Slider

അവകാശി,! (( മിനിക്കഥ )

0

പോക്കറ്റിന്റെ അവകാശിയെ ചൊല്ലി വലിയ തർക്കം നടക്കുകയാണ്,
മുതലാളിക്ക് ഏറെ സ്നേഹം എന്നോടാ, ഞാനില്ലാത്ത ഒരു നിമിഷത്തെ കുറിച്ച് പോലും അങ്ങേർക്ക് ചിന്തിക്കാൻ പോലുമാകില്ല ,പോക്കറ്റിൽ എന്റെ സ്ഥാനം ഒന്ന് വേറെ തന്നെയാണ് ,!! സംസാരിച്ചത് മൊബെെലാണ്,!!
അല്ല, ഈ മൊബെെലൊക്കൊ എന്നാ ഉണ്ടായത്, എടാ നീ ഒക്കൊ ജനിക്കുന്നതിനു മുമ്പേ മുതലാളീടെ പോക്കറ്റിൽ വന്നവനാ ഈ ഞാൻ, സ്ഥാന മൂപ്പ് വച്ച് നോക്കിയാലും മുതലാളിക്ക് സ്നേഹം എന്നോടാ, തന്നയുമല്ല നീ ജീവിക്കണമെങ്കിൽ പേഴ്സീന്ന് കാശെടുത്ത് റീ ചാർജ് ചെയ്യണമല്ലോ, തർക്കിക്കണ്ട പോക്കറ്റിന്റെ അവകാശി ഈ ഞാൻ തന്നെ, !! പേഴ്സും വിട്ടില്ല, !
ഹിഹിഹി ഒരു ചിരിയൂം പാസാക്കി ദാ വരുന്നു തലയുർത്തി നീളൻ പേനാ,
ഉവ്വ്, ഉവ്വേ, ഞാൻ കേട്ടു, എടാ മണ്ടന്മാരെ പോക്കറ്റ് ഉണ്ടായത് തന്നെ പേനക്കിരിക്കാൻ വേണ്ടിയാ, !!
ഓ പിന്നെ, പേന ചെയ്യുന്ന ജോലി ഇപ്പം ഞാനും ചെയ്യുന്നുണ്ടേയ്, മൊബെെൽ പേനയെ ,പരിഹസിച്ചു,
എങ്ങനെ, എങ്ങനെ, എന്റെ ജോലി നീ ചെയ്യുന്നുണ്ടോ, എഴുതുമായിരിക്കും അത് നേരാ, എടാ പൊട്ടാ മുതലാളീടെ
ഒപ്പിടാൻ നിനക്കാകുമോ, ആകുമോടാ,
മൊബെ.ൽ മിണ്ടിയില്ല,
വെൽഡൻ, വെൽഡൻ, ഹഹഹ, ചേട്ടന്മാരെ പറഞ്ഞതെല്ലാം ഞാനും കേട്ടു, നിങ്ങൾക്കറിയുമോ പോക്കറ്റിന്റെ യഥാർഥ അവകാശി ഞാനാ, മുതലാളിക്ക് എപ്പോഴും
തലമുടി ചീകി വ്യത്തിയാക്കുവാൻ വേണ്ടി എനിക്കിരിക്കാൻ വേണ്ടി മാത്രമാ അങ്ങേര്
പോക്കറ്റ് തുന്നിപ്പിടിപ്പിച്ചിരിക്കുന്നത്, അതു കൊണ്ട് തർക്കം നിർത്തിക്കോളു,
ഹഹഹ, എടാ നിന്റെ സ്ഥാനം കക്കൂസിന്റെ അരികിലല്ലേ, പരിഹസിച്ചത് നീളൻ പേനയാണ്,!!
പാൻസിന്റെ പുറകിലിരിക്കുന്ന ചീപ്പ് _
പാവം പിന്നെ മിണ്ടിയതേയില്ല, !
അങ്ങനെ തർക്കം മുറുകുന്നവസരത്തിലാണ് പോക്കറ്റടിക്കാരന്റെ വരവ് ,
ഒരു നിമിഷം കൊണ്ട് പോക്കറ്റ് ശൂന്യം,
അപ്പോഴാണ് പോക്കറ്റിന്റെ യഥാർഥ അവകാശി തങ്ങളല്ലെന്നുളള സത്യം അവർക്ക് മനസിലായത്, !!!
=====================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo