Showing posts with label റിന്റു മരിയ. Show all posts
Showing posts with label റിന്റു മരിയ. Show all posts

ഫെമിനിസ്റ്റ്


ആയതിനാൽ എന്തുകൊണ്ട് ഒരു കുടുംബത്തിൽ ആൺകുട്ടികൾക്ക് കൊടുക്കുന്ന പരിഗണനയും സ്വാതന്ത്ര്യവും പെൺകുട്ടികൾക്കും കൊടുത്തുകൂടാ..... ? സ്വന്തം വസ്ത്രം അലക്കാനും ഭക്ഷണം കഴിച്ച പ്ലേറ്റ് കഴുകലും ആൺ -പെൺ വ്യത്യാസമില്ലാതെ , മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം.കുടുംബത്തിലെ ജോലികളിൽ ചിലത് പുരുഷന്‌ ആറ്റുചിലത്‌ സ്ത്രീക്ക് എന്നിങ്ങനെ ആരും നിര്ണയിച്ചു വച്ചിട്ടില്ല എന്ന വസ്തുതയും നമ്മുടെ സമൂഹം മനസിലാക്കണം..........."
കരഘോഷം കേട്ട് ഉറക്കം ഉണർന്നപ്പോളാണ് അതൊരു ഭൂതകാല സ്മരണ ആയിരുന്നെന്ന് തിരിച്ചറിഞ്ഞത്‌ .കണ്ണടച്ച് കിടന്നിട്ടും ഉറക്കം വന്നില്ല. സാന്ദ്ര മോളും മനുവേട്ടനും നല്ല ഉറക്കമാണ്..ഭാഗ്യം..താന് എണീറ്റത് ഏട്ടൻ അറിഞ്ഞിട്ടില്ല...അറിഞ്ഞിരുന്നേൽ സ്വപ്നത്തിന്റെ കാര്യം പറയേണ്ടി വന്നേനെ...എന്നാൽ പിന്നെ കളിയാക്കി കൊല്ലും...
ആ ....അതൊരു കാലമായിരുന്നു...കോളേജിൽ പഠിക്കുന്ന കാലം മുതൽ സ്ത്രീശാക്തീകരണ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകയായിരുന്നു..തീപ്പൊരി പ്രസംഗങ്ങൾ കേട്ട് അഭിനന്ദിച്ചവർ കുറവൊന്നുമില്ല..
കുഞ്ഞാഞ്ഞക്ക് അമ്മ കൊടുക്കുന്ന സ്വാതന്ത്രത്തെ എത്രയൊ തവണ ചോദ്യം ചെയ്ത് വീട്ടിൽ ഭൂകമ്പം സ്രഷ്ടിച്ചിട്ടുണ്ട്...! ഓർത്തപ്പോൾ ചിരി വന്നു..മനുവേട്ടനൊപ്പമുള്ള ജീവിതം തന്റെ ചിന്തകളെയും
ആദര്ശങ്ങളെയും കീഴ്‌മേൽ മറിച്ചു ..അടുക്കളയിൽ കയറുന്നതും മുറ്റമടിക്കുന്നതുമൊക്കെ വിവാഹശേഷമാണ്...ഒരു ഫെമിനിസ്റ്റിനു നല്ലൊരു കുടുംബിനി അകാൻ കഴിയില്ല എന്ന തിരിച്ചറിവായിരുന്നു തന്റെ മാറ്റങ്ങളുടെ അടിസ്ഥാന കാരണം..
എന്നിലെ കുടുംബിനിയെ കാണുമ്പോൾ ഇന്നും ഊറിയൂറി ചിരിക്കുന്ന ഒരാളുണ്ട്.........
എന്റെ കുഞ്ഞാഞ്ഞ......!!!
Rintumaria

മഴ


ഇരുൾ മൂടിയ ആകാശത്തിൽ കാർമേഘങ്ങൾ ഇരുണ്ടു കയറുന്നു .ഒരു വലിയ മഴക്കുള്ള കോള് കാണുന്നുണ്ട് .ഈ വർഷത്തെ കാലവർഷവും തുലാമഴയും പെയ്തിറങ്ങീയത് തന്റെ മുറിയിൽ മാത്രമായിരുന്നു. നല്ലൊരു മഴ കിട്ടിയിരുന്നേൽ ഈ ചൂടിനൊരു ശമനം കിട്ടിയേനെ..അനു ഉമ്മറത്തുനിന്നും എഴുന്നേറ്റ് മുറിയിലേക്ക് പോയി.അടുക്കും ചിട്ടയും ഇല്ലാത്ത മുറി കണ്ടപ്പോൾ മനസൊന്നു പിടഞ്ഞു.ഇങ്ങനെയൊന്നും ആയിരുന്നില്ല താൻ . എങ്ങനെയോ ഇങ്ങനെ ഒക്കെ ആയി ....വിവാഹത്തോടെ ഒരു പെണ്ണിനെ ജീവിതം മാറി മറിയുമെന്നു അമ്മ പറഞ്ഞത് എത്രയോ ശരിയാണ്.സഹനത്തിന്റെയും കണ്ണുനീരിന്റെയും ഇരുൾ നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്നതുകൊണ്ടാവണം ജീവിതത്തിനു ആകെ ഒരു കറുപ്പ് നിറം......
കഴുത്തിൽ താലി ചാർത്തിയവൻറെ അവഗണന ...പരിഹാസം നിറഞ്ഞ വാക്കുകൾ ....മറ്റുള്ളവർക്കു വേണ്ടി ഓടി നടക്കാനും അവരോടൊത്തു തമാശകൾ പറയാനുമൊക്കെ സമയം കണ്ടെത്തുന്ന തന്റെ ഭർത്താവ്...എന്നാൽ താൻ എന്തെങ്കിലും ആവശ്യം പറഞ്ഞാൽ കേട്ട ഭാവം കാണിക്കില്ല....തന്റെ അടുത്ത് സംസാരിക്കാൻ പോലും സമയം ഇല്ല.
ജോലിത്തിരക്കാണത്ര ....!! ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യം ഇത്രക്ക് കയ്പ്പ് നിറഞ്ഞതാണെന്ന് ഒരിക്കിലും ചിന്തിച്ചിട്ടില്ല...എല്ലാം തന്റെ തെറ്റാണ്‌ ....അന്തിക്കൂട്ടിനു മാത്രമുള്ളതാണ് ഭാര്യ എന്ന് തനിക്കാരും പറഞ്ഞു തന്നിട്ടില്ല....
വൈകിട്ട് വീട്ടിൽ വന്നാൽ ടീവിയും ടാപ്‌ടോപും മൊബൈലുമാണ് കൂട്ടുകാർ...രാവിലെ കാപ്പിയും കുടിച്ചു ജോലിക്കു പോകും...ഇതിനിടക്ക് തന്നെ ആരു ശ്രദ്ധിക്കാൻ .... തന്റെ സൗന്ദര്യമെല്ലാം നഷ്ട്ടപ്പെട്ടെന്നു സ്വയം തിരിച്ചറിഞ്ഞതിൽ പിന്നെ കണ്ണാടിയിൽ പോലും നോക്കാറില്ല....ഒരു സ്ത്രീയുടെ സൗന്ദര്യം നിർണ്ണയിക്കുന്നതിൽ അവളുടെ ഭർത്താവിന്‌ എത്ര വലിയ പങ്കുണ്ടെന്നു ഇപ്പോളാണ് മനസിലാകുന്നത്....പണ്ടൊക്കെ ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ ചവറുപോലെ ഫോട്ടോസ് ഇടാറുള്ള തനിക്ക് ഇപ്പോൾ ഇവയൊന്നും ഇല്ല........ ! ചിന്തകളുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് അതി ശക്‌തമായ കാറ്റും മഴയും ,ഒപ്പം ആരെയും ഭയപ്പെടുത്തുന്ന ഇടിമിന്നലും....
പുറത്തെ അന്തരീഷം പോലെ തന്റെ മനസിലും ഒരു കുളിർമ അനുഭവപ്പെടുന്നത് അവൾ തിരിച്ചറിഞ്ഞു...കണ്ണീർ വീണു കരിമ്പൻ കയറിയ തന്റെ തലയിണ തന്നെ മാടി വിളിക്കുണ്ടോ എന്നൊരു സംശയം...ഇല്ലന്ന് ഉറപ്പായപ്പോൾ അവൾ ആ മഴയത്തേക്കിറങ്ങി. .. വലതുകാൽ വച്ച് കയറിയ വീടിനെ തിരിഞ്ഞൊന്നു നോക്കി..കൺപീലിയെ തഴുകി ഒലിച്ചിറങ്ങുന്ന മഴത്തുള്ളിയുടെ ഉപ്പു രസം നുകർന്നുകൊണ്ട് അവൾ നടന്നു നീങ്ങി....എങ്ങോട്ടെന്നറിയാതെ.....!!!!!
Rintumaria .

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo