ഉള്ളിൽ വന്ന കരച്ചിൽ വാക്കുകളാൽ എന്നിൽ നിന്ന് പുറത്തുചാടി. എന്റെ ചോദ്യം അച്ഛന്റെ കണ്ണു നിറച്ചിരിക്കുന്നു. വേണ്ടായിരുന്നു .ചോദിക്കണ്ടാർന്നു. അച്ഛൻ കരഞ്ഞാ എനിക്കും കരച്ചിലു വരും.
രണ്ടു വർഷത്തേക്ക് രണ്ടു മാസം ലീവ്. അതായിരുന്നു അച്ഛന്റെ പതിവ്. ഇതിപ്പൊ ലീവ് കഴിഞ്ഞ് അച്ഛൻ തിരിച്ചു പോവുന്നു.
രണ്ടു വർഷത്തേക്ക് രണ്ടു മാസം ലീവ്. അതായിരുന്നു അച്ഛന്റെ പതിവ്. ഇതിപ്പൊ ലീവ് കഴിഞ്ഞ് അച്ഛൻ തിരിച്ചു പോവുന്നു.
'ഇനി ലീവിലല്ലാ ,
അടുത്ത തവണ അച്ചൻ വരുന്നത് ഇനി തിരിച്ചു പോവാനല്ല ,മതിയാക്കീട്ട് വരും.'
അടുത്ത തവണ അച്ചൻ വരുന്നത് ഇനി തിരിച്ചു പോവാനല്ല ,മതിയാക്കീട്ട് വരും.'
'ഓ, ഇതെന്നല്ലെ കഴിഞ്ഞ തവണ വരുമ്പോഴും അച്ഛൻ പറഞ്ഞത്. എന്നിട്ടൊ ' ..
എന്റെ കണ്ണു നിറയുന്നു. കരയാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചു .
''നാരായണന്റെ കമ്പനീല് നിന്റെ വിസയ്ക്കുള്ള അപേക്ഷ കൊടുത്തിട്ടുണ്ട് ,ചെലപ്പോ ഉടൻ ശരിയാവും. അത് കിട്ടിയാലുടൻ ഞാനിങ്ങോട്ട് വരും".
അച്ഛനെന്നെ ചേർത്തു പിടിച്ചു .
അച്ഛനെന്നെ ചേർത്തു പിടിച്ചു .
രംഗം വഷളാവുന്നു എന്നു കരുതിക്കാണും. സുകുവേളപ്പൻ ഇടപ്പെട്ടു .
''ഇപ്പോത്തന്നെ വൈകി.ഇനിയും വൈകിയാല് ബോർഡിംഗ് പാസ് കിട്ടില്ല. ഫ്ലൈറ്റിന്റെ സമയാവാറായി".
''എന്നാ ശരി, പോവാട്ടോ ..
എത്തീട്ട് വിളിക്കാം..'' അച്ഛൻ നടന്നകന്നു.
എത്തീട്ട് വിളിക്കാം..'' അച്ഛൻ നടന്നകന്നു.
'ഈ അച്ഛനൊന്ന് തിരിഞ്ഞു നോക്കിക്കൂടെ, '
മനസ്സ് വെറുതെ മന്ത്രിച്ചു. കേട്ടിട്ടാണോ എന്തോ എയർപോർട്ടിന്റെ ചില്ലുവാതിലുകൾക്കപ്പുറം അച്ഛനൊന്നു തിരിഞ്ഞു നോക്കി,
കൈ വീശി മറഞ്ഞു ...
മനസ്സ് വെറുതെ മന്ത്രിച്ചു. കേട്ടിട്ടാണോ എന്തോ എയർപോർട്ടിന്റെ ചില്ലുവാതിലുകൾക്കപ്പുറം അച്ഛനൊന്നു തിരിഞ്ഞു നോക്കി,
കൈ വീശി മറഞ്ഞു ...
നിറഞ്ഞൊഴുകിയ കണ്ണുകളിൽ നിന്ന് കണ്ണീർ ചാലിട്ടൊഴുകുവാൻ തുടങ്ങിയിരിക്കുന്നു .
''അയ്യേ, ആങ്കുട്ടിയോള് കരയ്യോ ചെക്കാ"??
സുകുവളേപ്പൻ എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
സുകുവളേപ്പൻ എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
'ഓഹോ ,അപ്പൊ കരച്ചിലും സ്ത്രീ സംവരണത്തില് പെട്ടോ. ആങ്കുട്ടിയോൾക്ക് കരയാനും അവകാശമില്ലേ ?...'
മനസ്സ് പിന്നേം മന്ത്രിച്ചു..
മനസ്സ് പിന്നേം മന്ത്രിച്ചു..
രാത്രി 1 മണിയായി്ക്കാണണം.
അച്ഛന്റെ ഫോൺ കോൾ വന്നു .
സുരക്ഷിതമായി എത്തിന്നും യാത്ര സുഖകരമായിരുന്നെന്നും.
അച്ഛന്റെ ഫോൺ കോൾ വന്നു .
സുരക്ഷിതമായി എത്തിന്നും യാത്ര സുഖകരമായിരുന്നെന്നും.
ആഴ്ച്ചയിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ
അച്ഛൻ വിളിക്കുമായിരുന്നു. രസകരമായ
ഫോൺ വിളികൾ.ഗൾഫിലെ ചൂടും തണുപ്പും നാട്ടിലെ മഴയും ,വീട്ടിലെ പശു പ്രസവിച്ചും, ശക്തമായ കാറ്റിൽ വീട്ടിലെ മുരിങ്ങാമരത്തിന്റെ കൊമ്പൊടിഞ്ഞതും, കുഞ്ഞുട്ടന്റെയും മുന്നയുടെയും പല്ലെടുക്കാൻ അമ്മ ദന്തഡോക്ടറായതും അങ്ങനെയങ്ങനെ എല്ലാം കാര്യങ്ങളും ...

ഒരു ദിവസം ഉച്ചയ്ക്ക് അച്ഛൻ വിളിച്ചു .ഉച്ചയ്ക്കുള്ള ഫോൺ വിളി പതിവില്ലാത്തതാണ്. വൈകുന്നേരം അല്ലെങ്കിൽ രാത്രി അതാണ് സമയം.
"എന്താച്ഛാ പതിവില്ലാതെ ഉച്ചയ്ക്ക്,?
'ഒന്നുല്ലടാ, വെറുതെ വിളിച്ചതാണ് ' അച്ഛൻ.
'ഒന്നുല്ലടാ, വെറുതെ വിളിച്ചതാണ് ' അച്ഛൻ.
''ഏയ് ഒന്നൂല്ലതാ അച്ഛൻ വിളിക്കില്ല ,വിസ റെഡിയായോ അച്ഛാ ???
''ഇല്ലപ്പാ, വിസയ്ക്ക് കൊറച്ച് സമയമെടുക്കും. ന്നാലും ശരിയാവും'. പിന്നെ" ...
"എന്താ അച്ഛാ .... എന്തോ പറയാനുണ്ടല്ലോ അച്ഛന്, എന്താ കാര്യം ? '"
മറുതലയ്ക്കൽ മൗനം മാത്രം ...
മറുതലയ്ക്കൽ മൗനം മാത്രം ...
''ഒന്നുല്ലടാ .. ഞാൻ പിന്നെ വിളിക്കാട്ടോ '..
'ശരിയച്ഛാ....' . അച്ഛൻ ഫോൺ കട്ട് ചെയ്തു .
'ശരിയച്ഛാ....' . അച്ഛൻ ഫോൺ കട്ട് ചെയ്തു .
വൈകിട്ട് വീട്ടിലേക്കുള്ള യാത്രയിൽ ബസിലിരിക്കുമ്പോൾ അച്ഛന്റെ മിസ് കോൾ .ബസ്സിൽ തിരക്കായതിനാൽ ബസ്സിറങ്ങിയിട്ട് തിരിച്ചുവിളിച്ചു .
എടുക്കുന്നില്ല. വെറുതെ അടിച്ചതാരിക്കും.
ഇനി വിളിക്കുമ്പോൾ എടുക്കാത്തതെന്തെന്ന് ചോദിക്കണം.
എടുക്കുന്നില്ല. വെറുതെ അടിച്ചതാരിക്കും.
ഇനി വിളിക്കുമ്പോൾ എടുക്കാത്തതെന്തെന്ന് ചോദിക്കണം.
പിറ്റേന്ന് നല്ല പനിയും തലവേദയും ഉണ്ടായിട്ടും ജോലിക്ക് പോയി. 11മണിക്ക് പ്രസന്നേട്ടന്റെ
ഫോൺകോൾ
ഫോൺകോൾ
"നിന്നെ മണിയോ ശ്രീജിയോ ആരെങ്കിലും വിളിച്ചോ ?'
'ഇല്ല പ്രസന്നേട്ടാ, എന്താ കാര്യം?'
"'ഒന്നുല്ലടാ, ഞാൻ പിന്നെ വിളിക്കാം."
തിരിച്ചൊന്നും ചോദിക്കുന്നതിന് മുൻപേ
ഫോൺ കട്ട്.
"'ഒന്നുല്ലടാ, ഞാൻ പിന്നെ വിളിക്കാം."
തിരിച്ചൊന്നും ചോദിക്കുന്നതിന് മുൻപേ
ഫോൺ കട്ട്.
മനസ്സിൽ ചിന്തകളുടെ വേലിയേറ്റം. എന്തിനാരിക്കും മണിയേട്ടനും ശ്രീജിയേട്ടനും വിളിക്കുന്നത് ??
പ്രസനേട്ടൻ എന്തിനാണ് വിളിച്ചത് ?.
അര മണിക്കൂർ കഴിഞ്ഞ് ഗോപി മുത്തപ്പന്റെ ഫോൺ.'അച്ഛന് നല്ല സുഖമില്ല ,ഉടൻ വീട്ടിലെത്തണമെന്നും.'
പ്രസനേട്ടൻ എന്തിനാണ് വിളിച്ചത് ?.
അര മണിക്കൂർ കഴിഞ്ഞ് ഗോപി മുത്തപ്പന്റെ ഫോൺ.'അച്ഛന് നല്ല സുഖമില്ല ,ഉടൻ വീട്ടിലെത്തണമെന്നും.'
ആത്മാർഥ സുഹൃത്ത് രാജീവന്റെ ഫോൺ
"ഞാൻ നിന്റെ ജോലി സ്ഥലത്തെത്താനായി,റെഡിയായി നിൽക്ക് വീട്ടിലോട്ട് പോകാംമ്ന്ന് " .
"ഞാൻ നിന്റെ ജോലി സ്ഥലത്തെത്താനായി,റെഡിയായി നിൽക്ക് വീട്ടിലോട്ട് പോകാംമ്ന്ന് " .
മനസ്സ് പറയുന്നു 'അരുതാത്തെതെന്തോ സംഭവിക്കാൻ പോകുന്നു ' .....
യാത്രയിലുടനീളം രാജീവനൊന്നും പറഞ്ഞില്ല.
നല്ല മഴ പെയ്യുന്നു. നല്ല പനിയുമുണ്ട്. എന്നാലും ബൈക്ക് നിർത്താൻ പറഞ്ഞില്ല.
അകത്തെ മരവിപ്പിനോളം വരില്ലല്ലോ പുറമേയുള്ള മഴ.
യാത്രയിലുടനീളം രാജീവനൊന്നും പറഞ്ഞില്ല.
നല്ല മഴ പെയ്യുന്നു. നല്ല പനിയുമുണ്ട്. എന്നാലും ബൈക്ക് നിർത്താൻ പറഞ്ഞില്ല.
അകത്തെ മരവിപ്പിനോളം വരില്ലല്ലോ പുറമേയുള്ള മഴ.
വീട്ടുവഴിയിൽ സുകുവളേപ്പൻ കാത്തു നിൽക്കുന്നു. ഏത് കാര്യത്തിനും അച്ഛനോളം തന്നെ ആത്മധൈര്യം എനിക്ക് തരുന്ന മനുഷ്യനാണ്. വീട്ടുവളപ്പിൽ അവിടെവിടെയായി നാട്ടുകാരൊക്കെ കൂടി നിൽക്കുന്നു. എല്ലാവരുടെയും മുഖത്ത് സഹതാപം സ്ഫുരിക്കുന്നു.
'ദൈവമേ, കേൾക്കാൻ പാടില്ലാത്തതൊന്നും എളേപ്പന്റെ വായിൽ നിന്നും വരരുതേ!!!
അച്ഛനെന്തു പറ്റിയെന്ന ചോദ്യത്തിന് മുമ്പിൽ പിടിച്ചു നിൽക്കാൻ എളേപ്പന് കഴിഞ്ഞില്ല, അവ്യക്തമായ വാക്കുകൾക്കിടയിൽ നിന്നു
ഞാൻ മനസ്സിലാക്കിയിരിക്കുന്നു .അച്ഛൻ മരിച്ചിരിക്കുന്നു. നിശബ്ദനായ കൊലയാളി ഹാർട് അറ്റാക്ക് അച്ഛനെ പിടികൂടിയത്രെ. രാത്രിയുടെ മറവിൽ മണലാരണ്യത്തിന്റെ ചൂടിൽ അച്ഛന്റെ അവസാന ശ്വാസം അലിഞ്ഞു പോയത്രെ ...

എന്റെ കണ്ണിൽ ഇരുട്ടു കയറിയതുപോലെ,
രക്തയോട്ടം നിലക്കുന്നതു പോലെ .. ആരുടെയൊക്കെയൊ അവ്യക്തമായ മുഖങ്ങൾ ,ആരുടെയൊക്കെയൊ ആശ്വാസവാക്കുകൾ. ഒന്നും മനസ്സിലാവുന്നില്ല. ഒരുതരം മരവിപ്പ്...
മരണം മണക്കുന്ന മരവിപ്പ്...
രക്തയോട്ടം നിലക്കുന്നതു പോലെ .. ആരുടെയൊക്കെയൊ അവ്യക്തമായ മുഖങ്ങൾ ,ആരുടെയൊക്കെയൊ ആശ്വാസവാക്കുകൾ. ഒന്നും മനസ്സിലാവുന്നില്ല. ഒരുതരം മരവിപ്പ്...
മരണം മണക്കുന്ന മരവിപ്പ്...
മനം മടുപ്പിക്കുന്ന പ്രവാസ ജീവിതം മതിയാക്കി, ഉടൻ നാട്ടിലെക്ക് തിരിച്ചെത്തുമെന്ന് പറഞ്ഞു പോയ അച്ഛനിതാ ശീതികരിച്ച ചില്ലുപ്പെട്ടിയിൽ തിരിച്ചെത്തിയിരിക്കുന്നു. ജീവന്റെ ഒരു തുടിപ്പെങ്കിലും ബാക്കിയുണ്ടെങ്കിൽ ഒരു പക്ഷേ ഞാൻ വിളിച്ചാൽ അച്ഛനുണർന്നേക്കുമെന്ന് എനിക്ക് തോന്നി.ഇല്ല ഞാനല്ല ആരു വിളിച്ചാലും വിളി കേൾക്കാത്ത ലോകത്തേക്ക് അച്ഛൻ യാത്രയായിരിക്കുന്നു. മരണം സത്യമാണത്രെ!!!
അച്ഛന്റെ ചേതനയറ്റ ശരീരം അഗ്നിയിൽ ദഹിപ്പിക്കുമ്പോഴും കർമങ്ങൾ മുടങ്ങാതെ ചെയ്യുമ്പോഴും എന്റെ മനസ്സും ചിന്തയും ഇപ്പോഴും അച്ഛൻ അവസാനമായി വിളിച്ച ഫോൺകോളിൽ ഉടക്കി നിൽക്കുന്നു. എന്തായിരുന്നു അച്ഛനവസാനമായി വിളിച്ചഫോൺ കോളിൽ നിറഞ്ഞു നിന്ന മൗനത്തിന്റെ അർഥം??? എന്തായിരുന്നു അവസാനമായി അച്ഛനെന്നോട് പറയാനുണ്ടായിരുന്നത് ???
അശാന്തമായ കടൽപ്പോലെ മനസ്സിപ്പോഴും ഭ്രാന്തമായി ആ ചോദ്യങ്ങൾക്കു പുറകെ തന്നെയാണ്..
അശാന്തമായ കടൽപ്പോലെ മനസ്സിപ്പോഴും ഭ്രാന്തമായി ആ ചോദ്യങ്ങൾക്കു പുറകെ തന്നെയാണ്..
ഓർമ്മകൾക്ക് മരണമില്ല. അച്ഛനില്ലാത്ത നീണ്ട
6വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ട നിമിഷങ്ങളിൽ, പ്രതിസന്ധികളിൽ അച്ഛനെന്നിൽ നിറയാറുണ്ട് . നിറമായ്...സുഗന്ധമായി.. ആത്മബലമായി...
6വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ട നിമിഷങ്ങളിൽ, പ്രതിസന്ധികളിൽ അച്ഛനെന്നിൽ നിറയാറുണ്ട് . നിറമായ്...സുഗന്ധമായി.. ആത്മബലമായി...
................. സുധീഷ് ചന്ദ്രൻ കാടകം...............
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക