Slider

പുനർജ്ജനിയുടെ വാതിലുകൾ കടന്ന് (ചെറുകഥ)

1

നേരമിരുട്ടി വരുകയായിരുന്നു.ഉരുകി തീർന്ന പകലിന്റെ ചൂട് വിട്ടുമാറാത്ത വഴികളിൽ ഇരുട്ടിന്റെ മാറാലകൾ പതിയെ അരിച്ചു കയറുന്നു .ബന്ധവും ബന്ധങ്ങളുമില്ലാതെ വാക്കുകളുടെ അരൂപിയായ ഭയ വിചിന്തകൾ ഒരു തിരമാല എന്നവണ്ണം അടിച്ചു കയറുന്നു...പിന്നെ കുറച്ചു നേരത്തേക്ക് വിട വാങ്ങുന്നു .
കരിമ്പാറക്കൂട്ടങ്ങക്കപ്പുറത്തു രാവിൻറെ മൂളി പട്ടു പോലെ ഇരുന്നു ഒരു മൂങ്ങ തേങ്ങി .എം
മറ്റൊരു വറുതി കാലം ...വിശപ്പിന്റെ വിളികൾ ഓരിയിടലുകളായി മാറിയ ചാവേറുകൾ .ഇന്നവർക്കു അവരുടെ വിശപ്പിനുമേൽ മറ്റൊരു അമാവാസി ..
വേഷമഴിച്ചു പടർന്നു കയറിയെങ്കിലും ഉണങ്ങി നിലാപൊത്താറായ മുൾച്ചെടിയിലേക്കിടുമ്പോഴും മനസ്സ് പറഞ്ഞത് മറ്റൊന്നായിരുന്നു .രാവുറങ്ങും മുൻപ് എത്തണം .ഒരു പക്ഷെ ആയപ്പോഴേക്കും ആദ്യ ബസ്സിന്റെ നെഞ്ച് ചുമച്ചു തുടങ്ങും .
പാദം നനച്ചെന്നു വരുത്തി..മുൾച്ചെടിയുടെ തുമ്പ് കൊണ്ട് മുറിഞ്ഞ കൈ വിരലിൽ നിന്നും ചുടു നിണം വഴികളിൽ ഒഴുകി പരന്നു ...ചാവേറുകൾക്കു മണം പിടിച്ചു വരാൻ ഞാൻ എറിഞ്ഞു നൽകുന്ന തെളിവുകൾ.
തുടർ ചലനങ്ങൾ
അവസാനമായി യാത്ര പറഞ്ഞിറങ്ങുമ്പോൾ സെർജിയോ പാബ്ലാ ഒന്ന് മാത്രം ചോദിച്ചു .
"ഇനി എന് മുതലാണ് സെൻ ഇഗ്നേഷിയോ യിൽ * മറ്റൊരു വസന്തം വിരിയുക "
(San Ignacio de Moxos (short: San Ignacio) is a town in northern Bolivia.)
"എത്ര വസന്തങ്ങൾ വിരിഞ്ഞാലും ഞാനും എന്റെ നഗ്നതയും നിന്റെ ചുടല കാട്ടിലേക്ക് ഇനി വരില്ല "
"നീ എന്തെ ഇങ്ങനെ "
"എനിക്ക് പോകണം "
സെർജിയോ ഒന്നും മിണ്ടിയില്ല.
ഇതുമൊരു പുനർജ്ജനിയുടെ വികൃത ഭാവം .കാൽ വെള്ളയിൽ മണൽ തരികൾ പറ്റി പിടിച്ചിരുന്നു.ഇനിയുമേറെ നടക്കണം.നെറ്റിയിൽ നിന്നും ഒഴുകിയ വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ട് പണ്ടാരോ കെട്ടിയ കല്മണ്ഡപത്തിൽ ഇരുന്നു.ഇനിയും പോകാൻ ഏറെയുണ്ട് ....രാവുറങ്ങും മുൻപ് കവലയിലെത്തണം .
പുനർജ്ജനി
നേരം വെളുത്തു വരുന്നു .ഓർമ്മകളുടെ അഴുക്കു ലായനികളിൽ ചില നേർത്ത കുമിളകൾ തിളങ്ങി.അടുത്ത് ഒരു റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ നിന്നാകണം .ഇരിക്കൽ കൂടി സാൻ ഇഗ്നീനേഷ്യ യിലെ വരണ്ട പകലുകൾ കുറിച്ചോർത്തു.
സെർജിയോ പാടുന്നു ...ഇനിയും തിരികെ വരാത്ത ഒരു വസന്തകാലത്തിന്റെ ഓർമ്മകൾ വിളിച്ചോതുന്ന ആകുലതയുടെ ശബ്ദത്തിൽ .മനസ്സ് വിറക്കുകയായിരുന്നു ...ഇനിയും ഒരു പകൽ ..വല്ലാത്ത ദാഹം ...
റാന്തൽ വെളിച്ചത്തിന്റെ ദിശയിലേക്കു നോക്കി നടന്നു ,
അന്ത്യകാലം
വരും വരായ്കകളുടെ വ്യാകുലതകൾ തന്റെ നരച്ച താടിയിൽ വരച്ചു വെച്ച വണ്ണം ഒരാൾ.ചുരം കയറി വരുന്ന വരണ്ട പകൽ കാറ്റിൽ കത്തിച്ചു വെച്ച മെഴുകുതിരി അണയാതിരിക്കാൻ കൈ കൊണ്ട് ഒരു വലയം തീർത്തു എന്നെ നോക്കി.ചോദ്യ ഭാവം ....എനിക്കറിയാമായിരുന്നു ഇയാളെ.
"എന്ത് വേണം നിനക്ക് "
ആ ശബ്ദം സെർജിയോ യുടെ ആയിരുന്നു.തിരികെ വരൻ മറന്ന വസന്തകാല പറവയുടെ ചിറകടിയൊച്ചകൾ മുഴങ്ങി..
"എന്ത് വേണം നിനക്ക് "
"അത്...അത് .....ഒരു ചായ "...ഭൂതകാലം ചൊരിഞ്ഞ ആശങ്കകളിൽ നിന്നുണർന്നു ഞാൻ അയാളെ നോക്കി .
മെഴുകുതിരിയെ മറച്ച കൈകൾ അയാൾ ചുവരിലേക്കു ചൂണ്ടി.ചുരം കയറി വന്ന പകൽ കാറ്റിൽ ആ മെഴുകുതിരി അണയാൻ തുടങ്ങും മുൻപ് പുനർജ്ജനിയുടെ ഏതോ വിസ്മൃത കാഴ്ച പോലെ അത് കണ്ടു .
കട്ടിങ് -20 രൂപ
ഷേവിങ്ങ് - 10 രൂപ .....
...ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷാപ്പിൽ കയറിയ ഞാൻ ആ നിമിഷം എന്നെ തന്നെ വെറുത്തു .ഇതിനിടെ ആദ്യത്തെ ബസ് ഞരങ്ങിഞരങ്ങി വന്നു നിന്ന് .ഒരു യാത്ര പോലും പറയാതെ നടന്നിറങ്ങുന്പോൾ അയാൾ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു .....
"ഇനിയും ഇത് വഴി വരില്ലേ ആനകളെയും തെളിച്ചു കൊണ്ട് "....
...........................
വസന്തകാല സ്മൃതികളിൽ സെർജിയോ പാബ്ലോ ഏതോ ബൊളീവിയൻ നഗരത്തിന്റെ ഒടിഞ്ഞു തൂങ്ങിയ ടെലിഫോൺ പോസ്റ്റിൽ ചാരി നിന്ന് പാടി .....മലരേ .......
1
( Hide )
  1. funny..ithu vayichapo enikorma varunnath boeing boeingle jagathiyude oru scene aan.story vaayichapo kadhakrithinod chodikathirikan thonunilaa.kanjavadich ezhudiyathaano ?

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo