Slider

ആഗ്രഹം (കവിത)

0

ഒന്നു കാണണം
പൂവുകൾക്ക്
നിറം കൊടുക്കുന്ന
അലങ്കാരച്ചെല്ലം.
അതെവിടെയായിരിക്കും
ഒളിപ്പിച്ചിട്ടുണ്ടാവുക ?.
ഒന്നു കേൾക്കണം
വെയിൽ നാളങ്ങൾ
ഇലകളിൽ പതിക്കുന്ന
സംഗീതം.
മാലാഖമാർ തുന്നുന്ന
ഉടുപ്പുമിട്ട്
ഭൂമിയിലേക്ക് പറന്നിറങ്ങുന്ന
ചിത്രശലഭങ്ങൾക്ക്
കേൾക്കാൻ കഴിയുമത്രെ
ആ സംഗീതം.
ഒന്നു തൊടണം
ഏഴു വർണ്ണമായ്
മാനത്തു വിരിയുന്ന
മഴവില്ലിനെ.
സ്ഫടികത്തെക്കാൾ
മിനുമിനുപ്പുണ്ടാവണം
അതിന്.
പതിനാലാം
രാവിൽ,
മുറ്റ വരമ്പിൽ
പടർന്നു പന്തലിച്ച
പ്ലാവിലെ
ഇലകൾക്കുള്ളിലൂടെ
അരിച്ചെത്തുന്ന
നിലാവെടുത്ത്
പണിഞ്ഞെടുക്കണം
എനിക്കെന്റെ
പെണ്ണിനൊരു താലി.
**********************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo