ഞാൻ ഒരു പക്ഷി..... !
ആകാശത്തിലെ പറവകൾ വിതകുന്നില്ല കൊയ്യുന്നില്ലെന്നു പഴമൊഴി...
അത് നേരുതന്നെ നുണയല്ല.
പക്ഷെ ഞങ്ങൾ പക്ഷികൾ പറന്നിടുമ്പോൾ..
കാണുന്ന കാഴ്ചകൾ അനവധി..
ആകാശത്തിലെ പറവകൾ വിതകുന്നില്ല കൊയ്യുന്നില്ലെന്നു പഴമൊഴി...
അത് നേരുതന്നെ നുണയല്ല.
പക്ഷെ ഞങ്ങൾ പക്ഷികൾ പറന്നിടുമ്പോൾ..
കാണുന്ന കാഴ്ചകൾ അനവധി..
ഒരുവീടിനു മുന്നിലെ മരത്തിലിരുന്നപ്പോൾ അകത്തു നിന്നും ഒരു പിഞ്ചു ബാലികയുടെ നിലവിളി. ഒരു മുത്തച്ഛൻ (സ്വന്തമാണോന്ന് അറിയില്ല ) ആ ബാല്യത്തെ കശക്കി എറിയാൻ ശ്രമിക്കുന്നു. ആരോട് പറയും. ഉച്ചത്തിൽ കരഞ്ഞു പറയാൻ നോക്കിയിട്ടും പക്ഷിയുടെ രോധനം ആരുമറിഞ്ഞില്ല.
അവിടന്നു പറന്നു വിജനമായ റോഡിനരുകിലെ മരത്തിനരുകിൽ ഇരുന്നപ്പോൾ. ബൈക്കിൽ പോകുന്ന ഒരു യാത്രക്കാരനെ ഇടിച്ചു വീഴ്ത്തികൊണ്ടു ഒരു ആഡംബര കാർ പാഞ്ഞു പോയ്. രക്തത്തിൽ കുളിച്ചു ബൈക്ക് യാത്രക്കാരൻ മരണത്തോട് അടുക്കുന്നു. കരഞ്ഞു വിളിച്ചു പറയാൻ ശ്രമിച്ചെങ്കിലും പക്ഷിയുടെ വിളി ആരും കേട്ടില്ല.
ആ മരത്തിൽ നിന്നും പറന്നു നഗര ഉദ്യാനത്തിലെ മരത്തിൽ ചെന്നിരുന്നപ്പോൾ അവിടെ രണ്ടു യുവമിഥുനങ്ങൾ ഉല്ലസിക്കുന്നു. യുവാവ് യുവതിയുടെ രഹസ്യഭാഗങ്ങളിൽ കൈകടത്തുന്നു. അവന്റെ ലാളനയിൽ അവൾ മയങ്ങിയപ്പോൾ അവൻ അത് തന്റെ മൊബൈലിൽ പകർത്തുന്നു. ഒന്നുമറിയാതിരുന്ന യുവതിയോട് അത് പറയാൻ ശ്രമിച്ചപ്പോൾ അതും കേട്ടില്ല പക്ഷിയുടെ വാക്കുകൾ.
മരത്തിലിരിപ്പ് മതി ആക്കി ആൾ താമസമില്ലാതെ ഒരു പഴയ വീടിനുള്ളിൽ ചെന്നിരിന്നപ്പോൾ അവിടെ അഞ്ചാറുപേർ സംസ്ഥാനത്തെ പ്രമുഖ നേതാവിനെ കൊല്ലാൻ കൊട്ടെഷൻ ഉറപ്പിക്കുന്നു. പണം കൈമാറുന്നു. ആരോട് പറയും ഈ പക്ഷി ?
അങ്ങനെ സായന്തനത്തിൽ കുറച്ചു കാടും പടർപ്പുമുള്ള സ്ഥലത്തെ മരത്തിൽ ചേക്കേറി.
അതിനു താഴെ രണ്ടു മൂന്നു യുവാക്കൾ പരസ്പരം ലഹരിമരുന്നുകൾ കുത്തിവക്കുന്നു. ലഹരി കൊണ്ടു അവർ മയങ്ങി വീഴുന്നു. അച്ഛനമ്മമാരെ അറിയിക്കാൻ എങ്ങനെ കഴിയും ഈ പക്ഷിക്ക്
അതിനു താഴെ രണ്ടു മൂന്നു യുവാക്കൾ പരസ്പരം ലഹരിമരുന്നുകൾ കുത്തിവക്കുന്നു. ലഹരി കൊണ്ടു അവർ മയങ്ങി വീഴുന്നു. അച്ഛനമ്മമാരെ അറിയിക്കാൻ എങ്ങനെ കഴിയും ഈ പക്ഷിക്ക്
വീണ്ടും കുറച്ചു മാറി വേറൊരു കാഴ്ച.
നഗരത്തിലെ ഒരു വേശ്യയായ സ്ത്രീ സ്വയം എന്തോ പറഞ്ഞു ചിരിക്കുന്നു. ഡോകടർ മാർ ഇന്ന് എയ്ഡ്സ് രോഗം സ്ഥിതികരിച്ച രോഗി ആയിരുന്നു അവർ. ഇനി തന്നെ ആസ്വദിക്കാൻ വരുന്നവർക്കു അതുകൂടി നൽകുമെന്ന് പറഞ്ഞാണ് അവർ ചിരിക്കുന്നത്. ഇരുളിന്റെ മറ പറ്റി ഇവളെ അറിയാൻ വരുന്നവരോട് ഈ പക്ഷി പറഞ്ഞാൽ മനസിലാക്കില്ലലോ അവർ.

പക്ഷി എല്ലാം കണ്ടുമടുത്തു കണ്ണുകൾ പൂട്ടി ഉറങ്ങാൻ ശ്രമിച്ചു.
ഉറക്കത്തിൽ പക്ഷി കണ്ടു. തത്തയേക്കാൾ നന്നായി സംസാരിക്കുന്ന പക്ഷി ആയി തീരുന്നതും. അതറിഞ്ഞ ന്യൂസ് ചാനലുകാർ തന്നെ തട്ടി കൊണ്ടു പോകുന്നതും,.... എക്സ്ക്ലൂസീവ് ന്യൂസിനായി ലൈവ് ന്യൂസ് അവറിൽ കൊണ്ടിരുത്തി സംസാരിപ്പിക്കുന്നതും.
*****
രതീഷ് സുഭദ്രം
രതീഷ് സുഭദ്രം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക