അല്ല മുണ്ടെവിടെ ഉറങ്ങാൻ കിടന്നപ്പോൾ മുണ്ടുണ്ടായിരുന്നല്ലോ, കട്ടിലിൽ നോക്കാം , അയ്യോ ആരാ ഈ പുതച്ചു മൂടി കിടക്കുന്നതു, ഇതെന്തു പറ്റി ഇന്നലെ കള്ളുകുടിച്ചൊന്നുമില്ലല്ലോ, എന്റെ മുറി ,എന്റെ കട്ടിൽ ,ഞാനറിയാതെ ഇതാര് , ഇയാൾ ഇതെപ്പോൾ എന്റെ കൂടെ വന്നു കിടന്നു. പുതപ്പു ഒറ്റ വലി അങ്ങ് വലിച്ചു , ദാ ഒരുത്തൻ എന്റെ മുണ്ടും ഉടുത്തു കമഴ്ന്നു കിടക്കുന്നു. എഴുന്നേൽക്കേടാ ബ്ലഡി ഫൂളെ എന്ന് അലറിക്കൊണ്ട് പിടിച്ചു പൊക്കാൻ നോക്കിയപ്പോ വെട്ടിയിട്ട പോലെ താഴെ വീണു , ശെടാ പണിയായല്ലോ മുണ്ടെങ്കിലും താടാ എന്ന് പറഞ്ഞു തിരിച്ചു കിടത്തിയതും ഒരു നിലവിളി തൊണ്ടയിൽ കുടുങ്ങിയതും ഒരുമിച്ചാരുന്നു. എന്നെ പോലെ , അല്ല !? ഞാൻ തന്നെ? ,അല്ലെ ഇവൻ.മാജിക് പ്ലാനെറ്റിൽ പോയെന്റെ ഹാങ്ങോവർ ആണോ?അല്ല! അതു ഞാൻ തന്നെ, അപ്പൊ ഇതോ. ആകെ കൺഫ്യൂഷൻ ആയല്ലോ.
ഒരു നിമിഷത്തെ ഇടവേളയ്‌ക്കു ശേഷം ഞാൻ ആ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞു. ഞാൻ മരിച്ചു!!! എന്റെ ജീവനറ്റ ശരീരമാണ് ആ കിടക്കുന്നതു. ദിഗംബരനായി നിൽക്കുന്നത് എന്റെ ആത്മാവും. വിസ്മയത്തുമ്പിലെ നയൻതാരയെ പോലെ നാലഞ്ചു വട്ടം ചാടി നോക്കിയെങ്കിലും ശരീരത്തിനുള്ളിൽ കയറാൻ പറ്റിയില്ല. മോഹൻലാലിന്റെ വില മനസ്സിലായ നിമിഷം. കുറേ നേരം അവിടെ നിന്നും പൊട്ടിക്കരഞ്ഞു. അല്ലാതെന്തു ചെയ്യാൻ ഇനിയെന്ത് എന്ന വലിയ ഒരു ചോദ്യം എന്റെ ഉള്ളിൽ നിന്നും പൊങ്ങി വന്നു. നാസ്തികനായ ഞാൻ എങ്ങോട്ടു പോവും സ്വർഗ്ഗവും നരകവും ആത്മാവും ഒന്നുമില്ലെന്നായിരുന്നില്ലേ എന്റെ വിശ്വാസപ്രമാണങ്ങൾ. യുക്തിവാദികളായ എല്ലാ കൂട്ടുകാരെയും മനസ്സിൽ അല്ല ഉറക്കെ തന്നെ തെറി വിളിച്ചു , ആരും കേൾക്കില്ലല്ലോ. കൈയിൽ കിട്ടിയ ജീൻസും ടി ഷർട്ടും ഇട്ടു , ഒരു പിടി വള്ളി ആവട്ടെ എന്നു കരുതി ജെയ്‌സൺ തന്ന കൊന്തയും കഴുത്തിൽ ഇട്ടു താഴേയ്ക്കിറങ്ങി. അക്വാറിയത്തിന്റ മുൻപിൽ ഒരു നിമിഷം നിന്നു എന്റെ പ്രിയ മീനുകളെ നോക്കി. സാധാരണ എന്നെ കാണുമ്പോൾ ഫുഡ് കിട്ടും എന്നു കരുതി ആർത്തിയോടെ ഇളകിമറിയുന്നവൻമാർക്ക് ഒരു മൈൻഡ് ഇല്ല. എന്നെ കാണാൻ പറ്റാത്തകൊണ്ടല്ലേ പാവങ്ങൾ. അമ്മച്ചി നേരത്തെ എഴുന്നേൽക്കേത്തതിന് വഴക്ക് പറഞ്ഞോണ്ട് എനിക്കുള്ള കട്ടന്ചായയിൽ നാരങ്ങാ പിഴിയുന്നു. ലെമൺ ടീ ആണല്ലോ എന്റെ ഇഷ്ടവും ശീലവും. ഇനിയും നിന്നാൽ വീട്ടിൽ ആകെ ഡാർക്ക് സീൻ ആവുമെന്ന് തോന്നിയതിനാൽ പതിയെ വീടിനു പുറത്തേക്കിറങ്ങി. ഒന്ന് കറങ്ങിട്ടു വരാം. ചേട്ടൻ വന്നിട്ടേ അടക്കം ഉണ്ടാവു. അതിനുള്ളിൽ മൈസൂർ വരെ പോയി മോനെ ഒന്ന് കണ്ടേക്കാം, ആത്മാവ് ആയോണ്ട് പറക്കാൻ പറ്റുമല്ലോ , അതാണ് ആകെയുള്ള ഒരു മെച്ചം .അന്ത്യക്രിയകൾ ഒന്നും ചെയ്‌യാതെ തൃശൂർ മെഡിക്കൽ കോളേജിന് തന്നെ എന്റെ ബോഡി വിട്ട് കൊടുക്കണം എന്ന ആഗ്രഹം ആരോടെങ്കിലും പറയേണ്ടതാരുന്നു. പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ. അതിനിപ്പോ ഇത്ര പെട്ടന്നു വടിയാവുമെന്നു അറിഞ്ഞില്ലല്ലോ.
ആ ഇനി എന്ത് കുന്തമെങ്കിലും ആവട്ടെ എന്നും പറഞ്ഞു ഒറ്റ പറക്കൽ. ഏകദേശം പതിനഞ്ചു മിനിറ്റു കൊണ്ട് എറണാകുളം എത്തി. താഴെയിറങ്ങി ഒന്ന് മുള്ളി. മോളിന്നു സാധിച്ചാൽ ആരുടേലും തലേൽ വീഴില്ലേ ആത്മാവാണെലും അമ്മാതിരി ചെറ്റത്തരം ഞാൻ കാണിക്കൂലാ. സമയം 11 ആയി. പെട്ടന്നാണ് പുലിമുരുകന്റെ പോസ്റ്റർ കണ്ടത് . ഒടുക്കത്തെ തിരക്ക് കാരണം ഇത് വരെ കാണാൻ പറ്റിയില്ല. കോഴിക്കോട് ചെന്നാൽ ടിക്കറ്റ് എടുത്ത് തരാം എന്ന് പറഞ്ഞു പറ്റിച്ച ജയകൃഷ്ണൻ എന്ന അനിയൻ ശുംഭനെ മനസ്സിലോർത്തു. ഇതിപ്പോൾ തള്ളും കൊള്ളേണ്ട ടിക്കറ്റും എടുക്കണ്ട , കട്ട മോഹൻലാൽ ഫാൻ ആയ, പാലൊഴിക്കൽ പോലുള്ള പാണ്ടിത്തരങ്ങൾ കാണിക്കാത്ത , ഞാൻ പുലിമുരുഗൻ കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്നു കരുതി ഒബ്രോൺ മാളിലേക്ക് സൂപ്പർമാൻ സ്റ്റൈലിൽ ഒറ്റ പറക്കൽ. പെട്ടെന്നൊരു പിൻവിളി , മുറ്റത്തൊരു മൈനയോ , തിരിഞ്ഞു നോക്കി.
ശോ ആരാ ഇതു , മിന്നി തിളങ്ങുന്ന നെടുനീളൻ കുപ്പായവും ഇട്ടൊരു വെളുത്തു തുടുത്ത സുന്ദരപുരുഷൻ. തലയുടെ പിന്നിൽ എന്തോ വട്ടത്തിൽ കറങ്ങുന്നു. ദൈവമേ !!ഇതു ദൈവമല്ലേ ?. ഞാനേ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളു !! ആരാന്നു ചോദിക്കുന്നെ മോശമല്ലേ എന്ന് കരുതി ഞാൻ എന്തേ എന്ന് പുരികം വളച്ചു. അടുത്തേക്ക് വരാൻ അദ്ദേഹം കണ്ണുകൊണ്ടു കാണിച്ചു. ഞാൻ ജെയ്‌സണ് മനസ്സിൽ നന്ദി പറഞ്ഞു , എല്ലാം കൊന്തയുടെ അനുഗ്രഹം, തെല്ലു ഭയത്തോടെ അടുത്ത് ചെന്നു. യുക്തൻ ആണെന്നറിഞ്ഞാൽ ഇട്ടേച്ചു പോവുമോ എന്നാണ് പേടി. അദ്ദേഹം എന്നോട് പോകാം എന്ന് പറഞ്ഞു , അന്നേരത്തെ അങ്കലാപ്പിൽ ഞാൻ എങ്ങോട്ട് എന്നൊന്നും ചോദിച്ചില്ല , പുള്ളിക്കാരന്റെ പുറകെ വച്ചു പിടിച്ചു.
കുറെ ദൂരമായപ്പോൾ ഞാൻ ചോദിച്ചു അല്ലയോ മഹാനുഭാവാ, മഹാഭാരതം സീരിയൽ കണ്ടാൽ ഇങ്ങനെ ചില ഗുണങ്ങൾ ഒക്കെ ഉണ്ട് , അങ്ങ് ആരാണ് , നമ്മൾ എവിടേക്കാണ് പോകുന്നത്? അപ്പോൾ അദ്ദേഹം അരുളി എനിക്ക് പേരില്ല നമ്പർ ആണുള്ളത് മൈ നമ്പർ ഈസ് 0011, പെട്ടന്നൊരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ട പോലെ തോന്നി, ഹേയ് തോന്നലാ ഇതങ്ങോരല്ല. ഓക്കേ, അങ്ങാരാണെന്നു പറയാമോ എന്ന് ഞാൻ ഒന്നുടെ ചോദിച്ചു , ആത്മാക്കളെ ഭൂമിയിൽ നിന്നും കൊണ്ട് പോകുന്ന ട്രാൻസ്‌പോർട്ടർ ആണെന്ന് അദ്ദേഹത്തിന്റെ മറുപടി കിട്ടി. ജാസൺ സ്റ്റാതത്തിനെ അറിയുമോ എന്ന് ഞാൻ ചോദിച്ചു, അത് വേ ഇത് റേ എന്നുടൻ ഉത്തരം കിട്ടി. അപ്പോ ഇങ്ങള് ദൈവമല്ലേ , അല്ല. നമ്മൾ ദൈവത്തിന്റെ അടുത്തേക്കാണോ പോകുന്നത് , അവിടെ ചെന്നാൽ എല്ലാം മനസ്സിലാവും എന്നുത്തരം. റിട്ടേൺ ഉണ്ടാവില്ല എന്നും അറിയിച്ചു . എന്നാ പിന്നെ എന്നേ കുറച്ചൂടെ കഴിഞിട്ടു കൊണ്ടുപോയാൽ പൊരേ , പറ്റില്ല സാധാരണ ആളുകൾക്ക് ഒരു മണിക്കൂർ ആണ് ഗ്രേസ് ടൈം ഉള്ളത് നീ
രണ്ടു മണിക്കൂർ എടുത്തേന് എനിക്ക് വഴക്കു കിട്ടുമെന്ന് പുള്ളിക്കാരൻ. ഞാൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല .നല്ല കാറ്റുള്ളത് കൊണ്ടാണെന്നു തോന്നുന്നു ഉറങ്ങി പോയി.
എന്തോ ശബ്ദം കേട്ട് ഞാൻ ഉണർന്നു. ഏതോ വലിയ നഗരത്തിന്റെ പ്രവേശന കവാടത്തിലാണ് ഞാൻ നിൽക്കുന്നത് 0011 എവിടെ പോയെന്നറിയില്ല , ഞാൻ ചുറ്റുപാടും നോക്കി ആളെ കാണാനില്ല. വരുന്നിടത്തു വച്ച് നോക്കാം എന്ന് മനസ്സിൽ കരുതി മുൻപോട്ടു നടന്നു.
നല്ല തണുപ്പ് , കാഴ്ചയെ മറയ്‌ക്കുന്നത്ര മഞ്ഞുണ്ട്. കാറ്റും വീശുന്നുണ്ട്. കുറച്ചു നടന്നപ്പോൾ അംബരചുംബികളായ കെട്ടിടങ്ങൾ കാണാൻ സാധിച്ചു , മനോഹരമായ വീഥിയുടെ ഇരുവശവും പൂക്കൾ നിറഞ്ഞ മരങ്ങൾ ഉണ്ടായിരുന്നു. വലതു വശത്തു വിശാലമായ ഒരു തടാകം കണ്ടു. മീൻ പിടിക്കാനുള്ള ചൂണ്ട ഒപ്പിക്കണം എന്ന് മനസ്സിൽ കരുതി. നല്ല നീല നിറമുള്ള ജലം മന്ദമാരുതനേറ്റു ഓളങ്ങൾ തീർക്കുന്നുണ്ടായിരുന്നു. മരങ്ങളിൽ കൂടു കൂട്ടിയ പക്ഷികളുടെ കലപില നാദം സംഗീതം പോലെ മനസ്സിൽ പെയ്തിറങ്ങി. പല വർണ്ണങ്ങളിൽ ഉള്ള പുഷ്പങ്ങളും ചിത്രശലഭങ്ങളും ഉള്ള ഒരു ഉദ്യാനത്തിലെ കാഴ്ചകൾ എന്നെ ഹഡാദം ആകർഷിച്ചു. ഇത് സ്വർഗം തന്നെയെന്ന് മനസ്സിലുറപ്പിച്ചു സന്തോഷ് ജോർജ് കുളങ്ങരയെ അവിടെ വിട്ടിട്ട് ഞാൻ മുന്പോട്ടു നടന്നു.
അവിടെ അതാ കുറച്ചു മനുഷ്യർ. എല്ലാവരും തല താഴ്‌ത്തി പിടിച്ചു എന്തോ ചെയ്യുകയാണ്. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു , ആരും എന്നെ ശ്രദ്ധിക്കുന്നില്ല. അപ്പോളാണ് അവരുടെ കൈകളിൽ മൊബൈൽ ഫോൺ ആണെന്ന ഭീകര സത്യം ഞാൻ മനസ്സിലാക്കിയത്. ചിലർ വാട്ട്സാപ്പിൽ ചിലർ ഫേസ്ബുക്കിൽ മറ്റു ചിലർ മിനി മിലീറ്റിയ കളിക്കുന്നു .എന്റെ കണ്ട്രോൾ പോയി. എന്റെ തെറ്റ് എന്റെ വലിയ തെറ്റ് , രണ്ടു മൊബൈൽ ഉണ്ടായിട്ടു ഒന്ന് പോലും എടുത്തില്ല. ഞാൻ എന്നെ തന്നെ വെറുത്തു.
ആരോടെങ്കിലും ഫോൺ വാങ്ങി ഫീലിംഗ് വണ്ടർഫുൾ അറ്റ് സ്വർഗം എന്ന് ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയണം എന്നു മനസ്സിൽ ആലോചിച്ചു നിൽക്കുമ്പോൾ ഒരു കൈ എന്റെ ചുമലിൽ സ്പർശിച്ചു. തിരിഞ്ഞു നോക്കിയ ഞാൻ അറിയാതെ ചിരിച്ചു പോയി. നമ്മുടെ ഇന്നസെന്റ് ചേട്ടനല്ലേ ഇതു. ഒരു രാജാപാർട്ട് ഗെറ്റ് അപ്പിൽ ആണു പുള്ളിക്കാരൻ. ശെടാ ഇങ്ങോർ ഇതെപ്പോ മരിച്ചു എന്നായി ഉടനെ ചിന്ത. അധികം വലിച്ചു നീട്ടാതെ ചേട്ടൻ കാര്യം പറഞ്ഞു ഐ ആം മാവേലി എന്ന്. ങേ എന്ന് ഞാൻ , ഇതെന്താ ഇങ്ങനെ . ഒറിജിനൽ ലുക്ക് പോയിട്ട് പത്തിരുപതു കൊല്ലമായെന്നു മാവേലി . മിമിക്രിക്കാരുടെ പണിയാണ്. ഈ വേഷത്തിലേ ഇപ്പൊ മലയാളികൾ തിരിച്ചറിയൂ പോലും. ശരിക്കും ആറടി നീളവും ഒത്ത ശരീരവും ഹൃതിക് റോഷൻ പോലെ സുന്ദരനുമായിരുന്നു അദ്ദേഹം. ഇത് പറഞ്ഞപ്പോൾ മാവേലിയുടെ കണ്ണിൽ നിന്നും ഒരിറ്റുകണ്ണുനീർ ഒഴുകി ഇറങ്ങുന്നത് ഞാൻ കണ്ടു. എന്റെ തൂവാല ഞാൻ നീട്ടിയപ്പോൾ ,അതിന്റെ കളർ കണ്ടിട്ടാണോ എന്നറിയില്ല നോ താങ്ക്സ് എന്നു പറഞ്ഞു അദ്ദേഹം. എടുത്ത സ്ഥിതിക്ക് ഞാൻ ഒന്ന് മുഖം തുടച്ചിട്ട് പോക്കറ്റിൽ ഇട്ടു. വേണ്ടായിരുന്നു എന്നപ്പോൾ തോന്നി. മാവേലി പതിയെ നടക്കാൻ തുടങ്ങി ഞാൻ പുറകെയും.
എന്നോട് അദ്ദേഹം നാട്ടിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. ഓണം കഴിഞ്ഞിട്ട് കുറച്ചു നാളായില്ലേ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞു. ഇത്തവണ ഓണത്തിന് വരാൻ പറ്റിയില്ല അതാ ചോദിക്കുന്നേ എന്ന് മാവേലി അതെന്താ എന്ന് ചോദിച്ചപ്പോൾ ആദ്യം മാവേലിയേ വേണോ വാമനനേ വേണമോ എന്ന കാര്യത്തിൽ ഒരു തീരുമാനം ആവട്ടെ , എന്നിട്ടേ ഇനി അങ്ങോട്ടേക്കുള്ളു എന്നു ഒരു പുച്ഛത്തോടെ അദ്ദേഹം പറഞ്ഞു.അയ്യോ അങ്ങനെ പറയരുതേ മലയാളികൾക്ക് മാവേലി മതി , മാവേലി ഓണത്തിന് വന്നില്ലെങ്കിൽ എല്ലാവർക്കും വിഷമം ആവുമെന്ന് ഞാൻ പറഞ്ഞപ്പോൾ , നിനക്കിനി എന്ത് ഓണം , മൈൻഡ് യുവർ ബിസിനസ് എന്ന് എനിക്കിട്ടൊരു താക്കീത്. ഞാൻ തള്ളിയതാണെന്നു പുള്ളിക്ക് തോന്നിയോ എന്തോ. ഞങ്ങൾ കുറെ നേരം അങ്ങനെ ഓരോ വിശേഷങ്ങൾ പറഞ്ഞു നടന്നു. വാമനൻ ബ്ലഡി ചെറ്റ ആണെന്നാണ് മാവേലിയുടെ അഭിപ്രായം. നാട്ടിലെങ്ങാണം ആരുന്നേൽ ശശികലേം ടീമും വാരി അലക്കിയേനെ. ഞാൻ എന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. വിവേകകുറവും അഹങ്കാരത്തിന്റെ കൂടുതലും അല്ലാതെ നിനക്ക് ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു ആളില്ലാ പോസ്റ്റിൽ മാവേലി ഒരു ഗോൾ. ചുമ്മാതല്ല വാമനൻ ചവിട്ടി താഴ്‌ത്തിയതെന്നു ഞാൻ. ഒന്നേ ഒന്നിന് സമനില. മാവേലി മുറ്റ് ചിരി.
അപ്പോൾ ആണെനിക്ക് ഒരു സംശയം തോന്നിയതു, അല്ല മാവേലി നിങ്ങളെ പാതാളത്തിലേക്കല്ലേ വിട്ടതു പിന്നെ നിങ്ങളെന്താ ഇവിടെ സ്വർഗത്തിൽ ? വൗ വാട്ട് എ ക്യോസ്ററ്യൻ! എന്ന് ഞാൻ തന്നെ മനസ്സിലോർത്തു, അപ്പോൾ മാവേലി, യു സില്ലി ബോയ് നിന്നോടാരാ ഇത് സ്വർഗം ആണെന്ന് പറഞ്ഞത് ഇത് പാതാളമാണെടാ ചെക്കാ. മാവേലിക്കിട്ടു പണി കൊടുക്കാൻ നോക്കിയ എന്റെ കിളി പോയി. അപ്പൊ ഈ മഞ്ഞും കാറ്റും കിളികളും കളകളാരവവും സ്വർണക്കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും ഒക്കെ എന്താ, പാതാളത്തിൽ മൊത്തം കലിപ്പ് സീൻ അല്ലേ വേണ്ടത്. മോനേ ജിതിനേ പാതാളം ഇങ്ങനെ തന്നെയാ, ഭൂമിയിൽ നന്മ ചെയ്തവർക്കു വേണ്ടിയുള്ള സ്ഥലമാണ് പാതാളം. ഇവിടെ സന്തോഷവും സമാധാനവും മാത്രമേ ഉള്ളു. നന്മയുടെയും സത്യസന്ധതയുടെയും പ്രതിരൂപമായ ഞാൻ ആണ് ഇവിടുത്തെ രാജാവ്. നീ കേട്ടിട്ടുള്ളതെല്ലാം തെറ്റാണു, നന്മ ചെയ്‌യുന്നവർ പാതാളത്തിലും തിന്മ ചെയ്‌യുന്നവർ പ്ലൂട്ടോയിലോട്ടുമാണ് പോകുന്നത് അതാണ് സ്വർഗം. വിനയന്റെ സിനിമകളിൽ പോലുമില്ലാത്ത ഭീകരമായ ട്വിസ്റ്റ് കേട്ട് എന്റെ ബോധം മിൽക്കിവേ മൊത്തം ഒന്ന് കറങ്ങി താഴെ വീണു.
സ്വബോധം തിരിച്ചുകിട്ടിയപ്പോൾ എന്നെ നോക്കി പുഞ്ചിരിക്കുന്ന മാവേലിയെ ആണ് കണ്ടത്. എന്തായാലും നല്ല സ്ഥലത്തു തന്നെ എത്തിപെട്ടല്ലോ എന്നൊരാശ്വാസം ആയിരുന്നു എന്റെ മനസ്സിൽ. ഞാൻ അദ്ദേഹത്തോട് പറഞ്ഞു , എന്റെ നന്മകൾ തിരിച്ചറിഞ്ഞു എനിക്ക് പാതാളത്തിൽ അഡ്മിഷൻ തന്ന അങ്ങേയ്‌ക്ക് ഒരായിരം നന്ദി. ഫാ#%!! എന്നൊരാട്ടായിരുന്നു മാവേലി , നന്മയോ, നിനക്ക് വേണ്ടി ഡബിൾ സ്‌ട്രോങിൽ ഒരു പ്ലൂട്ടോ ഉണ്ടാക്കുകയാ വേണ്ടത് , ഇവിടെയുള്ള കട്ടിപ്പണികൾ ചെയ്യാൻ ചിലവന്മാരെ പ്ലൂട്ടോയിൽ വിടാതെ ഇങ്ങോട്ടു കൊണ്ട് വരും അത്തരത്തിൽ ഒരുവനാ നീയെന്നു. ആഹാ കിളിപോയി , വീണ്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്. ഇനി പോവാൻ ബോധം മിച്ചമില്ലാത്തതു കൊണ്ട് ഞാൻ കണ്ണും മിഴിച്ചു വായും പൊളിച്ചു ഒറ്റ നിൽപ്. 0011 ന്റെ പിതാക്കൾ ചുമച്ചു ചത്തു കാണും.
അവസാനം ഇരുപതാമത്തെ അടവ് എടുക്കാൻ ഞാൻ തീരുമാനിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് മാവേലിയുടെ കാലിൽ വീണു. എന്റെ പൊന്നു മാവേലി ചതിക്കരുത്. എനിക്കൊരവസരം കൂടി തരണം. ഞാൻ ഒന്നുമറിഞ്ഞില്ല എന്നോടാരും ഒന്നും പറഞ്ഞില്ല. നെടുമുടി വേണുവാണെ സത്യം. മാവേലി എന്നെ പിടിച്ചെഴുന്നേല്പിച്ചു , നിന്റെ കള്ളക്കരച്ചിൽ കണ്ടിട്ടല്ല , ഇവിടിപ്പോ ഓഫ് സീസൺ ആയോണ്ട് പണി കുറവാ, നിനക്കു വെറുതെ ഫുഡ് തരാനുള്ള പാങ്ങില്ലാത്തോണ്ട് നിന്നെ ഞാൻ തിരിച്ചു ഭൂമിയിലേക്ക് വിടുന്നു. പോയി നന്നായി ജീവിക്കാൻ നോക്ക്. പിന്നെ എനിക്ക് കുറെ ഉപദേശവും ഫ്രീയായി തന്നു. സന്തോഷം കൊണ്ട് മതിമറന്ന ഞാൻ അദ്ദേഹത്ത കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു. മാവേലി എന്നെ തള്ളി മാറ്റിട്ടു ഒരു ചോദ്യം ആർ യു എ ഗേ എന്ന്. ഞാൻ പറഞ്ഞു എന്റെ പൊന്നേ സന്തോഷം പ്രകടിപ്പിച്ചതാണേ , വിട്ടുകള. മാവേലിക്ക് ആയിരം നന്ദിയും പറഞ്ഞു പുള്ളിക്കാരന്റെ ഐപാഡിന്ന് ഒരു സെൽഫിയും എടുത്തിട്ട് ഞാൻ 0022 ന്റെ കൂടെ ഭൂമിയിലേക്ക് തിരിച്ചു.
എന്റെ മുറിയിൽ എത്തിയ ഞാൻ കണ്ടത് എന്റെ ശരീരം പഴയതു പോലെ കിടക്കുന്നതാണ്. മാവേലിയെ മനസ്സിൽ ചിന്തിച്ചു കണ്ണും പൂട്ടി ഉള്ളിലോട്ടു ചാടിക്കൊള്ളാൻ തോളും ചരിച്ചു പിടിച്ചു 0022 പറഞ്ഞു. കേട്ട പാതി ഞാൻ ഒറ്റ ചാട്ടം. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു അത്. ശരീരം ശക്തമായി വിറച്ചു. ഉള്ളിൽ നിന്നും എന്തോ തള്ളുന്നത് പോലെ തോന്നി. ഞാൻ സർവ ശക്തിയും സംഭരിച്ചു കശ്മീർ ഭീകരനെ പോലെ നുഴഞ്ഞു കയറി. കുറെ നേരത്തെ പരിശ്രമത്തിനു ശേഷം പൂർണ്ണമായി ഉള്ളിൽ കയറാൻ പറ്റി. ഞാൻ അങ്ങനെ ഒന്നായി. എഴുന്നേറ്റു നിന്നു ഞാൻ കണ്ണു തുറന്നു നോക്കി 0022 അവിടെ എവിടെയും ഇല്ലായിരുന്നു , എനിക്ക് മുണ്ടും ........

*ജിതിൻ രവികുമാർ*

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക