ഹായ് എത്രയെത്ര
പ്രണയങ്ങൾ സംഗമങ്ങൾ
നീർത്തുള്ളികൾ
നെടുവീർപ്പുകൾ
പരാതികൾ പരിഭവങ്ങൾ
വിതുമ്പലുകൾ
ഇണക്കങ്ങൾ പിണക്കങ്ങൾ
പിഴവുകൾ പൊലിവുകൾ
പൂനിലാവുകൾ നിഴലുകൾ
കുളിരേകും പ്രഭാതങ്ങൾ
കിരണങ്ങൾ
ഇളം മഞ്ഞയും ചുവപ്പും
സായാഹ്നങ്ങളും
അനാഥത്വം ചേക്കേറിയ
തീരങ്ങളും
ജനിമൃതികൾ തേടുന്ന
ആത്മാക്കളും
നീ തന്നഅനുഭൂതികൾ
മരിക്കുന്നില്ല..
മരണമില്ലാത്ത തീരങ്ങൾ
തേടി നിന്നെ പോലെ
തന്നെയാത്ര തുടരുന്നു
ദൂരെയസ്തമയമെന്നാകിലും.
By: Lincy Arun

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക