Slider

പാവം രചന

0

ഒരു അമ്മയുടെ ഗർഭപാത്രത്തിൽ
നിന്നും വരുന്ന പോലെയാണ്
ഓരോ സൃഷ്ടിയും പിറവി കൊള്ളുന്നത്...
അതിനെ തലോടി ലാളിച്ചു വളർത്തി
ഗ്രൂപ്പിലേയ്‌ക്ക്‌ വിടും...
മനസ്സില്ലാ മനസ്സോടെയാണ് ആ രചന
മറ്റു ഗ്രൂപ്പിലേയ്‌ക്ക്‌ പോകുന്നത്,കാരണം
മുന്നിലെ രചനകൾ ലക്ഷങ്ങൾ വായിച്ചു കഴിഞ്ഞിരിക്കുന്നു.എന്നാലും 'അമ്മയും അച്ഛനും പിന്മാറാൻ തയ്യാറല്ല.ഒരുനാൾ എന്റെ കുഞ്ഞും വിജയങ്ങൾ താണ്ടിവരുമെന്ന ആത്മവിശ്വാസം....
മുന്നിലൂടെ കടന്നു പോകുന്ന മറ്റു രചനകളെ കാണുന്നുണ്ട്.കാണാത്തവരുമുണ്ട്.
ചിലത് പൊട്ടകിണറ്റിൽ വീണ തവളയെപ്പോലെ പത്തു ലൈകും കമെന്റും നേടി പുറത്തേയ്ക്കു കടക്കുവാൻ നടത്തുന്നശ്രമം കാണുമ്പോൾ സങ്കടം
തോന്നും.അതിനെവിലയിരുത്താനുള്ള കഴിവില്ല എന്ന തിരച്ചറിവുണ്ടെങ്കിലും.
എന്റെ തലോടൽ അവർക്കു സന്തോഷം നല്കുമെങ്കിൽ ഞാനത് ചെയ്യും മാഷേ.
തിരിച്ചുകിട്ടുന്ന സ്നേഹമുണ്ടല്ലോ.
വീണ്ടും മുന്നിലേയ്ക്കു പോകുവാൻ പ്രേരിപ്പിക്കും.
സർക്കാർ ബസ് പോലെ നീങ്ങുന്നുണ്ട് മുന്നിലൊരു രചന.പക്ഷെ അഹങ്കാരത്തിനു ഒരു കുറവുമില്ല.പല തലോടാലുകളും അതിനെ തഴുകി പോയി.പക്ഷെ തിരിച്ചു കണ്ടഭാവം കാട്ടുന്നില്ല.
നല്ല രചന തന്നെയാണ്.
പക്ഷെ സ്നേഹവും ബഹുമാനവും
അടുത്തൂടെ പോയിട്ടില്ല.അങ്ങനെ എന്റെ തലോടൽ അവനു വേണ്ട.
മുന്നിലേയ്ക്ക് എന്തുനടക്കുന്നുയെന്ന് അറിയാനുള്ള ആകാംഷകൊണ്ട് വീണ്ടും സഞ്ചരിച്ചു.
എക്സ്പ്രസ്സ് ട്രെയിൻ പോലെ ചീറിപ്പാഞ്ഞു പോകുന്നുണ്ട് മുന്നിലെ രചന.അരങ്ങത്ത്‌ പെണ്ണെഴുത്താണ്‌.ചുമ്മാതല്ല വീണ്ടും.
മുന്നിലേയ്ക്കുപോകുവാൻ തുനിഞ്ഞു.
എങ്കിലും ഒന്നു തലോടി.എന്റെ പൊന്നുമാഷേ കണ്ണിൽ നിന്നൊഴുകിയ കണ്ണുനീര് ഇപ്പോഴും തോർന്നിട്ടില്ല.ഒന്നും നോക്കിയില്ല വാരിക്കോരി കൊടുത്തു
സ്നേഹം.കടന്നുപോയിരുന്നെങ്കിൽ
ഏറ്റവും വലിയ നഷ്ടമാകുമായിരുന്നു.
മാപ്പും പറഞ്ഞു അവിടെന്നു തിരിക്കുമ്പോൾ.
ഇതിന്റെ ഇടയിലായി ഞെരുങ്ങി കിടക്കുന്നു
ഒരു കവിത.തനിയെ പൊക്കിയെടുത്തു കരയ്ക്കു കയറ്റുവാൻ കഴിയില്ല.
വിളിലാച്ചാൽ വിളിപ്പുറത്തു വരുന്ന കുറച്ചു ചങ്കു സുഹൃത്തുക്കളെ അപ്പോഴേ വിളിച്ചു."എന്താട ചങ്കെ?എന്താ വേണ്ടത്."
"മുത്തെ ഈ കവിതയെ ഒന്ന് പൊക്കി കരയ്ക്കു കയറ്റുമൊ."
"ഇപ്പോൾ ശരിയാക്കി തരാം ചങ്കെ."
അയ്യോ എന്റെ കുഞ്ഞു....ഒറ്റ ഓട്ടമായിരുന്നു എന്റെ കുഞ്ഞിന് അടുത്തേയ്ക്കു .
പാവം നല്ല ഉറക്കത്തിലാ.ആരൊക്കയോ വന്നു തഴുകിയിട്ടുണ്ട്.ചെയ്‌തു കൊടുത്ത പ്രോത്സഹത്തിനുള്ള നന്ദി സൂചകമായിരിക്കാം.പക്ഷെ കണ്ണുകളെ ഞെട്ടിച്ചത് സർക്കാർ ബസുപോലെ ഇഴഞ്ഞയാൾ.ഞാൻ തിരസ്‌കരിച്ച രചന. എന്റെ കുഞ്ഞിനെ തലോടിയതു കണ്ടപ്പോഴാണ് കണ്ണുനിറഞൊഴുകി മാഷേ.തിരികെ ഓടി. അവനും കൊടുത്തു എന്റെ വാരികോരി സ്നേഹം.
ഇവിടെ ആരും മോശക്കാരല്ല മാഷേ.
ഉള്ളിൽ സ്നേഹവും നന്മയും നിറഞ്ഞവരാണ്.
എല്ലാവരുടെയുള്ളിലും ഉണ്ടാകും പലകഴുവുകൾ.സ്നേഹിച്ചില്ലങ്കിലും
അവരെ അവഹേളിക്കരുത്
അവരും എഴുതട്ടെ.....
ശരൺ...കൊല്ലരുത്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo