ഓഫീസിൽ നിന്നും സഹപ്രവർത്തകരോട് എല്ലാം ഓണാശംസകൾ പറഞ്ഞ് തിരക്കിട്ട് ഇറങ്ങുമ്പോൾ വാച്ചിൽ നോക്കി.. ഈശ്വരാ മണി 12 ആകാറായിരിക്കുന്നു. ഇനി റൂമിൽ ചെന്ന് ഫ്രഷ് ആയി ഒരുങ്ങി ഇറങ്ങുമ്പോൾ എന്തായാലും ഒരു മണി കഴിയും. മാനേജരോട് ഒരാഴ്ച്ച മുൻപേ പറഞ്ഞതായിരുന്നു താൻ ഇന്ന് മുതൽ ലീവ് ആയിരിക്കുമെന്ന്. എന്നിട്ടും ഇന്നലെ രാത്രി വിളിച്ചിട്ട് പറഞ്ഞു, കുറച്ച് വർക്സ് ഉടൻ തന്നെ ചെയ്തു തീർക്കാനുണ്ട്. മഹേഷ് രാവിലെ വന്നു എല്ലാം സൂപ്പർവൈസ് ചെയ്തിട്ട് പൊക്കോ. എന്തായാലും 10 മണിക്ക് മുൻപേ വിടാം എന്ന് സത്യം ചെയ്ത് പറഞ്ഞത് കൊണ്ടാണ് വന്നത് പക്ഷെ എല്ലാം കഴിഞ്ഞപ്പോൾ സമയം ഇത്രയും ആയി.
റൂമിൽ എത്തി പെട്ടന്ന് കുളിച്ച് കണ്ണിൽ കണ്ടതൊക്കെ ബാഗിൽ നിറച്ച് വേഗം തന്നെ ഇറങ്ങി. സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു. ബസ് കാത്തു നിന്നാൽ ട്രെയിൻ പോകും. റെയിൽവേ സ്റ്റേഷൻ വരെ ഓട്ടോക്ക് പോകാം. വേഗത്തിൽ ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.
ഇന്നലെ രാത്രി തകർത്ത് പെയ്ത മഴയുടെ ശേഷിപ്പുകൾ റോഡിൽ അങ്ങിങ്ങായി കെട്ടിക്കിടക്കുന്നു. റോഡിൽ സാമാന്യം നല്ല തിരക്കുണ്ട്. വെള്ളിയാഴ്ച ആയതിനാലും തിങ്കൾ മുതൽ ഓണത്തിന്റെ അവധി തുടങ്ങുന്നതിനാലും എല്ലാവരും തന്നെപ്പോലെ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയെന്ന് തോന്നുന്നു.
ഓരോന്ന് ഓർത്തുകൊണ്ട് വേഗം നടന്നു. നാട്ടിൽ പോയിട്ട് മാസങ്ങളായി. എന്നും ഫോൺ വിളിച്ച് കാര്യങ്ങൾ തിരക്കിയാലും അമ്മയുടെ പരിഭവം മാറില്ല. " നീ നാടൊക്കെ മറന്നോ മഹി, അതോ അമ്മയെ വേണ്ടന്നായോ നിനക്ക്, അടുത്ത ആഴ്ചയെങ്കിലും വരില്ലേ നീയ്, അമ്മ കാത്തിരിക്കും" എന്ന് പറയുമ്പോൾ ആ വാക്കുകളിൽ ഒളിഞിരിക്കുന്ന സങ്കടം മനസിലാകാഞ്ഞിട്ടല്ല. പക്ഷെ...
അച്ഛൻ മരിച്ചതിനു ശേഷം അമ്മ ഒറ്റക്കാണ് നാട്ടിലെ ആ വലിയ വീട്ടിൽ. ഇവിടെ വന്നു കൂടെ നില്ക്കാൻ ഒരു നൂറ് വട്ടം പറഞ്ഞ് നോക്കി പക്ഷെ സമ്മതിക്കില്ല.

അച്ഛനും അമ്മക്കും ഒറ്റ മോനായിരുന്നു. അതിനാൽ സ്നേഹം ആവോളം തന്നായിരുന്നു അമ്മ തന്നെ വളർത്തിയത്. പക്ഷെ അച്ഛൻ... ഓർമയിൽ ഇന്നേ വരെ അച്ഛൻ തന്നെ ചെറുതായി പോലും ഒന്ന് തല്ലിയിട്ടില്ല , വഴക്ക് പറഞ്ഞിട്ടില്ല. എന്തിനെക്കിലും താൻ ബഹളം വച്ചാൽ പോലും സ്വരമുയർത്തി തന്നെ വിളിക്കില്ല പകരം "ലക്ഷ്മി....എന്ന് നീട്ടി അമ്മയെ വിളിക്കും. സ്നേഹത്തിന്റെ കാര്യത്തിലും അത് പോലെ തന്നെ. മോനെ എന്ന് വിളിച്ച് ഒരിക്കൽ പോലും സ്നേഹത്തോടെ അരികിൽ ചേർത്ത് നിർത്തിയിട്ടില്ല. സ്കൂളിൽ പഠിക്കുന്ന സമയത്തു കൂട്ടുകാരൊക്കെ അവരുടെ അച്ഛനെ കുറിച്ച് ഓരോന്നും പറയുമ്പോൾ ആരും കാണാതെ മാറി നിന്ന് കരഞ്ഞിട്ടുണ്ട്. താനായി അടുക്കാൻ ശ്രെമിച്ചപ്പോൾ എല്ലാം കൂടുതൽ അകലം പാലിച്ചു അച്ഛൻ. എന്താ അമ്മേ ഈ അച്ഛൻ ഇങ്ങനെ എന്ന് ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ പുറം തിരിഞ്ഞു നിന്നു കരയുന്ന അമ്മയെ കാണാനുള്ള വിഷമം കൊണ്ട് പതിയെ പതിയെ അതും ഒഴിവാക്കി. പിന്നീട് വളർന്നു വന്നപ്പോൾ താനും പതിയെ പതിയെ അച്ഛനെ ഒഴിവാക്കാൻ തുടങ്ങി. സത്യം പറഞ്ഞാൽ അച്ഛനെ കാണുമ്പോൾ എല്ലാം ഒരു തരം അമർഷവും വീർപ്പ്മുട്ടലും ആയിരുന്നു തനിക്ക്. ജോലി കിട്ടി ഇങ്ങോട്ട് പോരുമ്പോൾ എന്തൊരു ആശ്വാസം ആയിരുന്നു. കഴിവതും നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കി, വല്ലപ്പോഴും പോയാൽ തന്നെ രണ്ട് ദിവസത്തിൽ കൂടുതൽ നിൽക്കില്ലായിരുന്നു. അച്ഛൻ മരിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞിരിക്കുന്നു പക്ഷെ ഇപ്പോഴും ആ വീട്ടിൽ താമസിക്കുമ്പോൾ എന്തോ വീർപ്പ്മുട്ടുന്നത് പോലെ തോന്നും.
ആലോചനയിൽ മുഴുകി ധൃതിയിൽ നടക്കുന്നതിനിടയിൽ എതിരെ വന്ന ആരെയോ ചെന്ന് ഇടിച്ചു. കണ്ടാൽ ഏകദേശം അറുപതു വയസ്സ് തോന്നിക്കുന്ന ഒരാൾ. പഴകിയതെങ്കിലും വളരെ മാന്യമായ വസ്ത്രധാരണം, ഒറ്റ നോട്ടത്തിലെ അറിയാം ആള് നന്നേ ക്ഷീണിതൻ ആണ്. ഇടിയുടെ ആഘാതത്തിൽ ആൾ തെറിച്ചു താഴെ വീണു. കയ്യിലെ ബാഗിൽ നിന്നും എന്തൊക്കെയോ നിലത്ത് ചിതറി കിടക്കുന്നു.
അയ്യോ.. ക്ഷമിക്കണം അങ്കിൾ എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹത്തെ മെല്ലെ താങ്ങി എണീപ്പിച്ചു. താഴെ വീണതെല്ലാം പെറുക്കിയെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു.
എനിക്ക് ഒന്നും പറ്റിയില്ല മോനെ, തെറ്റ് എന്റെ ഭാഗത്താണ്. ഞാനാണ് ശ്രെദ്ധയില്ലാതെ നടന്നത്. താഴെ വീണ സാധങ്ങൾ പെറുക്കി ബാഗിൽ ഇടുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു.
അപ്പോഴാണ് അയാളുടെ കൈ മുറിഞ്ഞത് എന്റെ ശ്രെദ്ധയിൽ പെട്ടത്. "അയ്യോ ചോര വരുന്നുണ്ടല്ലോ, വരൂ നമുക്ക് ഒരു ഡോക്ടറുടെ അടുത്ത് പോകാം. "ഓ അതിന്റെ ആവശ്യം ഒന്നും ഇല്ല, ചെറുതായി തൊലി പോയിട്ടെ ഉള്ളൂ." ഷർട്ടിന്റെ പോക്കറ്റിൽ നിന്നും തൂവാല എടുത്ത് മുറിവ് പതുക്കെ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
എന്താ അങ്കിളിന്‍റെ പേര്, "മാധവൻ ".
എന്ത് ചെയ്യുന്നു എന്ന എന്റെ അടുത്ത ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞില്ല. പിന്നെ പതുക്കെ പറഞ്ഞു "ഒന്നും ചെയ്‌യുന്നില്ല, ഒരു ജോലി അന്വേഷിക്കണം."
എന്ത് ചെയ്യുന്നു എന്ന എന്റെ അടുത്ത ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞില്ല. പിന്നെ പതുക്കെ പറഞ്ഞു "ഒന്നും ചെയ്‌യുന്നില്ല, ഒരു ജോലി അന്വേഷിക്കണം."
ആ ഉത്തരം ചെറുതായി എന്നെ ഒന്ന് ആശ്ചര്യപ്പെടുത്താതിരുന്നില്ല. ഈ വയസ്സാം കാലത്ത് അദ്ദേഹം എന്ത് ജോലി ചെയ്യാനാണ് എന്ന് മനസ്സിൽ തോന്നിയെങ്കിലും അത് പറഞ്ഞില്ല.
"മോൻ വിചാരിച്ചാൽ എനിക്ക് എന്തെങ്കിലും ഒരു ജോലി ശെരിയാക്കാൻ പറ്റുമോ? ഇങ്ങനെ അലഞ്ഞ് തിരിയാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയിരിക്കുന്നു. നല്ല പഠിപ്പും ആരോഗ്യവും ഉള്ള ചെറുപ്പക്കാർ തന്നെ ഒരു തൊഴിലിനു വേണ്ടി അലയുമ്പോൾ ഈ വൃദ്ധന്മാരെ ഒക്കെ ആർക്കു വേണം അല്ലേ". എന്റെ മനസ്സ് അറിഞ്ഞിട്ടെന്ന പോലെ ഒരു ആത്മഗതം പോലെ അദ്ദേഹം പറഞ്ഞു.
ഞാൻ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി. നന്നേ ക്ഷീണിതൻ, ശോഷിച്ച കൈയും കാലുകളും, പക്ഷെ ആ മുഖത്ത് എന്തോ ഒരു പ്രേത്യേക ഐശ്വര്യം ഉണ്ട്. ആ മുഖത്തെ ദയനീയ ഭാവം കണ്ടപ്പോൾ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാനാണ് തോന്നിയത്.
"ഊം" അദ്ദേഹം പതുക്കെ മൂളി , എങ്കിലും അത് കളവാണെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ട് പഴ്സിൽ നിന്നും ഒരു നൂറ് രൂപ എടുത്ത് നീട്ടിയിട്ട് പറഞ്ഞു ," അങ്കിൾ ഇത് വാങ്ങൂ ,എന്നിട്ട് വല്ലതും വാങ്ങി കഴിക്കൂ".
ദേക്ഷ്യം നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പറഞ്ഞു "ഞാൻ ഇത് വരെ ഭിക്ഷ എടുത്തിട്ടില്ല". ആ മുഖത്ത് അപ്പോൾ നിഴലിച്ച സങ്കടവും അപമാനവും കണ്ടപ്പോൾ കാശ് നീട്ടിയ കൈ അറിയാതെ പുറകോട്ട് വലിഞ്ഞു."മോനെ എനിക്ക് വേണ്ടത് ഒരു ജോലിയാണ്,എന്ത് ചെയ്യാനും വിരോധമില്ല, അത് ശെരിയാക്കാൻ മോന് പറ്റുമോ? "
മറുപടി പറഞ്ഞില്ല പകരം ആ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു. അങ്കിൾ വരൂ ,
ഞാനും ഭക്ഷണം കഴിച്ചിട്ടില്ല, നമുക്ക് ഒരുമിച്ച് കഴിക്കാം". എനിക്ക് പോകാനുള്ള ട്രെയിൻ മിസ്സ് ആകുമെന്ന് അറിയാമായിരുന്നെങ്കിലും അങ്ങനെ പറയാനാണ് തോന്നിയത്. "നിങ്ങൾക്കൊരു മകൻ ഉണ്ടെങ്കിൽ അവന്റെ പ്രായമല്ലേ എനിക്ക് കാണൂ ". തന്റെ സ്‌നേഹപൂർണമായ പെരുമാറ്റമാണോ അതോ മകനെ പറ്റി ഉള്ള പരാമർശം ആണോ എന്തോ ആ മനുഷ്യനിൽ ചെറിയ ഒരു മാറ്റം ഉണ്ടാക്കി, കൂടെ വരാമെന്നു സമ്മതിച്ചു.

അദ്ദേഹത്തെയും കൂട്ടി അടുത്ത് തന്നെ ഉണ്ടായിരുന്ന ഒരു ഹോട്ടലിൽ കയറി. കൈ കഴുകി വന്ന് ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും അയിരുന്നു. സപ്ലയർ വന്നപ്പോൾ മെനു നോക്കാതെ തന്നെ രണ്ട് ഊണിനു ഓർഡർ കൊടുത്തു.
അധികം വയക്കാതെ സപ്ലയർ ഊണുമായി വന്നു. പിന്നീട് ഞാൻ കണ്ടത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മറക്കാൻ പറ്റാത്ത ഒരു കാഴ്ചയായിരുന്നു. ഒരു മനുഷ്യൻ ഭക്ഷണത്തെ ഇത്ര ആരാധനയാോടെ കഴിക്കുന്നത് ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.

"മോനറിയുമോ, വളരെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു ഊണ്. കറികൾ ഓരോന്നും എടുത്ത് അദ്ദേഹം അത് ആസ്വദിച്ച് കഴിക്കുന്നത് അറിയാതെ നോക്കിയിരുന്നു പോയി. ഉള്ളിൽ കുറ്റബോധം നിറഞ്ഞു, പലപ്പോഴായി എത്രമാത്രം ഭക്ഷണം വെറുതെ പാഴാക്കി കളഞ്ഞിരിക്കുന്നു.
"മോനെന്താ കഴിക്കുന്നില്ലേ?" കഴിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു. നിറഞ്ഞ സന്തോഷത്തോടെ ആദ്ദേഹം ഊണ് കഴിക്കുന്നത് കണ്ട് മനസ്സും വയറും നിറഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിന് വേണ്ടി എന്തൊക്കെയാ കഴിച്ചു. കഴിക്കുന്നതിനിടയിൽ വെറുതെ ചോദിച്ചു.
" അങ്കിളിന്റെ വീട് എവിടെയാ, ആരൊക്കെ ഉണ്ട്".
അല്പനേരത്തെ മൗനത്തിനു ശേഷം പറഞ്ഞു,
"എല്ലാവരും ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ആരും ഇല്ല, മോനറിയുമോ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം എന്താണെന്ന്, "നമ്മൾ ജീവനെപ്പോലെ കരുതി സ്നേഹിക്കുന്നവർ ഒരു വാക്ക് പോലും പറയാതെ നമ്മളെ തനിച്ചാക്കി പെട്ടന്ന് കടന്ന് പോകുമ്പോൾ ഉണ്ടാകുന്ന വേദന"... അത് അനുഭവിക്കുന്നതിലും നല്ലത് മരണമാണ്. മനസ്സിന്റെ താളം പോലും തെറ്റിപ്പോകും. അങ്ങനെയൊരു അവസ്ഥയിൽ കൂടി കടന്ന് പോയവനാണ് ഞാൻ. ഒത്തിരി ചോദ്യങ്ങൾ ബാക്കി ഉണ്ടായിരുന്നിട്ടും എന്തോ ആ മുഖത്ത് നോക്കി ഒന്നും ചോദിയ്ക്കാൻ മനസ്സ് അനുവദിച്ചില്ല.
എല്ലാം മറക്കുന്നതിനായി നാടും വീടും എല്ലാം ഉപേക്ഷിച്ച് ഞാൻ എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു. പക്ഷെ എന്ത് മറക്കണം എന്ന് ആഗ്രഹിച്ചോ അത് മാത്രം മറക്കാൻ പറ്റിയില്ല. അല്ലെങ്കിലും ജീവിതം അങ്ങനെയാണ് നാം ഒരിക്കലും മറക്കില്ല എന്ന് കരുതി പലപ്പോഴായി നെഞ്ചോട് ചേർത്ത് വച്ച ഓർമ്മകൾ പലതും നാം പോലുമറിയാതെ കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്‌മൃതിയുടെ കാണാക്കയങ്ങളിക്ക് ആണ്ടുപോകും, എന്നാൽ ഒരിക്കലും ഓർക്കാൻ ആഗ്രഹമില്ലാത്ത കാര്യങ്ങൾ എത്രയൊക്കെ ശ്രെമിച്ചാലും അവസാന ശ്വാസം വരെ ഒരു നോവായി മനസിനെ നീറ്റിക്കൊണ്ടിരിക്കും.

എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ വെറുമൊരു കേൾവിക്കാരനെപ്പോലെ അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു.
ഊണ് കഴിഞ്ഞ് യാത്ര പറഞ്ഞ് പിരിയുന്നതിനു മുൻപായി പഴ്സിൽ നിന്നും ആയിരം രൂപയും അതോടൊപ്പം തന്റെ കാർഡും എടുത്ത് നീട്ടിക്കൊണ്ട് പറഞ്ഞു , അങ്കിൾ ഇത് വാങ്ങു , ഞാൻ നാട്ടിൽ പോവുകയാണ് അടുത്ത ആഴ്ചയേ തിരിച്ചു വരൂ , എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാം."
കാർഡ് വാങ്ങിയെങ്കിലും എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം ആ പണം വാങ്ങിയില്ല. "മോൻ ഇപ്പോൾ ചെയ്തത് തന്നെ ധാരാളം, വയറിനോടൊപ്പം ഇന്ന് എന്റെ മനസ്സും നിറഞ്ഞു, മോന് എന്നും നല്ലതേ വരൂ എന്ന് പറഞ്ഞ് അദ്ദേഹം തന്റെ തലയിൽ തലോടിയപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഞാൻ വിളിക്കാം മോനെ", എന്ന് പറഞ്ഞ് അദ്ദേഹം തിരിഞ്ഞു നടന്നു.
സമയം ഏറെ വൈകിയിരിക്കുന്നു. ഇനിയിപ്പോൾ ബസ് തന്നെ ശരണം എന്ന് വിചാരിച്ചുകൊണ്ട് ഞാൻ മുന്നോട്ട് നടന്നതും മോനെ എന്നൊരു വിളി, തിരിഞ്ഞു നോക്കിയപ്പോൾ ഇരുകൈകളും നെഞ്ചിൽ ചേർത്തു പിടിച്ചുകൊണ്ട് വീഴാൻ പോകുന്ന അദ്ദേഹത്തെയാണ് കണ്ടത്. അങ്കിൾ എന്ന് ഉറക്കെ വിളിച്ച് ഓടിയെത്തിയപ്പോഴേയ്ക്കും വീണു പോയിരുന്നു. വേഗം നിലത്തിരുന്നു, പതിയെ അദ്ദേഹത്തിന്റെ തല എടുത്ത് മടിയിൽ വച്ചു, ശ്വാസം കിട്ടാതെ പിടക്കുന്ന അദ്ദേഹത്തെ കണ്ട് എന്താണു ചെയ്‌യേണ്ടത് എന്നറിയാതെ തരിച്ചിരുന്നപ്പോളാണ് ആ പിടച്ചിലിനിടയിൽ അദ്ദേഹത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ഫോട്ടോ തെറിച്ചു വീണത്. വർഷങ്ങളുടെ പഴക്കമുള്ള അരികുകൾ ദ്രവിച്ച് തുടങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. വെപ്രാളത്തിനിടയിലും ആ ഫോട്ടോയിലെ രണ്ട് മുഖങ്ങൾ എന്റെ കണ്ണിൽ പതിഞ്ഞു. മനസ്സിൽ കൂടി ഒരു മിന്നൽപിണർ കടന്ന് പോയി. വിറയാർന്ന കൈകളോടെ ആ ഫോട്ടോ എടുത്തു. അദ്ദേഹത്തിന്റെ യുവത്വ കാലത്തിൽ എപ്പോഴോ എടുത്ത ആ ഫോട്ടോയിൽ അദ്ദേഹത്തിൻറെ ഇടത് വശം ചേർന്ന് തന്നെയും മാറോട് ചേർത്ത് നിൽക്കുന്ന തന്റെ അമ്മയെ കണ്ടപ്പോൾ കണ്ണിൽ ഇരുട്ട് കയറയുന്നത് പോലെ തോന്നി. മനസ്സിനോടൊപ്പം കൈകളും വിറച്ചതിനാൽ കൈകളിൽ നിന്നും ആ ഫോട്ടോ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് വീണു, അപ്പോഴാണ് ആ ഫോട്ടോയുടെ പുറകിൽ എന്തോ എഴുതിയിരിക്കുന്നത് ശ്രെദ്ധയിൽ പെട്ടത്, "ഇന്ന് എന്റെയും ലക്ഷ്മിയുടെയും മൂന്നാം വിവാഹവാർഷികം ഒപ്പം ഞങ്ങളുടെ പൊന്നുമോന്റെ ഒന്നാം പിറന്നാളും." ചെറുപ്പം മുതലേ തന്നെ അലട്ടിക്കൊണ്ടിരുന്നു പല ചോദ്യങ്ങൾക്കും ഒപ്പം അദ്ദേഹത്തോട് ചോദിയ്ക്കാൻ ബാക്കി വച്ച ചോദ്യങ്ങൾക്കും ഉള്ള എല്ലാ ഉത്തരങ്ങളും ആ വരികളിൽ നിന്നും വായിച്ചെടുത്തു. സത്യം മനസ്സിലാക്കി അച്ഛാ...എന്ന് അലറി വിളിക്കുമ്പോഴേക്കും ആ വിളി കേൾക്കാതെ..... നോവുന്ന ഓർമ്മകൾ ഇല്ലാത്തൊരു ലോകത്തേക്ക് ആ അച്ഛൻ യാത്ര ആയി കഴിഞ്ഞിരുന്നു...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക