Slider

മഴ

0

ഇരുൾ മൂടിയ ആകാശത്തിൽ കാർമേഘങ്ങൾ ഇരുണ്ടു കയറുന്നു .ഒരു വലിയ മഴക്കുള്ള കോള് കാണുന്നുണ്ട് .ഈ വർഷത്തെ കാലവർഷവും തുലാമഴയും പെയ്തിറങ്ങീയത് തന്റെ മുറിയിൽ മാത്രമായിരുന്നു. നല്ലൊരു മഴ കിട്ടിയിരുന്നേൽ ഈ ചൂടിനൊരു ശമനം കിട്ടിയേനെ..അനു ഉമ്മറത്തുനിന്നും എഴുന്നേറ്റ് മുറിയിലേക്ക് പോയി.അടുക്കും ചിട്ടയും ഇല്ലാത്ത മുറി കണ്ടപ്പോൾ മനസൊന്നു പിടഞ്ഞു.ഇങ്ങനെയൊന്നും ആയിരുന്നില്ല താൻ . എങ്ങനെയോ ഇങ്ങനെ ഒക്കെ ആയി ....വിവാഹത്തോടെ ഒരു പെണ്ണിനെ ജീവിതം മാറി മറിയുമെന്നു അമ്മ പറഞ്ഞത് എത്രയോ ശരിയാണ്.സഹനത്തിന്റെയും കണ്ണുനീരിന്റെയും ഇരുൾ നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്നതുകൊണ്ടാവണം ജീവിതത്തിനു ആകെ ഒരു കറുപ്പ് നിറം......
കഴുത്തിൽ താലി ചാർത്തിയവൻറെ അവഗണന ...പരിഹാസം നിറഞ്ഞ വാക്കുകൾ ....മറ്റുള്ളവർക്കു വേണ്ടി ഓടി നടക്കാനും അവരോടൊത്തു തമാശകൾ പറയാനുമൊക്കെ സമയം കണ്ടെത്തുന്ന തന്റെ ഭർത്താവ്...എന്നാൽ താൻ എന്തെങ്കിലും ആവശ്യം പറഞ്ഞാൽ കേട്ട ഭാവം കാണിക്കില്ല....തന്റെ അടുത്ത് സംസാരിക്കാൻ പോലും സമയം ഇല്ല.
ജോലിത്തിരക്കാണത്ര ....!! ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യം ഇത്രക്ക് കയ്പ്പ് നിറഞ്ഞതാണെന്ന് ഒരിക്കിലും ചിന്തിച്ചിട്ടില്ല...എല്ലാം തന്റെ തെറ്റാണ്‌ ....അന്തിക്കൂട്ടിനു മാത്രമുള്ളതാണ് ഭാര്യ എന്ന് തനിക്കാരും പറഞ്ഞു തന്നിട്ടില്ല....
വൈകിട്ട് വീട്ടിൽ വന്നാൽ ടീവിയും ടാപ്‌ടോപും മൊബൈലുമാണ് കൂട്ടുകാർ...രാവിലെ കാപ്പിയും കുടിച്ചു ജോലിക്കു പോകും...ഇതിനിടക്ക് തന്നെ ആരു ശ്രദ്ധിക്കാൻ .... തന്റെ സൗന്ദര്യമെല്ലാം നഷ്ട്ടപ്പെട്ടെന്നു സ്വയം തിരിച്ചറിഞ്ഞതിൽ പിന്നെ കണ്ണാടിയിൽ പോലും നോക്കാറില്ല....ഒരു സ്ത്രീയുടെ സൗന്ദര്യം നിർണ്ണയിക്കുന്നതിൽ അവളുടെ ഭർത്താവിന്‌ എത്ര വലിയ പങ്കുണ്ടെന്നു ഇപ്പോളാണ് മനസിലാകുന്നത്....പണ്ടൊക്കെ ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ ചവറുപോലെ ഫോട്ടോസ് ഇടാറുള്ള തനിക്ക് ഇപ്പോൾ ഇവയൊന്നും ഇല്ല........ ! ചിന്തകളുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് അതി ശക്‌തമായ കാറ്റും മഴയും ,ഒപ്പം ആരെയും ഭയപ്പെടുത്തുന്ന ഇടിമിന്നലും....
പുറത്തെ അന്തരീഷം പോലെ തന്റെ മനസിലും ഒരു കുളിർമ അനുഭവപ്പെടുന്നത് അവൾ തിരിച്ചറിഞ്ഞു...കണ്ണീർ വീണു കരിമ്പൻ കയറിയ തന്റെ തലയിണ തന്നെ മാടി വിളിക്കുണ്ടോ എന്നൊരു സംശയം...ഇല്ലന്ന് ഉറപ്പായപ്പോൾ അവൾ ആ മഴയത്തേക്കിറങ്ങി. .. വലതുകാൽ വച്ച് കയറിയ വീടിനെ തിരിഞ്ഞൊന്നു നോക്കി..കൺപീലിയെ തഴുകി ഒലിച്ചിറങ്ങുന്ന മഴത്തുള്ളിയുടെ ഉപ്പു രസം നുകർന്നുകൊണ്ട് അവൾ നടന്നു നീങ്ങി....എങ്ങോട്ടെന്നറിയാതെ.....!!!!!
Rintumaria .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo