Slider

മാലാഖ

0

നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com ====
ഉണരുന്നുറങ്ങുന്നു
പിന്നെയും പിന്നെയും...
ഉണരാത്ത നിദ്രയെന്നെ
ഉറക്കും വരെയും..
ഇടനേരങ്ങളിൽ
വരച്ചുവെയ്ക്കുന്നെന്നെ..
അടയാളപ്പെടുത്തുവാൻ...
കഥയില്ലാവരികളെ.
കാത്തിരിക്കുന്ന
മരണമേ ,ചൊല്ലുക നീ
കാലത്തോടിനിയും...
വേഗത്തിലോടുവാൻ.
മടിച്ചുനിൽക്കാതെ
മർദ്ദിച്ചുകൊള്ളുക നിങ്ങൾ
ദു:ഖങ്ങളേ മുള്ളിൻ
ചമ്മട്ടികൾ കൊണ്ട്.
ഒടുവിലൊരു മാലാഖ
നിത്യമാം സൗഖ്യത്തിൻ
മധുര മോചനവുമായ്
എത്തുമെന്നത് നിശ്ചയം
by- yemyemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo