Slider

സ്നേഹ സാഗരം (ചെറുകഥ)

0

എല്ലാ അച്ഛനമ്മമാരുടെയും ജീവിതങ്ങൾ അവരുടെ മക്കൾക്ക് അപൂർണ്ണമായ അധ്യായങ്ങളാണ്. ജീവിതത്തിന്റെ ഒരേട് നമ്മളിൽ നിന്നും അവശേഷിപ്പിച്ചാണ് അവർ ഈ ലോകത്ത് നിന്നും കടന്നു പോകുന്നത്.
കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച ഗതാഗത കുരുക്കിൽ കിടക്കുന്ന ഒരു കെ.എസ്.ആർ.ടി.സി. ബസ്സിന്റെ അരികുപറ്റി ഇരിക്കുകയാണ് മനു എന്ന ചെറുപ്പക്കാരൻ. സമയം കളയാൻ അയാൾ നിരന്തരം വാട്സാപ്പിലും ഫേയ്സ്ബുക്കിലും കയറിയിറങ്ങുന്നുണ്ട്് .
അങ്ങനെയിരിക്കേയാണ് ആ ശബ്ദമുഖരിതമായ അന്തരീക്ഷത്തെ തീർത്തും നിശ്ചലമാക്കികൊണ്ട്. ഒരു ആബുലൻസ് കടന്നുപോയത്. അതിന്റെ സുഖമമായ യാത്രയ്ക്ക് വഴിയോരുക്കുവാൻ രണ്ട് പോലീസുകാർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.
അതിവേഗതയിൽ ആ വാഹനം കടന്നുപോയപ്പോൾ മനുവടക്കമുള്ള യാത്രക്കാർ അതിന്റെ ഉള്ളിലേക്ക് എത്തിച്ചുനോക്കുനുണ്ടായിരുന്നു. പക്ഷെ പുറത്തുള്ളവർക്ക് കാണാൻ കഴിയാത്ത വിധം അതിന്റെ ചില്ലുകൾ അടഞ്ഞുകിടന്നു.
ആബുലൻസിന്റെ കാതടപ്പിക്കുന്ന ശബ്ദം നേർത്തു നേർത്തു പിന്നീടെപ്പോഴോ ഇല്ലാതായി. അപ്പോഴേക്കും യാത്രക്കുരുക്കിൽ നിന്നും മോചിതമായി വാഹനങ്ങൾ ഒന്നോന്നായി ലക്ഷ്യ സ്ഥാനത്തിലേക്ക് നീങ്ങി തുടങ്ങിയിരുന്നു.
സഹയാത്രികർ അവരുടെ
സംസാരങ്ങളിലും മറ്റ് തിരക്കുകളിലും മുഴുകിയപ്പോഴും മനു. അയാൾ മാത്രം നേർത്തില്ലാതായ ആ ആബുലൻസ് ശബ്ദത്തിനു കാതോർക്കുകയായിരുന്നു.
ഒരുവർഷം ആവുന്നു. അതെ, ഇതേ നഗരത്തിൽ ഇതുപോലെ ഒരു ആബുലൻസിൽ അയാളും യാത്ര ചെയ്തിരുന്നു. ഓക്സിജൻ മാസ്ക്കിനുള്ളിൽ ശ്വാസത്തിനു വേണ്ടി പിടയുന്ന തന്റെ അച്ഛനൊപ്പം
മനുവിന്റെ ലോകം വളരെ ചെറുതായിരുന്നു. വീട്, ജോലി, കുടുംബം അങ്ങനെ അവൻ കണ്ട സ്വപ്നങ്ങളിലെല്ലാം അച്ഛനുമുണ്ടായിരുന്നു.
വെട്ടിതെളിച്ച പാതകളിലൂടെയൊന്നുമല്ല ജീവിത ചക്രം ഉരുണ്ടു നീങ്ങുന്നത്. വിചനമായ പാതയിലൂടെ അത് പ്രയാണം തുടരുകയാണ്.
ഒരു സൈക്കിൾ ചക്രത്തിനു പിന്നാലെ ഒാടുന്ന നിഷ്കളങ്കനായ കുട്ടിയെപ്പോലെ, സര് വ്വ മനുഷ്യരേയും പോലെ, എവിടെയും തട്ടിവീഴ്ത്താതെ ആ ജീവിത ചക്രത്തെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേ മതിയാവൂ.
ഇപ്പോൾ സ്വപ്നങ്ങളിൽ അച്ഛൻ വരാറില്ല. രണ്ടു ദിവസമായിതുടരുന്ന ജോലിത്തിരക്കുകൾക്കും യാത്രകൾക്കുമിടയിൽ അച്ഛന്റെ ഓർമ്മകൾപ്പോലും അയാളിൽ നിന്ന് അകന്നുമാറിനില്ക്കുകയാണ്. കാലം അയാളെയും മറവിയുടെ മാന്ത്രിക വിരലുകളാൽ സ്പര്ശ്ശിച്ചിരിക്കുന്നു.
അച്ഛന് അയാളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അങ്ങനെ എടുത്തുപറയത്തക്ക സൗഹൃദങ്ങളൊന്നും പഠനകാലത്തോ നാട്ടിലോ അയാൾക്കില്ലായിരുന്നു.
എപ്പോഴാണ് അച്ഛൻ തന്റെ ആത്മമിത്രമായത്. അറിയില്ല, കുട്ടികാലത്ത് അമ്മ വഴിയായിരുന്നു അവൻ തന്റെ ആവശ്യങ്ങൾ അച്ഛന്റെ മുന്നിലെത്തിച്ചിരുന്നത്. പിന്നീട് അച്ഛൻ തന്നെ ഇടപെട്ട് ആ ശീലം മാറ്റി.
''നിങ്ങൾക്കെനോട് എന്തും തുറന്നു പറയാം. അതിന് അമ്മയുടെ മധ്യസ്ഥം വേണ്ടാ.''
ആ വാക്കുകൾ അയാളെ അച്ഛനുമായി കൂടുതൽ അടുപ്പിച്ചു.
മനുവിന്റെ മുഖമൊന്നു വാടിയാൽ, അവന്റെ വിരലൊന്നനങ്ങിയാൽ അച്ഛനറിയും. അത്രയ്ക്കും കരുതലും സ്നേഹവുമായിരുന്നു അയാൾക്ക് കുട്ടികളോട്.
നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു സാധാരണ കച്ചവടക്കാരനായിരുന്നു മനുവിന്റെ അച്ഛൻ മാധവൻ.
എന്നാൽ മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനുമറിയാം. മാധവേട്ടൻ വായിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ മലയാളസാഹിത്യത്തിൽ വിരളം. പരന്ന വായനക്കാരൻ. ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികൻ. ഉത്തമനായ ഗൃഹനാഥൻ. നിറയെ സൗഹൃദങ്ങളുള്ള മനുഷ്യസ്നേഹി.
സ് നേഹനിധിയായ അച്ഛൻ , സഹോദരൻ.
അങ്ങനെ ജീവിതത്തിൽ ലഭിച്ചതും വന്നുചേർന്നതുമായ എല്ലാ വേഷങ്ങളും ഭംഗിയായി കൈകാര്യം ചെയ്ത മികച്ച നടൻ. അതെ, അനേകം വേദികൾ പിന്നിട്ട ഒരു സ്റ്റേജ് ആർട്ടിസ്റ്റ് എന്ന ഭൂതകാലവും മാധവേട്ടനുണ്ട്.
പവർകട്ടുള്ള രാത്രികളിൽ
''ആപ്കീ നസ് രോനെ സംജാ.......'' യും ''അവിടുന്നെൻ ഗാനം കോൾക്കാന് ......'' തുടങ്ങിയ സുന്ദര ഗാനങ്ങൾ അവർ ഒന്നിച്ച് ആസ്വദിച്ചു. ഗാന രചയിതാക്കളെയും ഗായകരെയും സംഗീതത്തെയും പറ്റി മാധവേട്ടൻ വാചാലനാവാറുണ്ടായിരുന്നു.
ഞായറാഴ്ചകളിൽ ദൂരദർശനിൽ സംരേഷണം ചെയ്യാറുള്ള പഴയകാല ചിത്രങ്ങൾ അവരൊന്നിച്ചുകണ്ടു.
ജഗതിയും ഇന്നസെന്റും അവരെ മനസ്സ് നിറയെ ചിരിപ്പിച്ചു. ആ ചിരികളെല്ലാം ഇന്ന് കണ്ണ് നിറയ്ക്കുന്ന ഒാര്‍മ്മകൾ മാത്രമാണ്.
ബീഡിതൊഴിയാളിയായി ജീവിതം തുടങ്ങിയപ്പോൾ കൂടെ കൂടിയ സുഹൃത്ത്. അതായിരുന്നു പുകവലി. പിന്നീട് ചൂടുള്ള രാഷ്ട്രീയ ചർച്ചകളിലും, സെക്കന്റ് ഷോ കഴിഞ്ഞുള്ള രാത്രികാല യാത്രകളിലും, എന്തിന് ബാത്ത് റൂമില് പോലും പുകയില്ലാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി. ഒടുവിൽ അത് ജീവനെടുത്ത കൊലയാളിയുമായി.
ക്യാൻസർ ബാധിതനായി ആശുപത്രി കിടക്കയിൽ കിടക്കുബോൾ അച്ഛൻ
പറഞ്ഞ വാക്കുകളാണ് ഇപ്പോഴും മനസ്സിൽ.
''മരിക്കാൻ പേടിയില്ല മക്കളെ ..... നിങ്ങടെ കൂടെ ജീവിച്ചിട്ട് കൊതി തീര്ന്നില്ല.....''
ഇന്നും അതോർക്കുബോൾ ചങ്ക് പിളരുന്നത് പോലെ തോന്നും.
ഇങ്ങനെ ഒരു ഒറ്റപ്പെടല് സ്വപനത്തില് പോലും ചിന്തിച്ചതല്ല. കുടയായും, തണലായും നില്ക്കാന് ഇനി അച്ഛനുണ്ടാകില്ല. മരണമില്ലാത്ത അദ്ദേഹത്തിന്റെ ഒാര്മ്മകളും പറഞ്ഞുതന്ന നന്മകളും ധാരാളമാണ് . ഇനി അങ്ങോട്ടുള്ള ജീവിതത്തിന് ഇന്ധനമാകാന്.
അടുത്തത് തനിക്കിറങ്ങാനുള്ള സ്റ്റോപ്പാണ്. കണ്ണിലെ നനവ് സഹയാത്രികരിൽ നിന്നും മറച്ചുവെച്ച് അയാൾ പുറത്തേക്കുള്ള ഡോർ ലക്ഷ്യം വെച്ചുകൊണ്ട് നടന്നു നീങ്ങി.
ക്ലബിന്റെ പുറകിൽ കൂടിയ സൗഹൃദങ്ങളുടെ ഇടയിലേക്ക് കയറി ചെല്ലുബോൾ മനുവിന്റെ മുഖം പ്രസന്നമായിരുന്നു.
സുഹൃത്തായ രാജു തനിക്കുനേരെ നീട്ടിയ സിഗരറ്റ് സന്തോഷത്തോടെ വേണ്ടെന്നുപറഞ്ഞ് തിരിഞ്ഞു നടക്കുബോഴും മനസ്സ് നിറയെ അച്ഛനായിരുന്നു. രോഗകിടക്കയിൽ അച്ഛൻ അനുഭവിച്ച വേദനകളായിരുന്നു. പിന്നെ അദ്ദേഹം തന്റെ ജീവിതം കൊണ്ട് കാണിച്ചുതന്ന ചില പാഠങ്ങളായിരുന്നു.
(ദിനേനൻ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo