Slider

പത്രക്കാരന്‍

0

നല്ല മഴയുള്ള ദിവസം ഇടിയും മിന്നലും മല്‍സരിച്ച് അവരുടെ കര്‍മ്മങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നു
പുലര്‍ച്ചെ 4.30 അലാറം അടിഞ്ഞപ്പോളാണ് അവന്‍ എണീക്കുന്നത് പെട്ടന്ന് തന്നെ എണീറ്റ് അവന്‍ പ്രഭാത ക്രിയകളെല്ലാം കഴിഞ്ഞതിന് ശേഷം മഴക്കോട്ട് ധരിച്ച് റെഡി ആയി
ഉമ്മന്‍റെ കയ്യില്‍ നിന്നും കട്ടന്‍ ചായ വലിച്ച് കുടിച്ച് അവനവന്‍റെ സൈക്കിള്‍ എടുത്ത് കവല പോവുകയാണ് അവിടെ എത്തിയപ്പോഴേക്കും കൂട്ടുകാരെല്ലാം താടിക്ക് കയ്യും കൊടുത്ത് ഒരേ ഇരുപ്പ് കാരൃം ചോദിച്ചപ്പോള്‍ പത്രം വരുന്ന വണ്ടി ഇതു വരേയും വന്നിട്ടില്ല എല്ലാരും സ്വയം മനസില്‍ എന്തൊക്കെയോ പറയുന്നുണ്ട് കാരണം അവരെ പറഞ്ഞിട്ടും കാരൃമില്ല ഒരു പത്ത് മിനുറ്റ് വൈകിയാല്‍ ചില മാന്യന്‍മാരുടെ വായയിലുള്ളതെല്ലാം അതിരാവിലെ തന്നെ കേള്‍ക്കണ്ടി വരും
അങ്ങനെ തെറിയുടെ എണ്ണം എടുക്കുന്നതിനിടയിലാണ് ഒരു വണ്ടി യുടെ വെളിച്ചം കാണുന്നത് അത് കണ്ടപ്പോഴേക്കും എല്ലാവരും ഒരേ ശ്വാസത്തില്‍ "ഹാവു" എന്ന് പറയുമ്പോഴേക്കും നിരാശ ആയിരുന്നു ഫലം പിന്നെ ആകെയുള്ള ഒരാശ്വാസം മഴയുടെ ശക്തി അല്‍പം കുറഞ്ഞിട്ടുണ്ട് വാച്ചില്‍ സമയം നോക്കിയപ്പോള്‍ മണി അഞ്ച് കഴിഞ്ഞിരിക്കുന്നു പ്രതീക്ഷക്ക് വകവെച്ച് വീണ്ടും ഒരു ലൈറ്റ് അടിക്കുന്നത് കണ്ടു ഭാഗൃം പത്ര വണ്ടി തന്നെ
വണ്ടിക്കാരന്‍റെ ഓഞ്ഞ ചിരിക്ക് കാത്ത് നില്‍ക്കാതെ പത്രക്കെട്ടുകള്‍ ഒരോന്നായി സൈക്കിളില്‍ അടിക്കിവെച്ചു ഇനിയുള്ളത് നനയാതെ ഓരോ വീട്ടിലും എത്തിച്ച് കൊടുക്കണം അല്ലങ്കിലേ നേരം വൈകി അതിനിടക്ക് പത്രം നനയുക കൂടി ചെയ്താല്‍ നല്ല രസണ്ടാവും ഓരോ വീടും കയറിയിറങ്ങി ഒരു വീട് അടുത്താണെങ്കില്‍ അടുത്തത് 10 വീട് കഴിഞ്ഞായിരിക്കും കയറ്റവും ഇറക്കവും ഇറങ്ങിയും കയറിയും അവസാനത്തെ പത്രവും ലക്ഷ്യത്തിലെത്തിച്ചു
ഇന്ന് എന്താണെന്ന് അറിയില്ല അരോടും തെറികള്‍ കേള്‍ക്കാനുള്ള ഭാഗൃം ഉണ്ടായില്ല
തെറി കേള്‍ക്കാനും വേണല്ലോ ഒരു ഭാഗൃം അതും വെളുപ്പാകാലത്ത് തന്നെ ......
NB:
ഇത് കേവലം ഒരു കഥയല്ല
നഗ്നമായ സതൃമാണ് ഇതിലെ കഥാ പാത്രങ്ങള്‍ ഈ പണി ചെയ്തവരും ചെയ്യുന്നവരുമായി നമ്മുടെ ചുറ്റും തന്നെയുണ്ട് അഞ്ചോ പത്തോ മിനുറ്റ് പത്രം വൈകിയെന്ന് വെച്ച് പച്ചക്ക് തെറി വിളിക്കരുത് ഇത് ഒരു അപേക്ഷയാണ് ! ...
★ റഹ്മാന്‍ ★
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo