Slider

കടിഞ്ഞൂല്‍ പ്രണയം

0

'' ഡാ വിജേഷേ ... മണി എത്ര ആയീന്നാ വിചാരം ,നിനക്കിന് സ്കൂളില്‍ പോണ്ടേ ?.. വേഗം എണീറ്റ്‌ സ്കൂളില്‍ പോ ''
അമ്മയുടെ ശകാരങ്ങൾ അവനു പതിവാണ് . തല വഴി മൂടിയ പുതപ്പു മാറ്റി പ്രഭാതത്തെ പതിവ് പോലെ അന്നുമവന്‍ വരവേറ്റു . അമ്മക്കെന്നും മകനെ കുറിച്ച് പരാതിയാണ് . ഒന്നിനും ഒരുല്സാഹമില്ലാത്തത് കൊണ്ട് മകന് നല്ല ബുദ്ധി കൊടുക്കണേ എന്ന് ദിവസവും ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ട് ആ അമ്മ .
ആ ഇടക്കാണ്‌ പതിവില്ലാതെ അവൻ നേരത്തെ എണീറ്റ് സ്കൂളില്‍ പോകുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത് . മകന്റെ സ്വഭാവത്തില്‍ വന്ന പ്രകടമായ മാറ്റത്തില്‍ അവര്‍ ദൈവത്തോട് ഒരായിരം നന്ദി പറഞ്ഞു .നേരത്തെ അധ്യാപകന്‍ വരുന്നതിനു തൊട്ടു മുന്നേ വന്നെത്തുന്ന വിദ്യാർത്ഥിയായിരുന്നു അവൻ .
പതിവ് പോലെ അന്നും അവൻ നേരത്തെ സ്കൂളിലെത്തി . മറ്റ് വിദ്യാര്‍ഥികള്‍ വരുന്നതിനു മുന്നേ ക്ലാസ്സില്‍ ചെന്നെത്തി ബഞ്ചില്‍ ഇരുന്നു തന്റെ കൈകള്‍ കൊണ്ട് മുന്നിലിരിക്കുന്ന ഡസ്കില്‍ മൃതുവായോന്നു തലോടി . ഇടക്കെവിടുണോ കൊലുസിന്റെ ശബ്ദം കേട്ടതും അടുത്തുള്ള ബഞ്ചില്‍ പോയി ഇരുന്നു അവന്‍ . പതിയെ പതിയെ ആ കൊലുസ്സിന്റെ താളം ക്ലാസ്സ്‌ റൂമിനെ ലക്ഷ്യമാക്കി ഒരു പുഞ്ചിരിയോടെ അവള്‍ കടന്നു വന്നു . അവന്റെ ചിട്ട വട്ടങ്ങള്‍ മാറ്റി മറിച്ച അവള്‍ അവനൊരു പുഞ്ചിരി സമ്മാനിച്ച്‌ ബഞ്ചില്‍ പോയി ഇരുന്നു . നേരത്തെ അവൻ പോയി ഇരുന്നു തലോടിയ അതേ ബഞ്ച് . ഒളികണ്ണ് കൊണ്ട് അവനവളെ നോക്കുമ്പോള്‍ അവന്‍ തലോടിയ ഡസ്കില്‍ ഇടതു കവിള്‍ ചേർത്ത വെച്ചു അവൾ ജന വാതിലിലൂടെ പുറത്തെ കാഴ്ചകൾ നോക്കിയിരിക്കുകയായിരുന്നു . അവന്റെ മുഖത്ത് അത്യപൂര്‍വ്വമായി മാത്രം മിന്നി മറിയുന്ന സന്തോഷത്തിന്‍ കണികകള്‍ ഒരു നിമിഷത്തേക്ക് ആ മുഖത്ത് മിന്നി മറഞ്ഞു .
മനസ്സിനുള്ളിലെ പ്രണയം പുറത്തു പറയാനാകാതെ പരുങ്ങുന്ന അവനാ വാര്‍ത്ത‍ കേട്ടു തളര്‍ന്നു . അവളുടെ അച്ഛന് ട്രാന്‍സ്ഫര്‍ .. അവള്‍ ഉടന്‍ സ്കൂളില്‍ നിന്നും പോയി വേറെ സ്കൂളില്‍ ചേരും . ഇതിനിടയിൽ തന്റെ പ്രണയം എങ്ങനെ അവളെ അറിയിക്കും . അവള്‍ എങ്ങനെ അതിനെ നേരിടും . ഒരു നൂറു ചോദ്യങ്ങള്‍ മനസ്സില്‍ ഉയര്‍ന്നെങ്കിലും അവസാനം കുറേ പൈങ്കിളി സിനിമകള്‍ കണ്ട് ധൈര്യം സംഭരിച്ചു അത് പറയാന്‍ തന്നെ അവന്‍ തീരുമാനിച്ചു .
യാത്ര പറയാനായി അവള്‍ അടുത്ത് വന്നപ്പോള്‍ മനസ്സിന്‍ ചെപ്പിനകത്തു സൂക്ഷിച്ച പ്രണയത്തില്‍ വസന്തം അവളുടെ മുന്നില്‍ തുറക്കാനായി അവന്‍ പ്രയസപ്പെടുന്നതിനിടെ അവള്‍ അവനോടു പറഞ്ഞു.
'' ഇനി നമ്മള്‍ കാണുമോ എന്നറിയില്ല . നിനക്കിനി നിറയെ കൂട്ടുകാര്‍ ഉണ്ടാകും . അതിനിടയില്‍ ഈ എന്നെയൊക്കെ നീ മറക്കും... ആ കയ്യൊന്നു നീട്ടൂ ... വിജേഷ് എന്നെ എപ്പോഴും ഓർക്കാനായി ഞാന്‍ ഒരു സമ്മാനം തരുകയാണ്‌ . ''
താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകള്‍ അവളില്‍ നിന്നും കേട്ടപ്പോള്‍ അവന്റെ മുഖത്ത് ഒരിക്കല്‍ കൂടി സന്തോഷത്തിന്‍ കണികകള്‍ പൂത്തുലഞ്ഞു .
പിറകിലേക്ക് പിടിച്ചിരിക്കുന്ന കൈകള്‍കുള്ളില്‍ അവള്‍ക്കായ് കരുതി വച്ച സ്നേഹ സമ്മാനമായ റോസാ പൂവ് അവള്‍ കാണാതെ ഇടതു കയ്യിലാക്കി സമ്മാനം സ്വീകരിക്കാന്‍ വലതു കൈ അവള്‍ക് നേരെ നീട്ടി . താന്‍ സ്വപ്നം കണ്ട നിമിഷം , ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തി താനാണെന്ന് പോലും ഒരുവേള അവൻ കരുതി . ഒരു നിമിഷത്തെ സ്വപ്നങ്ങളില്‍ നിന്ന്‍ യാഥാര്‍ത്ഥ്യമെന്ന സത്യത്തിലേക്ക് അവന്റെ കണ്ണുകള്‍എത്തിച്ചേരുമ്പോള്‍ അവന്റെ കയ്യിനെ അവൾ അണിയിച്ച രാഖി മനോഹരമാക്കിയിരുന്നു . അപ്പോഴാണ് അന്ന് രക്ഷ ബന്ധന്‍ ദിന്‍ ആണെന്ന സത്യം അവന്‍ മനസ്സിലാക്കിയത് .. താന്‍ നെയ്തു കൂട്ടിയ സ്വപങ്ങളിലെ നായികാ ഇന്നിതാ തന്റെ സഹോദരിയയിരികുന്നു ...
അന്ന് ഓഗസ്റ്റ്‌ 15 . സ്കൂളില്‍ സ്വാതന്ത്ര്യ ദിന പ്രതിഞ്ഞ ചൊല്ലി കൊടുകുക്കുന്ന കുട്ടികള്‍ പറഞ്ഞ ഒരു വാചകം അവന്‍ ഏറ്റു പറയുമ്പോള്‍ മുന്നിലേക്ക്‌ നീട്ടി പിടിച്ചിരിക്കുന്ന കയ്യിലെ രാഖി അതേറ്റു പറഞ്ഞുവോ ..?.........
'' All Indians are my Brothers and Sisters "

By: Hafi hafzal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo