Slider

സ്വപ്നലോലുപേ ഇതിലേ ഇതിലേ....

0

കവിഭാവനയില്‍ പറഞ്ഞാല്‍ ഞാനൊരു മുനികുമാരനാണ്. കാരണം പ്രേമലേഖനം എഴുതാനൊന്നും എനിക്കറിയില്ല.... എങ്കിലും ഞാന്നൊന്ന് എഴുതി നോക്കി.
"പാര്‍വതിക്ക്,
ലോകം വളരെ വലുതാണ്; മനുഷ്യരോ തീരെ ചെറിയവരും. ചില മനുഷ്യമനസുകള്‍ക്ക് ലോകത്തേക്കാള്‍ വലുപ്പമുണ്ട്. വലുപ്പചെറുപ്പങ്ങള്‍ പ്രപഞ്ചസത്യം. സത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് പറയട്ടെ...... പാര്‍വതിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു..........
ആഗ്രഹങ്ങള്‍ ചിലപ്പോള്‍ ശാപങ്ങളായിരിക്കും, ചിലപ്പോള്‍ മോക്ഷങ്ങളും.
നിന്‍റെ മറുപടി എനിക്കൊരു മോക്ഷമാവട്ടെയെന്ന് ആശിച്ചുകൊണ്ട് നിര്‍ത്തുന്നു.
എന്ന്
സ്വന്തം
കുട്ടാപ്പി"
എന്‍റെ ചങ്ക് ബ്രോസൊക്കെ പറയണത് കത്ത് കിടുക്കാച്ചി ആയിട്ടുണ്ടെന്നാ....... മറുപടി കത്തുമായി അവള്‍ വന്ന് കെട്ടിപിടിച്ച് പൊട്ടിക്കരയുംത്രേ........
എനിക്കു വയ്യാ............
"സ്വര്‍ഗ്ഗഗായികേ ഇതിലേ ഇതിലേ.......''
ഞന്‍ താളംപിടിച്ചിരുന്ന പുട്ടുംപാനി വാങ്ങി, തലയ്ക്കൊരു മേട്ടംതന്ന് അമ്മ അടുക്കളയിലേക്ക് പോയി. ഞാന്‍ ഒരുപോള കണ്ണടക്കാതെ നേരംപുലര്‍ത്തി. കുളിച്ചൊരുങ്ങി ലിസിയം കോളേജിന്‍റെ വഴിവക്കിലുള്ള വാകമരച്ചോട്ടില്‍ നിലയുറപ്പിച്ചു. വാകപൂക്കള്‍ വീണുകിടക്കുന്ന ആ വഴിയെത്ര മനോഹരം.......!!! എന്‍റെ ചങ്കുകള്‍ ഒന്ന് കണ്ണടച്ചുകൊടുത്താല്‍ അവള്‍ക്കെന്തുമാകാം. മറുപടി തരാം..... കെട്ടിപിടിക്കാം.... വേണമെങ്കില്‍ ചുംബിക്കുകയുമാവാം. ഇടം വിജനമാണ്, പ്രണയാര്‍ദ്രവുമാണ്.
പൊന്തച്ചുകെട്ടിയ മുടി മുന്‍വശത്തേക്കിട്ട് അവളതാ നടന്നുവരുന്നു.........
മറുപടി തന്ന് പുഞ്ചിരിയോടെ അവള്‍ നടന്നകന്നു. പിന്‍കഴുത്തില്‍ ബ്ലൗസിനടിയിലേക്ക് അരിച്ചിറങ്ങിയ നനുത്ത രോമങ്ങള്‍ എന്‍റെ കണ്ണുകള്‍ക്ക് ഒരു കുളിര്‍കാഴ്ചയായി.
അവള്‍തന്ന പിങ്ക് കവറില്‍നിന്നും കത്തെടുത്ത് നിവര്‍ത്തിനോക്കി.
''പ്രിയപ്പെട്ട കുട്ടാപ്പിക്ക്,
മാനസിക ആരോഗ്യകേന്ദ്രം
കുതിരവട്ടം
673016
(മീഞ്ചന്ത വഴിക്ക് വിട്ടോ, പെട്ടെന്ന് എത്തും)
എന്ന്
ആരിന്‍റേയോ പാര്‍വതി"
"നഷ്ടസ്വപ്നങ്ങളേ.... നിങ്ങളെനിക്കൊരു"
പാട്ട് ചങ്ക് ബ്രോയുടേതാണ്.....

by: ramesh parappurath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo