Slider

മദേഴ്സ് ഡേ,! (മിനിക്കഥ )

0

രാവിലെ കുളിച്ചൊരുങ്ങി ഡ്രസ് മാറുന്നതിനിടയിൽ ഭാര്യ
_'' ഇന്നെന്താ നേരത്തെ, ഓഫീസിൽ പോകാൻ ടെെം ആയില്ലല്ലോ ??
_''നീ ഈ ലോകത്തൊന്നു മല്ലേ, ??
എടി ഇന്ന് മദേഴ്സ് ഡേ യാ, ഒരമ്മയായ നിന്നെ അമ്മമാരുടെ ദിനത്തെ പറ്റി ഓർമ്മിപ്പിക്കാൻ ഒരച്ഛനായ ഞാൻ തന്നെ വേണം , !!
ശരിയാണല്ലോ, ചേട്ടാ, ഞാൻ പുറത്ത് വരെ പോകുവേ, !
എന്തിനാടി, അമ്മയ്ക്ക് ഡ്രസ്സെടുക്കാനാണോ ?
ഹേയ്, അതെല്ലാം ഞാനിന്നലെ എടുത്തു,!
ഭർത്താവിന് അത്ഭുതം , '= ദെെവമേ ആദ്യത്തെ സംഭവമാണല്ലോ ,എന്നാലും ആ മനസിന് നന്ദിയുണ്ട്ട്ടോ, !!
ഓ ഞാനാരുടേയും നന്ദി പ്രതീക്ഷിച്ചൊന്നുമല്ല അത് ചെയ്തത്, !!
ഓ അമ്മയോടുളള സ്നേഹം കൊണ്ടാ സമ്മതിച്ചു,
പിന്നെ, മദേഴ്സ് ഡേ പ്രമാണിച്ച് ഒന്നെടൂത്താൽ ഒന്ന് ഫ്രീ കിട്ടും വെറുതെ ഓഫറ് കളയണ്ടല്ലോ എന്നോർത്താ,! ആട്ടേ, എവിടേക്കാ ഈ വെളുപ്പിന്, ??
എടി, അമ്മയുടെ അടുത്ത് പോകണം, ഗിഫ്റ്റ് കൊടുക്കണം, സെൽഫി എടുക്കണം ഫേസ് ബുക്കിലിടണം, !!
എന്റെ ചേട്ടാ, ഈ പറഞ്ഞ കാര്യങ്ങളൊന്നും നടക്കില്ലാ, !
അതെന്താടി ?
മദേഴ്സ് ഡേ പ്രമാണിച്ച് വ്യദ്ധ സദനത്തീന്ന് അവരെല്ലാം ടൂർ പോയിരിക്കുവാന്ന്, !!!
=============================
!! !!
ഷൗക്കത്ത് മെെതീൻ, കുവെെത്ത്,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo