ചെറുപ്പം മുതലേ എന്റെ കളി തോഴനാണ് റാം.കൊച്ചു നാളിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയാൽ ഞാൻ ആദ്യം തിരക്കുക റാമിനെയാണ്.കാരണം അവനുള്ള ഒരോ സമയവും എനിക്ക് വളരെയധികം ആനന്ദം നൽകിയിരുന്നു.
ജോസേട്ടനെ കമ്പളിപ്പിച്ച് അയാളുടെ വീടിനു മുമ്പിൽ വളർന്നു നിന്നിരുന്ന മുവാണ്ടൻ മാവിൽ കല്ലെറിച്ച് മാങ്ങ ചാടിച്ച് തിന്നുമ്പോൾ കിട്ടുന്ന സുഖം.
ഓർമ്മകൾ മനസ്സിൽ നിന്നും തിരശ്ശീല നീക്കി പുറത്ത് വന്നപ്പോൾ ഉള്ളിന്റെ ഉള്ളിന്റെ മനസ്സിന്റെ നൊമ്പരം കണ്ണുനീർ തുള്ളിയായ് താഴോട്ടു വീണുടഞ്ഞു.
റാം അവൻ ഇന്നു ജീവിച്ചിരിപ്പില്ല. ആ കള്ളകഴുവേറി ജ്യോത്സ്യന്റെ വാക്കു ഫലിച്ചിരിക്കുന്നു. ആശിച്ചു മോഹിച്ച് അവൻ വാങ്ങിയ ബൈക്ക് അവനെ ചതിച്ചു.
ഈശ്വരാ എനിക്കത് ഓർക്കാൻ വയ്യ.....
21 വയസ്സ് കഴിഞ്ഞ് ഇവൻ അപകട മരണത്തിൽ പെടും. ആ കരിങ്കണ്ണൻ ജ്യോത്സന്റെ വാക്ക് അറം പറ്റി.
കാലത്ത് ബൈക്കെടുത്തപ്പോൾ അലക്കുകാരൻ വാസുവിന്റെ സൈക്കിളിൽ ഇടിച്ചപ്പോഴേങ്കിലും. അമ്മ നിന്നോട് ഇന്നു പുറത്ത് പോകണ്ട എന്ന വാക്കു കേട്ടിരുന്നെങ്കിൽ. എന്റെ റാമേ?
നരേന്ദ്രൻ മുതലാളിയുടെ ഒരേയൊരു മകനാണ്. അയാൾ കുവെറ്റിൽ സ്വന്തം പ്രസ്സ് ആണത്ര.തറവാടിയായ തന്റെ അപ്പൻ വാങ്ങിക്കൂട്ടിയ സ്ഥലം പോലും എവിടെയൊക്കെയാണെന്ന് പോലും അവന് അറിയില്ലായിരുന്നു.
ആണായിട്ടും, പെണ്ണായിട്ടും നരേന്ദ്രൻ ചേട്ടനും, അംബിക ചേച്ചിയ്ക്കുമുണ്ടായ പൊന്നോമനക്കുട്ടൻ.
ഉൽസവം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോൾ ഒരു വളവിൽ വച്ച് ബൈക്ക് റോഡരികിലെ മതിലിൽ ഇടിക്കുകയും, റോഡിലേക്ക് തലയിടച്ചു വീണ്ണ അവൻ തൽക്ഷണം മരിക്കുകയും ചെയ്തു.
പുറകിലിരുന്ന സിബിയാണ് സംഭവം പറയുന്നത്. അത്യാവശ്യം സ്പീഡുണ്ടായിരുന്ന വണ്ടിയുടെ ആക്സിലേറ്റർ കുറയ്ക്കാനോ, ഗീർ ഡൗൺ ചെയ്യാനോ അവൻ ശ്രമിച്ചിട്ടും നടന്നില്ല. ഏതോ ഒരു അദ്യശ്യ ശക്തിയുടെ കളി എന്ന പോലെ?.
ഇന്നവന്റെ വീടും, സ്ഥലവും നിന്നയിടം കാടുപിടിച്ച് കിടക്കയാണ്.ഇവിടം കാണുമ്പോൾ അകലങ്ങളിലെവിടെയോ പോയ് മറഞ്ഞ എന്റെ റാം. ഓർമ്മകളിലൂടെയെങ്കിലും എന്നെ പുൽകാൻ വരുന്നുണ്ട്. കാരണം വർഷങ്ങൾ ഒരു പാട് കഴിഞ്ഞിരിക്കുന്നു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക