Slider

സമാന്തരം

0


നിലാവ് ഉരുകിയൊലിച്ച് സമാന്തരങ്ങളിൽ വെട്ടിത്തിളങ്ങി . വന്യമായ മോഹവുമയി പാളങ്ങളെ പുണർന്നു കയറുന്ന തീവണ്ടിയെ ഞാൻ ആർത്തിയോടെ കാത്തുകിടന്നു. പഞ്ഞിത്തലയിണ പോലെ സുന്ദരമായിരുന്നു , സ്വപ്നങ്ങളും വ്യഥകളും പ്രണയങ്ങളും പേറി യ വാഹനത്തെ തോളിലേറ്റിയ ഈ പാളങ്ങൾ. കുറച്ച് ചുടുരക്തം ഞാനിന്ന് നിനക്ക് കുടിക്കാൻ തരാം , നിനക്ക് ഒന്നും പറയാനില്ല എന്ന് എനിക്കറിയാം . കരിങ്കൽ ചീളുകളിൽ ഉറച്ച മനക്കരുത്തുമായി നിൽക്കുന്ന നിനക്ക് ഉറച്ച തീരുമാനവുമായി വരുന്ന എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം . നിന്നോട് നിന്റെ ഇണ ഒന്നും പറയാറില്ലേ - നിങ്ങൾ ഒരുമിച്ച് പോയിട്ടും ഒരുമിച്ച് എത്തിയിട്ടും ഒന്നും പരസ്പരം പറയാനില്ലെന്നോ ? . എന്തെങ്കിലും ഒരു മോഹം ബാക്കിയുണ്ടോ ?
ഞാൻ ഇവിടെ തീരുകയാണ്. നിനക്ക് ഓർക്കാൻ ഞാൻ എന്താണ് ഈ അന്ത്യനിമിഷത്തിൽ ചെയ്യേണ്ടത്. ഒട്ടുo ദൂരയല്ലാത്ത നിന്റെ ഇണയോട് ഞാൻ സംസാരിക്കാം . എന്റെ ഈ കാത് നിന്റെ ചുണ്ടിനടുത്ത് തന്നെയുണ്ട്. തീ തിന്ന് പുക തുപ്പി പാഞ്ഞുകൊണ്ടിരിക്കുന്ന അവനടുത്തെത്തുന്നതിന്നു മുന്നേ ഒരു വാക്ക് - !,
ഈ വ്യർത്ഥമായ ആത്മാവിനെ സ്വീകരിക്കാൻ ആരോടെല്ലാം ഞാൻ കെഞ്ഞി !! . എന്റെ സഹായത്തിന് അവസാനം നീ മാത്രം . ഞാൻ മറക്കില്ല നിന്നെ !! ഇല്ല നീ ഒന്നു പറയില്ല. എത്ര കാലമായി നീ എന്തല്ലാം ഭാരങ്ങൾ സഹിക്കുന്നു. വിസർജ്യങ്ങൾ കൊണ്ട് ഏറ് കിട്ടിയിട്ടും നിന്റെ മുഖത്ത് പുഞ്ചിരി മാത്രം . നിന്റെ മനക്കരുത്ത് എനിക്ക് കിട്ടിയിരുന്നെങ്കിൽ " !!
ഞാനാരോടാ ഈ പറയുന്നത്. - ഒരു സ്വപ്നത്തിന്റെ ദൂരം ഞാൻ കണ്ണടച്ചു - നിലാവ് ഒരു കുഞ്ഞ് കാർമേഘ തൂവൽ കൊണ്ട് മുഖം തുടച്ചു.
By: satheesan moleri illam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo