Slider

സ്വർണ്ണ പല്ല്

0

നേരം പരപരാ വെളുത്തപ്പോൾ തന്നെ കറിയാച്ചൻ എഴുന്നേറ്റു,
ആദ്യം അടുക്കളയിൽ പോയി നോക്കി,
കണ്ടില്ല,
ഹാളിലും, സിറ്റൗട്ടിലും മറ്റ് റൂമിലൂമെല്ലാം നോക്കി, കണ്ടില്ല,
ശൊടാ, ഇതെവിടെ പോയി ആ സാധനം,
ബാത്ത് റൂമിൽ നിന്നിറങ്ങി വന്ന കുട്ടിയമ്മ കാണുന്നത് വീടായ വീട് മൊത്തം അരിച്ച് പെറുക്കുന്ന ഭർത്താവിനെയാണ്,,
എന്തോന്നാ മനുഷ്യാ നിങ്ങള് തപ്പണത്, ?
കുട്ടിയമ്മ ചോദിച്ചു,,
നീ കണ്ടോടി, ?
എന്തോന്ന്,??
എന്റെ വായിലെ പല്ല്, കാണുന്നില്ലെടി,
അതാണോ, അത് നാട്ടുകാര് പണ്ടേ അടിച്ച് തെറുപ്പിച്ചതല്ലേ, !!
ദേ, എന്റെ വായീന്ന് നല്ല പുളിച്ചത് നീ കേൾക്കും, എന്റെ സ്വർണ്ണപല്ലാ കാണാതെ പോയിരിക്കുന്നത്,!!
ദെെവം കർത്താവേ, ഞാൻ നിങ്ങളോട് പലവട്ടം പറഞ്ഞിട്ടുണ്ട് വായിൽ സ്വർണ്ണപ്പ,ല്ലുളള വിവരം ആരോടും പറയല്ലേന്ന്, നിങ്ങളെവിടേലും വച്ച് മറന്നോ
മനുഷ്യാ, ഒന്നോർത്തു നോക്കീക്കേ, ?? മറവി രോഗത്തിന് മരുന്ന് കഴിക്കാൻ മറന്ന ആളല്ലേ, അല്ല മനുഷ്യാ, എനിക്കൊരു സംശയം,
എന്തോന്ന് സംശയം ??
ഈ അൽ ഷിമേഴ്സ് രോഗം അറബി നാട്ടീന്ന് വന്ന അറബി രോഗമാണോ ??
അതെന്താടി അങ്ങനെ ചോദിച്ചത്,?
അറബി നാട്ടിലെല്ലാം *''അൽ _'ചേർത്തല്ലേ പറയാറ്, അതുകൊണ്ട് ചോദിച്ചതാ,!!
സൗദീലുളള നിന്റെ നാത്തൂൻ നഴ്സില്ലയോ മോളി അവളോട് ചോദിക്ക് !!
_'*പ്ളീസ് എന്നെ വിടൂ, പ്ളീസ് എന്നെ വിടൂ, ''ഒരു പെണ്ണിന്റെ കരച്ചിൽ,
ഈശ്വോയേ, അത് വേലക്കാരീടെ മുറീന്നല്ലേ ആ നിലവിളി ! ഓടി വാ മനുഷ്യാ വേലക്കാരീടെ മുറിയിൽ ആരോ ഉണ്ട്,
കുട്ടിയമ്മ ഓടിച്ചെന്ന് വേലക്കാരീടെ കതകിന് ആഞ്ഞാഞ്ഞ് ഇടിച്ചു,
തൊറക്കെടി കതക്, കറിയാച്ചനും ഓടി വന്നു,
ങെ, ഞാനിവിടെയുളളപ്പോൾ വേലക്കാരീടെ മുറിയിൽ വേറൊരുത്തനൊ, രണ്ട് പേർക്കുളള അരി ആ കലത്തിൽ വേവുകേലാ , കറിയാച്ചൻ മനസിൽ പറഞ്ഞു,!!
തൊറക്കെടി കതക്, കുട്ടിയമ്മ അലറി,
വേലക്കാരി കതക് തുറന്നു, , ശബ്ദിച്ചോണ്ടിരുന്ന മൊബെെൽ ഓഫാക്കി,
അതോടെ ആ റിംഗ് ട്യൂണും നിന്നു,
കുട്ടിയമ്മ രൂക്ഷമായി വേലക്കാരിയെ നോക്കി, ഒന്നും പറഞ്ഞില്ല, പറഞ്ഞാൽ ഈ മറുത ഇറങ്ങി പോയാലോ, വേലക്കാരികൾക്കെല്ലാം ക്ഷാമമല്ലേ,
കുട്ടിയമ്മ ക്ഷമിച്ചു, പിന്നെ പിറുപിറുത്തു ,
_'**ഓരോരുത്തിരി മാരുടെ മറ്റേടത്തിലെ ഓരോ റിംഗ് ട്യൂണെ, കുട്ടിയമ്മ ദേഷ്യത്തോടെ അടുക്കളയിലേക്ക് പോയി,
വേലക്കാരി ഒരു ശ്യംഗാര ചിരി ചിരിച്ചോണ്ട് കറിയാച്ചനെ നോക്കി,
കറിയാച്ചൻ വേലക്കാരീടെ അടുക്കലേക്ക് വന്നു,
വേലക്കാരി അതേ ഭാവത്തോടെ കറിയാച്ചനോട് =
പറഞ്ഞു, ''*എനിക്കൊരു കര്യം മനസിായി,??
_'*എന്തോന്നാടി , ? അടുക്കള ഭാഗത്തേക്ക് നോക്കി കൊണ്ട് കറിയാച്ചൻ ചോദിച്ചു, !
മുതലാളിക്ക് കൊച്ചമ്മയേക്കാളും സ്നേഹം എന്നോടാ അല്ലേ, ഞാനത് മനസിലാക്കാൻ വെെകി പോയി മുതലാളി മാപ്പാക്കണം,!!
അത് പിന്നെ അങ്ങനെയല്ലേ, ആട്ടെ നിനക്കത് എങ്ങനെ മനസിലായി, ?ീ
അതോ, കൊച്ചുക്കളളാ, മറന്നോ, ഇന്നലെ കൊച്ചമ്മ സന്ധ്യാ പ്രാർഥനയ്ക്ക് കേറിയപ്പം മുതലാളി എന്നെ ചുംമ്പിച്ചില്ലേ, !
അതെന്നുമുളളതല്ലേ, പൊന്നേ,!സന്ധ്യാ കിസ്സ്, !
പക്ഷേ, ഇന്നലെ ചുംമ്പിച്ചപ്പോൾ മുതലാളി കഴിച്ചുകൊണ്ടിരുന്ന ആ മിഠായി എന്റെ വായിൽ ഇട്ട് തന്നില്ലേ, ഞാനത് വയറ്റിലോട്ട് ഇറക്കിയപ്പോൾ ,അന്നേരമാ മുതലാളീടെ ആ സ്നേഹം ഞാൻ മനസിലാക്കിയത്, ! !
എന്റെ പൊന്നു വേലക്കാരീ======അത്രയും പറഞ്ഞ്,
കറിയാച്ചൻ തലയിൽ ഇരു കെെകളും വെച്ചു,
കർത്താവേ = എന്റെ സ്വർണ്ണപ്പല്ല്, !!
===================
_'*ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo