എനിക്കുമുണ്ടായിരുന്നൊരു
മിന്നുന്ന മിന്നാമിന്നി പോലെ
സുന്ദര ബാല്യകാലം
സുന്ദരമാം വസന്തകാലം
കടലാസ് വഞ്ചികൾ മഴപെയ്ത്തിലൊഴുക്കിയ
മിന്നാമിനുങ്ങിനെ കയ്യിലൊതുക്കിയ
കാട്ടിലും മേട്ടിലും തുള്ളിക്കളിച്ച
അമ്പഴങ്ങയും ഞാറപ്പഴവും
മൂവാണ്ടൻ മാങ്ങയും വിശപ്പാറ്റിയ
തെളിഞ്ഞ എൻ ബാല്യകാലം
ഒഴുകുന്ന പുഴയിൽ നീന്തിത്തുടിച്ചും
മീന്കുഞ്ഞുങ്ങളെ സ്‌പടിക
ഭരണിയിലെ ജലത്തിൽ നീന്തിച്ചും
കുട്ടികുറുമ്പുള്ള ബാല്യകാലം
കണ്ണൊന്നടച്ചാൽ കരളിനുള്ളിൽ
തെളിയുന്ന ചിത്രങ്ങൾക്ക്
മഴവില്ലിൻ ഏഴഴകുണ്ട്
നാട്ടുവഴികളിലെ വേലിപടർപ്പിലെ
അണ്ണാറ കണ്ണനോട് കൊഞ്ചിയിരുന്ന
കിളിപ്പാട്ടുകെട്ടു തുണിസഞ്ചിയിൽ
ഉരുളന്കല്ലുകൾ നിറച്ചു പലവിധ
കളികൾ കളിച്ച നന്മയുള്ള
എൻ ബാല്യകാലം......
മിന്നുന്ന മിന്നാമിന്നി പോലെ
സുന്ദര ബാല്യകാലം
സുന്ദരമാം വസന്തകാലം
കടലാസ് വഞ്ചികൾ മഴപെയ്ത്തിലൊഴുക്കിയ
മിന്നാമിനുങ്ങിനെ കയ്യിലൊതുക്കിയ
കാട്ടിലും മേട്ടിലും തുള്ളിക്കളിച്ച
അമ്പഴങ്ങയും ഞാറപ്പഴവും
മൂവാണ്ടൻ മാങ്ങയും വിശപ്പാറ്റിയ
തെളിഞ്ഞ എൻ ബാല്യകാലം
ഒഴുകുന്ന പുഴയിൽ നീന്തിത്തുടിച്ചും
മീന്കുഞ്ഞുങ്ങളെ സ്‌പടിക
ഭരണിയിലെ ജലത്തിൽ നീന്തിച്ചും
കുട്ടികുറുമ്പുള്ള ബാല്യകാലം
കണ്ണൊന്നടച്ചാൽ കരളിനുള്ളിൽ
തെളിയുന്ന ചിത്രങ്ങൾക്ക്
മഴവില്ലിൻ ഏഴഴകുണ്ട്
നാട്ടുവഴികളിലെ വേലിപടർപ്പിലെ
അണ്ണാറ കണ്ണനോട് കൊഞ്ചിയിരുന്ന
കിളിപ്പാട്ടുകെട്ടു തുണിസഞ്ചിയിൽ
ഉരുളന്കല്ലുകൾ നിറച്ചു പലവിധ
കളികൾ കളിച്ച നന്മയുള്ള
എൻ ബാല്യകാലം......
ഇന്നെന്റെ മകനുമുണ്ടൊരു ബാല്യകാലം
അണ്ണാറ കണ്ണനെ അറിയാതെ
മൂവാണ്ടൻ മാങ്ങാച്ചുന മണം അറിയാതെ
മഴപ്പെയ്ത്തിൽ നനയാതെ
വറ്റിയ നിളയുടെ മണൽത്തരികളെ
മാത്രം അറിയുന്ന ബാല്യകാലം
ചിത്രശലഭങ്ങളുടെ ഭംഗി അറിയാതെ
മഴവില്ല് കാണാതെ മാനം കാണാത്ത
മയിൽപ്പീലി കണക്കെ ചുമരുകൾക്കുളിലൊരു ബാല്യകാലം
എന്ത് കാട്ടികൊടുക്കേണ്ടു ഞാൻ
വേലി പടർപ്പിലെ കോളാമ്പിപൂക്കളൊന്നുമേ
ഇല്ലിപ്പോൾ വേലികളുമില്ല
ഓർമകളായി മാറിയൊരെൻ പൈതൃകത്തിന്റെ പുണ്യത്തെ
അക്ഷരക്കൂട്ടിലൊളിപ്പിച്ചു കാട്ടി
കൊടുക്കുന്നു ഞാൻ എൻ മകനായ്
മറക്കാതിരിക്കുവാൻ നെഞ്ചോടു ചേർക്കുവാൻ..... പൈതൃകം എന്ന
പുണ്യത്തെ എന്നേയ്ക്കും....
അണ്ണാറ കണ്ണനെ അറിയാതെ
മൂവാണ്ടൻ മാങ്ങാച്ചുന മണം അറിയാതെ
മഴപ്പെയ്ത്തിൽ നനയാതെ
വറ്റിയ നിളയുടെ മണൽത്തരികളെ
മാത്രം അറിയുന്ന ബാല്യകാലം
ചിത്രശലഭങ്ങളുടെ ഭംഗി അറിയാതെ
മഴവില്ല് കാണാതെ മാനം കാണാത്ത
മയിൽപ്പീലി കണക്കെ ചുമരുകൾക്കുളിലൊരു ബാല്യകാലം
എന്ത് കാട്ടികൊടുക്കേണ്ടു ഞാൻ
വേലി പടർപ്പിലെ കോളാമ്പിപൂക്കളൊന്നുമേ
ഇല്ലിപ്പോൾ വേലികളുമില്ല
ഓർമകളായി മാറിയൊരെൻ പൈതൃകത്തിന്റെ പുണ്യത്തെ
അക്ഷരക്കൂട്ടിലൊളിപ്പിച്ചു കാട്ടി
കൊടുക്കുന്നു ഞാൻ എൻ മകനായ്
മറക്കാതിരിക്കുവാൻ നെഞ്ചോടു ചേർക്കുവാൻ..... പൈതൃകം എന്ന
പുണ്യത്തെ എന്നേയ്ക്കും....
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക