മായ ഉറക്കമുണർന്നുടൻ ..പതിവ് തെറ്റാതെ
മൊബൈൽ കയ്യിലെടുത്തു...
നേരേ മുഖപുസ്തകത്തിലേക്ക് ആഴ്ന്നിറങ്ങി..
ഹോ ..നോട്ടിഫിക്കേഷൻ ചാകര കണ്ട് അവൾ
ഉള്ളിലൂറി ചിരിച്ചു....
മൊബൈൽ കയ്യിലെടുത്തു...
നേരേ മുഖപുസ്തകത്തിലേക്ക് ആഴ്ന്നിറങ്ങി..
ഹോ ..നോട്ടിഫിക്കേഷൻ ചാകര കണ്ട് അവൾ
ഉള്ളിലൂറി ചിരിച്ചു....
ഇന്നലെ ഇട്ട പ്രൊഫൈൽ പിക് അതിനുള്ള
ലൈക്കും.കമന്റുകളുമാണതിൽ നിറയെ...
അടുത്തതായി അവളുടെ നോട്ടം ചെന്നെത്തിയത്
ഫ്രണ്ട് റിക്വസ്റ്റുകളിലേക്കാണ്....
ലൈക്കും.കമന്റുകളുമാണതിൽ നിറയെ...
അടുത്തതായി അവളുടെ നോട്ടം ചെന്നെത്തിയത്
ഫ്രണ്ട് റിക്വസ്റ്റുകളിലേക്കാണ്....
ഒരു അൻപതിന് മുകളിൽ ഫ്രണ്ട് റിക്വസ്റ്റ് ഇന്നലത്തെ ഒരു ദിവസം കൊണ്ട് തന്നെ
അവൾക്ക് വന്നിട്ടുണ്ട്....
ചിലതൊക്കെ മുഖമില്ലാത്തവ...മറ്റു ചിലതാവട്ടേ
മുഖത്തിന് പകരം പൂവൂം കിളികളുമൊക്കെ...
അവൾക്ക് വന്നിട്ടുണ്ട്....
ചിലതൊക്കെ മുഖമില്ലാത്തവ...മറ്റു ചിലതാവട്ടേ
മുഖത്തിന് പകരം പൂവൂം കിളികളുമൊക്കെ...
ഈ കൂട്ടരെ എന്തായാലും വേണ്ട...പണ്ട് പണി
കിട്ടിയതവൾ ഓർത്തു....
പെണ്ണിന്റെ പേര് കണ്ടത് കൊണ്ട് പൂവാണോ
കിളിയാണോന്ന് നോക്കാതെ ചാടി കേറി അങ്ങട്
ഫ്രണ്ടാക്കി....
കിട്ടിയതവൾ ഓർത്തു....
പെണ്ണിന്റെ പേര് കണ്ടത് കൊണ്ട് പൂവാണോ
കിളിയാണോന്ന് നോക്കാതെ ചാടി കേറി അങ്ങട്
ഫ്രണ്ടാക്കി....
പിറ്റേന്ന് തൊട്ട് ഹായ് എന്നും പറഞ്ഞ് മെസേജുകളുടെ പ്രളയമായിരുന്നു...ചാറ്റി തുടങ്ങിയപ്പോഴല്ലേ അറിഞ്ഞത് ചീറ്റിംഗ് ആയിരുന്നൂന്ന്...അതെല്ലാം നല്ലൊന്നാന്തരം
ഞരമ്പ് രോഗികളായിരുന്നു...പെണ്ണിന്റെ പേരിന്റെ
മുഖം മൂടിയണഞ്ഞ ആണുങ്ങൾ..
ഞരമ്പ് രോഗികളായിരുന്നു...പെണ്ണിന്റെ പേരിന്റെ
മുഖം മൂടിയണഞ്ഞ ആണുങ്ങൾ..
അന്ന് തൊട്ട് ഈ പൂവും കായും കിളിയുമൊക്കെ കാണുന്നതേ പേടിയാ.... അത് കൊണ്ടിനി മുഖമില്ലാത്തവരെ ഫ്രണ്ടാക്കുന്ന പരിപാടിയേ വേണ്ട...
ഉം .. രണ്ട് മൂന്ന് സ്ത്രീകളുടെ ഫ്രണ്ട് റിക്വസ്റ്റ് ഉണ്ടല്ലോ... ഇത് മതി ..ഡീറ്റെയിൽസ് നോക്കീട്ട്
ഫ്രണ്ടാക്കാം...
നേരെ പോയി പ്രൊഫൈലിൽ കേറി ഫോട്ടോസടക്കം സർവ്വ വിവരവും നോക്കി..
ജാതകം ഇല്ലാത്തത് കൊണ്ട് അത് മാത്രം നോക്കിയില്ല...
ഫ്രണ്ടാക്കാം...
നേരെ പോയി പ്രൊഫൈലിൽ കേറി ഫോട്ടോസടക്കം സർവ്വ വിവരവും നോക്കി..
ജാതകം ഇല്ലാത്തത് കൊണ്ട് അത് മാത്രം നോക്കിയില്ല...
ഫാമിലി ഫോട്ടോ സഹിതം ഉണ്ട്...അപ്പോ ആള്
ഒറിജിനൽ തന്നെ ...ഫേക്ക് അല്ല....മായ
മനസ്സിലോർത്തു.....റിക്വസ്റ്റ് അങ്ങട് സ്വീകരിച്ചതും
ദേ വരുന്നു ഒരു ഹായ് ഇൻബോക്സും ചാടികടന്ന്....
ഒറിജിനൽ തന്നെ ...ഫേക്ക് അല്ല....മായ
മനസ്സിലോർത്തു.....റിക്വസ്റ്റ് അങ്ങട് സ്വീകരിച്ചതും
ദേ വരുന്നു ഒരു ഹായ് ഇൻബോക്സും ചാടികടന്ന്....
ആദ്യ ദിവസമേ തിരിച്ച് മറുപടി കൊടുത്താ മോശമല്ലേ...നമുക്കങ്ങനെ ഒരു ശീലവുമില്ലല്ലോ..
വരട്ടേ ഇനിയും തുടരെ ഹായ് വരുവാണെങ്കിൽ
മറുപടി കൊടുക്കാം....
വരട്ടേ ഇനിയും തുടരെ ഹായ് വരുവാണെങ്കിൽ
മറുപടി കൊടുക്കാം....
അന്ന് രാത്രി അതാ വരുന്നു ചേച്ചിയുടെ മെസേജ്
വീണ്ടും...ഇത്തവണ ഹായ് മാത്രമല്ല....സുഖമാണോ എന്നൊരു മെസേജ് കൂടിയുണ്ട്...
വീണ്ടും...ഇത്തവണ ഹായ് മാത്രമല്ല....സുഖമാണോ എന്നൊരു മെസേജ് കൂടിയുണ്ട്...
"അതേ സുഖമാണ് " മായ മറുപടി കൊടുത്തു...
പിന്നീടങ്ങോട്ട് വിശേഷങ്ങൾ പങ്ക് വെയ്ക്കലായിരുന്നു....ഭർത്താവ് വിദേശത്താണെന്നും താൻ ഒരു നേഴ്സായി
ജോലി ചെയ്യുവാണെന്നും പറഞ്ഞു...
ഒരു മകൻ ഉണ്ട് അവന് മൂന്ന് വയസ്സ് പ്രായം
ഉണ്ടെന്നും പറഞ്ഞപ്പോൾ ........
ജോലി ചെയ്യുവാണെന്നും പറഞ്ഞു...
ഒരു മകൻ ഉണ്ട് അവന് മൂന്ന് വയസ്സ് പ്രായം
ഉണ്ടെന്നും പറഞ്ഞപ്പോൾ ........
അവൾ അറിയാതെ ഒന്ന് ചോദിച്ചു പോയി
മകൻ വികൃതിയാണോന്ന്...പിന്നീടങ്ങോട്ട്
മകനെക്കുറിച്ചുള്ള സംസാരങ്ങളായിരുന്നു...
മകൻ വികൃതിയാണോന്ന്...പിന്നീടങ്ങോട്ട്
മകനെക്കുറിച്ചുള്ള സംസാരങ്ങളായിരുന്നു...
നാലഞ്ച് ദിവസം കൊണ്ട് നല്ലൊരടുപ്പം അവർ
തമ്മിലുടലെടുത്തു....വീട്ടുവിശേഷങ്ങൾ ഒരു
പരിധിവരെ ചാറ്റിങ്ങിലൂടെ പറഞ്ഞു കൊണ്ടേയിരുന്നൂ...
തമ്മിലുടലെടുത്തു....വീട്ടുവിശേഷങ്ങൾ ഒരു
പരിധിവരെ ചാറ്റിങ്ങിലൂടെ പറഞ്ഞു കൊണ്ടേയിരുന്നൂ...
പെട്ടെന്നാണ് ചേച്ചിയുടെ മെസേജുകളിലെ
വ്യത്യാസം മായ ശ്രദ്ധിച്ചത്....ചാറ്റിംഗിന്റെ രീതിയേ
അങ്ങ് മാറി....ജീവിത പങ്കാളിയുടെ കുറ്റങ്ങളും
കുറവുകളും സ്നേഹമില്ലായ്മയുമായിരുന്നു
പിന്നീടങ്ങോട്ടുള്ള മെസേജുകളിൽ....
വ്യത്യാസം മായ ശ്രദ്ധിച്ചത്....ചാറ്റിംഗിന്റെ രീതിയേ
അങ്ങ് മാറി....ജീവിത പങ്കാളിയുടെ കുറ്റങ്ങളും
കുറവുകളും സ്നേഹമില്ലായ്മയുമായിരുന്നു
പിന്നീടങ്ങോട്ടുള്ള മെസേജുകളിൽ....
അതിനൊക്കെയും തന്നാലാവുന്ന രീതിയിൽ
തന്നെ മെസേജുകളിലൂടെ മായ ചേച്ചിയെ
ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.....
തന്നെ മെസേജുകളിലൂടെ മായ ചേച്ചിയെ
ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.....
എന്തും തുറന്നു പറഞ്ഞോട്ടെ എന്നുള്ള ചേച്ചിയുടെ ചോദ്യത്തിന് മായ....
സമ്മതം മൂളി....
സമ്മതം മൂളി....
പിന്നീടു വന്ന മെസേജുകൾ കണ്ടതും
മായയുടെ പകുതി ബോധം പോയി....
എല്ലാം സെക്സ് കലർന്ന മെസേജുകൾ..
ഇത്തരം രീതിയിൽ തന്നോടിനി മേലിൽ
സംസാരിക്കരുതെന്ന മായയുടെ വാക്കുകൾക്ക്
അവർ നൽകിയ മറുപടി ഞാൻ ഒരു
ലെസ്ബിയൻ ആണെന്നായിരുന്നു.....
തന്നെപ്പോലെയുള്ള ഒരുപാട് സ്ത്രീകൾ
മുഖപുസ്തകത്തിലൂടെ ഇത്തരത്തിൽ
സെക്സ് ചാറ്റിംഗ് നടത്തുണ്ടെന്ന് കൂടി അവർ പറഞ്ഞത് കേട്ടതോടെ മായയുടെ പേടി കൂടി......

പിന്നീടവരുടെ മെസേജുകൾക്ക് മായ മറുപടി
കൊടുക്കാതായി......എങ്കിലും
മായ ഓൺലൈനിലുള്ളപ്പോൾ അവർ സ്ഥിരമായി മെസേജ് അയച്ചു
കൊണ്ടേയിരുന്നു.... ശല്യം സഹിക്കാതായപ്പോൾ
മായ അവരെ ബ്ലോക്ക് ചെയ്തു....
കൊടുക്കാതായി......എങ്കിലും
മായ ഓൺലൈനിലുള്ളപ്പോൾ അവർ സ്ഥിരമായി മെസേജ് അയച്ചു
കൊണ്ടേയിരുന്നു.... ശല്യം സഹിക്കാതായപ്പോൾ
മായ അവരെ ബ്ലോക്ക് ചെയ്തു....
ഒന്ന് കിട്ടിയാലും പത്ത് കിട്ടിയാലും ചില പെണ്ണുങ്ങൾ പഠിക്കില്ലെന്ന പറഞ്ഞത് പോലെ തന്നെയായിരുന്നു മായയുടെ സ്ഥിതിയും....
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇത് പോലെ വീണ്ടും ഒരു സ്ത്രീയുമായി സംസാരിച്ച് ചങ്ങാത്തത്തിലായി...
അവരുടെ മെസേജുകളുടെ രീതിയും മാറി
തുടങ്ങിയതോടെ മായ അവരെ ബ്ളോക്ക് ചെയ്തു...
തുടങ്ങിയതോടെ മായ അവരെ ബ്ളോക്ക് ചെയ്തു...
സത്യത്തിൽ മുഖപുസ്തകത്തിലൂടെ പരിചയപ്പെടുന്ന മുഖങ്ങളെ എന്തടിസ്ഥാനത്തിൽ
വിശ്വസിക്കണമെന്ന് കൂടി അവൾക്ക് മനസ്സിലാകാതെയായി....
വിശ്വസിക്കണമെന്ന് കൂടി അവൾക്ക് മനസ്സിലാകാതെയായി....
ഒരുപാട് നല്ല സൗഹ്യദങ്ങൾക്കിടയിൽ ഇങ്ങനെയുള്ള ചില സ്ത്രീകൾ ചതിവല ഒരുക്കി
കാത്തിരിക്കുന്നുണ്ട്.....
അവരയയ്ക്കുന്ന മെസേജുകൾക്ക് അനുകൂലമായ രീതിയിൽ മെസേജ് അയച്ചാൽ
ഒരുപക്ഷേ ആ മെസേജുകൾ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ വരെ ശ്രമിച്ചേക്കാം....
പൊതുവേ ആൺ സുഹൃത്തുക്കളാണ് മുഖപുസ്തകത്തിൽ ശല്യം
എന്ന് പറയുന്നെങ്കിലും കുറേയേറെ സ്ത്രീകളും
ഇത്തരത്തിലുണ്ട്.......

മായയുടെ അനുഭവം ഒരു മുന്നറിയിപ്പാണ്....
മുഖപുസ്തകത്തിലെ മുഖമുള്ള സ്ത്രീകളെപ്പോലും പൂർണ്ണമായും വിശ്വസിക്കരുതെന്ന മുന്നറിയിപ്പ്.....
മുഖപുസ്തകത്തിലെ മുഖമുള്ള സ്ത്രീകളെപ്പോലും പൂർണ്ണമായും വിശ്വസിക്കരുതെന്ന മുന്നറിയിപ്പ്.....
By....RemyaRajesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക