നല്ലെഴുത്തുകളെല്ലാം വായിക്കാൻ - http://www.nallezhuth.com ====
ഒരു കടയില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് മഞ്ചേരിയില്‍ പോയത്.തിരിച്ചുപോരാഌള്ള ബസ് കിട്ടണമെങ്കില്‍ പുതിയ സ്‌റ്റാന്റിലെത്തണം.അത്രയും ദൂരം നടന്നാല്‍ ഓട്ടോക്കാശ് പോക്കറ്റിലിരിക്കുമല്ലോയെന്ന് എന്റെ പിശുക്കുമനസ് പറഞ്ഞപ്പോള്‍ സ്‌റ്റാന്റ് ലക്ഷ്യമാക്കി വലിച്ചുവിട്ടു.
റോഡിന്റെ ഇരുവശത്തും വഴിയോരക്കച്ചവടക്കാരുടെ വലിയ പട തന്നെയുണ്ട്.ഇടക്ക് എന്തിന്റെയോ ചുറ്റും കുറെയാളുകള്‍ കൂടിനില്‍ക്കുന്നത് കണ്ടു.ഞാഌം ആകാംക്ഷയോടെ അവരിലൊരാളായി.ഒരു ഌഴഞ്ഞുകയറ്റത്തിലൂടെ ആളുകളുടെ മുന്നിലെത്തി.
പലവിധം റെഡിമെയ്‌ഡ് തുണിത്തരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു""തുച്ഛമായ വിലക്ക് മെച്ചമായ സാധനം''
വില്‍പനക്കാരന്‍ നിർത്താതെ ഡയലോഗടിക്കുന്നു.കൂട്ടിയിട്ട തുണിത്തരങ്ങള്‍ക്കിടയില്‍ കളഞ്ഞുപോയതെന്തോ തിരയുന്നത്‌പോലെ ചിലർ തുണികള്‍ വാരിവലിച്ചിടുന്നു.ഞാഌം ഒന്ന് പരതിനോക്കി.കുട്ടികള്‍ക്ക് വീട്ടില്‍ ഉപയോഗിക്കാന്‍ പറ്റിയ വല്ലതുമായിരുന്നു ലക്ഷ്യം.
നൂറോ ഇരുനൂറോ രൂപക്ക് കിട്ടുന്ന ഐ റ്റംസുകള്‍ ഉണ്ടെങ്കില്‍ അത് വാങ്ങി അഞ്ഞൂറും അറുനൂറും രൂപയുടെ സാധനമാണെന്ന് പറഞ്ഞ് പെണ്ണുമ്പിള്ളയുടെ മുന്നില്‍ കുടഞ്ഞിട്ടുകൊടുക്കാമല്ലോ.
കാണാന്‍ ചേലുള്ളൊെരു ഷർട്ട് തപ്പിയെടുത്ത് വിലയനേ്വഷിച്ചു.സന്തോഷം ബഹുത്ത് സന്തോഷം.വെറും നൂറ്‌രൂപ.കണ്ടാല്‍ ചുരുങ്ങിയത് അതിന്റെ രണ്ടിരട്ടി വിലവരുമെന്ന് തോന്നും.
ഷർട്ട് തിരിച്ചും മറിച്ചുമൊന്ന് നോക്കിയപോഴാണ് അത് ശ്രദ്ധയില്‍പെട്ടത്.ഷർട്ടിന് ഒരു കൈയേയുള്ളൂ.എന്നിലെ ഉപഭോക്‌താവ് ഉറക്കമുണർന്നു.പല്ലും മുഖവും കഴുകി കച്ചവടക്കാരനോട് ഒറ്റക്കൈയ്യിനെക്കുറിച്ച് ചോദിച്ചു."നൂറ് രൂപയല്ലേയുള്ളൂ...അത്രയൊക്കെത്തന്നേ കാണൂ...വേണോങ്കിയെടുത്തിട്ട് പോ...''
സാധനം കിട്ടിയിടത്തുതന്നെയിട്ടിട്ട് വലതിറങ്ങി ഇടതിറങ്ങി ആള്‍ക്കൂട്ടത്തില്‍നിന്നും പുറത്തിറങ്ങി.നേരെ മുന്നോട്ട് നടക്കവെയാണ് ആരോഒരാള്‍ ഉള്ളാക്കിടുന്നത് കേട്ടത്.
""മണ്ടി ബരേ്യ യ്....''
ആളുകള്‍ ബേജാറോടെ ശബ്‌ദം കേട്ട ഭാഗത്തേക്കോടി.വേറെ തിരക്കൊന്നും ഇല്ലാതിരുന്നത് കാരണം കൂട്ടത്തില്‍ ഞാഌമോടി.നിമിഷനേരം കൊണ്ട് അവിടെയൊരാള്‍ക്കൂട്ടം രൂപം കൊണ്ടു. തിരക്കിലൂടെ കയറിച്ചെന്ന് അലമുറയിട്ടയാളെ ഞാഌം കണ്ടു.ആരെങ്കിലും പുള്ളിയുടെ പൈസയോ മറ്റോ തട്ടിപ്പറിച്ച് ഓടിയതാവുമെന്ന് ഞാന്‍ ആദ്യം കരുതി.പക്ഷെ സംഗതി അതൊന്നുമല്ല.
കുളി അലർജിയാണെന്ന് തോന്നിക്കുന്ന നമ്മുടെ കഥാപാത്രം, ആളുകള്‍ കാര്യമനേ്വഷിക്കുന്നതിന് മുമ്പെ അവതരണം തുടങ്ങി.
"എല്ലാവരും സഹകരിക്കുക...ജീവഌള്ള തവള, മത്സ്യം എന്നിവയെ വിഴുങ്ങുന്ന ഒരു പ്രകടനമാണ് ഞാനിവിടെ കാഴ്‌ചവെക്കുന്നത്...ചില്ലറകള്‍ തന്ന് സഹകരിക്കുക....''
എന്തിനാണ് നിങ്ങളിങ്ങനെ തവളയെയും മീനിനെയുമൊക്കെ വിഴുങ്ങുന്ന അപകടം പിടിച്ചപണി ചെയ്യുന്നതെന്ന് ആരോ ചോദിച്ചപ്പോഴേക്കും ടപ്പേന്ന് ഉത്തരവുമെത്തി.
""ഇവിടുന്ന് തവളയെ വിഴുങ്ങി വല്ലതും ഒപ്പിച്ചിട്ടില്ലെങ്കില്‍ വീട്ടിലെത്തിയാല്‍ പെണ്ണുമ്പിള്ളേം കുട്ടികളും എന്നെയെടുത്തിട്ട് വിഴുങ്ങും.''
ഇന്നിറക്കിയ നെടുങ്കന്‍ പ്രസ്‌താവനകള്‍ പിറ്റേന്ന് നേരം വെളുക്കുമ്പോഴേക്കും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന രാഷ്‌ട്രീയക്കാരെ വെച്ച് നോക്കുമ്പോള്‍ ഈ തവള വിഴുങ്ങലൊന്നും ഒന്നുമല്ല എന്ന് മനസില്‍ കരുതി ഞാനവിടെനിന്നും നടന്നു.ആനയെ വാങ്ങുമ്പോള്‍ തോട്ടി ഫ്രീ എന്ന മട്ടില്‍ മാർജിന്‍ ഫ്രീയായും മാർജിന്‍ലെസായുമൊക്കെ കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നുണ്ട്.ആ ഭാഗത്തേക്കെങ്ങാഌം നോക്കിയാല്‍ ചിരപരിചിതരെപ്പോലെ നമ്മെ മാടിവിളിക്കുകയായി.ഒരു വിധത്തില്‍ തിരക്കിന്നിടയിലൂടെ ബസ്‌റ്റാന്റിന്നരികിലെത്തി.
അരീക്കോട് ഭാഗത്തേക്കുള്ള ട്രാക്കില്‍ ഒരുമിനിബസ് കൗണ്ട് ഡൗണ്‍ ചെയ്‌തു നില്‍പുണ്ട്.കാണാനിത്തിരി ചന്തമുള്ള ഒരു വണ്ടി വരട്ടെയെന്നു കരുതിഞാന്‍ വെയിലുകൊള്ളാത്തൊരിടത്തേക്ക് മാറിനിന്നു.
അല്‍പസമയമായപ്പോള്‍ എന്റെ
നേരെ ഒരു മധ്യവയസ്‌കന്‍ നടന്നുവരുന്നത് കണ്ടു.പൈസ കടം ചോദിക്കാന്‍ വരുന്നപോലെ ഒരു ചീഞ്ഞ ചിരിയും ഫിറ്റുചെയ്‌താണ് ഇഷ്‌ടന്റെ വരവ്.
""ഞാന്‍ കുറെ നേരമായി നിങ്ങളെ കാത്തുനില്‍ക്കുന്നു...''
ഒരു പരിചയവുമില്ലാത്ത ഇയാളെന്തിന് എന്നെക്കാത്ത് നില്‍ക്കുന്നു.ആലുവാ ശിവരാത്രിക്ക് ഞാനിതുവരെ പോയിട്ടില്ലാത്തതിനാല്‍ ഇയാളെന്നെ ആലുവാമണല്‍പുറത്ത്‌വെച്ച് പോലും കണ്ടിരിക്കാന്‍ വഴിയില്ല.കാര്യം പിടികിട്ടാതെ ആകാശം നോക്കിനില്‍ക്കവെ ദേ വരുന്നു മൂപ്പില്‍സിന്റെ അടുത്ത ചോദ്യം.
"" ട്രൗസർ രണ്ടെണ്ണമെടുത്താല്‍ വില കുറച്ച് തരില്ലേ....?''
വെറുതെയൊന്ന് തിരിഞ്ഞു നോക്കി.എന്റമ്മോ...എന്റെ പിന്നില്‍ ഒരു ടേബിളില്‍ പല വിധത്തിലുള്ള,പല വലിപ്പത്തിലുള്ള ട്രൗസറുകള്‍ നിരത്തി വെച്ചിരിക്കുന്നു.കച്ചവടക്കാരന്‍ ചായ കുടിക്കാനൊ മറ്റൊ പോയതാകണം.
""നൂറുർപേ്യ ക്ക് രണ്ടെണ്ണം കിട്ടുമെങ്കി ഞമ്മളെടുക്കാം....''എന്നും പറഞ്ഞ് പാകമുള്ളവ തപ്പിയെടുക്കാന്‍ മൂപ്പിലാന്‍ കുനിഞ്ഞപ്പോഴേക്കും കൗണ്ട്‌ഡൗണ്‍ കഴിയാറായ മിനിബസിലേക്ക് ഞാന്‍ ഓടിക്കയറി.
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക