കോളേജ് കഴിഞ്ഞു അന്നു വൈകിയാണ് വീട്ടിൽ എത്തിയത് . സാധാരണ ഉമ്മച്ചി ചായയും പലഹാരവും ടേബിളിൽ ഉണ്ടാക്കി വച്ചിട്ടുണ്ടാവും .ബാഗെല്ലാം വലിച്ചെറിഞ്ഞു കൈയും മുഖവും കഴുകി ഞാൻ ചായ കുടിക്കുമ്പോളാണ് ഉമ്മച്ചി പറഞ്ഞത് ."ഇന്നു നിന്റെ മാമ വിളിച്ചിരുന്നു".പുതിയതായി തുടങ്ങുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കു അധ്യാപകരെ ആവശ്യമുണ്ടെന്നു .ഇന്റർവ്യൂ നാളെയാണ് . സെർ ടിഫിക്കറ്റ്സ് എല്ലാം ശരിയാക്കി വെക്കാൻ". എനിക്ക് ഇപ്പോ തന്നെ ജോബ് വേണ്ട .പിജി കംപ്ലീറ്റ് ചെയ്യണം എനിക്കു ".
അവൻ അവിടുത്തെ ബോർഡിൽ ഉള്ളതല്ലേ ?
നീ വെറുതെ പോയി മുഖം കാണിച്ചിട്ടു പോരേ .
അവൻ അവിടുത്തെ ബോർഡിൽ ഉള്ളതല്ലേ ?
നീ വെറുതെ പോയി മുഖം കാണിച്ചിട്ടു പോരേ .
**********
ബി എഡ് കഴിഞ്ഞു ഒരു കൊല്ലമായി . സാരി ഉടുത്തു
പോവണം .ഉമ്മച്ചീടെ പിങ്ക് സാരി ഉടുത്തു. സെർ ടിഫിക്കറ്റിസ് എടുത്തു ഞാനും മാമയും കൂടി രാവിലെ 9മണിക്ക് ഇറങ്ങി .ബസ് ഇറങ്ങി കുറച്ചു നടക്കാനുണ്ട് .ഓട്ടോ വിളിക്കാമെന്ന് മാമ പറഞ്ഞു.ഞാൻ ഒന്നു മൂളി .മനസ്സിൽ ഒരു വികാരവും ഇല്ലായിരുന്നു .ജീവിതത്തിൽ ആദ്യത്തെ ഇന്റർവ്യൂ ആണു .എനിക്ക് പേടി ഉണ്ടോ ? ഹേയ് ....ഈ ജോബ് ഇപ്പോ എനിക്ക് വേണ്ട .

ഓട്ടോ ഒരു വലിയ കെട്ടിടത്തിന്റെ മുന്നിൽ നിർത്തി . വിശാലമായ ആ കോമ്പൗണ്ട് മുഴുവൻ ആളുകളാണ്. ഇന്റർവ്യൂ നു വന്നവരാണ് . വലിയ ബദാം മരങ്ങൾ ഭംഗിയായി തല ഉയർത്തി നിൽക്കുന്നുണ്ട് . എല്ലാരുടേം മുഖത്തു പ്രതീക്ഷ കാണുന്നു .അപ്പോളാണ് സുമുഖനായ ഒരു യുവാവ് വന്നു പറഞ്ഞത് എല്ലാവരും പുറത്തെ മുറിയിൽ പോയിരുന്നോളാൻ .ഞാൻ ഓടിപ്പോയി ഒരു കസേരയിൽ ഇരുന്നു .മാമ ഓഫീസിന്റെ ഉള്ളിലേക്ക് പോയി .പിന്നെ ഓരോരുത്തരുടെ പേരുകൾ വിളിക്കാൻ തുടങ്ങി .ഓരോരുത്തരായി പോവാൻ തുടങ്ങി .പെട്ടെന്ന് ആ യുവാവ് വന്നു പറഞ്ഞു ."ഷഹാന ആരാ." അകത്തേക്കു വിളിക്കുന്നു .**
അത് വലിയൊരു ഹാൾ ആയിരുന്നു .രണ്ടു വശങ്ങളിലും ബുക്സ് അടുക്കി വച്ചിരിക്കുന്നു .
പത്തു പന്ത്രണ്ടു ആളുകൾ ഉണ്ട് ഇന്റർവ്യൂ ബോർഡിൽ .എല്ലാവരും പ്രായമായവരെ പോലെ തോന്നി ."മെ ഐ കം ഇൻ സർ ".ഞാൻ അപ്പോളേക്കും ആകെ വിളറി വെളുത്തു .അതു വരെ ധൈര്യമായിരുന്ന ഞാൻ ആദ്യമായി നഴ്സറിയിൽ പോയ കുട്ടിയെ പോലെ ആയി ."ഇരിക്കൂ ".കഷണ്ടി കയറി തടിച്ചു കറുത്ത ആൾ ആണു അത് പറഞ്ഞത് . എനിക്ക് ചിരിക്കാൻ പറ്റിയില്ല .നന്നായി ഒന്നു ചിരിച്ചു താങ്ക് യു എന്ന് പറയാമായിരുന്നു .എന്തോ എനിക്ക് പറ്റിയില്ല .

ഓരോരുത്തരായി ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി .ആരുടെ മുഖത്തേക്ക് നോക്കും ?ഞാൻ ആകെ കൺഫ്യൂഷൻ ആയി .ഡിഗ്രിക്ക് ക്ലാസ് ഉണ്ടല്ലോ ?ഇംഗ്ലീഷിൽ നല്ല മാർക്സ് ഉണ്ട് .ഗുഡ് .ഒരാൾ പറഞ്ഞു .ടീച്ചർ ട്രെയിനിങ് എവിടെയാ ചെയ്തത് ?നൗഫലിന്റെ മ കളാണല്ലേ ?ഞാൻ എല്ലാത്തിനും നന്നായി ഉത്തരം പറഞ്ഞു കണ്ണുകളിലേക്കു നോക്കി ഉത്തരം പറഞ്ഞു .പരിഭ്രമം കാണിച്ചില്ല .പക്ഷേ ഉള്ളിൽ ഒരു ശിങ്കാരി മേളം നടക്കുന്നത് ആരും അറിഞ്ഞില്ല . അപ്പോളേക്കും ഞാൻ വിയർത്തൊഴുകാൻ തുടങ്ങി. ഫാൻ കറങ്ങുന്നുണ്ട് .ഒരു കാര്യവുമില്ലാതെ .....
****
പിറ്റേന്നു രാവിലെ കോളേജിൽ പോവാൻ നിൽക്കുമ്പോൾ മാമ വിളിച്ചു .ഷാനു കോൺഗ്രാറ്റ്സ് ..നാളെ ജോയിൻ ചെയ്തോളാൻ ............
ഉമ്മച്ചി എല്ലാരേയും വിളിച്ചു പറയാൻ തുടങ്ങി. ഷാനു ടീച്ചർ എന്ന് വിളിച്ചു എല്ലാരും കളിയാക്കി . വീട്ടിലെ കുട്ടിയായ ഇവൾ മറ്റു കുട്ടികളെ പഠിപ്പിക്കാനോ ?
ഉമ്മച്ചി എല്ലാരേയും വിളിച്ചു പറയാൻ തുടങ്ങി. ഷാനു ടീച്ചർ എന്ന് വിളിച്ചു എല്ലാരും കളിയാക്കി . വീട്ടിലെ കുട്ടിയായ ഇവൾ മറ്റു കുട്ടികളെ പഠിപ്പിക്കാനോ ?
****
പക്ഷേ ....ഇപ്പോൾ എന്റെ ഓർമ്മകൾ ആ സ്കൂളും കുട്ടികളുമാണെന്നു അവർ തന്നെ പറയുന്നു...
എന്റെ മനസ്സും .
എന്റെ മനസ്സും .
By: Faiha Shefeek
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക