ബെത്‌ലെഹെമിലെ ഗ്രാമത്തിൻ
പുൽക്കൂട്ടിൽ, ഭൂജാതനായതാം
ദൈവപുത്രാ, പൊന്നും മൂറും, പിന്നെ-
പുൽക്കൂട്ടിൽ, ഭൂജാതനായതാം
ദൈവപുത്രാ, പൊന്നും മൂറും, പിന്നെ-
ക്കുന്തിരിക്കവുമായി വിദ്വാന്മാർ
വണങ്ങിയ ലോകനാഥാ..
അടിയങ്ങളിന്നിതാ വന്നിടുന്നു തവ
തിരുമുൻപിൽ വണങ്ങി നമസ്കരിപ്പാൻ
കന്യാസുതനായി ഭൂവിൽപ്പിറന്നതാം
സർവ്വേശ്വരാ നിന്നിലടങ്ങിയിരിപ്പൂ -
യീ സർവ്വപ്രപഞ്ചവും താരകങ്ങളും
നീയില്ലാതില്ലഞാൻ മാനുഷപാലകാ
സർവ്വചരാചരസൃഷ്ടികളും..
സർവ്വദയാലുവാം സർവ്വേശ്വരാനിന്റെ
ഭിക്ഷയാണിന്നെന്റെ ജീവിതമഖിലവും
"നിങ്ങളിൽ പാപമില്ലാത്തോരെറിയുക"-
യെന്നനിൻ വചനമെന്നാപ്തവാക്യം
കാൽവരിമാമലമുകളിലേക്കേറിനീ,
സർവ്വലോകത്തിന്റെയും പാപവുമായ്
അവസാനതുള്ളിച്ചോരയുമെനിക്കായി
നിർല്ലോഭമൊഴുക്കിയ പ്രാണനാഥാ -
നിൻ,സ്നേഹമെത്രയോമവർണ്ണ്യമഹോ..
തിരികെനൽകീടുവാനൊന്നുമില്ലേ-
യെൻറെ സർവ്വപ്രതാപവും പാപമത്രേ..
സ്നേഹസ്വരൂപനാം പൊന്നുനാഥാ നിന്റെ
പാദാരവിന്ദങ്ങളിലെന്റെ പാപപങ്കിലജീവിതം
ഒരടിമയെപ്പോലെഞാൻ സമർപ്പിക്കുന്നു
ചേർത്തുകൊള്ളുകയെന്നെനിൻ മാർവോടടു-
ക്കി,നിന്തിരുമുറിവുകളെന്നുമെന്നാശ്രയമേ..
~~~~~~~~~~~~~~~~~~~~~~~~~~~~~
വണങ്ങിയ ലോകനാഥാ..
അടിയങ്ങളിന്നിതാ വന്നിടുന്നു തവ
തിരുമുൻപിൽ വണങ്ങി നമസ്കരിപ്പാൻ
കന്യാസുതനായി ഭൂവിൽപ്പിറന്നതാം
സർവ്വേശ്വരാ നിന്നിലടങ്ങിയിരിപ്പൂ -
യീ സർവ്വപ്രപഞ്ചവും താരകങ്ങളും
നീയില്ലാതില്ലഞാൻ മാനുഷപാലകാ
സർവ്വചരാചരസൃഷ്ടികളും..
സർവ്വദയാലുവാം സർവ്വേശ്വരാനിന്റെ
ഭിക്ഷയാണിന്നെന്റെ ജീവിതമഖിലവും
"നിങ്ങളിൽ പാപമില്ലാത്തോരെറിയുക"-
യെന്നനിൻ വചനമെന്നാപ്തവാക്യം
കാൽവരിമാമലമുകളിലേക്കേറിനീ,
സർവ്വലോകത്തിന്റെയും പാപവുമായ്
അവസാനതുള്ളിച്ചോരയുമെനിക്കായി
നിർല്ലോഭമൊഴുക്കിയ പ്രാണനാഥാ -
നിൻ,സ്നേഹമെത്രയോമവർണ്ണ്യമഹോ..
തിരികെനൽകീടുവാനൊന്നുമില്ലേ-
യെൻറെ സർവ്വപ്രതാപവും പാപമത്രേ..
സ്നേഹസ്വരൂപനാം പൊന്നുനാഥാ നിന്റെ
പാദാരവിന്ദങ്ങളിലെന്റെ പാപപങ്കിലജീവിതം
ഒരടിമയെപ്പോലെഞാൻ സമർപ്പിക്കുന്നു
ചേർത്തുകൊള്ളുകയെന്നെനിൻ മാർവോടടു-
ക്കി,നിന്തിരുമുറിവുകളെന്നുമെന്നാശ്രയമേ..
~~~~~~~~~~~~~~~~~~~~~~~~~~~~~
©ബിനു കല്ലറക്കൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക