ഞാന്‍ തളിക്കുളം പത്തില്‍ ഓട്ടോ ഓടിക്കുന്ന കാലം.
ആ ദിവസം നല്ല മഴയായിരുന്നുന്നുവെന്ന് ഇപ്പോഴും ഓര്‍ക്കുന്നു.
രാവിലെ മുതലേ ഓട്ടമില്ലാതെ സ്ററാന്‍ഡില്‍ കിടക്കുകയാണ്.....
കിട്ടിയ ചില ഓട്ടങ്ങളാകട്ടെ, പൂച്ചയ്ക്ക് പുന്നക്കുരു കിട്ടിയപോലെയും....
ഇന്ന് നല്ല ദിവസമല്ലായെന്ന തോന്നലില്‍, ഒരു ഓട്ടവും കൂടി എടുത്ത് വണ്ടി ഒതുക്കാമെന്ന ചിന്തയില്‍ ഫസ്റ്റ് ക്ളാസ്സില്‍ കിടക്കുമ്പോഴാണ്, മനസ്സില്‍ വര്‍ണ്ണ മഴ പെയ്യിച്ച ആ ദൃശൃം കണ്ടത്....
അകലെ നിന്ന്, ഓളപ്പരപ്പിലൂടെ ഒഴുകി വരുന്ന തച്ചിലേടത്ത് ചുണ്ടനെപ്പോലെ, കുടവയറും കുലുക്കി, കുടയും പിടിച്ച് ജോണേട്ടന്‍ നടന്നു വരുന്നത് കണ്ടത്.
മനസ്സില്‍ പ്രതീക്ഷയുടെ ചിറകടി. കാരണം ഒരു ലോങ്ങ് ആണു ആ നടന്നു വരുന്നത്.
പുളളി ഗള്‍ഫിലാണ്. ആറു മാസം കൂടുമ്പോ നാട്ടിലേക്ക് വരും .
ഇവിടെയുള്ള അവധി ദിവസങ്ങള്‍ ജോണേട്ടന്‍ അടിപൊളിയായ് ആഘോഷിക്കും..
പുളളിയുടെ ഏറ്റവും വലിയ ആഘോഷം '' പറയെടുപ്പ് '' ആണ്.
നാട്ടിന്‍പുറങ്ങളില്‍, ആനയും, വെളിച്ചപ്പാടും, മേളങ്ങളൊക്കെയുമായാണ് പറയെടുപ്പെങ്കില്‍, ഇങ്ങേര് ഒരു പഞ്ചവാദൃവുമില്ലാതെ, ഓട്ടോയില്‍ കയറി, ഓരോ ബാറിലും ചെന്ന് ഒറ്റയ്ക്കാണ് പറയെടുക്കാറ്.
ആദൃം '' മംഗള '' യില്‍ ദക്ഷിണ വെച്ച് തുടങ്ങും, പിന്നെ '' സീ പേള്‍ '' ''ധനൃ ''''അയോദ്ധൃ '' അങ്ങിനെ തുടങ്ങി, തുടക്കം കുറിച്ച മംഗളയില്‍ തന്നെ മംഗളം പാടി അവസാനിപ്പിക്കും. ദിവസവും ഇതു തന്നെയാണ് പരിപാടി്.
ഇനി ഇയാളെങ്ങാനും മാഗല്ലന്‍െറ പരമ്പരയായിരിക്കുമോയെന്ന് സന്ദേഹിക്കാറുണ്ടെങ്കിലും ചോദിക്കാറില്ല.
കാരണം ജോണേട്ടന്‍ നല്ലൊരു യാത്രക്കാരനാണ്. പണ്ട് ഗള്‍ഫിലെത്തിയതാണ് പുള്ളി. ഗള്‍ഫിലെ കഷ്ടപ്പാടും, ദുരിതവുമൊക്കെ മറക്കാനാണ്, നാട്ടിലെത്തുന്ന നിമിഷം ഇങ്ങിനെ അടിച്ചുപൊളിക്കുന്നതെന്ന് പറയും. മറ്റു ചില കുടിയന്‍മാരെപ്പോലെ , ഓരോന്നും ചോദിച്ച് കഴുത്തില്‍ നീരന്തരം തോണ്ടി, നഖം കൊണ്ട് ലക്ഷമണരേഖ വരയ്ക്കില്ല.
ശരിക്കും പറഞ്ഞാല്‍ ജോണേട്ടനുമായുളള യാത്ര രസകരമാണ്....
ജോണേട്ടന്‍ അടുത്തെത്തിയതും,ഞാന്‍ കിക്കര്‍ ഉയര്‍ത്തിയതും, ഓട്ടോയുടെ പിന്‍സീറ്റ് കുലുങ്ങിയതും, ''പളളിനട '' എന്ന അശരീരി മുഴങ്ങിയതും ഒരുമിച്ചായിരുന്നു.
തിരിഞ്ഞു നോക്കിയപ്പോള്‍, തൊട്ടു നിമിഷം മുന്‍പ് വരെ ഹെെവേയ്ക്കപ്പുറം നിന്നിരുന്ന ചേച്ചി.
ഈ ചേച്ചിയെങ്ങിനെ, ഈ കോരിച്ചൊരിയുന്ന മഴയത്ത്, വാഹനങ്ങളിരമ്പി പായുന്ന ഹെെവേയിലൂടെ ട്രിപ്പിള്‍ ജംപ് ചെയ്ത് ഇങ്ങോട്ട് എത്തിയതെന്ന ചിന്തയായിരുന്നില്ല മനസ്സില്‍. പകരം ഈ സമയത്തിനായിരിക്കില്ലേ ഉഷേച്ചിക്ക് മെഡല്‍ നഷ്ടമായതെന്ന വിഷമം മാതരം.....
നിറഞ്ഞ മഴയീലൂടെ,ഓട്ടോ പളളിനട ലക്ഷൃമാക്കി പായുമ്പോള്‍, പിന്നില്‍ നിന്ന് ചേച്ചിയുടെ ശബ്ദം.
'' ഇതെന്തൊരു ഓട്ടോ ? കുലുങ്ങി കുലുങ്ങി മനുഷൃന്‍െറ ആമാശയം കലങ്ങുമെന്നാ തോന്നുന്നേ ?''
ഇത് റബറെെസ്ഡ് റോഡല്ലാന്നും, ചേച്ചിയിരിക്കുന്നത് കിങ്ഫിഷര്‍ അല്ലാന്നും പറയണമെന്നുണ്ടായിരുന്നെങ്കിലും, സാധാരണ ഓട്ടോക്കാരെപ്പോലെ ഞാനും മൗനം പാലിച്ചു.
എന്‍െറ മൗനം കണ്ട് മനം മടുത്തിട്ടാണോയെന്നറിയില്ല, ചേച്ചി അടുത്ത ഗിയറിട്ടു.
''പെയ്തിറങ്ങുന്ന മഴയൊന്നും പുറത്തേക്ക് പോകുന്നില്ലല്ലോ ? എല്ലാം ഓട്ടോയിലാണല്ലോ നിറയുന്നത് ?''
കോരിച്ചൊരിയുന്ന മഴയിലൂടെ, കുടയില്ലാതെ ഹെെവേ ക്രോസ് ചെയ്തു വന്ന ചേച്ചിയ്ക്ക്, സെെഡ് കര്‍ട്ടന്‍െറ വിടവിലൂടെ അകത്ത് കയറുന്ന ഇത്തിരി മഴത്തുളളികളോട് അസഹിഷ്ണുത !!!
ഒന്നും പറയാതെ, വെെപ്പറിനപ്പുറം തെളിയുന്ന റോഡും ശ്രദ്ധിച്ച് വണ്ടിയോടിക്കുമ്പോഴാണ് ചേച്ചിയുടെ അടുത്ത ചോദൃം.
'' പളളിനടയിലേക്ക് എത്രയാണ് ചാര്‍ജ്ജ് ''?
ചേച്ചിയുടെ പതുക്കെയുളള ഈ ക്ളച്ച് ചവിട്ടല്‍, തന്‍െറ നെഞ്ചത്തേക്ക് ടോപ്പ് ഗിയറിടാനായിരിക്കുന്ന ഭയത്തോടെ ഞാന്‍ പതിയെ പറഞ്ഞു.
''ഇരുപത്തഞ്ച് ''
അതു കേട്ടതോടെ ചേച്ചി ഉത്സാഹത്തോടെ ടോപ് ഗിയറിട്ടു.
'' അല്ലെങ്കിലും ഈ ഓട്ടോക്കാരൊക്കെ കഴുത്തറപ്പന്‍മാരാ..... ആളെ പിഴിയുന്നതിലൊക്കെ ഒരു പരിധി വേണ്ടേ ?''
ഡ്രെെവിങ്ങ് സീറ്റിന്‍െറ പിറകില്‍ പതിച്ചിട്ടുളള ചാര്‍ജ്ജ് ലിസ്റ്റ് കാണാതെയാവുമോ, ചേച്ചിയുടെ ഈ കലമ്പല്‍ ?
എന്തായാലും വേണ്ടീല. ലോഡ് ചെയ്തില്ലേ ? ഇനി അണ്‍ലോഡ് ചെയ്യുന്നതു വരെ ക്ഷമിക്കുക തന്നെ.....
ചേച്ചിയുണ്ടോ വിടുന്നു ? വീണ്ടും പിറുപിറുക്കല്‍ തന്നെ.
'' വീട്ടിലെ മാരുതി ബ്രേക്ക് ഡൗണായതു കൊണ്ടാ..... ഈ ശകടത്തില്‍ കയറിയത്.. തലവിധി ''
റിയര്‍വൃൂ മിററിലൂടെ, എന്‍െറ ഓട്ടോയെ കളിയാക്കി, ചേച്ചിയുടെ മുഖത്ത് വിരിയുന്ന നവരസങ്ങള്‍ കണ്ടപ്പോള്‍, എന്‍െറ ക്ഷമയുടെ ക്ളച്ച് കേബിള്‍ പൊട്ടിയത് പെട്ടെന്നായിരുന്നു.
''ചേച്ചി, ദാസേട്ടന്‍െറ വെെഫ് അല്ലേ ''?
പളളിനടയില്‍ വണ്ടി നിര്‍ത്തി ഞാന്‍ ചേച്ചിയുടെ മുഖത്ത് നോക്കി.
''അതെ... ദാസേട്ടനെ അറിയോ ''?
കാര്‍മേഘമിരുണ്ട മുഖത്ത് സൂരൃോദയം.
''അറിയാം... ഞാനും ദാസേട്ടനും കൂടി , വര്‍ഷങ്ങള്‍ക്കപ്പുറം അമ്പലനടയില്‍ ഒന്നിച്ചാ ഓട്ടോ ഓടിച്ചിരുന്നത്. ദാസേട്ടന്‍െറത് ഒരു പഴയ KLH ഓട്ടോയായിരുന്നു.
ഉദയസൂരൃന്‍ വീണ്ടും മറഞ്ഞു. കാര്‍മേഘം തിരികെ വന്നു.
''വര്‍ഷങ്ങള്‍ക്കപ്പുറം, മീന പൂരത്തിന്‍െറ രാത്രി ഓര്‍മ്മയുണ്ടോ ? ചിലപ്പോ ഓര്‍മ്മയുണ്ടാവില്ല.. ആ അര്‍ദ്ധരാത്രിയാണ്, ചേച്ചിയെന്ന മാരുതിക്കാരിയെ, ഇപ്പോഴത്തെ ദുബായ് കാരനായ ദാസേട്ടന്‍, പൂമ്പാറ കോളനിയില്‍ നിന്നു പൊക്കിയെടുത്ത്, ആ KLH എന്ന ആ പഴഞ്ചന്‍ പുഷ്പക വീമാനത്തിലേക്ക് എടുത്തിട്ടത്.......
അന്നത്തെ ആ ''ഗ്രേറ്റ് ശകടം '' ഓടിച്ചിരുന്നത് ഞാനായിരുന്നു. യാത്രയില്‍ വണ്ടി നിന്നപ്പോള്‍, രണ്ടാളും വണ്ടിയില്‍ നിന്നിറങ്ങി എത്ര ഉത്സാഹത്തോടെയാ വണ്ടി തളളി തന്ന് സ്ററാര്‍ട്ടാക്കിയത്.... ആ ചേച്ചി ഇമ്മാതിരി തള്ള് തളളരുത് പ്ളീസ്.....
വിറയലും, വെപ്രാളവും, ഉത്കണ്ടയും തിങ്ങി നിറഞ്ഞിരുന്ന ആ രാത്രി, ചേച്ചി എന്‍െറ മുഖം ശ്രദ്ധിച്ചിട്ടുണ്ടാവില്ല.

തിരികെ കൊടുത്ത ചില്ലറ തുട്ടുകള്‍, വിറയ്ക്കുന്ന കെെകളില്‍ പിടിച്ചു നിര്‍ത്താനാവാതെ റോഡില്‍ വീണു കിലുങ്ങി... ചേച്ചിയെ പരിഹസിക്കുന്നതുപ്പോലെ....
ആത്മസംതൃപ്തിയുടെ ലഡ്ഡുക്കള്‍, എന്‍െറ മനസ്സില്‍ ഒന്നൊന്നായി പൊട്ടിയ സന്തോഷത്തോടെ ചേച്ചിയുടെ മുഖത്ത് നോക്കിയപ്പോള്‍, അവിടെ കയ്പ്പക്ക കഷായത്തിന്‍െറ ചീനഭരണി പൊട്ടിയതു പോലെ ആയിരത്തൊന്നു രസങ്ങളായിരുന്നു.
തിരികെ സ്ററാന്‍ഡിലേക്ക് വരുമ്പോഴും, മനസ്സില്‍ ഓട്ടോക്കാരുടെയും, നഴ്സുമാരുടെയും ജീവിതമായിരുന്നു.
ഏത് അണ്ടനും, അടകോടനും തോന്നുമ്പോഴൊക്കെ ചവിട്ടി മെതിക്കാന്‍, ഇവര്‍ പുത്തരിക്കണ്ടം മെെതാനത്തിലെ പുല്‍ക്കൊടികളല്ല...
ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍, കിട്ടിയ ജോലി സംതൃപ്തിയോടെ സ്വീകരിച്ചവര്‍.....
ഒരു നഴ്സ് കാണിക്കുന്ന,സംരക്ഷണവും, സമര്‍പ്പണവും, പെറ്റമ്മയൊഴിച്ച് ആരും ചെയ്തൂന്ന് വരില്ല...
ഒരു രോഗിയെ കൊണ്ടുപോകുമ്പോള്‍ ഒരു ഓട്ടോക്കാരന്‍ കാണിക്കുന്ന ശ്രദ്ധ, മറ്റൊരു വണ്ടിക്കാരനും കാണിക്കാറില്ല...
കാടടച്ചു വെടി വെക്കുന്ന, അരിസ്ട്രോക്രാറ്റുകളെന്ന് മേനി നടിക്കുന്നവരോട് ഒരു വാക്ക്.........
ഏത് മേഖലയിലും നല്ലതും ചീത്തയുമുണ്ട്......
അവരെ തിരിച്ചറിഞ്ഞ് മാത്രം വെടി പൊട്ടിക്കുക......
××××××××××××××××××××××××××××××××××××
സന്തോഷ് അപ്പുക്കുട്ടന്‍ .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക