എന്തേ സഖി നീ.....
എന്തേ സഖി നീ
തേടുവതാരെ
നീ......
തേടുവതാരെ...?
എന്തേ സഖി നീ
തേടുവതാരെ
നീ......
തേടുവതാരെ...?
നിൻ മിഴിയിണയിലെ
നീല നിലാവിൽ
തേടുവതാരെ ആരെ....
നീ...
തേടുവതാരെ
നീല നിലാവിൽ
തേടുവതാരെ ആരെ....
നീ...
തേടുവതാരെ
പാടിപ്പതിഞ്ഞ എൻ
പ്രണയാർദ്രഭാവങ്ങൾ
കരളിലിന്നെഴുതാതെ
ഓടിയൊളിച്ചു നീ
പ്രണയാർദ്രഭാവങ്ങൾ
കരളിലിന്നെഴുതാതെ
ഓടിയൊളിച്ചു നീ
ആരോടും പറയാതെ
ഉള്ളിലൊളിപ്പിച്ച
നൊമ്പരച്ചീളുകൾ
ചോദ്യ ചിഹ്നങ്ങളായ് -
ഉള്ളിലൊളിപ്പിച്ച
നൊമ്പരച്ചീളുകൾ
ചോദ്യ ചിഹ്നങ്ങളായ് -
എന്തേ സഖീ നി........
മോഹത്തിൻ ചില്ലയിൽ
കിനാവ് കണ്ടിരുന്നപ്പോൾ
ജീവിതം ഊഞ്ഞാലിൽ
ആടിക്കളിച്ചിടുന്നു.....
കിനാവ് കണ്ടിരുന്നപ്പോൾ
ജീവിതം ഊഞ്ഞാലിൽ
ആടിക്കളിച്ചിടുന്നു.....
പറയാതെ പോയ നിൻ
കണ്ണുനീർ തുള്ളികൾ
പറയുന്നതൊക്കെയും
കാവ്യങ്ങളാക്കി ഞാൻ
കണ്ണുനീർ തുള്ളികൾ
പറയുന്നതൊക്കെയും
കാവ്യങ്ങളാക്കി ഞാൻ
എന്തെ സഖി നി
എന്തെ സഖീ നീ
തേടുവതാരെ നീ
തേടുവതാരെ...
എന്തെ സഖീ നീ
തേടുവതാരെ നീ
തേടുവതാരെ...
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക