'സാർ എൻ്റെ മോൾ വയസ്സറിഞ്ഞു എന്താ ഞാൻ ചെയ്യാ...?''
കുമരേശൻ പതർച്ചയോടെ അതു പറഞ്ഞപ്പോൾ എനിക്ക് ഉത്തരമില്ലായിരുന്നു..
''ഞാനിപ്പോ എന്താ ചെയ്യാ കുമരേശാ..? നിങ്ങൾ വല്ല സ്ത്രീകളുടെയും അടുത്തു ചെന്നു ചോദിക്കൂ..''
''ഇല്ല സാർ ഇവിടെ ഇതാരും അറിയരുത് എൻ്റെ അപേക്ഷയാണ് എങ്ങനെയെങ്കിലും എന്നെയൊന്ന് സഹായിക്കൂ...''
അയാൾ വിതുമ്പാൻ തുടങ്ങി....
കുമരേശൻ...
ഞാൻ ജോലി ചെയ്തിരുന്ന കാർഗോ കമ്പനിയിലെ ഡെലിവറി സ്റ്റാഫാണ്..മാർത്താണ്ടം സ്വദേശി തമിഴും മലയാളവും നന്നായി അറിയാം ...മോൾക്ക് മൂന്നു വയസ്സുള്ളപ്പോ അമ്മ മരിച്ചു..ചെറുപ്പക്കാരനായ അയാൾ മറ്റൊരു വിവാഹം കഴിക്കാതെ മോളെ പൊന്നുപോലെ നോക്കി ..അവളുടെ സന്തോഷത്തിൽ അയാൾ ജീവിതം കണ്ടു..
എന്തോ കാരണത്താൽ അയാൾക്ക് മാർത്താണ്ടം വിടേണ്ടിവന്നു..ഇപ്പോൾ തിരുച്ചിറാപ്പള്ളിയിൽ ചേരിപോലുള്ള ഒരു പ്രദേശത്താണ് താമസം അവിടെയുള്ള ആരും ഇതറിയരുത്..മകളുടെ സുരക്ഷിതത്വത്തിന് അത് അത്യാവശ്യമാണ്...മാത്രമല്ല അയാൾ ആ പ്രദേശത്തു വന്നിട്ട് രണ്ടു മാസം കഴിഞ്ഞതേ ഉള്ളൂ ...

ഞാൻ ഭാര്യയെ വിളിച്ചു വീട്ടിലേക്കു കൊണ്ടുവരാൻ അവൾ പറഞ്ഞു..ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ആറു മാസം കഴിഞ്ഞതേ ഉള്ളൂ അപ്പോൾ.. ട്രിച്ചിയിൽ ഫ്ളാറ്റ് എടുത്ത് താമസിക്കുകയാണ്...
കുമരേശൻ മോളെയും കൂട്ടിവന്നു..ഇരു നിറമാണെങ്കിലും ഒാമനത്തമുള്ള മുഖം..
ഞങ്ങളെ കണ്ടതും അവൾ കരയാൻ തുടങ്ങി വയറുവേദന ഉണ്ടെന്നു ഭാര്യ പറഞ്ഞു..
ഞാനും കുമരേശനും പുറത്തുപോയി....
അയാൾ പറഞ്ഞു
കുമരേശൻ മോളെയും കൂട്ടിവന്നു..ഇരു നിറമാണെങ്കിലും ഒാമനത്തമുള്ള മുഖം..
ഞങ്ങളെ കണ്ടതും അവൾ കരയാൻ തുടങ്ങി വയറുവേദന ഉണ്ടെന്നു ഭാര്യ പറഞ്ഞു..
ഞാനും കുമരേശനും പുറത്തുപോയി....
അയാൾ പറഞ്ഞു
''ഞാനങ്ങോട്ട് വരുന്നില്ല അവളുടെ വേദന കാണാൻ വയ്യ സാർ ''
ഞാൻ നിർബന്ധിച്ചില്ല ആ നല്ല അച്ഛൻ്റെ വേദന മനസ്സിലാക്കാൻ എനിക്ക് കഴിയുമായിരുന്നു
ഭാര്യ പറഞ്ഞ കുറെ സാധനങ്ങൾ ഞാൻ വാങ്ങി കൺമഷി മുതൽ പാഡുവരെ...ഭാര്യ പറയാൻ വിട്ടുപോയ ഒന്നുണ്ടായിരുന്നു അവൾക്കൊരു പുത്തൻ ഉടുപ്പ്..അതും വാങ്ങി വീടെത്തുമ്പോഴേക്കും അവളെ കുളിപ്പിച്ചിരുന്നു..
ഭാര്യ പറഞ്ഞ കുറെ സാധനങ്ങൾ ഞാൻ വാങ്ങി കൺമഷി മുതൽ പാഡുവരെ...ഭാര്യ പറയാൻ വിട്ടുപോയ ഒന്നുണ്ടായിരുന്നു അവൾക്കൊരു പുത്തൻ ഉടുപ്പ്..അതും വാങ്ങി വീടെത്തുമ്പോഴേക്കും അവളെ കുളിപ്പിച്ചിരുന്നു..
പിന്നെ ഒരാഴ്ചക്കാലം അവൾ ഞങ്ങളുടെ വീട്ടിലായിരുന്നു..അവൾ തമിഴിലും ഭാര്യ പച്ചമലയാളത്തിലും പറയും നല്ല രസമായിരുന്നു അത് കേൾക്കാൻ...ഒറ്റ ബെഡ്റൂം വീട്ടിൽ എൻ്റെ കിടപ്പ് ഹാളിലേക്ക് മാറി ...ആ കുഞ്ഞു മാലാഖക്കു വേണ്ടി എൻ്റെ സന്തോഷം മാറ്റിവെക്കുമ്പോൾ അതിൽ ഒരു സുഖമുണ്ടായിരുന്നു....
ട്രിച്ചിയിൽ നിന്നും ട്രാൻസ്ഫർ വാങ്ങി നാട്ടിലേക്ക് വരുമ്പോൾ കുമരേശനോട് ഞാൻ പറഞ്ഞു ''നിങ്ങൾ വിവാഹം കഴിക്കണം ഇപ്പോഴല്ല മകളെ നല്ലൊരാളുടെ കയ്യിൽ ഏൽപ്പിച്ചിട്ട്...''
''ഉം .....'' അയാൾ തലയാട്ടി....
ഇപ്പോൾ അവൾ സുഖമായി ജീവിക്കുന്നുണ്ടാവും ഭർത്താവുമൊത്ത്...
ഞങ്ങളെയും ഒാർക്കുന്നുണ്ടാവും ഞങ്ങൾ അവളെ ഒാർക്കുന്നപോലെ.......!!
Unnikrishnan Thachampara
ഞങ്ങളെയും ഒാർക്കുന്നുണ്ടാവും ഞങ്ങൾ അവളെ ഒാർക്കുന്നപോലെ.......!!
Unnikrishnan Thachampara

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക