Slider

പുഴയുടെ കാമുകൻ

0

ഇത് ഗ്രൂപ്പിലെ എന്റെ അവസാനത്തെ
പോസ്റ്റാണ്.ഞാനും മടുത്തു .എത്രയെന്നുവെച്ചാ?
പീഡനം,കത്തിക്കുത്ത്,വ്യഭിചാരം,വേശ്യ ,ആർത്തവം,ചോര,ഇതിനൊക്കെയേ
മാർക്കറ്റുള്ളു.പിന്നെ,കുറച്ചു കദനകഥകളും.
എന്നാപ്പിന്നെ ഇതൊക്കെ ഒന്നു പയറ്റി നോക്കാന്നുംവെച്ച് ഞാനുമിറങ്ങിയതാ.
എല്ലാം പരിധിക്ക് പുറത്തുള്ളതായതുകൊണ്ട്...കുറച്ചു പുതിയ അനുഭവങ്ങൾ പഠിക്കാൻ പറ്റി.
ഒന്ന്...ആകെയുണ്ടായിരുന്ന കൂട്ടുകാരി
ഇപ്പോൾ തുറിച്ചുനോക്കിക്കൊണ്ട്
(കാണുമ്പോളെ) ഓടി പോകുന്നു.
കാര്യംപറഞ്ഞുതീരുംമുന്നേ...ശ്ശെ!!!
വേണ്ടായിരുന്നു.
പിന്നെയുള്ളത് ജോലിക്ക് വരുന്ന
ആചേച്ചിയാരുന്നു...ഒടുക്കത്തെ സംശയം
ചോദീരു കാരണം അവരെയും കാണുന്നില്ല. പാവം അമ്മ വീണ്ടും തന്നെയായി ജോലികളെല്ലാം ചെയ്യുന്നത്.
മനസ്സിലായി. ഇപ്പോൾ മനസ്സിലായി.
നടക്കില്ല. ഇതു നടക്കില്ല.
അല്ലേലും പണ്ടേ ഞാനിതോർക്കണ്ടതാരുന്നു.അന്ന്
"നിറഞ്ഞ പുഴ"യെന്ന പേരിലെ എന്റെ
ആദ്യ കവിത കുടിവെള്ളം കിട്ടാതെ
വലഞ്ഞ സ്ത്രീകൾ ആരോ എറിഞ്ഞ കുടംകൊണ്ട് വണ്ടിയുടെ ചില്ലു പൊട്ടിയെന്ന ഒറ്റക്കാരണത്താലാണ്
ആ പത്രാധിപർ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞത്.
നാട്ടിൽ തുള്ളി വെള്ളം ഇല്ലാത്തനേരത്താ അവന്റെയൊരു പുഴ
പോലും.
പോട്ടെ അതു ക്ഷമിച്ച്, മനസ്സിലെ ആഗ്രഹം അണപൊട്ടിയൊഴുകിയാണ്
പുതിയൊരു രചനയുമായി വീണ്ടും....
എന്റെ പോക്കുവെയിൽനാളങ്ങൾ"".
ഉണങ്ങാനിട്ട കോട്ട് ആറുദിവസമായിട്ടും
തുള്ളി തോരാത്ത മഴയിൽ ഉണങ്ങിയില്ലാപോലും.എന്നും പറഞ്ഞാ
ആ മഹാപാപി അതും ചവറ്റുകൊട്ടയിലെറിഞ്ഞത്.
മനസ്സിനേറ്റ ആഘാതം കനത്തതാരുന്നു.
എങ്ങനെയും കവിയാകണം...കഥാകൃത്താകണം പേരെടുക്കണം. തോൽക്കാൻ മനസനുവദിച്ചില്ല...
അങ്ങനെയാണീ ഗ്രൂപ്പിലെത്തിയത്.
പിന്നങ്ങോട്ട് അറഞ്ഞ് എഴുത്താരുന്നു.മഴയായും പുഴയായും
മഞ്ഞായും...പൂവായും പൂമരമായുമൊക്കെ...
പക്ഷേ വിധി.
അതിവിടെയും വില്ലനായിരിക്കുന്നു.
മുടിഞ്ഞ പീഠനം..പരപുരുഷബന്ധം...
ആർത്തവം...വയ്യ.. അന്യ പെണ്ണുങ്ങളുടെ
ഒരു ഇൻബോക്സിലേക്കു പോലും
എത്തിനോക്കാത്ത ഞാൻ. .....
ഇല്ല. മതി.
ഞാൻ. ,ഞാൻ പോണു .ഇനി വരില്ല.
എന്റെ പോസ്റ്റുകൾക്ക് എന്റെ തന്നെ
പലപല ഫേക്ക് ഐഡികളിൽ നിന്നു
ഞാൻ തന്നെ കൊടുത്ത ലൈക്കുകളല്ലാതെ...എന്റെ പോസ്റ്റുകൾ
ലക്ഷം പേര് വായിക്കാനുള്ള എന്റെ
മോഹമുപേക്ഷിച്ച് ഞാൻ പോണു.
ഇനി തിരികെ വരില്ല.
ഒരുപക്ഷേ ഞാൻ പോയതിനു ശേഷം
നിങ്ങൾക്ക് തോന്നിയേക്കാം എന്റെ ഒരുലൈക്ക് മതിയാരുന്നല്ലോ....ഈ
പുഴയുടെ കാമുകൻ പോകാതിരുന്നേനേന്ന്.
അങ്ങനെ തോന്നാതിരിക്കട്ടെ...
എന്നെയോർത്തു വിഷമിക്കണ്ട.ഞാനിനിയും തോറ്റിട്ടില്ല.
കൊട്ടിയൂരിൽ നിന്നും എന്റെ ഫ്രണ്ട്
ചാച്ചു കൊണ്ടുതന്ന പുല്ലാങ്കുഴലുണ്ട് എന്റെ കയ്യിൽ. ജോലിക്കാരിയും വരാത്ത സ്ഥിതിക്ക് വീട്ടിലെ കന്നാലിയെ
മേയ്ക്കാൻ പോകാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു.
ഒരഭിനവ രമണനായി.... ചന്ദ്രികയോടൊപ്പം ഞാൻ വരും. ഒരു
ചെയ്ഞ്ചിനായി ഇത്തവണ അവൾ തൂങ്ങട്ടെ....അങ്ങനെയെങ്കിലല്ലേ എനിക്ക്
കഥ പൂർത്തിയാക്കാൻ പറ്റൂ.അങ്ങനെ
ഞാനൊരു കഥാകൃത്താവും.
എന്റെ മോഹങ്ങൾക്ക് മരണമില്ല.
അപ്പോൾ ഞാൻ യാത്ര ചോദിക്കുന്നില്ല.
നന്ദി. പുഴയുടെ കാമുകൻ.
NB:::ഗ്രൂപ്പ് അഡ്മിൻ ഐഡി പ്രൂഫ് ചോദിച്ചപ്പോൾ കൊടുക്കാതിരുന്നതുകൊണ്ട് എന്നെ
ചവിട്ടി പുറത്താക്കിയതാന്നു ചിലർക്ക്
ഒരു ധാരണയുണ്ടായേക്കാം.തികച്ചും
മ്ളേഛകരമാണത്,.എന്നോട് സാമ്യം തോന്നുന്ന പലരെയും പലഗ്രൂപ്പിലും
കണ്ടെന്നും വരാം. ..അതും അങ്ങിനെ തന്നെ.
SO രാത്രിയിൽ യാത്രയില്ല.

ലിൻസിഅരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo