Slider

മലയോളം ആഗ്രഹിച്ചാൽ

0
ഇതു വായിച്ചു കഴിയുമ്പോൾ ആരും കരയില്ലെന്നു വിശ്വസിക്കുന്നു.
മലയോളം ആഗ്രഹിച്ചാൽ മഞ്ചാടിയോളമെങ്കിലും കിട്ടുമത്രെ.
ഞാൻ ചെറുപ്പത്തിൽ
ഹോസ്പിറ്റലിൽ പോയപ്പോൾ അവിടുത്തെ ഡോക്ടറുടെ വെളുത്ത കോട്ടും കഴുത്തിൽ ചുറ്റിയിട്ടിരിക്കുന്ന സ്റ്റ്ത്തും വലീയ ഡോക്ടറാണെന്ന ജാടയും കണ്ടപ്പോൾ
മനുഷ്യനു മുകളിലുളള എന്തോ ശുക്ര ജീവിയാണെന്നാണ് കരുതിയത്
അതുകൊണ്ട് എനിക്കും ഡോക്ടർ ആവാൻ ആഗ്രഹം തോന്നി.
വെറും ഡോക്ടർ അല്ല കാഡിയോളജിസ്റ്റ്
എന്റെ എല്ലാ ആഗ്രഹങ്ങളും ദൈവം കാണാറുളളത് പോലെ ഈ ആഗ്രഹവും കണ്ടു.
കാഡിയോളജിസ്റ്റ് പോയിട്ട് ദന്തിസ്റ്റ് പോലും ആയില്ലാന്നു മാത്രമല്ല ചിലപ്പോഴൊക്കെ രോഗിയായിട്ട് ഹോസ്പിറ്റലിൽ പോയിട്ട് ഇവറ്റകളെ കൊതിയോടെ നോക്കേണ്ട ഗതി കേടായി.
അതുപോട്ടെ
അബ്ദുൽ കലാം രാഷ്ട്ര പതിയായിരിക്കുന്ന കാലം അദ്ദേഹത്തെ നേരിൽ കണ്ട് ഷൈക്ക്ഹാൻഡ് കൊടുക്കണമെന്ന് വലീയ പൂതിയുണ്ടായിരുന്നു
അതുംദൈവം ക്യത്യമായി കണ്ടു.രാഷ്ട്രപതി പോയിട്ട് ഒരു വാർഡ് മെമ്പർക്ക് ഷൈക്കാന്റ് നൽകാൻ ഇന്നേവരെ സാധിച്ചിട്ടില്ല.
ഇനിയിപ്പം അതുംപോട്ടെ വേറൊരു വലീയ സ്വപ്നമുണ്ടായിരുന്നു.
എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും വീടുകൾ അടുത്തടൂത്തായിരുന്നു.
അതുകൊണ്ട് ഓണത്തിനും വിഷുവിനും പെരുന്നാളിനുമൊക്കെ സ്കൂൾ ലീവാകുമ്പോൾ കൂട്ടുകാരൊക്കെ ബന്ധു വീട്ടിൽ പോകുംമ്പോൾ എനിക്ക് എവിടെയും പോകാനില്ലായിരുന്നു.
ദൂര യാത്ര ഇഷ്ടമായിരുന്നതുകൊണ്ടും ഒരുപാട് അകലത്തിലുളള വീട്ടിൽ താമസിക്കാൻ ഇഷ്ടമുളളതുകൊണ്ടും ഞാൻ കൂട്ടുകാരോടും വീട്ടിലുളളവരോടൊക്കെ പറയുമായിരുന്നു.
"ഹോളണ്ടിലുളള ഒരു ചെക്കനെ കല്ല്യാണം കഴിക്കും .അവിടെ തന്നെ സ്ഥിര താമസ മാക്കും.ഇടക്കൊക്കെ നിങ്ങളെ കാണാൻ വിമാന ത്തിൽ പറന്നു വരു"മെന്നൊക്കെ
ആഗ്രഹങ്ങളൊക്കെ മറ്റുളള വരോട് പറയുന്നത് കൊണ്ടായിരിക്കോന്ന് അറീല.എന്റെ യാത്ര ചെയ്യാനുളള ആഗ്രഹംദൈവം കേട്ടു.
ഞാനിപ്പം ഹോളണ്ടിലാണ്.
പക്ഷെ അവിടത്തേക്ക് വിമാന ത്തിലല്ല ബസ്സിലുമല്ല സൈക്കളിൽ പോകേണ്ട ദൂരം പോലുമില്ല.
എന്റെ വീടീന്റെ എതിരുവശത്തുളള വീട്ടിൽ.
ദൈവമേ എനി ഞാൻ പ്രത്യേക മായി ഒന്നും ആഗ്രഹിക്കൂല.
ഞാൻ ആഗ്രഹിക്കൽ നിർത്തി.
പ്രത്യേകിച്ച് ബല്യ എഴുത്തുകാരിയാവണമെന്നും എന്റെ പേരിലുളള പുസ്തകങ്ങൾ അച്ചടി ച്ചു വരണമെന്നും അമേരിക്കൻ പ്രസിഡന്റിന്റെ കൈയിൽ നിന്നും മെഡൽ വാങ്ങണമെന്നും.
ഇതൊന്നും ആരോടും പറഞ്ഞിട്ടുമില്ല.ഞാൻ. ആഗ്രഹിച്ചിട്ടുല്ല.(പറയാണ്ടുംആഗ്രഹിക്കാണ്ടും നിന്നാല് ചെലപ്പൊ സാധിച്ചാല് ഞാനാര...? )

By: Asin Ayshi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo