ബനൂ സഅദ ഗോത്രത്തിലെ സ്ത്രീകളും പുരുഷന്മാരും മരുഭൂമിയില്‍ നിന്നും മക്ക ലക്ഷ്യമാക്കി വരികയാണ് . മരുഭൂമിയിലെ ഒരു ഗോത്ര വിഭാഗമാണ്‌ബനൂ സഅദ . അവരുടെ വരവിന്റെ ലക്‌ഷ്യം മക്കയിലെ മുലയൂട്ടുന്ന പ്രായത്തിലുള്ള കുട്ടികളാണ്. ആ കാലത്ത് മക്കയിലെ കുലീന കുടുംബങ്ങളിലെ ആചാര പ്രകാരം ഒരു കുട്ടി ജനിച്ച് കഴിഞ്ഞാല്‍ മരുഭൂമിയിലെ ചില പ്രത്വേക ഗോത്രങ്ങളിലെ സ്ത്രീകള്‍ക്ക് കുട്ടികളെ മുലയൂട്ടാന്‍ നല്‍കും. പിന്നീടാ കുട്ടികള്‍ ആ സ്ത്രീകളുടെ മുലയും കുടിച്ച് മരുഭൂമിയുടെ സ്വച്ഛവും സ്വതന്ദ്രവുമായ ലോകത്ത് വളരും. ഇങ്ങനെ മുലയൂട്ടുന്ന സ്ത്രീകളുടെ പ്രധാന വരുമാനം കുട്ടികളുടെ പിതാക്കള്‍ നല്‍കുന്ന പ്രതിഫലങ്ങളാണ് .
കുഞ്ഞിക്കാലിട്ടടിക്കുന്ന മുഹമ്മദിനെ മുലയൂട്ടാന്‍ കൊണ്ട് പോകുന്ന സ്ത്രീകള്‍ക്കായി മാതാവ് ആമിനയും പിതാവ് അബ്ദുള്ള യുടെ കുടുംബക്കാരും ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു. ബനൂ സഅധ ഗോത്രത്തിലെ സ്ത്രീകള്‍ വന്നെന്നരിഞ്ഞപ്പോള്‍ കാത്തിരിപ്പിന് വിരാമാമായല്ലോ എന്നോര്‍ത്ത് അവരും സന്തോഷിച്ചിരിക്കാം. പക്ഷേ നല്ല പ്രതിഫലവും സമ്മാനങ്ങളും പ്രതീക്ഷിച്ച് മക്കയിലെ പ്രമുഖ കുടുംബത്തിലെ കുട്ടികളെ യൊക്കെ ഏറ്റെടുക്കാന്‍ ബനൂ സഅദ ഗോത്രത്തിലെ സ്ത്രീകള്‍ പരസ്പരം മത്സരിച്ചപ്പോഴും മുഹമ്മദിനെ ഏറ്റെടുക്കാന്‍ ആരും തുനിഞ്ഞില്ല. പിതാവ് മരണപ്പെട്ടു പോയ മുഹമ്മദിനെ മുലയൂട്ടി വളര്‍ത്തിയാല്‍ തങ്ങള്‍ക്കാരാണ് സമ്മാനം തരിക ? അനാഥ കുട്ടിയെ വളര്‍ത്തിയാല്‍ നമുക്കെങ്ങനെയാണ് ഐശ്വര്യം ഉണ്ടാവുക ?. ആ സ്ത്രീകളുടെ ചിന്തകള്‍ കുഞ്ഞു മുഹമ്മദിനെ അവഗണി ക്കുന്നതിലേക്ക് എത്തിച്ചു .
പിതാവിന്റെ കച്ച വട സംഘത്തോടൊപ്പം യാത്ര തിരിക്കേണ്ടി വന്നതിനാല്‍ കല്യാണം കഴിഞ്ഞു കുറച്ച് ദിവസങ്ങള്‍ മാത്രമേ അബ്ദുള്ളക്ക് ഭാര്യ ആമിന യുടെ കൂടെ കഴിയാന്‍ സാധിച്ചുള്ളൂ. ആ കച്ചവട യാത്രക്കിടയില്‍ മദീന യില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. ആമിനയാണേങ്കില്‍ഗര്‍ഭിണിയുമായിരുന്നു . ഭര്‍ത്താവിന്റെ അകാല വിയോഗത്തിലെ വേദനകള്‍ക്കിടയിലും ആമിന മുഹമ്മദിന് ജന്മം നല്‍കി. തന്റെ മകനൊരു പിന്ഗാമി ജനിച്ചെന്നരിഞ്ഞപ്പോള്‍ അബ്ദുള്ള യുടെ പിതാവ് അബ്ദുല്‍ മുത്തലിബിന്റെ കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. അദ്ദേഹം കുട്ടിയെ എടുത്തു വിശുദ്ധ കഹബ യുടെ അടുത്തേക്ക് ഓടി. അവിടെ വെച്ച് അദ്ദേഹം കുട്ടിക്ക് മുഹമ്മദ് എന്ന് പേര് വിളിച്ചു. മുഹമ്മദ് എന്ന നാമം അറബികള്‍ക്കിടയില്‍ അത്ര സാധാരണമായിരുന്നില്ലെങ്കിലും പരിചയമുള്ള നാമം തന്നെയായിരുന്നു. മുലയൂട്ടാന്‍ ആരും ഏറ്റെടുക്കാതെ പോകുന്ന അനാഥത്വത്തിന്റെ അവഗണന നന്നേ ചെറുപ്പത്തിലെ അനുഭവിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇന്നാ കുട്ടി ഉള്ളത്.
. "മുഹമ്മദിനെ ഞാന്‍ മുലയൂട്ടിക്കോളം". ബനൂ സഅദ യില്‍ പെട്ട ഹലീമ എന്ന സ്ത്രീയാണ് ഒടുവില്‍ അത് പറഞ്ഞത്. അവരുടെ ശുഷ്കിച്ച ശരീര പ്രകൃതി കാരണം കുട്ടികളെ മുലയൂട്ടാന്‍ നല്‍കാന്‍ മറ്റു കുടുംബങ്ങള്‍ ഒന്നും തയ്യാറായിരുന്നില്ല. ഒരു കുട്ടിയെ യും ലഭിക്കാതെ മരുഭൂമിയിലേക്ക് തിരിച്ച് പോകാനും അവര്‍ക്ക് സാധിക്കുമായിരുന്നില്ല . "ആ അനാഥ കുട്ടിയെ മുലയൂട്ടാന്‍ നമുക്ക് ഏറ്റെടുക്കാം. അല്ലാഹു ചിലപ്പോള്‍ അവനിലൂടെ നമുക്ക് ഐശ്വര്യം പ്രധാനം ചെയ്താലോ ?". ഹലീമ ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ ഭര്‍ത്താവിനും സമ്മതം. ഈ ലോകത്തെ തന്നെ മാറ്റി മറിക്കാന്‍ പോകുന്ന ഭാവിയിലെ പ്രവാച്ചകനെയാണ്താന്‍ മുലയൂട്ടാന്‍ പോകുന്നതെന്നറിയാതെ ആ സ്ത്രീ കുഞ്ഞു മുഹമ്മദി നെയും കൊണ്ട് മരുഭൂമിയിലേക്ക് നടന്നു നീങ്ങുകയാണ്....തുടരും....
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക