എഴുതിയത് : അജിത ജോൺ
സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയിലെ കല്ലറക്ക് മുമ്പിൽ തലതാഴ്ത്തിരിക്കുബോൾ അവന്റെ മനസ്സൊന്നു തേങ്ങി , മാർബിളിൽ കൊത്തി വച്ചിരിക്കുന്ന പേരിലേക്ക് അവൻ മുഖമുയർത്തിയൊന്നു നോക്കി ..
സെയ്റ എലിസബത്ത് ...
ജനനം 7-4 -1991
മരണം 7-4-2011
ജനനം 7-4 -1991
മരണം 7-4-2011
എപ്പോഴോ എനിക്ക് പ്രിയപ്പെട്ടവളായി തീർന്നവൾ , ഈ ലോകം എന്താണെന്ന് എന്നെ പഠിപ്പിച്ചവൾ , സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും ആഴം മനസ്സിലാക്കി തന്നവൾ , എന്തിനേറെ പറയുന്നു അവളെനിക്ക് എന്നും താങ്ങും തണലും എല്ലാം തന്നെയായിരുന്നു ...
എന്തോ ഒരു മുൻ ജന്മ ബന്ധം പോലെയായിരുന്നു കണ്ടു മുട്ടിയതും , പരസ്പരം പ്രണയിച്ചതും ,...
അവളോടൊപ്പമുള്ള ഒരോ നിമിഷവും എനിക്കേറെ പ്രിയപ്പട്ടതായിരുന്നു ..
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതും , ആ സ്വപ്നങ്ങളെല്ലാം യാഥാർത്ഥമാക്കി തന്നതും അവൾ മാത്രമായിരുന്നു ,എന്റെ ജീവിതത്തിൽ ഒരു നവവസന്തമായ് വന്ന് പ്രണയിച്ചു കൊതി തീരത്തെ വിട പറഞ്ഞു പോയ എന്റെ സെയ്റ ...
മാർബിളിൽ കൊത്തി വച്ചിരിക്കുന്ന പേരിനു മുകളിലിരിക്കുന്ന ഫോട്ടോയിലേക്ക് അവനൊന്നു നോക്കി , പുഞ്ചിരിച്ചുക്കൊണ്ട് അവൾ ഇപ്പോഴും എന്നെ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന പോലെ , അവൾ ഈ ലോകത്ത് ഇല്ലെന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പോഴും കഴിയുന്നില്ല ...
അവളുടെ ചിരിയായിരുന്നു എനിക്കേറെ പ്രിയം , പിന്നെ ഇടയ്ക്കിടക്ക് സ്നേഹത്തോടെ മോനൂസെയെന്നുള്ള വിളിയും , ദേഷ്യം വരുമ്പോൾ പല്ലിറുമ്മിക്കൊണ്ട് എബി ! ചെക്കാ ... , അടി കൊള്ളൂട്ടോ എന്നു പറയുന്നതും ഞാനേറെ ആസ്വദിച്ചിട്ടുണ്ട് ...
ഇഷ്ടായിരുന്നു എന്റെ സെയ്റയെ എനിക്ക് , ഇരുളടഞ്ഞ വഴിത്താരകളിൽ എന്നും പ്രകാശ കിരണങ്ങൾ തൂകിക്കൊണ്ട് , എന്റെ തോളോട് തോൾ ചേർന്നവൾ ഉണ്ടായിരുന്നു ...
ഞങ്ങളുടെ വിവാഹം അവളുടെ ജന്മദിനത്തിന്റെ അന്ന് വേണമെന്ന ആഗ്രഹം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ ...
5 വർഷങ്ങൾക്കുമുമ്പ് ,
ഞങ്ങൾ അവളുടെ 20 -നാം ജന്മദിനത്തിന്റെ അന്ന് പരസ്പരം ഒന്നിക്കാൻ തീരുമാനിച്ചു ...
പക്ഷേ വിധി എന്ന ഒന്നുണ്ടല്ലോ ? അതെന്റെ് പ്രിയപ്പെട്ടവളെ തട്ടിയെടുത്തത് എതിരെ വന്ന ലോറിയുടെ രൂപത്തിലായിരുന്നു , ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അവളെന്റെ് ജീവിതത്തിൽ നിന്നും ഒരു വാക്ക് പോലും മൊഴിയാതെ കടന്നു പോയി ..
വിവാഹ വസ്ത്രത്തിൽ ചോരയിൽ കുളിച്ചു കിടക്കുന്ന അവളുടെ രൂപം എന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നുണ്ട് ..
വെള്ള ഗൗണണിഞ്ഞ് ഒരു രാജകുമാരിയെ പോലെ എന്റെ ജീവിതത്തിലേക്ക് കെെപിടിച്ചു കയറ്റണമെന്നത് എന്റെ സ്വപ്നമായിരുന്നു , പക്ഷേ ഇന്നെല്ലാം വെറും സ്വപ്നം മാത്രമായി അവശേഷിക്കുന്നു ...
ഞാനെന്റെ ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടതെന്നു കരുതിയ എന്റെ സെയ്റ അവൾ ഇന്നെന്നരികിലില്ല ...
ഒരു പക്ഷേ അങ്ങകലെ ഇരുന്ന് , അവളെന്നെ നോക്കി കാണുന്നുണ്ടാവും ,എബി കണ്ണുകൾ മുറുക്കെ അടച്ച് കുറയെ നേരം അങ്ങനെ തന്നെയിരുന്നു , വിധി തട്ടിപ്പറച്ചു കൊണ്ടുപോയ സെയ്റ എന്ന രൂപം ഒരു തിരമാല പോലെ അവനിലേക്കാഞ്ഞടിച്ചുക്കൊണ്ടിരുന്നു ...
മൊബെെലിന്റെ റിംങ്ങ് ശബ്ദം കേട്ടാണ് അവൻ കണ്ണുകൾ തുറന്നത് , ഡിസ്പ്ലേയിൽ ഷാരോൺ എന്ന പേരും , പിന്നെ നിറഞ്ഞു തുളുമ്പി പ്രകാശമായി നിൽക്കുന്ന തന്റെ ഭാര്യയുടെ ചിത്രത്തിലേക്കും അവൻ മിഴി കൾ പായിച്ചു ....
തുടരും .....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക