ആയിരം രൂപായ്ക്കു ഖാദി റിബേറ്റിനു-
വാങ്ങിയതാണെടോ വെള്ളവേഷ്ടി
തപ്തബാഷ്പാങ്കിതമെന്നക്ഷിയെങ്കിലു-
മെങ്ങനെ ഞാന്‍ നിണം തൊട്ടുപോകും
വാങ്ങിയതാണെടോ വെള്ളവേഷ്ടി
തപ്തബാഷ്പാങ്കിതമെന്നക്ഷിയെങ്കിലു-
മെങ്ങനെ ഞാന്‍ നിണം തൊട്ടുപോകും
പോകില്ലായിക്കറ,ശോണിതമിന്നെന്റെ-
യാടയിലെങ്ങാന്‍ പടര്‍ന്നുപോയാല്‍
നാലമ്പലം തൊഴാന്‍ പോകേണമന്തിക്കു
വീണ്ടും കുളിക്കുവാന്‍ വയ്യാ വയ്യാ !
യാടയിലെങ്ങാന്‍ പടര്‍ന്നുപോയാല്‍
നാലമ്പലം തൊഴാന്‍ പോകേണമന്തിക്കു
വീണ്ടും കുളിക്കുവാന്‍ വയ്യാ വയ്യാ !
ചുറ്റിലും ക്യാമറക്കണ്ണുകള്‍ മിന്നുന്നി-
തെന്‍,കൈയിലൊന്നതിന്നില്ല കഷ്ടം
ശോകാര്‍ദ്രമാംരംഗമി,ഹതഭാഗ്യനെ-
കാത്തുകൊള്‍ക്കീശ്വരാ കാരുണ്യമേ !
തെന്‍,കൈയിലൊന്നതിന്നില്ല കഷ്ടം
ശോകാര്‍ദ്രമാംരംഗമി,ഹതഭാഗ്യനെ-
കാത്തുകൊള്‍ക്കീശ്വരാ കാരുണ്യമേ !
.........................നിഖിൽ..........................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക