Slider

നിങ്ങളിന്നും വരാൻ വൈകുമോ

0

''നിങ്ങളിന്നും വരാൻ വൈകുമോ..?''
''ആ കുറച്ചു വൈകും എന്താടി കാര്യം.?''
അവൾ ഫോൺ വച്ചു ... ഞാനുടനെ തിരിച്ചു വിളിച്ചു എടുക്കുന്നില്ല.... ജോലി കഴിഞ്ഞ് വീടെത്തുമ്പോഴേക്കും പതിനൊന്ന് മണിയായ്....ബൈക്കിൻ്റെ ശബ്ദം കേൾക്കുമ്പോഴേക്കും വാതിൽ തുറക്കുന്ന ആളാണ്... ഇതെന്തുപറ്റി ഇവൾക്ക് വളരെ സന്തോഷത്തോടെയല്ലേ രാവിലെ പിരിഞ്ഞത്....
കുറെ നേരം വാതിലിൽ തട്ടിയിട്ടാണ് തുറന്നത്...
'' നീയെന്താ ആളെ കളിയാക്കാ... രാവിലെ മുതൽ അദ്ധ്വാനിച്ചു വരുന്നതല്ലേ ഒന്നങ്ങു തന്നാലുണ്ടല്ലോ ''
എനിക്കു ദേഷ്യം ഇരച്ചു കയറി...
''തല്ലിക്കോ എത്ര വേണേലും തല്ലിക്കോ അതിനു മുമ്പ് എനിക്കും ചിലത് പറയാനുണ്ട് കേട്ടേ പറ്റൂ....''
എന്തുപറ്റി ഇവൾക്ക് ഇങ്ങനെയൊരു ഭാവം ആദ്യായിട്ടാണല്ലോ...ഇനി എൻ്റെ കൈയ്യിൽ നിന്ന് എന്തെങ്കിലും തെറ്റ് പറ്റിയോ...ഏയ് ഒന്നും ഇല്ലല്ലോ....
''ഒറ്റ ചോദ്യം നിങ്ങൾ നമ്മുടെ മോളോടു മിണ്ടിയിട്ട് എത്ര ദിവസായി ? ബിസിനസ്സ് ആണത്രേ ബിസിനസ്സ് ഇവിടെ ഞങ്ങളൊക്കെയുണ്ട് ഒാർക്കുന്നുണ്ടോ വല്ലതും ? രാവിലെ ഏഴു മണിക്ക് പോയാ വരുന്നത് രാത്രി വളരെ വൈകി...''
'' പാവം കുട്ടി അവളിന്നു ചോദിക്കാ അച്ഛക്ക് അവളെ ഇഷ്ടല്ലേന്ന്...എന്താ അവളോട് മിണ്ടാത്തേന്നു...''
എൻ്റെ മനസ്സൊന്നു പിടച്ചു....
ശരിയാണല്ലോ ദൈവമേ ...
അവളോട് സംസാരിച്ചിട്ട് മൂന്നു ദിവസമായിരിക്കുന്നു... ഞാൻ ബെഡ്റൂമിൽ പോയി നോക്കി നല്ല ഉറക്കത്തിലാണ് ... നിഷ്കളങ്കമായ ആ മുഖത്തെ നോക്കിയിരിക്കെ സങ്കടം അണപൊട്ടിയൊഴുകി....പൊന്നൂ...മാപ്പ് അച്ഛയോട് ക്ഷമിക്ക് കുട്ടാ...
ശരിയാണ് തിരക്കിനിടയിൽ ശ്രദ്ധിക്കാൻ പറ്റിയില്ല..ഞാനനുഭവിച്ച വേദനകൾ എൻ്റെ കുടുംബത്തിന് വരരുത് അവർ നന്നായിരിക്കണം അതിനു വേണ്ടിയാണ് പകലന്തിയോളം കഷ്ടപ്പെടുന്നത്...
എന്നിട്ടും..
രാവിലെ അഞ്ചരക്ക് അടിക്കാറുള്ള അലാറം ഓഫ് ചെയ്തു വച്ചു ....എല്ലാ സ്റ്റാഫുകളെയും വിളിച്ച് നാളത്തെ കാര്യങ്ങൾ ഏർപ്പാടു ചെയ്തു .... കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഓഫ് ചെയ്തു ....അവളുടെ കൂടെ ചേർന്നുറങ്ങി...
രാവിലെ .....
എട്ടുമണിവരെ സുഖമായുറങ്ങി.... ഞാൻ തന്നെ അവളെ കുളിപ്പിച്ചു...ജെട്ടി മാറ്റികൊടുക്കാൻ നോക്കിയപ്പോൾ അവളുടെ നാണം ഒന്നു കാണേണ്ടതായിരുന്നു... പൗഡറിട്ട് മുടിയൊക്കെ ചീകിയൊതുക്കാൻ ഞാൻ നന്നേ പാടുപെട്ടു... എങ്കിലും അതിലൊരു സുഖമുണ്ടായിരുന്നു...
പതിവിനു വിപരീതമായി ജീൻസിനു പകരം ഞാൻ വെള്ളമുണ്ടുടുത്തു....
ആഹാരം കഴിച്ച് ഞാനും പൊന്നൂം ബൈക്കിൽ യാത്രയായി ....
അടുത്തുള്ള കാഞ്ഞിരപ്പുഴ ഡാമിൻ്റെ പാർക്കിൽ കുറെ നേരം അവളുടെ കളികളും നോക്കിയിരുന്നു...
അവൾക്കിഷ്ടമുള്ള എൈസ്ക്രീം സ്നാക്സ് എല്ലാം വാങ്ങികൊടുത്തു...
ഒടുവിൽ വീടെത്തി മൂന്നു പേരും കൊച്ചു കൊച്ചു കളികളുമായി കുറച്ചു നേരം ....
''അച്ഛക്ക് ന്നോട് ച്ചേഹം ണ്ട് ല്ലേ...''
ഞാനവളെ വാരിപുണർന്നു ഉമ്മകൾ കൊണ്ടു മൂടി.....
അവളുടെ മടിയിൽ കുറെ നേരം തലവച്ചുകിടന്നു...
അവളുടെ കുഞ്ഞിളം കൈകൾ എൻ്റെ മുഖത്തും മുടിയിഴകളിലും പിച്ച വച്ചു നടന്നു....
ആ സുഖമുള്ള തലോടലിൽ ഞാൻ പതുക്കെ മയങ്ങി ....
മനസ്സിൽ ഒരു കുളിർമഴ പെയ്യുന്നുണ്ടായിരുന്നു....!!
നമ്മളിൽ പലരും ഇങ്ങനെ ആയിരിക്കും....തിരക്കിനിടയിൽ എപ്പോഴെങ്കിലും ഒന്നു തിരിഞ്ഞു നോക്കണം ജീവിതത്തിലേക്ക്....!!
അവിടെയുണ്ടാവും സ്നേഹത്തിന് വേണ്ടി കൊതിക്കുന്ന കുറച്ചു പേർ.....
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് .....!!
.........................unni
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo