Slider

മഞ്ഞുതുള്ളികൾ അടരുമ്പോൾ

0


രാത്രി പെയ്ത മഴയുടെ തുള്ളികൾ തോരാതെ ഇറയത്ത് വീഴുന്ന ശബ്ദം കേട്ട് എണീക്കെണോ വേണ്ടയോ എന്ന മട്ടിൽ ചെറിയ മടിയോടു കൂടി കിടക്കുകയായിരുന്നു സീത. തലേ രാത്രി വായിച്ച് കമഴ്ത്തിവച്ച ഏതോ ഒരു പുസ്തകം അവൾ വീണ്ടും എടുത്തു. ടേബിൾ ലാമ്പ് ഓൺ ചെയ്തു. അരിച്ചു കയറുന്ന തണുപ്പിനെ പ്രതിരോധിക്കിനെന്നവണ്ണം അവൾ കഴുത്തു വരെ കമ്പളം വലിച്ചിട്ട് പുതച്ചു. പിന്നീട് പുസ്തകം മാറിൽ കുത്തി നിർത്തി അവൾ വായിക്കാൻ തുടങ്ങി.
പരിണാമഗുപ്തിയോട് അടുക്കും തോറും അനല്പ്പമായ ഒരു വിഷാദം. അവളെ ചൂഴ്ന്ന് പുൽകുന്നത് അവൾ അറിഞ്ഞു. കഥയിലെ ചില ഉശപ്പിരിരാൾക്ക് തന്റെ ജീവിതവുമായി എവിടെയൊക്കെയോ സാമ്യം ഉള്ളത് പോലെ അനുഭവപ്പെട്ടു തുടങ്ങി. അത് അവളെ കൂടുതൽ ജിജ്ഞാസ ഭരിതയാക്കിക്കൊണ്ടിരുന്നു. വയനയുടെ ആഴങ്ങളിൽ അവൾ അറിയാതെ നിമഗ്നയായി. എപ്പോഴൊക്കെയോ കണ്ണുകൾ നിറഞ്ഞൊഴുകി, ചിലപ്പോൾ അറിയാതെ പൊട്ടിച്ചിരിക്കാൻ തോന്നി....
സീതാ.... മോളേ സീതാ.....
മുത്തച്ഛന്റെ വിളികേട്ടാണ് അവൾ കഥയുടെ ലോകത്ത് നിന്നും പുറത്തെതിയത്. പെട്ടന്ന് അവൾ ക്ലോക്കിൽ നോക്കി. മണി ആറര. വേഗം അവൾ എഴുന്നേറ്റു. സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ നേരേ പിടിച്ചിട്ടു. അഴിഞ്ഞു ലഞ്ഞ തലമുടി മാടിയൊതുക്കി വളച്ചച്ച് കെട്ടിയപോലെ ഒരു പിൻകുത്തി നിർത്തി. അവൾ ഇരു കൈത്തലും ചേർത്തു പിടിച്ചു നോക്കി. മനസ്സിൽ പറഞ്ഞു പ്രഭാതേ കര ദർശനം പുണ്യം. പിന്നീട് ഇരുകൈകളും വശങ്ങളിലേക്ക് വിടർത്തി ശക്തിയായി ഒന്നു കുടഞ്ഞു... സുഷുപ്തിയിലായിരുന്ന ശരീര കലകളെ ഒന്നുണർത്താൻ എന്ന പോലെ. തുടർന്ന് അവൾ അല്പസമയം ബഡ്ഢിൽ പദ്മാസനത്തിൽ ഇരുന്നു. പത്ത് പ്രാവശ്യം ദീർഘശ്വാസം ചെയ്തു. വേഗം ഇറങ്ങി ഗേറ്റിൽ തൂക്കിയിട്ടിരിക്കുന്ന പത്ര ബോക്സിൽ നിന്നും ഇംഗ്ലീഷും മലയാളവും അടങ്ങുന്ന പത്രങ്ങൾ എടുത്ത് തിരിഞ്ഞ് നടന്നു. വളരെ തിടുക്കത്തിൽ ഹെഡിംഗ് നോക്കി. തിരുവനന്തപുരത്ത് ഹർത്താൽ!
അവൾക്ക് പുച്ഛം തികട്ടി വന്നു. ഇല്ല ഈ നാട് ഒരു കാലത്തും നേരെയാവില്ല. അവൾ വേഗം പത്രം മത്തച്ഛന് കൊണ്ടു കൊടുത്തു.
മുത്തച്ഛന് ഒരു നിർബന്ധം ഉണ്ട്. പത്രം ആദ്യം വായിക്കുന്നത് മുത്തച്ഛനായിരിക്കണം. അത് നിർബന്ധമാണ്. അതിന്റെ മടക്ക്വ നിവർന്നാൽ മത്തച്ഛന് ദേഷ്യമാണ്.
വളരെ വേഗത്തിൽ കുളി കഴിഞ്ഞ് അവൾ ഡൈനിംഗ് ടേബിളിൽ എത്തി. അവിടെ കാലത്ത് എന്തൊക്കെയോ ഉണ്ടാക്കി വച്ചിട്ടുണ്ട്. എന്നാൽ അവൾ ജാംനിറച്ച ബോട്ടിൽ എടുത്തു. രണ്ട് ബ്രഡ് എടുത്ത് അതിൽ ജാം പുരട്ടി വേഗത്തിൽ ക്കഴിച്ചു. അമ്മ നിർബന്ധിച്ചപ്പോൾ ഒരു ഗ്ലാസ് പാൽ വാങ്ങിക്കുടിച്ചു. കഷ്ടപ്പെട്ട് താൻ ഉണ്ടാക്കിയവയിൽ ഒന്നും കഴിക്കാതിരുന്ന പരിഭവം അമ്മയുടെ മുഖത്തുണ്ടായിരുന്നു എങ്കിലും അവൾ മൈൻഡ് ചെയ്തില്ല.
അച്ഛന്റെ അസ്തിത്തറയിൽ ഒരു വിളക്ക് വച്ച് അവൾ തന്റെ ആക്ടീവാ സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് അതിവേഗം പോയി. ഹർത്താൽ ആയതിനാൽ റോഡ് വിജനമായിരുന്നു. അഡ്വക്കേറ്റ് നന്ദകുമാർ മേനോന്റെ വീട്ടിലേക്കാണ് അവൾ ചെന്നു കയറിയത്. മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്ന പേപ്പറുകളിൽ അവൾ അതിവേഗം ഒപ്പുവച്ചു. എന്തുകൊണ്ടോ നന്ദകുമാർ മേനോന്റെ കണ്ണ് അപ്പോൾ നിറയുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് സീത തിരിച്ചിറങ്ങുമ്പോൾ അവളുടെ തോളത്ത് ഒരുൾപ്രേരണയിലെന്നവണ്ണം മേനോൻ തട്ടി. തന്റെ ഇത്രയും കാലത്തിനിടെ ഇങ്ങനെ ഒരു വികാര വിക്ഷോഭം അദ്ദേഹത്തിന് ആദ്യമായിട്ടായിരുന്നു. അങ്കിൾ..... സാരമില്ല എല്ലാം ശരിയാകും. തന്റെ അച്ഛന്റെ സുഹൃത്തുകൂടെയായ മേനോനെ അവൾ ആശ്വസിപ്പിച്ച് പടികൾ ഇറങ്ങി.
ദിവസങ്ങൾ അതിവേഗത്തിൽ കടന്നു പോയി. മഴമാറി മഞ്ഞ് കാലം വരവായി. ഇലകൾ കൊഴിഞ്ഞ് ചില്ലകൾ മാത്രമായി ചില മരങ്ങൾ ചന്ദ്രബിംമ്പത്തെ കൊമ്പിലേറ്റി. ശൈത്യകാലത്തിന്റെ ഒരു തണുത്ത പ്രഭാതത്തിൽ ഒരിക്കൽക്കൂടി ആ വിളി കേട്ടു . സീതാ.... മോളേ സീതാ...
പക്ഷേസീത ആ വിളി കേൾക്കുന്നുണ്ടായിരുന്നില്ല. രണ്ടായി പകുത്ത ഒരു പുസ്തകം അവളുടെ നെഞ്ചിൽ കമിഴ്ന്ന് കിടപ്പുണ്ടായിരുന്നു. പനങ്കുല പോലെയുള്ള ആ കേശം ഉയർത്തിവച്ച തലയിണയിൽ നിന്നും താഴേക്ക് ഊർന്ന് കിടന്നിരുന്നു.
എല്ലവരും വന്നു ചേർന്നു. കൂട്ടത്തിൽ നന്ദകുമാർ മേനോനും . മേനോന്റെ ഒപ്പം പതിമൂന്ന് കുട്ടികൾ വന്നു ചേർന്നു. അവരുടെ കൈകളിൽ ലില്ലി പുഷ്പങ്ങൾ. ഓരോരുത്തരും വന്ന് അവളുടെ പാദത്തിൽ തൊട്ട് നമസ്കരിച്ചു. ഒടുവിൽ അവർ പരസ്പരം കെട്ടിപ്പിടിച്ചു നിന്ന് ഏങ്ങിയേങ്ങി കരഞ്ഞു. തങ്ങൾ അറിയാതെ ഇത്രനാളും തങ്ങളെ സ്പോൺസർ ചെയ്ത ആ മാലാഖ ഏതാനും സമയം ഈ ലോകത്ത് നിന്നും നീങ്ങുന്നു എന്ന സത്യം അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
സീത. , ബ്ലഡ് ക്യാൻസർ എന്ന മാരക രോഗം കാർന്നുതിന്നുന്ന ശരീരവുമായി നടക്കുമ്പോഴും മഞ്ഞുതുള്ളിയുടെ പരിശുദ്ധിയുമായി ജിവിച്ചവൾ. തന്റെതായ എല്ലാ സമ്പത്തും അവസാനമായി പതിമൂന്ന് കുരുന്നുകൾക്ക് വേണ്ടി എഴുതി വച്ചിട്ടാണ് അവൾ മരണത്തിന് കീഴടങ്ങിയത് .
മഞ്ഞു തുള്ളികൾ അങ്ങനെയാണ്. തങ്ങളിൽ എത്തുന്ന സൂര്യപ്രഭയെ നൂറുമേനിയാക്കി വികിരണം ചെയ്ത് വജ്ര ശോഭയിൽ കൊഴിഞ്ഞ് പോകും അവ. സീത മഞ്ഞുതുള്ളിയായിരുന്നു.
അജിത്.എൻ.കെ.-ആനാരി 28.09.2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo