തഞ്ചത്തിൽ കൊഞ്ചുന്ന
മൊഞ്ചത്തി പെണ്ണെ നീ
ചന്തം തികഞ്ഞൊരു
കാവ്യമല്ലേ.
(തഞ്ചത്തിൽ........
ചങ്കിൽ തുടിക്കുന്ന
ചെന്താമര പൂവ് നീയല്ലേ.
ഇമ്പം തുളുമ്പും ഈണം
തികഞ്ഞൊരു കാവ്യശിൽപ്പം നീ.
(തഞ്ചത്തിൽ......
കടലാഴം തേടി, കനിവൽപ്പം ചാരെ
കാതോർത്തിരുന്നൊരു നാളിൽ
മൗനാനുരാഗ ശ്രുതിമീട്ടി
ഇടം നേടി നീയെൻ നെഞ്ചിൽ.
(തഞ്ചത്തിൽ........
കാലങ്ങൾ കനിവേകി, നാഥന്റെ
കാരുണ്യം കുളിരേകി.
കല്യാണ കനവെല്ലാം
നിറവേറ്റി ഞാൻ.
(തഞ്ചത്തിൽ..........
മൊഞ്ചത്തി പെണ്ണെ നീ
ചന്തം തികഞ്ഞൊരു
കാവ്യമല്ലേ.
(തഞ്ചത്തിൽ........
ചങ്കിൽ തുടിക്കുന്ന
ചെന്താമര പൂവ് നീയല്ലേ.
ഇമ്പം തുളുമ്പും ഈണം
തികഞ്ഞൊരു കാവ്യശിൽപ്പം നീ.
(തഞ്ചത്തിൽ......
കടലാഴം തേടി, കനിവൽപ്പം ചാരെ
കാതോർത്തിരുന്നൊരു നാളിൽ
മൗനാനുരാഗ ശ്രുതിമീട്ടി
ഇടം നേടി നീയെൻ നെഞ്ചിൽ.
(തഞ്ചത്തിൽ........
കാലങ്ങൾ കനിവേകി, നാഥന്റെ
കാരുണ്യം കുളിരേകി.
കല്യാണ കനവെല്ലാം
നിറവേറ്റി ഞാൻ.
(തഞ്ചത്തിൽ..........
അനിലൻ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക