Slider

ചിരിക്കാൻ മറന്ന അച്ഛൻ

1

മരമണ്ടനെന്ന് എല്ലാവരും എന്നെ
കളിയാക്കി വിളിക്കുബോളും ഞാനന്നും ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത്..
ഞങ്ങൾ ആറ് മക്കൾ അഞ്ചാണുങ്ങൾ ഇളയത് ഒരു പെണ്ണ്...ഇതിൽ അഞ്ചാമനായിരുന്നു ഞാൻ..
അച്ഛൻ നാട്ടിൽ അറിയപ്പെടുന്ന ഒരു പ്രമാണി തന്നെ. നല്ല സാബത്തികചുറ്റുപാടുണ്ടായിരുന്നു ഞങ്ങൾക്ക്..
ഒരു പരുക്കൻ സ്വഭാവമായിരുന്നുഅച്ഛന്റേത്...
അമ്മ ഒരു സാധു..
അമ്മയേപോലെ തന്നെ ഞാനും വിട്ടിലെ പശുക്കൾക്ക് പുല്ലരിയുന്നതും മറ്റു ജോലികളും കൂടുതലും എന്നെകൊണ്ടായിരുന്നു ചെയ്യിപ്പിക്കുക..പഠിക്കാൻ അല്പം പുറകിലായിരുന്നു..
അല്പമല്ല തീരെ പഠിക്കില്ല. അത്കൊണ്ട് തന്നെ വീട്ടിലെ ഒട്ടുമിക്ക ജോലികളും മണ്ടെനെന്നും പറഞ്ഞ് എന്നെകെണ്ടു തന്നെ ചെയ്യിപ്പിക്കും.ഏട്ടൻമാരൊക്കെ പഠിക്കാൻ മിടുക്കർ.
ക്ളാസ്സിൽ കണക്ക് ടീച്ചർ ലസാഗയും ഉസാഗയും പഠിപ്പിക്കുബോൾ എന്റെ ചിന്ത വല്ല മാവ് മരത്തിലോ നെല്ലിക്ക മരത്തിലോ ആകും..
അത്കൊണ്ട് തന്നെ ഏറ്റവും പുറകിലേ ബെഞ്ചിലായതും.
അധ്യാപകരുടെ കൈയ്യിൽ നിന്നും എന്നുംഅടിയും ചീത്തയും വാങ്ങല് മുടക്കാറില്ല...
മലയാളത്തിലെ വൃത്തവും അലങ്കാരവും പഠിപ്പിപ്പോൾ കോബസ്സുകൊണ്ട് അറിയാതൊരു വൃത്തം വരച്ചു ഡെസ്ക്കിൽ അത്കണ്ടമാഷ് തുടയിൽ ചൂരൽകൊണ്ടൊരു വൃത്തം വരച്ചു..പിന്നെ ക്ളാസ്സിന് പുറത്തേക്ക്...
പുറത്ത്നിക്കണത് ഏട്ടൻ കണ്ടപ്പോൾ ഉറപ്പിച്ചു അച്ഛന്റെ വക ഇന്ന് വൃത്തം വരക്കലുണ്ടാകുമെന്ന്...
ദേഷ്യകാരനായ അച്ഛന്റെ അടിമുഴുവനുംകൊണ്ടപ്പോളും കണ്ണുനിറച്ചു കരയാതെ നിന്നു.
അടുക്കളവാതിലിൽ ഇനിയവനെ തല്ലരുതേയെന്നു ഇടറിയ ശബ്ദത്തിൽ പറയുന്നുണ്ട് അമ്മ.
കരിയിലും പുകയിലും നീറിതീർന്നൊരു തിരിനാളമായ് അടക്കളയിൽ ഒതുങ്ങിയ ഒരു പവം എന്റെ അമ്മ..
അമ്മയ്ക്കെന്നോടായിരുന്നു കൂടുതലിഷ്ടം. ഏട്ടൻമാർകൊക്കെ അച്ഛന്റെ സ്വഭാവമായത് കൊണ്ടാവാം.
ഇവനിന്ന്പച്ചവെള്ളം കൊടുക്കരുതെന്ന് പറഞ്ഞ് അച്ഛനുറങ്ങബോൾ...തല്ല് കെണ്ട്തിണർത്ത ശരീരത്തിൽ വേദനയില്ലാത്തൊരിടവും ഇല്ലായിരുന്നു..
അന്ന് പനിച്ച് കിടക്കുബോൾ അമ്മ വാരിതന്ന ചോറുരുളയിൽ അമ്മയുടെ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.
എന്താ അമ്മേ അച്ഛന്എന്നോടിത്ര ദേഷ്യമെന്ന് ചോദിച്ചപ്പോൾ. ആ കണ്ണു നിറഞ്ഞത് കണ്ടതല്ലാതെ ഒന്നും പറഞ്ഞില്ല അമ്മ.
എങ്ങിനെയെങ്കിലും പത്ത് വരെ പോകണം..ഏട്ടൻമാരൊക്കെ കോളേജിലായിരുന്നു.
വീട്ടിൽ വിരുന്നുക്കാർ വന്നാൽ പ്രധാന ചർച്ചയും ഞാൻ തന്നെ.
എല്ലാവരും നല്ല പോലെ പഠിക്കണമെന്നില്ല ലോ.
പക്ഷേ എല്ലാവർക്കും എന്നെ അവഹേളിക്കുന്നതിൽ ഒരു പ്രത്യേക താല്പര്യവും സുഖവുംഉള്ളതായി എനിക്ക് മനസ്സിലായ്.
പിന്നെ ഞാൻ വീട്ടിൽ അധിക സമയവും അടുക്കയിൽ അമ്മയുടെ കൂടെ തന്നെയായ്.
.................
പത്താംക്ളാസ്സിൽ പഠിക്കുബോണു അടുത്ത ക്ളാസ്സിലെ സുഹറ എന്നോട് ചോദിച്ചത്.
അവളുടെ വീട് എന്റെ വീടിന്റ തൊട്ടപ്പുറത്താണ് വീട്ടിലെകാര്യങ്ങളൊക്കെ അവളുടെ വീട്ടിലുംഅറിയും.
ചന്ദു.. നീയാ ഇപ്പോ വീട്ടിലെ അടുക്കപണിയൊക്കെ ചെയ്യാറ്...
ചുറ്റുമുള്ള അവളുടെ കൂട്ടുകാരികൾ ഇത്കേട്ട് ചിരിച്ചപ്പോൾ
ഞാനാകെ വല്ലാതയായ്
അതെയെന്ന് മറുപടി കൊടുത്തപ്പോൾ അവൾ വീണ്ടും എന്നെ കളിയാക്കി പറഞ്ഞു..
എന്നാൽ എന്റെ വീട്ടിലൊന്ന് വരണേ ഇന്ന്....ഉമ്മയ്ക്ക് സുഖമില്ല..
ഞങ്ങൾക്ക് നാളെ എക്സാമാ...അടുക്കളയിൽ കയറിയാൽ പഠിക്കാൻ പറ്റില്ല.
കൂടെയുള്ളവരുടെ ചിരി തീരും മുംപ്
സുഹറയുടെ കവിളിൽ ഞാനൊന്ന് കൊടുത്തു...
പൊത്തിപിടിച്ച മുഖവുമായ്..അവൾ ക്ളാസ്സിലേക്കോടി...
ദേഷ്യവും സങ്കടവും എന്റെ മനസസിൽ കിടന്ന് നീറി.
ഇത് വരെ ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല. അങ്ങനെ പത്താംക്ളാസ്സ്പൂർത്തിയാക്കാതെ സ്കൂളിനോട് വിടപറഞ്ഞു...
സുഹറയുടെ വീട്ടുകാർ അച്ഛനെറടുത്ത് കാര്യം പറഞ്ഞു...
പിന്നെ അന്നത്തെ രാത്രി മുഴുവനും അടികൊണ്ട വേദനയാൽ ഉറക്കം വരാതെ അടുക്കളയിൽ കിടന്നു...
...........
മൂത്ത ഏട്ടന്റെ കല്യാണം അടുത്തു തന്നെയുണ്ടാകും...ഞാൻ ഒരു വേലക്കാരനപോലെയായ് വീട്ടിലിപ്പോൾ..അനിയത്തി മടിച്ചി പക്ഷേ പഠിക്കാൻ മിടുക്കി...
..............
സുഹറയെ പിന്നെ പുറത്തൊന്നും അധികം കാണാതെയായ്...ചിലപ്പോളെക്കെ അനിയത്തിയുമായും അമ്മയുമായും സംസാരിക്കുന്നത് കാണാം. അമ്മയുമായ് നല്ല കൂട്ടാണവൾക്ക്...
ആ സംഭവത്തിനു ശേഷം എന്നോടവൾ മിണ്ടിയിട്ടില്ല. മനസ്സിൽ അവളെ തല്ലിയതിന്റെ കുറ്റബോധമുണ്ട്.. മാപ്പ് പറയണം..
..................
സന്ധ്യയാകുന്നു മാനത്ത് മഴക്കാറുകൾ ഇരണ്ടുകൂടുന്നുണ്ട്. സുഹറയുടെ വീട്ടിൽ നിന്നും അവളുടെ ഉമ്മ വിളിച്ചു പറയു്നുണ്ട്...
സുഹറാ ആ വേലിപുറത്ത് ഉണക്കാനിട്ടത് എടുക്ക് മഴയിപ്പോ പെയ്യും...
സുഹറ,വരുന്നത് കണ്ട് ഞാനങ്ങോട്ട് ചെന്നു. ഇരുട്ട് വീണുതുടങ്ങിയിരുന്നു
മുള്ളുവേലിയിൽ നിന്നും തുണികളെടുന്ന സുഹറയെ ഞാൻ വിളിച്ചു....
തിരിഞ്ഞു നോക്കി അവൾ എന്നോട് ചോദിച്ചു...എന്താ...?
അവളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.
....അന്ന് നീ കളിയാക്കിയപ്പോൾ ദേഷ്യേം സങ്കടവുകൊണ്ടാ നിന്നെ തല്ലിയത്..ക്ഷമിക്ക്ട്ടോ എന്ന് പ ഞ്ഞുതീരും മുംപേ മഴയ്ക്ക് മുംപുള്ള ഇടിമിന്നൽ...
വാരിക്കൂട്ടിയ തുണികളുമായ് ഒടുന്നതിനിടയിൽ അവളുടെ തട്ടവുംകുപ്പായവും മുള്ളുവേലിൽ കുടുങ്ങി..വീഴാൻപോയ അവളെ ഞാൻ പിടിച്ചു...തോൾഭാഗത്ത് കുപ്പായം കീറി. കെട്ടിവച്ചിരുന്ന അവളുടെ മുടിയാകെ അലസാമായ് തോളിലേക്ക് വീണു. പേടിയും നാണവുംകൊണ്ടാവാം
കീറയഭാഗം ഒരു കൈകൊണ്ട് പൊത്തിപിടിച്ചവൾ എന്നെ തള്ളിമാറ്റി കരഞ്ഞുകൊണ്ടോടി..
ഇത് കണ്ട് ഏട്ടനവിടേക്ക് വന്നു...
എന്തിനാ സുഹറ കരയണത്...
ഒന്നുമിണ്ടാതെയവൾ കീറിയ ഭാഗം പൊത്തിപിടിച്ചു...
അത് കണ്ട് ഞാനവളെ വീണ്ടും ഉപദ്രവിച്ചെന്നു കരുതി ഏട്ടനെന്നെ അടിക്കാൻ തുടങ്ങി.
അപ്പോളേക്കും സുഹറ ഓടിമറഞ്ഞു.
പിന്നെ ഏട്ടൻമാരുടെ വക അടിയും തൊഴിയും..അന്ന് ആദ്യമായ് അമ്മ എന്നെ വഴക്ക് പറഞ്ഞു..
ഞാനൊന്നും ചൊയ്തില്ല എന്ന് കരഞ്ഞു പറഞ്ഞു..അപ്പോളേക്കും അച്ഛൻ വന്നു...
കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ വേഗം എന്റെ കുറച്ച് വസ്ത്രങ്ങളെടുത്ത് അച്ഛൻ എന്റെ നേരേയിട്ടു...
എന്നിട്ട് പറഞ്ഞു...
ഇറങ്ങ് ഇപ്പോ ഇവിടെന്നിറങ്ങണം..
ഇനിയിവിടെ നിനക്ക് സ്ഥാനമില്ല..
ഞാൻ അമ്മയേ അബരപ്പോടെ നോക്കി അപ്പോ പുറത്ത് മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു.....
അവനെങ്ങോട്ടും പോകില്ല...അവനും എന്റെ മകനാ......അമ്മയുടെ ഉച്ചത്തിലുള്ള ആ വാക്കുകൾ ഒരു കരച്ചിലിൽ അവസാനിച്ചു....അനിയത്തിയും മെല്ലെ കരയാൻ തുടങ്ങി....ആദ്യമായ് അച്ഛന്റെ നേർക്ക് അമ്മയുടെ ശബ്ദം....
അതിനെയെല്ലാം അവഗണിച്ച് അച്ഛൻ വീണ്ടും പറഞ്ഞു...
ഇവനിവിടുന്നിറങ്ങണോ അതോ ഞാനിറങ്ങണോ..........
നാട്ടുക്കാരെക്കൊണ്ട് പറയിപ്പിക്കുന്നവർക്ക് എന്റെ വീട്ടിൽ സ്ഥാനമില്ല....
ഞാൻ പുറത്ത് ആർത്തലച്ചുപെയ്യുന്ന മഴയിലേക്ക് നോക്കി....
പിന്നെ അമ്മയേ.....മിഴിനീരിൽ കുതിർന്ന് ശബ്ദമില്ലാതെ കരയുന്നൊരു പാവം ജൻമം....
പിന്നെ മെല്ലെ പടിയിറങ്ങി മഴയിലേക്ക്...കണ്ണുനീർ മഴതുള്ളിയിലലിഞ്ഞു..
പുറകിൽ നിന്നും....ചന്ദു......അമ്മയുടെ വിളി....പിന്നെ ഒരു കരച്ചിലെന്നപ്പോലെ അനിയത്തി........തിരിഞ്ഞ് നോക്കിയില്ല.....മിന്നലിന്റെ വെളിച്ചത്തിൽ ഒരു മിന്നായംപോലെ സുഹറ അവളുടെ വീടിൻകോലായിൽ.........
ഇരുട്ടിൽ കരഞ്ഞ് ഇടവഴിയിലൂടെ പാടവരബതെത്തിയപ്പോൾ....അന്തികള്ളുംമോന്തി വാഴയിലയുംചൂടി ആടിയുലഞ്ഞുവരുന്ന അച്ഛന്റെ പണിക്കാർ...എങ്കടാ കുട്ട്യേ...ഈ അന്തിക്ക് മഴയത്ത്.... ഒന്നുംമിണ്ടാതെ മുന്നോട്ട് നടന്നു..
................
തീവണ്ടിയിൽ വിശന്നുറങ്ങി..പാലക്കാട്...പിന്നെ മദ്രാസ്....
.............
അവിടൊരു വർക്ഷോപ്പിൽ.
..സഹായിയായ് പിന്നെ മുതലാളിയുടെ ഏകവിശ്വസ്തനായി...പിന്നെ കാശുണ്ടാക്കി സ്വന്തമായി ഷോപ്പ് തുടങ്ങി.....വർഷം രണ്ട് കഴിഞ്ഞു....
പണം എന്നിലേക്ക് വന്നുകൊണ്ടിരുന്നു.... കാലങ്ങൾ പുറകിലേക്ക് പോയ്......
നാട്ടിലുള്ള ഒരാൾ മുകേന വീട്ടിലുള്ളവരെകുറിച്ചും അറിയാൻ കഴിഞ്ഞു...പക്ഷേ അച്ഛന്റെ മരണം ഒരുപാട് വൈകിയറിഞ്ഞു.
പിന്നെ വീട് ഭാഗംവെച്ചതും ഏട്ടൻമാരൊക്കെ നല്ല ജോലിയുമായ് കുടുംബമായ് വിദേശത്ത്....അനിയത്തിയും കുടുംബവും ടൗണിൽ അമ്മയും അവളുടെ കൂടെ....
സുഹറ ഇന്നെന്റെ കാമുകിയാണ്...പുസ്തകതാളിലൊളിപ്പിച്ച മയിൽപീലിപ്പോലെ..അവളെന്നെ ഹ്ദയത്തിൽ വച്ചു..
അമ്മയേയുംകൂട്ടി അവൾ എന്റെ വീട്ടിലുണ്ടാകും...ഇന്ന്..........
.............
പതിനഞ്ച് വർഷത്തിന് ശേഷം വീട്ടിലേക്ക് കയറുബോൾ...മനസ്സിൽ ഓർമ്മകളുടെ തിരമാലകൾ....
അമ്മ.......പ്രായം തളർത്തിയ ശരീരമായ് വെളിച്ചംമങ്ങിയ കണ്ണുകളിൽ നീർത്തുള്ളികൾ പൊടിഞ്ഞു..പിന്നെ ചുളിവ് വീണ്ണ കവിൾചാലുകളിലൂടെ ഒഴുകി...കെട്ടിപിടിച്ചുകരഞ്ഞു...അനിയത്തിയുംസുഹറയും കണ്ണുകൾതുടയ്ക്കുന്നു...
............
നേരം സന്ധ്യയാകുന്നു....മാനത്ത് മഴക്കാറ് മൂടി...ചുമരിൽ തൂക്കിയ അച്ഛന്റെ ചിരിക്കുന്ന ഫോട്ടോ നോക്കി മനസ്സു പറഞ്ഞു...ഈ ചിരി ഞങ്ങളിൽ നിന്നും എന്തിനു മറച്ചുവച്ചു......
മഴപെയ്യുന്നുണ്ട് ആ മഴയിലേക്ക് നോക്കി സുഹറ....
പിന്നിലൂടെ ഞാൻ അവളെ ചേർത്തുപിടിച്ചു മുഖം എന്നിലേക്കടുപ്പിച്ചു...അന്ന് ഞാനടിച്ച ആ കവിളിൽ മെല്ലെ ചുബിച്ചു....പിന്നെ കണ്ണുകൾ നിറച്ചു എന്നിലേക്ക്....ചേർന്നു നിന്നു.........
മഴ ശാന്തമായ്....മഴ തുള്ളികൾ മാത്രം....പുതിയൊരു ജീവിതത്തിന്റെ തുടക്കത്തിനായ് ഞങ്ങളും..........
===മുരളിലാസിക===
1
( Hide )
  1. നന്നായിരിക്കുന്നു. 😊

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo