ്ഞു തീർക്കാൻ മാതിരി ഒന്നുമില്ലെനിക്ക് ........
നിങ്ങളെയെല്ലാവരെയും വിട്ടകന്നുപോകാൻ ഇഷ്ടമില്ലാഞ്ഞിട്ടുപോലും മക്കൾക്കും ഭാര്യക്കും വേണ്ടി ദൂരത്തുപോയി ജോലി ചെയ്യുകയും കിട്ടുന്ന സമയങ്ങളിൽ മുടക്കം കൂടാതെ ഫോൺ വിളിക്കുകയും ,കാത്തിരുന്ന് കാത്തിരുന്ന് ലീവ് കിട്ടു ബോൾ ഭാര്യയെയും മക്കളെയും കാണാൻ ഒാടി വരുന്ന സ്നേഹ നിധിയായ പപ്പയില്ലേ നിനക്ക് .... പക്ഷെ എനിക്കും എന്റെ കൂടപ്പിറപ്പുകൾക്കും സ്നേഹ നിധിയായ പപ്പയില്ല ..... ഞങ്ങളുടെ പപ്പയിൽ നിന്നും സ്നേഹത്തോടെയുള്ള ഒരു വാക്കോ ,ഒരു തലോടലോ ഒന്നും തന്നെ ഞങ്ങളിതുവരെ അറിഞ്ഞിട്ടില്ല ... പപ്പ ഉണ്ടോ എന്നു ചോദിക്കുബോൾ , ആ ചോദ്യത്തിൽ നിന്നും എങ്ങനെ ഒാടിയോളിക്കുമെന്ന് പോലും ഞങ്ങൾക്കറിയില്ല ...
ഇതെല്ലാം കേട്ട് സാന്ദ ഒന്നും മനസ്സിലാവാതെ സ്നേഹയെ തറപ്പിച്ചു നോക്കി നിന്നു ... നീയെന്തൊക്കെയാ ഈ പറയുന്നത് എന്താണെന്നു വച്ചാൽ തെളിയിച്ചു പറയ് ..
ഇതെല്ലാം കേട്ട് സാന്ദ ഒന്നും മനസ്സിലാവാതെ സ്നേഹയെ തറപ്പിച്ചു നോക്കി നിന്നു ... നീയെന്തൊക്കെയാ ഈ പറയുന്നത് എന്താണെന്നു വച്ചാൽ തെളിയിച്ചു പറയ് ..
എന്റെ പപ്പയുടെയും മമ്മിയുടെയും പ്രണയ വിവാഹമായിരുന്നു പറയാം .. ആദ്യം കണ്ടുമുട്ടിയപ്പോഴും പരസ്പരം സ്നേഹിച്ചു തുടങ്ങിയപ്പോഴും സ്നേഹ സബന്നനായ മനുഷ്യൻ അതായിരുന്നു ഞങ്ങളുടെ പപ്പ ... പക്ഷേ ആ പ്രണയം വിവാഹത്തിൽ കലാശിച്ചപ്പോൾ ആണ് തിരിച്ചറിയുന്നത് ... ആ സ്നേഹ സബന്നതക്ക് പിന്നിൽ മുഖമൂടിയണിഞ്ഞ ചെന്നായ യുടെ മുഖമുണ്ടെന്ന് ....
മമ്മി എല്ലാം സഹിച്ചും പൊറുത്തും വർഷങ്ങൾ തള്ളിനീക്കി .... താലി ചാർത്തിയ പുരുഷനുണ്ടായിട്ടും സ്നേഹമെന്ന വാക്ക് ഉച്ചരിക്കാൻ മറന്നു പോയ നിമിഷത്തിലാണ് ഞാനും ചേച്ചിയും അനിയത്തിയും ജനിച്ചത് .... പപ്പയുടെ സ്നേഹം ഒരു അംശം പോലും ഞങ്ങൾ അനുഭവിച്ചറിഞ്ഞിട്ടില്ലെങ്കിലും , മമ്മി യുടെ സ്നേഹം ഏറ്റവുമധികം അനുഭവിച്ചറിഞ്ഞതും , ഒരു മാതൃ സ്നേഹത്തിന്റെ് വേദന കളും ,ആ നെഞ്ചിൽ തളം കെട്ടിക്കിക്കുന്ന നീറ്റലുകളും തിരിച്ചറിഞ്ഞിട്ടുള്ളതും ഞങ്ങളായിരിക്കും .....
എല്ലാ ദിവസവും രാത്രി കാലങ്ങളിൽ പപ്പ കുടിച്ചു കയറി വരും .... പിന്നെ ആ രാത്രി മുഴുവനും അന്ധകാരമായിരിക്കും .... മമ്മിയെ അസഭ്യം പറഞ്ഞും ഞങ്ങളെയെല്ലാവരെയും ഉപദ്രവിച്ചും ആനന്ദം കണ്ടെത്തും .... ദിവസങ്ങളോളമല്ല വർഷങ്ങളോളം ഞങ്ങളനുഭവിച്ചു ആ ദുരിത യാധന ... ജീവിതം മടുത്തപ്പോൾ ഈ ജീവിതമങ്ങ് അവസാനപ്പിച്ചാലോയെന്ന് പലവട്ടം മമ്മി ഞങ്ങളോട് ചോദിച്ചതാ ... പക്ഷേ ജീവിക്കാനുള്ള ഞങ്ങളുടെ കൊതിയും അനിയത്തിയുടെ മുഖവും കണ്ടിട്ടാണ് പലപ്പോഴും അതിൽ നിന്നൊക്കെ മമ്മി പിൻമാറിയത് ....
ദിവസങ്ങൾ പിന്നിടുന്തോറും പപ്പയുടെ സ്വഭാവം വളരെ ക്രൂരമായി വന്നു തുടങ്ങി ...രാവിലെ മനസ്സമാധാത്തിന്റെ് അന്തരീക്ഷം വന്ന് എത്തിനോക്കിയിട്ടു പോകുമെങ്കിലും രാത്രി എല്ലാം തകിടം മറിയും ...രാവിലെ പപ്പ ജോലിക്കു പോകുന്നതുക്കൊണ്ട് മാത്രമാണ് ആ നിമിഷം സമാധാനം ലഭിക്കുന്നത് .... ഈ സൂര്യൻ മൺമറഞ്ഞ് ഇരുട്ടെന്ന അന്ധകാരം പ്രവേശിക്കാതെയിരുന്നെങ്കിൽ , ഒരു ദിവസമെങ്കിൽ ഒരു ദിവസം സമാധാനത്തോടെയിരിക്കാമായിരുന്നെന്ന് ഞാനെത്ര വട്ടം ചിന്തിച്ചിരിക്കുന്നു ....
ദിവസങ്ങൾ പിന്നിടുന്തോറും പപ്പയുടെ സ്വഭാവം വളരെ ക്രൂരമായി വന്നു തുടങ്ങി ...രാവിലെ മനസ്സമാധാത്തിന്റെ് അന്തരീക്ഷം വന്ന് എത്തിനോക്കിയിട്ടു പോകുമെങ്കിലും രാത്രി എല്ലാം തകിടം മറിയും ...രാവിലെ പപ്പ ജോലിക്കു പോകുന്നതുക്കൊണ്ട് മാത്രമാണ് ആ നിമിഷം സമാധാനം ലഭിക്കുന്നത് .... ഈ സൂര്യൻ മൺമറഞ്ഞ് ഇരുട്ടെന്ന അന്ധകാരം പ്രവേശിക്കാതെയിരുന്നെങ്കിൽ , ഒരു ദിവസമെങ്കിൽ ഒരു ദിവസം സമാധാനത്തോടെയിരിക്കാമായിരുന്നെന്ന് ഞാനെത്ര വട്ടം ചിന്തിച്ചിരിക്കുന്നു ....
ഒരു മിഠായിയോ ... നല്ല ഉടുപ്പുകളോ ഒന്നും തന്നില്ലെങ്കിലും വേണ്ടാ ,... ഒരു വട്ടമെങ്കിലും സ്നേഹത്തോടെ തലോടിയിരുന്നെങ്കിൽ , മമ്മിയോടൊന്ന് സ്നേഹത്തോടെ സംസാരിച്ചിരുന്നെങ്കിൽ , അതു മാത്രം മതിയാവും ഞങ്ങളുടെ പപ്പയെ ജീവനു തുല്യം സ്നേഹിക്കാൻ .. പക്ഷേ ഇതുവരെ ഒരിറ്റു സ്നേഹം പോലും ഞങ്ങൾക്ക് തന്നിട്ടില്ല ....
ചുരുളഴിയാത്ത രഹസ്യ ങ്ങളുടെ കലവറ തനിക്ക് മുബിലേക്കായ് തുറന്നു കാട്ടുന്ന സ്നേഹയെ സാന്ദ്ര പകപ്പോടെ നോക്കി ...
അതെ ഞാനെത്ര ഭാഗ്യവതിയാ ... എന്റെ പപ്പ ഞങ്ങൾക്കായ് സ്നേഹം കൊണ്ട് തുലാഭാരം കെട്ടുന്നു ...ഒരോ ദിവസം തുലാഭാരത്തിന് തൂക്കം കൂടുന്നതല്ലാതെ കുറയുന്നില്ല ... സാന്ദ്ര മനസ്സുക്കൊണ്ട് സ്നേഹ നിധിയായ പപ്പയെ വണങ്ങി.....
സാന്ദ്ര നിനക്കറിയോ ... ഒരു ദിവസം രാത്രി പപ്പ കുടിച്ചു വന്നിട്ട് അനിയത്തിയെ ചവിട്ടിത്തെറിപ്പിച്ചു ... അന്ന് എന്റെ അനിയത്തി വേദനക്കൊണ്ട് പുളഞ്ഞ രംഗം എന്റെ കണ്ണിൽ ഇപ്പോഴുമുണ്ട് .... ആർക്കെങ്കിലും തോന്നോടീ ആ ഇളം പ്രായത്തിൽ അതിനെ വേദനിപ്പിക്കാൻ ... അന്നു രാത്രി വേദനക്കൊണ്ട് തളർന്നൊടിഞ്ഞു തൂങ്ങിയ അനിയത്തിയെയും ഞങ്ങളെയും കൊണ്ട് മമ്മി എവിടെ പോകാനാ ... പപ്പയുടെയും മമ്മിയുടെയും പ്രണയ വിവാഹമായിരുന്നതുക്കൊണ്ട് വീട്ടുകാരുമായി അകൽച്ചയിലാണ് ... കുറച്ചെങ്കിലും ആശ്വാസം എന്നു പറയാൻ അകന്ന ബന്ധത്തിലുള്ള അങ്കിൾ മാത്രമാണ് .... പക്ഷേ ആ പാതി രാത്രി അവിടേക്ക് എങ്ങനെ പോകാനാ .... മമ്മി ഞങ്ങളെ മൂന്നെണ്ണത്തിനെയും വലിച്ചുക്കൊണ്ട് അടുത്തുള്ള വാഴത്തോട്ടത്തിൽ ഒരു സുരക്ഷിത താവളം കണ്ടെത്തി .... അപ്പോഴും അനിയത്തിയുടെ ഏങ്ങിയുള്ള കരച്ചിൽ നിലച്ചിരുന്നില്ല ...
പിറ്റേന്ന് രാവിലെ വാഴത്തോപ്പിൽ നിന്നും ഞങ്ങളെയും കുഞ്ഞനിയത്തിയെയും വാരിയെടുത്ത് മമ്മി നടന്നടുത്തു വീട്ടിലേക്ക് ...... വീട്ടിൽ ചെല്ലുബോൾ വാതിൽ തുറന്ന് കിടക്കുന്നുണ്ട് .... പേടിയോടെയാണ് വീടിന്റെ അകത്തളത്തിലേക്ക് കയറിയത് .... എന്നാൽ അവിടെ പപ്പയോ .... പപ്പയുടെ ഡ്രസ്സും ഒന്നും തന്നെയില്ലായിരുന്നു ..... മമ്മി അങ്കലാപ്പോടെ അവിടെയാകെ അന്വക്ഷിച്ചെങ്കിലും കണ്ടെത്താനായില്ല ... പിന്നെയാണറിയുന്നത് പപ്പയുടെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകയോടൊപ്പം ഒളിച്ചോടിയെന്ന് ....
ആരൊക്കെ ഉണ്ടേലും ഇല്ലേലും ജീവിച്ചല്ലേ തീരു .... അതുക്കൊണ്ട് കുഞ്ഞനിയത്തിയെ അങ്കിളിന്റെ് വീട്ടിലും , എന്നെയും ചേച്ചിയെയും അടുത്തുള്ള ഒാർഫനേജിലുമാക്കിയിട്ട് അടുത്തുള്ള വീട്ടുകാരോടൊപ്പം മമ്മി ഇംഗ്ലണ്ടിലോട്ട് പറന്നു .... വലിയ പത്രാസ് കൂടിയ ജോലിയൊന്നുമല്ല.... ആ വീട്ടിലെ അടുക്കള എന്ന അങ്കത്തട്ടിലെ ഒരു വേലക്കാരിയായിട്ട് .... ഞങ്ങളെ പിരിഞ്ഞുപോകാൻ ആഗ്രഹമുണ്ടായിട്ടല്ല ... പക്ഷേ പിരിഞ്ഞല്ലേ തീരൂ .... ഞങ്ങൾ ആരുടെയും മുബിൽ കെെ നീട്ടാതിരിക്കാനായി ... ഞങ്ങളെ സ്നേഹിച്ചു തീരത്തെ കുറയേറെ സ്നേഹവും ഒളിപ്പിച്ചു വച്ചുക്കൊണ്ട് ദൂരത്തേക്കായ് പോയ് .... മമ്മി പോയിട്ട് ഇപ്പോൾ വർഷം 6 തികയുന്നു .... ഇതിനിടയിൽ മമ്മി ഒരു പ്രാവിശ്യം വന്നിട്ടുപോയി ചേച്ചിയുടെ വിവാഹം നടത്താൻ ...അങ്ങനെ ഞങ്ങൾക്ക് സ്നേഹ നിധിയായ ഒരു ചേട്ടനെയും കിട്ടി ... കുഞ്ഞനിയത്തി ഇപ്പോൾ ചേച്ചിയുടെ അടുത്താണ് ....ചേച്ചി വിളിക്കുബോഴൊക്കെ പറയും നമ്മുടെ അനുമോൾ ഇപ്പോഴും ഉറക്കത്തിൽ കിടന്ന് ഞെട്ടിത്തെറിക്കുകയാണെന്ന് ... അന്ന് പപ്പ ചവിട്ടിയ ചവിട്ടില്ലേ ആ പേടി ഇപ്പോഴും മാറിയിട്ടില്ല അവളിൽ നിന്നും .... സംസാരത്തിനിടക്ക് സ്നേഹ കണ്ണുകളെ തുടച്ചുക്കൊണ്ടേയിരുന്നു .....
സാന്ദ്ര നീ പറഞ്ഞതു ശരിയാണ് ... നിന്നോട് എന്റെ സങ്കടം പങ്ക് വച്ചപ്പോൾ ഒരു സമാധാനം .... സ്നേഹ സാന്ദ്രയുടെ കെെകളെ മുറുകെപ്പിടിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .... എന്നാലും ഒരു സംശയം ...
സ്നേഹേ നീ പിന്നീടൊരിക്കലും പപ്പയെ കണ്ടിട്ടില്ലേ .....
സ്നേഹ ഇല്ലെന്നർത്ഥത്തിൽ ചുമലൊന്നാട്ടി ...
സാന്ദ്രാ . .. ഈ വെള്ളിയാഴ്ച്ച മമ്മി നാട്ടിലെത്തും ... നാളത്തെ എക്സാം കഴിഞ്ഞ് ഞാൻ വീട്ടിലോട്ട് പോവും , , വേഗം തന്നെ അന്നത്തെ ദിവസവും പിറ്റേ ദിവസവും കടന്നുപോയി .... രാവിലെത്തന്നെ സാന്ദ്ര യോട് യാത്ര പറഞ്ഞ് അവളിറങ്ങി ....
സ്നേഹേ നീ പിന്നീടൊരിക്കലും പപ്പയെ കണ്ടിട്ടില്ലേ .....
സ്നേഹ ഇല്ലെന്നർത്ഥത്തിൽ ചുമലൊന്നാട്ടി ...
സാന്ദ്രാ . .. ഈ വെള്ളിയാഴ്ച്ച മമ്മി നാട്ടിലെത്തും ... നാളത്തെ എക്സാം കഴിഞ്ഞ് ഞാൻ വീട്ടിലോട്ട് പോവും , , വേഗം തന്നെ അന്നത്തെ ദിവസവും പിറ്റേ ദിവസവും കടന്നുപോയി .... രാവിലെത്തന്നെ സാന്ദ്ര യോട് യാത്ര പറഞ്ഞ് അവളിറങ്ങി ....
മൂന്ന് വർഷങ്ങൾക്ക് ശേഷം മമ്മി വരുന്നു ഞങ്ങളുടെ അരികിലേക്ക് ... വീടിനെ ലക്ഷ്യം വച്ച് നടക്കുബോൾ അവളുടെ ചിന്ത മുഴുവനും മമ്മിയെക്കുറിച്ച് മാത്രമായിരുന്നു ......
തന്നോട് യാത്ര പറഞ്ഞിറങ്ങിയ സ്നേഹയെ നോക്കി സാന്ദ്ര നിമിഷങ്ങളോളം അവിടെത്തന്നെ നിന്നു ..
പപ്പയും മമ്മിയും മക്കളുമടങ്ങുന്ന കുടുംബം ആ സന്തോഷം വേറൊന്നു തന്നെയാണ് ....ആരെയും അളക്കാൻ കഴിയില്ലന്നു പറയുന്നത് എത്രയോ ശരിയാണ് .... അവളുടെ മൂകമായ ഇരുപ്പും ഒന്നും തുറന്നു പറയാത്തതും എന്നെ വേറെന്തൊക്കെയോ ചിന്തിപ്പിച്ചിട്ടുണ്ട് ..... പക്ഷേ എന്റെ ചിന്തകൾക്ക് എത്രയോ വിപരീതമാണ് അവളുടെ നാവിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ....
അങ്ങനെ ദിവസങ്ങൾ വളരെ വേഗത്തിൽ തന്നെ കടന്നുപോയിക്കൊണ്ടിരുന്നു .... ഇന്ന് സ്നേഹ പോയിട്ട് ആഴ്ച്ച മൂന്ന് തികയുന്നു ... എത്ര ദിവസമായി അവളുമായി ഒന്ന് സംസാരിച്ചിട്ട് .. സാന്ദ്ര ഫോണെടുത്ത് സ്നേഹയെ വിളിക്കാൻ തുനിഞ്ഞതും അവളെത്തേടി സ്നേഹയുടെ കോളെത്തി ....
സാന്ദ്ര വേഗം കോൾ അറ്റൻഡ് ചെയ്ത് കാതിലോടമർത്തി ..
സാന്ദ്ര നാളെ നീയൊന്നു വീട്ടിലോട്ട് വരണം ... വളരെ അത്യാവശ്യമാണ് .. ഇത്രയും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു ...
കുറച്ച് നേരം മാത്രമേ സംസാരിച്ചുള്ളുവെങ്കിലും സ്നേഹയുടെ സംസാരത്തിൽ സന്തോഷം തളം കെട്ടിക്കിടക്കുന്നതുപോലെ തോന്നി ... എന്തായാലും നാളെത്തന്നെ പോകണം ... നാളെ ഞായറാഴ്ച്ച ആയതുക്കൊണ്ട് കുഴപ്പമില്ല .. അല്ലെങ്കിൽ പിന്നെ ഹോസ്റ്റലിൽ നിന്നും ക്ലാസിൽ നിന്നും ലീവെടുത്ത് പോകാൻ ബുദ്ധിമുട്ടാകും .....
പിറ്റേ ദിവസം തന്നെ സാന്ദ്ര സ്നേഹയുടെ വീട്ടിലേക്ക് തിരിച്ചു ... വീടിന്റെ ഗെയിറ്റിൽ എത്തിയപ്പോഴേക്കും സ്നേഹ അവളുടെ അടുത്തേക്കായ് ഒാടി വന്ന് വീട്ടിലേക്ക് ക്ഷണിച്ചു .... അവളുടെയൊപ്പം നടക്കുന്നതിനൊപ്പം സാന്ദ്ര അവളെ അടിമുടിയൊന്ന് വീക്ഷിച്ചു ... ഈ മൂന്ന് വർഷത്തിനിടയ്ക്ക് കാണാത്ത സന്തോഷവും പ്രസന്നതയും ഇവളുടെ മുഖത്ത് ഇപ്പോഴുമുണ്ട് അതെന്തായിരിക്കും .....
സ്നേഹേ ... നീയിന്ന് നല്ല സന്തോഷത്തിലാണല്ലോ എന്താ കാര്യം ....
നീയ് വായോ സാന്ദ്ര അതൊക്കെയുണ്ട് ... അവൾ ഹാൾ കടന്ന് മമ്മിയുടെ റൂമിനെ ലക്ഷ്യം വച്ച് നടന്നു ... പിന്നാലെ സാന്ദ്രയും അവളോടൊപ്പം നടന്നു ... മമ്മിയുടെ മുറിയുടെ വാതിൽക്കലെത്തിയപ്പോൾ അവൾ ചുമരിന് മറവിലേക്കായ് നിന്നുക്കൊണ്ട് മുറിയിലേക്കായ് കെെകൾ ചൂണ്ടി ... സന്ദ്രാ ആ ചൂണ്ടുവിരലിനുനേരെയായി നോക്കി ... ഒരു മനുഷ്യൻ കട്ടിലിൽ ചുരുണ്ടു കൂടിക്കിടക്കുന്നുണ്ട് ... അയ്യാളോട് ഒട്ടിച്ചേർന്ന് മമ്മിയും ഇരിക്കുന്നുണ്ട് ... അയ്യാളുടെ കെെകൾ മമ്മി യുടെ കെെകളെ വരിഞ്ഞു മുറുക്കിയിരിക്കുന്നതായി കണ്ടു .....
സാന്ദ്ര ഇതാരാണെന്ന ചോദ്യരൂപേണെ സ്നേഹയെ നോക്കി ... പിന്നെ ഈ വ്യക്തി ആരാണെന്ന് സ്നേഹയോടായി തിരക്കി ...
ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഞങ്ങളുടെ പപ്പയെക്കുറിച്ച് ....അതാണ് ഞങ്ങളുടെ പപ്പ ...
നീയെന്താ ഈ പറയുന്നത് ... അപ്പോൾ അന്ന് പപ്പയോടൊപ്പം ഒളിച്ചോടിയ പെണ്ണോ .. നിങ്ങൾ എങ്ങനെ പപ്പയെ കണ്ടെത്തി ....
അന്നത്തെ ആ പെണ്ണ് പപ്പയുടെ കെെയ്യിലുണ്ടായിരുന്ന സബാദ്യമൊക്കെ സ്വന്തമാക്കിക്കഴിഞ്ഞപ്പോൾ പപ്പയെ നടുറോഡിലേക്ക് വലിച്ചെറിഞ്ഞു ... പിന്നെ കണ്ടുമുട്ടിയത് .... ഞാനന്ന് നിന്നോട് യാത്ര പറഞ്ഞിട്ട് വന്നില്ലേ ... ആ ദിവസം ബസ്സ് സ്റ്റോപ്പിൽ ഒരു പിച്ചക്കാരനായി മറ്റുള്ളവരുടെ മുൻപിൽ കെെനീട്ടി നിൽക്കുന്നു ... ശരിയായൊന്നു നിവർന്നു നിൽക്കാൻ കഴിയാതെ ഒട്ടിയ വയറുമായി ....
ഞങ്ങളെ സ്നേഹിച്ചിട്ടില്ലെങ്കിലും , സ്നേഹത്തോടെ ഒരു നോട്ടം പോലും തന്നിട്ടില്ലെങ്കിലും ഞങ്ങളുടെ പപ്പയല്ലേ .... ഈ ഭൂമിയിലേക്ക് വരാനായി ജന്മം തന്ന ആളല്ലേ .. എത്ര ഉപദ്രവിച്ചാലും ആ കിടപ്പ് കണ്ടില്ലെന്നു നടിക്കാനായില്ല .... പിന്നെ മമ്മി ഇപ്പോഴും പരിശുദ്ധമായിക്കൊണ്ട് നടക്കുന്ന താലിയുടെ മഹത്ത്വം.... അതുക്കൊണ്ട് തള്ളിക്കളയാനായില്ല കൊണ്ടു വന്നു ഞങ്ങളുടെ പപ്പയെ .... ഇന്നിപ്പോൾ ഈ കുറഞ്ഞ ദിവസംക്കൊണ്ട് പപ്പ ഞങ്ങളെ സ്നേഹിച്ചു കൊല്ലുകയാണ് ... പപ്പയുടെ സ്നേഹം ഞങ്ങളും ആവോളം അനുഭവിക്കുന്നുണ്ട് ....
ഒരു മടങ്ങിപ്പോക്കിനുവേണ്ടിയാണ് മമ്മി വന്നത് ... പക്ഷേ ഇനി മമ്മി മടങ്ങിപ്പോകുന്നില്ല .... ഇനിയുള്ള ജീവിതം പപ്പയോടും ഞങ്ങളോടൊപ്പം ഒരു സ്നേഹ സാന്ദ്രമായ ജീവിതം നയിക്കണം എന്ന തീ വരുമാന ത്തിലാണ് മമ്മി ....
കഴിഞ്ഞു പോയത് ഒരു ഇരുളടഞ്ഞ അദ്ധ്യായമാണ് ... ഇനിയൊരു പുതിയ ജീവിതം ഞങ്ങളെല്ലാവരും അതാഗ്രഹിക്കുന്നു ....
കഴിഞ്ഞു പോയത് ഒരു ഇരുളടഞ്ഞ അദ്ധ്യായമാണ് ... ഇനിയൊരു പുതിയ ജീവിതം ഞങ്ങളെല്ലാവരും അതാഗ്രഹിക്കുന്നു ....
പെട്ടെന്ന് ഫോണടിക്കുന്ന ശബ്ദം കേട്ടുക്കൊണ്ടാണ് സാന്ദ്ര അളിൽ നിന്നും ശ്രദ്ധ തിരിച്ചത് .... അവൾ ഫോണെടുത്ത് ഡിസ്പ്ലേയിലേക്കായ് നോക്കി .... ഡിസ്പ്ലേയിലായ് പപ്പയുടെ മുഖം തെളിഞ്ഞു കിടക്കുന്നു ... സാന്ദ്ര ഒരു കൊച്ചുകുട്ടിയെപ്പോലെ പപ്പയോട് സംസാരിച്ചു തുടങ്ങി .... ഗൾഫിലോട്ട് പോയിട്ട് കുറച്ചു ദിവസങ്ങളായിട്ടുള്ളു.... എന്നാലും പപ്പ വിളിക്കുബോൾ എന്തൊക്കെയോ സംസാരിക്കും ...എന്തൊക്കെയെന്നു പറഞ്ഞാൽ പറഞ്ഞതു തന്നെയായിരിക്കും പറഞ്ഞുക്കൊണ്ടിരിക്കുന്നത് ....എന്നാലും എന്റെ് സംസാരം കേൾക്കാനുള്ള കൊതിക്കൊണ്ടാവാം പപ്പ ക്ഷമയോടെ എല്ലാം കേട്ടുക്കൊണ്ടിരിക്കും .... അതെ ഞാനെത്ര ഭാഗ്യവതിയാണ് .... ലോകത്തിലേക്ക് ഏറ്റവും വിലയുള്ള നിധി എനിക്ക് സ്വന്തമായുണ്ട് എന്റെ് പപ്പയും മമ്മിയും ....
എത്രയോ പേർ മാതാപിതാക്കളുടെ ലാളനക്കുവേണ്ടി കൊതിക്കുന്നു ... അവർ ഒരുമിച്ചു നിൽക്കാൻ ആഗ്രഹിക്കുന്നു .... അവരെല്ലാവരും ഒരുമയോടെ ജീവിച്ചിരുന്നെങ്കിൽ എന്റെ കൂട്ടുകാരിയെപ്പോലെ ആരും മൂകമായി നടക്കാൻ ഇടവരില്ലായിരുന്നു .... മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ പതറില്ലായിരുന്നു .......
"""" മക്കളുടെ സംരക്ഷണവും ധെെര്യവുമാണ് മാതാപിതാക്കൾ .... അവരോടൊപ്പം ചേർന്നു നിൽക്കുബോൾ ആരിൽ നിന്നും കിട്ടാത്ത സംരക്ഷണ മാണ് ലഭിക്കുന്നത് ...
നാളെയുടെ നല്ല ഫലങ്ങളാണ് മക്കൾ .... ഈ ഫലങ്ങൾ നല്ലതായിത്തീരുവാൻ മാതാപിതാക്കളുടെ ശ്രദ്ധയും കരുതലും വേണം ... എന്നാൽ മാത്രമേ എന്റെ മക്കൾ എനിക്കെന്നും അഭിമാനമാണെന്ന് നാലു പേരുടെ മുബിൽ തല ഉയർത്തി പറയാൻ കഴിയൂ .... "
""All is well ""
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക