Slider

വാടാമലരുപോൽ

0

പഞ്ചാര വാക്കുകളൊരൊന്നു ചൊന്നിട്ട്
നെഞ്ചൊട് ചേർത്തതിന്ന് ഓർമയില്ലേ....
തേങ്ങുന്നു ഇന്നു ഞാൻ ഏകയായ്....
മോഹന വാഗ്ദാന മോരൊന്നു ചൊന്നു നീ
ചാരത്തു വന്നു അണഞ്ഞതല്ലെ.......
തളർന്ന് കിടന്നാലുo ഉറക്കം വരാറില്ല
നിൻ ഓർമകൾ നിറഞ്ഞോടുമെൻ മാനസം
കൊതിക്കുന്നു നിനക്കായ് പ്രിയതോഴാ...
അറിയുന്നു ഇന്നു ഞാൻ നിന്നിലെ
ആരിലും പ്രേമാനുരാഗം ചൂരത്തുന്ന
കാപട്യമായൊരു പൊൻ മന്ദഹാസത്തെ....
ഓർക്കുന്നുവൊ നീ നിൻ കാര്യസാദ്ധ്യത്തിനായി ഉള്ളൊരു പുഞ്ചിരി
മരണം വന്നാലും ഈ പ്രണയം മറക്കില്ലെന്നു പറയും പരസ്പരം ജീവിതം തുടങ്ങുമ്പൊൾ ഇവിടെ നിന്നെങ്കിലും ഷാജഹാൻ ഉണ്ടാകുമോ???
ഒരു പാട് ഓർമകൾ അലിഞ്ഞു ചേരുമെന്റെ യൗവനം വാടികൊഴിഞ്ഞിടുമ്പോൾ
പിച്ചിചീന്തുമെൻ ലോകമാo നൗകയിൽ
യൗവനം വന്നു തടിച്ചു കൊടുത്തവൻ
തെരുവിൽ വളർന്നൊരു സുന്ദരപുഷ്പത്തെ ........
ഓടയിൽ വീണൊരു വാടാമല്ലരുപൊൽ
ആക്കിയതെന്തു നീ കാലമെ സഖീ........
നഷ്ടമാകുന്ന അവളിലെ ആശകൾ
പൂവണിയുന്നൊരു കാലം വിഭലമാം..
മരണം മാടി വിളിച്ചൊരാ രാത്രിയിൽ....
പിഞ്ചുബാലികതൻ മാനസം പിടയുന്നു
മഴയത്തു നനയുന്ന പക്ഷിതൻ തേങ്ങലായി.........
നേരും നെറിവും ഇല്ലാത്ത മനുഷ്യന്റെ
ക്രൂരത ആയൊരു ബാലപാഠം.......
മദ്ധ്യമയത്തിൽ അവനുടെ കാഴ്ചയിൽ
നന്മതൻ പൂക്കൾ അടർന്നു പോയി
മറക്കാം നമുക്കിന്നു ഭീകരമായൊരു
കലികാലത്തിൻ സ്മരണകളെ......
നിർമല മാനസരാകാം നമുക്കിന്നു
നന്മകൾ ചെയ്തു വസിച്ചിടാം
അമ്മിഞ്ഞ പോരത്ത കുഞ്ഞിന്റെ രോധനം
കേൾക്കെവെ മാറത്ത് എടുത്തോരാ
പെറ്റമ്മതൻ സ്നേഹ വാൽസല്യ
സ്വർഗകവാടം തുറന്നു നാം
ചക്രവാളത്തിൻ നെറുകയിൽ എത്തുക
സത്യധർമ്മത്തിന്റെ വേരുകളാകുക
പിടയത്ത മനസ്സിന്റെ കാവലാളാകുക.
ആര്യ എസ് നായർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo