****എന്റെ ആദ്യ വിമാന യാത്ര***
4 കൊല്ലം മുൻപ് 2013 ലെ ഒരു തണുത്ത വെളുപ്പാൻ കാലത്തായിരുന്നു എന്റെ ജീവിതത്തിലെ ആ മഹാ സംഭവം നടന്നത്.
രണ്ടാമത്തെ കുഞ്ഞു ജനിച്ചു ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോളേക്കും ചേട്ടായി അമേരിക്കയ്ക്ക് പോയായിരുന്നു. രണ്ടു ഇത്തിരി പോന്ന പിള്ളേരെ നോക്കലും പിന്നെ ഓഫീസിലെ ജോലിയും ചെയ്തു എന്റെ നടു ഒടിഞ്ഞു. സത്യം പറഞ്ഞാൽ ഓഫീസിൽ ആയിരുന്നു കുറച്ച് റിലാക്സേഷൻ ഉണ്ടായിരുന്നത്. വീട്ടിൽ പിള്ളേർ എന്നെ എടുത്തു അമ്മാനമാടി! ഓഫീസ് വിട്ടു വന്നു കഴിഞ്ഞാൽ അവരെ കളിപ്പിക്കണം, പിന്നെ കുളിപ്പിക്കണം പിന്നെ കഴിപ്പിക്കണം. പിന്നെ ഉറക്കാൻ കിടത്തിയാലോ രണ്ടിനെയും കെട്ടിപിടിക്കണം. രണ്ടിനേം അപ്രത്തും ഇപ്രത്തും കിടത്തി ഓരോ കൈ രണ്ടിന്റേം മേലെ വെച്ച് ക്രൂശിതനായ ക്രിസ്തുവിനെ പോലെയാ രാത്രി ഉറങ്ങുന്നേ. ഇടയ്ക്കു ചവിട്ടു,തൊഴി, കരച്ചിൽ, ചുമ ,പനി അങ്ങനെ പല പ്രതിഭാസങ്ങളും ഉണ്ടാകും.
രണ്ടാമത്തെ കുഞ്ഞു ജനിച്ചു ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോളേക്കും ചേട്ടായി അമേരിക്കയ്ക്ക് പോയായിരുന്നു. രണ്ടു ഇത്തിരി പോന്ന പിള്ളേരെ നോക്കലും പിന്നെ ഓഫീസിലെ ജോലിയും ചെയ്തു എന്റെ നടു ഒടിഞ്ഞു. സത്യം പറഞ്ഞാൽ ഓഫീസിൽ ആയിരുന്നു കുറച്ച് റിലാക്സേഷൻ ഉണ്ടായിരുന്നത്. വീട്ടിൽ പിള്ളേർ എന്നെ എടുത്തു അമ്മാനമാടി! ഓഫീസ് വിട്ടു വന്നു കഴിഞ്ഞാൽ അവരെ കളിപ്പിക്കണം, പിന്നെ കുളിപ്പിക്കണം പിന്നെ കഴിപ്പിക്കണം. പിന്നെ ഉറക്കാൻ കിടത്തിയാലോ രണ്ടിനെയും കെട്ടിപിടിക്കണം. രണ്ടിനേം അപ്രത്തും ഇപ്രത്തും കിടത്തി ഓരോ കൈ രണ്ടിന്റേം മേലെ വെച്ച് ക്രൂശിതനായ ക്രിസ്തുവിനെ പോലെയാ രാത്രി ഉറങ്ങുന്നേ. ഇടയ്ക്കു ചവിട്ടു,തൊഴി, കരച്ചിൽ, ചുമ ,പനി അങ്ങനെ പല പ്രതിഭാസങ്ങളും ഉണ്ടാകും.
അങ്ങനെ സംഭവബഹുലമായ ഒരു കൊല്ലം കഴിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ പാവം തോന്നി. ഇങ്ങനെ പോയാൽ ശെരി ആവൂല. ഇത് ഞാൻ മാത്രം അനുഭവിച്ചാൽ പോര, ചേട്ടായി കൂടി അനുഭവിക്കണം എന്ന് എന്റെ നിഷ്കളങ്കമായ വിശാല മനസ്സിൽ തോന്നി.അങ്ങോട്ട് കൊണ്ട് പോകാൻ പറയാൻ എന്റെ അഭിമാന ബോധം എന്നെ അനുവദിച്ചില്ല.
എന്റെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. ചേട്ടായി വിളിക്കുമ്പോൾ പിള്ളേരുടെ ഓമനത്തമുള്ള കഥകൾ! വീര കഥകൾ! തമാശ കഥകൾ! അങ്ങനെ അങ്ങനെ ചേട്ടായിക്ക് പിള്ളേർ ഒരു സംഭവം ആണെന്നും, പിള്ളേരുടെ കൂടെ കഴിയുന്ന എന്നോട് അസൂയയും തോന്നി തുടങ്ങി. നിനക്ക് ഇങ്ങോടെക്ക് വരാൻ ലീവ് കിട്ടോ എന്ന് ചോദിച്ചു.ചോദിക്കേണ്ട താമസം ഞാൻ ഓഫിസിൽ ചോദിച്ചു ലീവ് ഒക്കെ ശെരി ആക്കി.. അങ്ങനെ ക്രിസ്മസിന് രണ്ടു ദിവസം മുന്നെ അവിടെ എത്തുന്ന വിധത്തിൽ ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു.
അപ്പോളാണ് കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടികിട്ടുന്നത്. ഒന്നും രണ്ടും അല്ല മൂന്നു വിമാനങ്ങൾ കേറിയാലെ ചേട്ടായിയുടെ സ്ഥലമായ ഷാർലെറ്റ് എത്തു.ആദ്യം ഖത്തർ എയർവേസിൽ കൊച്ചിയിൽ നിന്നും ദോഹ നാല് മണിക്കൂർ. പിന്നെ ദോഹയിൽ നിന്നും ചിക്കാഗോ 14 മണിക്കൂർ. പിന്നെ ചിക്കാഗോ നിന്നും ഷാർലെറ്റ് 2 മണിക്കൂർ. മൊത്തം 20 മണിക്കൂർ ആകാശത്തു തന്നെ.( അങ്ങനെ ആ കൗതുകം മാറികോളും). പിന്നെ ട്രാൻസിറ്റ്.
എന്തെങ്കിലും ആകട്ടെ എങ്ങനേലും അങ്ങോടെയ്ക്ക് കെട്ടി എടുക്കാൻ റെഡി ആയി നിൽക്കുന്ന എനിക്ക് അതൊക്കെ സിമ്പിൾ ആയി തോന്നി. പോരാത്തതിന് ചേട്ടായീടെ കൂടെ ജോലി ചെയ്യുന്ന ഒരാളും ഭാര്യയും കുഞ്ഞും കൂടിയുണ്ട്. അതോണ്ട് ആകെ സിമ്പിളോട് സിമ്പിൾ.
എന്തെങ്കിലും ആകട്ടെ എങ്ങനേലും അങ്ങോടെയ്ക്ക് കെട്ടി എടുക്കാൻ റെഡി ആയി നിൽക്കുന്ന എനിക്ക് അതൊക്കെ സിമ്പിൾ ആയി തോന്നി. പോരാത്തതിന് ചേട്ടായീടെ കൂടെ ജോലി ചെയ്യുന്ന ഒരാളും ഭാര്യയും കുഞ്ഞും കൂടിയുണ്ട്. അതോണ്ട് ആകെ സിമ്പിളോട് സിമ്പിൾ.
എന്തായാലും ഞാൻ ഗൂഗിളിൽ 'Tips for traveling with toddlers in long distance flights' എന്നൊക്കെ കാര്യമായി തപ്പി. അതിൽ പറഞ്ഞേക്കുന്നെ, പിള്ളേർക്ക് ബോറടിക്കുമ്പോ കളിക്കാൻ കുറച്ചു ടോയ്സ് ഒക്കെ ഉള്ളത് നല്ലതാ എന്നൊക്കെയാണ്. എന്തായാലും ഗൂഗിൾ പറഞ്ഞതല്ലേ എന്നോർത്ത് ഞാൻ പോയി കുറച്ച് പടം വരയ്ക്കാൻ ഉള്ള കളറിംഗ് ബുക്സും ക്രയോൺസും പിന്നെ കുറച്ചു puzzles ഒക്കെ വാങ്ങിച്ചു. എന്റെ മനോമുകുളങ്ങളിൽ എന്റെ മക്കൾ ശാന്തരായി പടം ഒക്കെ വരച്ചു, ബുദ്ധിപരമായി puzzles ഒക്കെ ചേർത്ത് വെക്കുന്ന മനോഹര ദൃശ്യങ്ങൾ കടന്നു പോയി. ആർക്കറിയാം ചിലപ്പോൾ ഈ യാത്ര ആയിരിക്കും എന്റെ മക്കളിൽ ഉറങ്ങി കിടക്കുന്ന കലയെ പുറത്തു കൊണ്ട് വരുന്നേ.
അങ്ങനെ അങ്ങനെ എന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ ഞാൻ ആവശ്യത്തിനും അനാവശ്യത്തിനും സാധങ്ങൾ വാങ്ങി. ലുലു മാളിൽ പോയി ഒന്നെടുത്തൽ ഒന്നു ഫ്രീ ഓഫർ ഉള്ള മഞ്ഞൾ പൊടി, മസാല പൊടി, ബീഫ് ഉലർത് മസാല അങ്ങനെ അങ്ങനെ കുറെ പൊടികൾ. പിന്നെ മിക്സി, ചട്ടി, ചപ്പാത്തി പ്രെസ്സ്, കുറെ പാത്രങ്ങൾ, പിന്നെ പിള്ളേർക്കും എനിക്കും ഡ്രെസ്സുകൾ അങ്ങനെ എടുക്കാൻ പറ്റാവുന്ന 4 ചെക്ക് ഇൻ പെട്ടികളും എടുത്തു. പിന്നെ 2 ബാഗ് കയ്യിൽ കൊണ്ട് പോകാം. അതിൽ ഒരു ഷോൾഡർ ബാഗിൽ പിള്ളേർക്കും എനിക്കും ഓരോ എക്സ്ട്രാ ജോഡി ഡ്രെസ്സുകൾ. പിന്നെ പിള്ളേർക്ക് ഞാൻ ബുദ്ധിപരമായി വാങ്ങിയ ടോയ്‌സ്, പിന്നെ കുറച്ച് ബിസ്‌കറ്റ്‌സ് എന്നിവ വെച്ചു. പിന്നെ വേറെ ഒരു ഹാൻഡ് ബാഗിൽ കഴുത്ത് വേദന ഇല്ലാതിരിക്കാൻ വേണ്ടി വാങ്ങിയ പില്ലോ, പിള്ളേരുടെ ജാക്കറ്റ് എന്നിവ പാക് ചെയ്തു ഞാൻ പോവാൻ റെഡി ആയി.
അങ്ങനെ ആ തണുത്ത വെളുപ്പാൻ കാലത്ത് ഞാൻ ജീൻസും ടോപ്പും ജാക്കറ്റും ഇട്ട് ഷോൾഡർ ബാഗ് പുറത്തു തൂക്കിയപ്പോൾ തന്നെ എനിക്ക് അപകടം മണത്തു. ആ ഷോൾഡർ ബാഗ് 8 കിലോ ഉണ്ട്. ( പെട്ടികളും ബാഗുകളും എല്ലാം അപ്രത്തെ വീട്ടിലെ വെയിങ് മെഷീൻ കൊണ്ട് വന്നു തൂക്കി നോക്കിയാർന്നു ). പക്ഷേ ആ 8 കിലോ തോളിൽ തൂക്കിയിട്ട് നടക്കാൻ നല്ല ആയാസം. ( നല്ല ബാഗ് വാങ്ങാൻ ചേട്ടായി അപ്പോളേ പറഞ്ഞതാ. ഞാൻ ആണ് എന്റെ പിശുക്കു കാരണം വില കുറഞ്ഞ ബാഗ് വാങ്ങിയേ.ആ ഉണക്ക ബാഗിന് തന്നെ 2 കിലോ വരും ). എന്തായാലും ഇതും തൂക്കി അധികം നടക്കാൻ ഒന്നും ഉണ്ടാവില്ല എന്ന് ഞാൻ എന്നെ തന്നെ സമാശ്വസിപ്പിച്ചു.
അങ്ങനെ ബാഗുകളും കുട്ടികളും ആയി എന്റെ അച്ഛനും ചേട്ടായീടെ അമ്മയും ചേട്ടനും കൂടി എയർപോർട്ടിലേക്.
ചേട്ടായിയെ യാത്ര ആക്കാൻ പോയത് കൊണ്ട് എയർ പോർട്ട് ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. അതാണെന്റെ ആകെയുള്ള മുൻപരിചയം. അവിടെ വെച്ച് വല്യ കൺഫ്യൂഷൻ ഇല്ലാതെ തന്നെ ചേട്ടായീടെ കൂടെ വർക്ക് ചെയ്യുന്ന ആളെ കണ്ടു പിടിച്ചു. എന്റെ ലഗേജ് കണ്ടപ്പോൾ യാത്ര ചെയ്യുമ്പോൾ വളരെ കുറച്ചു സാധങ്ങൾ മാത്രം എടുക്കേണ്ടതിനെ പറ്റി അങ്ങേരു എന്നെ ഉത്ബോധിപ്പിയ്ച്ചു. "അങ്ങേരുടെ കൊച്ചു ബോറടിച്ചിരിക്കുമ്പോൾ എന്റെ മക്കൾ പടം വരച്ചും പസിൽ ഒട്ടിച്ചു കളിച്ചും രസിക്കും" എന്ന് ഞാൻ മനസ്സിൽ ഓർത്തു.
പെട്ടികൾ ഒക്കെ ചെക്ക് ഇൻ ചെയ്യാൻ എയർപോർട്ടിലെ ജോലിക്കാരും സഹായിച്ചു. പിന്നെ രണ്ടാമത്തെ ഫ്ലൈറ്റിന്റെ ബോർഡിങ് പാസും അവിടുന്ന് തന്നെ തന്നു. പിന്നെ ഇമ്മിഗ്രേഷൻ ക്ലിയറൻസിന്റെ ഫോം ഒക്കെ ഫിൽ ചെയ്തു. സച്ചുവും അമ്മുവും അവിടെ ഒക്കെ ഓടി നടന്നു.
വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ ഇമ്മിഗ്രേഷൻ ക്ലിയറൻസൊക്കെ കഴിഞ്ഞു. പിന്നെ ഫ്ലൈറ്റിലേക് കേറാൻ ഉള്ള അന്നൗൺസ്‌മെൻട് വന്നു. അപ്പൊ അമ്മുവിനു അവളെ എടുത്തു കൊണ്ട് നടക്കണം. 8 കിലോ ഉള്ള ബാഗും 10 കിലോ ഉള്ള കൊച്ചും! എന്റെ പങ്കപ്പാട് കണ്ടു ഒരു സായിപ്പ് ബാഗ് എടുക്കണോ എന്നു ചോദിച്ചു. നിസംശയം നന്ദിയോടെ ഞാൻ തീർച്ചയായും എന്നു പറഞ്ഞു. പുള്ളിക്കാരൻ അത് കൂൾ ആയി എടുത്തു. നോട് ദി പോയന്റ്. ഇക്കണ്ട മലയാളികൾ ഒക്കെ ഉണ്ടായിട്ടും സായിപ്പിനാ സഹായിക്കാൻ തോന്നിയത്. പുള്ളി സീറ്റ് വരെ കൊണ്ട് വന്നു, ഓവർ ഹെഡ് ലഗേജ് വെക്കുന്ന സ്ഥലത്തു വെച്ചു തന്നു.
ഫ്ലൈറ്റിൽ കേറിയപ്പോ തന്നെ എന്റെ സങ്കല്പങ്ങൾ തകിടം മറിഞ്ഞു. ആകപ്പാടെ ബാംഗ്ലൂരിൽ നിന്നുള്ള കല്ലട ബസിന്റെ പോലെയുള്ള സീറ്റുകൾ! അമ്മുവിന് ഒന്നര വയസേ ആയിട്ടുള്ളത് കൊണ്ട് അവൾക്കു സീറ്റില്ല. എന്റെ മടിയിലാണ് ഫുൾ ടൈം. 3 വയസുകാരൻ സച്ചുവിന് സീറ്റ് ഉണ്ട്. അവനു അപ്പൊ തന്നെ കാർട്ടൂൺ കാണണം. അതൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചാണ് അവനെ ഒക്കെ കൊണ്ട് വന്നിരിക്കുന്നെ. അമ്മക്കു തന്നെ വെക്കാൻ അറിയില്ല, ആരെങ്കിലും വെക്കുമ്പോൾ നോക്കി വെച്ചു തരാം എന്നും പറഞ്ഞു അവനെ അടക്കി ഇരുത്തി. അപ്പോളേക്കും എയർഹോസ്റ്റസ് വന്നു അതൊക്കെ ശെരി ആക്കി തന്നു.
പിന്നെ എന്തൊക്കെയോ അന്നൗൺസു ചെയ്തു. എമർജൻസി ടൈമിൽ ചെയ്യേണ്ടതൊക്ക ശ്രദ്ധിച്ചു കണ്ടു. കുറേ ഒന്നും മനസിലായില്ല! ആകെ കിളി പോയ അവസ്ഥ ആയി. എമർജൻസി ഒന്നും വരുത്തല്ലേ, ഭീകരർ വിമാനം റാഞ്ജല്ലേ എന്നൊക്കെ ഞാൻ മുട്ടി പായി പ്രാർത്ഥിച്ചു.
ടേക്ക് ഓഫ് ചെയ്യുമ്പോൾ ചില ഭീകരാനുഭവങ്ങൾ ഉണ്ടാകും, പിള്ളേരുടെ ചെവി ഒക്കെ വേദനിക്കും എന്നൊക്കെ കേട്ടിട്ടുള്ളതിനാൽ ഞാൻ ടേക്ക് ഓഫ് ചെയ്യുന്ന ടൈമിൽ ഒരോ പൊട്ട കഥകൾ ഒക്കെ പറഞ്ഞു പിള്ളേരുടെ ശ്രദ്ധ തിരിച്ചു. ഭാഗ്യത്തിന് പേടിച്ച പോലെ ഒന്നും ഉണ്ടായില്ല. ചെവിയിൽ ചെറിയ ഒരു മൂളൽ മാത്രം ഉണ്ടായുള്ളൂ.എന്തായാലും കുഞ്ഞുങ്ങൾ കരഞ്ഞു കൂവിയില്ല.
ഒന്നിരുന്നു സെറ്റ് ആയപ്പോളേക്കും എയർ ഹോസ്റ്റസ് പിള്ളേർക്ക് കളറിംഗ് ബുക്കും ക്രയോൺസും കൊണ്ട് വന്നു തന്നു. അതെനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. എന്തായാലും എന്റെ ടോയ്സ് മച്ചിൻ പുറത്തു നിന്നും എടുക്കണ്ട ഇതും കൊണ്ട് കളിക്കട്ടെ എന്നോർത്തു. 2 മിനിറ്റ് കഴിഞ്ഞില്ല ക്രയോൺസ് താഴെ നിന്നും പെറു ക്കലായി എന്റെ പണി. അങ്ങനെ വേദനയോടെ ഞാൻ ആ ദുഃഖ സത്യം മനസിലാക്കി. എന്റെ പസിൽസും ക്രയോൺസും ഒന്നും ഈ അന്തരീക്ഷത്തിൽ കളിക്കാൻ അനുയോജ്യമല്ലന്നു !!
എന്തായാലും എന്റെ കുനിഞ്ഞു നിവരിലിനു വിരാമം ഇട്ട് കൊണ്ട് എയർഹോസ്റ്റെസ് ഭക്ഷണവുമായി വന്നു. ക്രയോൺ എറിഞ്ഞു ബോറടിച്ച അമ്മുക്കുട്ടി കരയാൻ റെഡി ആയി നിൽകുമ്പോൾ ആണ് ഫുഡ് എന്ന മാന്ത്രിക വാക്ക് കേൾക്കുന്നത്. പുന്നെല്ല് കണ്ട എലിയെ പോലെ തന്റെ കുഞ്ഞി പല്ലുകൾ കാട്ടി പുള്ളിക്കാരി ഭയങ്കര ചിരി. എന്താന്നറിയില്ല ഫുഡ് എനിക്കും അവൾക്കും ഒരു വീക്നെസ് ആണ്.
ഒരു പാക്കറ്റ് ഫുഡ് മതി എന്ന് ഞാൻ തീരുമാനിച്ചു. സച്ചു തന്നെ കഴിച്ചാൽ ശെരി ആവില്ല. അങ്ങനെ ഐർഹോസ്റ്റസ് ഫുഡ് ട്രേ വെച്ചു മാറിയതും അമ്മു കുട്ടി ആക്രാന്തം കാട്ടി അതിന്മേൽ കേറി പിടിച്ചു അത് തട്ടി താഴെ ഇട്ടു !! ഫുഡ് പോയതോടെ രണ്ടും കരച്ചിൽ തുടങ്ങി. ഐർഹോസ്റ്റസ് വന്നു, സാരമില്ല എന്നും പറഞ്ഞു അടുത്ത പാക്കറ്റ് തന്നു. വീണ്ടും അതെ ദുരന്തം !!! ഒരക്ഷരം മിണ്ടാതെ ഞാൻ രണ്ടിനെയും നോക്കി പേടിപ്പിച്ചു. താഴെ പോയ 2 പാക്കറ്റ് ചിക്കൻ സോസജൂം വേറെ എന്തൊക്കെ പേരറിയാത്ത ഐറ്റംസും പെറുക്കി എടുത്തു അടച്ചു വെച്ചു. എയർഹോസ്റ്റെസ് കഴിച്ച ട്രെ എടുക്കാൻ വന്നപ്പോൾ കൊടുത്തു വിട്ടു.
കഴിക്കാൻ ബിസ്‌ക്കറ് എടുക്കാൻ മച്ചിൻ മുകളിൽ നിന്നും ബാഗ് എടുക്കാൻ നോക്കിയിട്ട്, എന്റെ നല്ല ഉയരം കാരണം സാധിച്ചില്ല. ഐർഹോസ്റ്റസിനെ വിളിച് കാര്യം പറഞ്ഞു. ബിസ്കറ്റ് എന്ന് പറഞ്ഞിട്ട് അവർക്ക് മനസിലായില്ല. കിഡ്സ് ഫുഡ് എന്നൊക്കെ പറഞ്ഞപ്പോൾ "ഓ കുക്കീസ് " എന്നും പറഞ്ഞു പോയവർ കുറെ കുക്കീസും ചോക്ലേറ്റും എടുത്തു തന്നു. പിള്ളേർ ഹാപ്പി ! ഞാനും.
പിന്നെയാണ് അടുത്ത ചിന്ത എന്നെ അലട്ടുന്നേ. സച്ചുവാണേൽ ഒന്നിനോ രണ്ടിനോ പോണമെങ്കിൽ അവസാന നിമിഷം വരെ പറയില്ല. ആ നിർണായക നിമിഷത്തിലേ പറയൂ . റിസ്ക് എടുക്കണ്ട മുൻകൂർ ജാമ്യം എടുത്തേക്കാം എന്നോർത്ത് ഞാൻ രണ്ടിനെയും കൊണ്ട് ബാത്റൂമിലേക് നടന്നു.
നമ്മുടെ ട്രെയിനിന്റെ ബാത്‌റൂമിന്റെ പകുതി പോലും ഇല്ല വിമാനത്തിലെ ബാത്റൂം. അകത്തേക്ക് മടങ്ങി ആണ് വാതിൽ തുറക്കുന്നത്. ഞാൻ ആദ്യം വാതിൽ പകുതി തുറന്നു സച്ചുവിനെ ഉള്ളിൽ കേറ്റീ. പിന്നെ എങ്ങിനെ ഒക്കെയോ അമ്മുവും ഞാനും കൂടി കേറി. ബാത്‌റൂമിൽ വെള്ളം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നു. പക്ഷെ വാഷ് ബേസിൻ ഉണ്ട്. അതിൽ വെള്ളം ഉണ്ട്. പിന്നെ ടോയ്ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ കാതടപ്പിക്കുന്ന ശബ്ദം ആണ്. ആദ്യ തവണ ഞെട്ടി പോയി. പിള്ളേർ പേടിച്ചു കെട്ടിപിടിച്ചു. സില്ലി കിഡ്സ്.
പിന്നെ കുറച്ചു കഴിഞ്ഞപ്പോളേക്കും ലാൻഡ് ചെയ്യാൻ തുടങ്ങി. ഈശ്വരാ അപ്പൊ വന്ന ചെവി വേദന !! ആകെ പാടെ വല്ലാത്ത അവസ്ഥ ആയിരുന്നു. രണ്ടു പേരും കരച്ചിലോട് കരച്ചിൽ. എന്തായാലും ഒടുവിൽ ലാൻഡ് ചെയ്തു.
ഇറങ്ങാൻ നേരം എന്റെ ഓവർ ഹെഡ് ലഗേജ് എടുക്കാൻ നോക്കിയപ്പോൾ കഴുത്തു വേദന ഇല്ലാതിരിക്കാൻ വാങ്ങിയ പില്ലോകളും മറ്റും വെച്ച ബാഗ് കാണുന്നില്ല ! എയർ ഹോസ്റ്റസ് പറഞ്ഞു എല്ലാരും ഇറങ്ങിയിട്ട് തപ്പി എടുക്കാം എന്നു. അപ്പോളേക്കും ചേട്ടായിയുടെ കൂടെ ജോലി ചെയ്യുന്ന ആള് ഇറങ്ങാറായി. എനിക്ക് പേടിയും സങ്കടവും ഒക്കെ വന്നു. ഞാൻ എയർ ഹോസ്റ്റസ്മാരോട് എനിക്ക് ബാഗ് വേണ്ട, പോയാൽ മതി എന്നു പറഞ്ഞു. അവർ പറഞ്ഞു അങ്ങനെ പറഞ്ഞാൽ പറ്റില്ല, സാധനം കിട്ടിയില്ലേൽ ഏതോ ഫോം ഒക്കെ ഫിൽ ചെയ്യണം അത്രേ. ബാഗ് പോയത് പറഞ്ഞത് അബദ്ധം ആയി എന്നു ഞാൻ ഓർത്തു. ദോഹയിൽ നിന്നും അടുത്ത കണക്ഷൻ ഫ്ലൈറ്റ് പിടിക്കാൻ ഉള്ളതാ. ചേട്ടായീടെ പരിചയക്കാരനും ഭാര്യയും കുഞ്ഞും ഇറങ്ങി.
അങ്ങനെ ഒരുവിധം എല്ലാരും ഇറങ്ങി കഴിഞ്ഞപ്പോൾ അവർക്ക് എന്റെ ബാഗ് കിട്ടി! പക്ഷെ അതിൽ ഒരു പില്ലോ മിസ്സിംഗ് ആർന്നു. ഞാൻ ബുദ്ധിപരമായി അത് മിണ്ടാൻ പോയില്ല. അവസാനം എന്നേം പിള്ളേരേം വേറെ കുറച്ച് ആൾകാരേം കൂടി ഒരു വണ്ടിയിൽ കേറ്റി വിട്ടു. ആ വണ്ടിയിൽ ഇരുന്നു ഞാൻ നോക്കുമ്പോൾ എന്റെ പില്ലോയും പിടിച്ചു ഒരു പത്തിരുപതു വയസുള്ള ഒരു ചെക്കൻ ഇരിക്കുന്നു. എനിക്ക് ഉറപ്പാ അതെന്റെ പില്ലോ ആണെന്ന്. കാര്യം അതും കൊണ്ട് ഇത് വരെ ഉപകാരം ഒന്നും ഉണ്ടായില്ലേലും ഞാൻ കുറെ പൈസ കൊടുത്തു വാങ്ങിച്ച സാധനം അല്ലേ. അവസാനം രണ്ടും കല്പിച്ചു ഞാൻ പറഞ്ഞു "I think it is my pillow" . അപ്പൊ അവൻ "Oh Is it?? " എന്നും പറഞ്ഞു ആ പില്ലോ എനിക്ക് കൂൾ ആയി തന്നു. ഒരു സോറി പോലും പറഞ്ഞില്ല. മാക്കാൻ !!
അവസാനം ബസ് ഞങ്ങളെ എയർപോർട്ടിന്റെ ഏതോ ഭാഗത്തു ഇറക്കി. ബസിൽ വെച്ചു കുറച്ചു പേരോട് ചോദിച്ചപ്പോൾ ആരും US പോകാൻ ഉണ്ടായിരുന്നില്ല.ബോർഡിങ് പാസ്സ് നോക്കി എത്തേണ്ട ഗേറ്റ് നമ്പർ മനസിലാക്കി. കണ്ടവരോടൊക്കെ ചോദിച്ചു അവർ പറഞ്ഞ ദിശയിലൂടെ നടക്കാൻ തുടങ്ങി. 8 കിലോ ഉള്ള ഉണക്ക ബാഗ് 10 കിലോ ഉള്ള കൊച്ചു. ഞാൻ എങ്ങനെ നടന്നെന്ന് എനിക്കിപോളും ഒരു പിടിയുമില്ല. പാവം എന്റെ മൂന്നു വയസുകാരൻ സച്ചു. ഇടക്ക് അവൻ എടുക്കാൻ പറയും. എങ്ങനെ എടുക്കാൻ! കുറെയേറെ നടക്കാൻ ഉണ്ടായിരുന്നു. ഇടയ്ക്ക് അമ്മുവിനെ താഴെ വെക്കും. അപ്പൊ ആ കാന്താരി ഓടി കളയും. എനിക്ക് വല്യ പ്രതീക്ഷ ഒന്നും ഉണ്ടായില്ല കണക്ഷൻ ഫ്ലൈറ്റ് കിട്ടും എന്ന്.
അവസാനം ഞങ്ങൾ എങ്ങനെ ഒക്കെയോ എത്തേണ്ട ഗേറ്റിൽ എത്തി. പിന്നേം സെക്യൂരിറ്റി ചെക്കിങ് ഒക്കെ കഴിഞ്ഞു അവസാനം ഇരുന്നപ്പോളാണ് സമാധാനം ആയതു. അപ്പൊ തന്നെ ചേട്ടായിക്ക് മെസ്സേജ് അയച്ചു. ( അത്രേം നേരം ചേട്ടായി ടെൻഷൻ അടിച്ചു മരിക്കുവായിരുന്നു എന്ന് പിന്നീട് അറിഞ്ഞു. )
പിന്നീട് 14 മണിക്കൂർ യാത്ര ചെയ്യേണ്ട അടുത്ത വിമാന യാത്ര. അടിപൊളി! എന്തായാലും ആ പില്ലോ ഉപയോഗിക്കാൻ ഞാൻ അതെടുത്തു പുറത്തു വെച്ചു. പിന്നെ സീറ്റ് ഒക്കെ കുറച്ചു കൂടി നല്ലതായിരുന്നു. കഴിഞ്ഞ ദുരനുഭവങ്ങൾ ഉള്ളത് കൊണ്ട് ഫുഡ് ഒക്കെ കുക്കീസും ബണ്ണും ഒക്കെ മതി എന്നു തീരുമാനിച്ചു.
അവർക്ക് പിന്നേം ടോയ്‌സ് കിട്ടി !!2 സ്റ്റഫഡ് ടോയ്‌സ്. അമ്മു കാന്താരി എന്നെ കുറേ ഉപദ്രവിച്ചു. സച്ചു പാവം കാർട്ടൂൺ ഒക്കെ കണ്ടിരുന്നു. അടുത്ത സീറ്റില് ഉണ്ടായിരുന്നവർ ഒരു വയസായ ഇറാനിയൻ ദമ്പതികളായിരുന്നു. അവർ എന്റെ കഷ്ടപ്പാട് കണ്ടിട്ട് അമ്മുവിനെ കളിപ്പിക്കാൻ ഓക്കേ നോക്കി. എയർ ഹോസ്ടെസ് വരെ എടുക്കാൻ നോക്കി. പക്ഷെ അവൾ ആരുടെ കയ്യിലും പോയില്ല.
കഴിഞ്ഞ ട്രാൻസിറ്റ് അനുഭവം കാരണം എനിക്ക് പേടി മുഴുവൻ അടുത്ത ട്രാൻസിറ്റ് ആയിരുന്നു. ചേട്ടായീടെ പരിചയക്കാരൻ എവിടെ ആണെന്ന് പോലും അറിയില്ല. ചിക്കാഗോയിൽ ആണ് പോർട്ട് ഓഫ് എൻട്രി. അതായത് അവിടെ വെച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ കുറച്ചു ചോദ്യങ്ങൾ ചോദിക്കും. നമ്മൾ എന്തിനാ പോണേ, എവിടെ ആണ് താമസിക്ക എന്നൊക്കെ. അതിനൊക്കെ ഉത്തരം പഠിച്ചു വെച്ചിട്ടുണ്ട്. എന്നാലും ഒരു പേടി. എന്തായാലും ഇത്രേം വരെ ആയില്ലേ ഇനി വരുന്നിടത്തു വെച്ച് കാണാം എന്നും വിചാരിച്ചു മുൻപിൽ ഉള്ള സ്‌ക്രീനിൽ എത്താനുള്ള സമയം കുറഞ്ഞു കുറഞ്ഞു വരുന്നതും നോക്കി ഞാൻ ഇരുന്നു. അപ്പൊ അതാ സ്‌ക്രീനിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾടെ പടങ്ങൾ . നിങ്ങൾ ഇപ്പോൾ യാത്ര ചെയ്യുന്നത്ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്തിന്റെ മേലെ ആണത്രേ. മനുഷ്യനെ പേടിപ്പിക്കാൻ ഓരോന്ന് എഴുതി വെച്ചോളും.
എന്തായാലും വലിയ ഭീകരത സൃഷ്ടിക്കാതെ ചിക്കാഗോ എത്തി. ഇനി ഒരു ഫ്ലൈറ്റ് കൂടി !! പക്ഷെ അതിനു മുന്നേ ചെക്ക് ഇൻ ചെയ്ത 4 വലിയ പെട്ടികൾ എടുക്കണം. അതിനു മുന്നേ കുറെ സെക്യൂരിറ്റി ചെക്കിംഗ്. എന്റമ്മേ സെക്യൂരിറ്റി ചെക്ക് ചെയ്ത് ചെയ്തു മടുത്തു. നീണ്ട ക്യു ആയിരിക്കും. അമ്മു കാന്താരി ഓടെടാ ഓട്ടം. പിടിച്ചോണ്ട് വരുമ്പോളേക്കും ക്യു നീങ്ങി കാണും.
അപ്പോളാണ് ദേവ ദൂതികയെ പോലെ ഒരു പെൺകുട്ടി വന്നത്. ഹൈദരാബാദ്കാരി. ഷാർലെറ്റ് ലേക്കു തന്നെ പോവാൻ ഉള്ളതാ. ആ കുട്ടി എന്റെ ബാഗ് നീക്കി കൊള്ളാം ഞാൻ പിള്ളേരെ പിടിച്ചാൽ മതി എന്ന തീരുമാനം ആയി.
അങ്ങനെ ആ കുട്ടി എന്റെ ബാഗും കൊണ്ട് ക്യുവിൽ നീങ്ങുന്നു. ഞാൻ കുട്ടികളുടെ പുറകെ അവിടെ കിടന്നു ഓടുന്നു. അപ്പോളാണ് ഒരു അന്നൗൺസ്മെന്റ് കയ്യിൽ ഫ്രൂട്ട്സ് എന്തെങ്കിലും ഉള്ളവർ അത് ഉപേക്ഷിക്കണം എന്ന്. എന്തായാലും എന്റെ കയ്യിൽ ഒന്നും ഇല്ല. വേറെ ആരുടെ കയ്യിലും ഇല്ലാന്ന് തോന്നുന്നു. ആരും ഒന്നും ഉപേക്ഷിക്കുന്നില്ല. അപ്പൊ ദേ ഒരു സെക്യൂരിറ്റി ഓഫീസർ ഒരു ഭീകര പട്ടിയെയും കൊണ്ട് വരുന്നു. പട്ടിയെ കണ്ടതോടെ കുറേ പേർ ബാഗ് തുറന്ന് ഫ്രൂട്സ് ഒക്കെ പുറത്തെടുത്തു ഉപേക്ഷിച്ചു. ഞാനും പിള്ളേരും ഇതൊക്കെ വാ പൊളിച്ചു നോക്കി നിന്നു.
അങ്ങനെ ആ കുട്ടി എന്റെ ബാഗും കൊണ്ട് ക്യുവിൽ നീങ്ങുന്നു. ഞാൻ കുട്ടികളുടെ പുറകെ അവിടെ കിടന്നു ഓടുന്നു. അപ്പോളാണ് ഒരു അന്നൗൺസ്മെന്റ് കയ്യിൽ ഫ്രൂട്ട്സ് എന്തെങ്കിലും ഉള്ളവർ അത് ഉപേക്ഷിക്കണം എന്ന്. എന്തായാലും എന്റെ കയ്യിൽ ഒന്നും ഇല്ല. വേറെ ആരുടെ കയ്യിലും ഇല്ലാന്ന് തോന്നുന്നു. ആരും ഒന്നും ഉപേക്ഷിക്കുന്നില്ല. അപ്പൊ ദേ ഒരു സെക്യൂരിറ്റി ഓഫീസർ ഒരു ഭീകര പട്ടിയെയും കൊണ്ട് വരുന്നു. പട്ടിയെ കണ്ടതോടെ കുറേ പേർ ബാഗ് തുറന്ന് ഫ്രൂട്സ് ഒക്കെ പുറത്തെടുത്തു ഉപേക്ഷിച്ചു. ഞാനും പിള്ളേരും ഇതൊക്കെ വാ പൊളിച്ചു നോക്കി നിന്നു.
പോർട്ട് ഓഫ് എൻട്രി ക്കു ചെന്നപ്പോൾ ഈ കുട്ടി ചാത്തന്മാർ ഓടി കളയാൻ നോക്കി. അപ്പൊ അങ്ങേരു ചോദ്യം ഒന്നും ചോദിച്ചില്ല. പിള്ളേരെ പിടിച്ചോളാൻ പറഞ്ഞു!! എന്തായാലും അങ്ങനെ പിള്ളേരെ കൊണ്ട് ഉപകാരം ഉണ്ടായി.
അവസാനം ബാഗ് ഒക്കെ എടുത്തു വീണ്ടും ചെക്ക് ഇൻ ചെയ്തു ഇപ്രാവശ്യം അമേരിക്കൻ എയർലൈൻ. എല്ലാത്തിനും ആ കുട്ടി നല്ലോണം സഹായിച്ചു. അപ്പോളാണ് അറിയുന്നത് ഫ്ലൈറ്റ് 3 മണിക്കൂർ ലേറ്റ് ആണെന്ന്. അമേരിക്കയിലും അപ്പൊ ഇങ്ങനെ ഒക്കെ തന്നെ ആണല്ലേ എന്ന് ഞാൻ ഓർത്തു.
എന്തായാലും 2 പേരെയും ബാത്‌റൂമിൽ ഒക്കെ കൊണ്ട് പോയി ഡ്രസ്സ് ഒക്കെ മാറി. ആദ്യത്തെ ഡ്രസ്സ് മുഴുവൻ ചോക്ലേറ്റും ഐസ്ക്രീമും ജ്യൂസും ഒക്കെ ആയാർന്നു. എന്തായാലും അവസാനം ഫ്ലൈറ്റിൽ കേറി. ഒരു പൊട്ട ഫ്ലൈറ്റ് ആയിരുന്നു. അകത്തും ഭയങ്കര തണുപ്പ്. കുറേ നേരം ആയിട്ടും ഫ്ലൈറ്റ് പുറപ്പെടുന്നില്ല. പിള്ളേർ 2 പേരും നല്ല ഉറക്കമായി. അപ്പൊ വരുന്നു അടുത്ത അന്നൗൺസ്‌മെന്റ് ഈ ഫ്ലൈറ്റിന് എന്തോ തകരാറുണ്ട് ഇറങ്ങി മാറി കേറണം എന്ന്. സച്ചു ആണേൽ ഭയങ്കര ഉറക്കം. അമ്മുവിനെ ആ കുട്ടി എടുക്കാം എന്നു പറഞ്ഞു. ആ കുട്ടിയുടെ ബാഗ് വേറെ ഒരു അമ്മൂമ്മ എടുക്കാന്നു പറഞ്ഞു. എന്നിട്ടും സച്ചുവിനേം എന്റെ ആന ബാഗും കൊണ്ട് എനിക്ക് നടക്കാൻ സാധിക്കുന്നില്ല. അവസാനം എയർപോർട്ടിൽ നിന്നും എയർലൈനിന്റെ ഒരു സ്റ്റാഫ് വന്നു സച്ചുവിനെ എടുത്തു. ഞാൻ അമ്മുവിനെയും. ബാഗ് ഒക്കെ കുറേ പേരൊക്കെ കൂടി പിടിച്ചു. അങ്ങനെ പുറത്തെത്തി.
എത്തി ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും കേറിക്കോളാൻ പറഞ്ഞു. വീണ്ടും ഇതേ യാത്ര അകത്തേക്ക്.!
എത്തി ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും കേറിക്കോളാൻ പറഞ്ഞു. വീണ്ടും ഇതേ യാത്ര അകത്തേക്ക്.!
അവസാനം ആ ഫ്ലൈറ്റും ടേക്ക് ഓഫ് ചെയ്തു. ആ പൊട്ട ഫ്ലൈറ്റിൽ ടേക്ക് ഓഫ് സമയത്തും നല്ല ചെവി വേദന ആയിരുന്നു. പിന്നെ പ്ലെയ്ൻ ചെരിയുന്നതൊക്കെ നമുക്ക് അറിയാം. പേടി ആവും. ചെറിയ ഫ്ലൈറ്റ് ആയതു കൊണ്ടാണെന്ന് തോന്നുന്നു.
കുഞ്ഞുങ്ങൾ നല്ല ഉറക്കമായിരുന്നതിനാൽ കരച്ചിൽ ഒന്നും ഉണ്ടായില്ല. അവസാനം ഷാർലെറ്റ് എയർപോർട്ടിൽ ഇറങ്ങി. എല്ലാരോടും നന്ദി ഒക്കെ പറഞ്ഞു. കഴിഞ്ഞ 2 എയർ പോർട്ട് പോലെ കുറേ നടക്കാൻ ഉണ്ടാവും എന്ന് ഞാൻ ഓർത്തു.പാവം സച്ചുവിനെ നടത്തി. അവൻ ഉറക്കത്തിൽ എങ്ങനെ ഒക്കെയോ നടന്നു.
കുറച്ചു നടന്നതേ ഉള്ളു. അപ്പൊ അതാ ചേട്ടായി.!!എന്റെ സാറേ, അപ്പൊ വന്ന സന്തോഷം ആണ് സന്തോഷം. അപ്പൊ വന്ന ആശ്വാസം ആണ് ആശ്വാസം. സച്ചു ഓടി അച്ഛന്റെ അടുത്ത് ചെന്നു. അമ്മുക്കുട്ടി സ്കൈപ്പിൽ കാണുന്ന ആ സാധനം തന്നെ ആണോ ഇത് എന്ന് സാകൂതം ഇത്തിരി മാറി നിന്നു നോക്കി.
അങ്ങനെ എന്റെ സംഭവബഹുലമായ യാത്ര അവസാനിച്ചു. എന്നെ സഹായിച്ച ആ കുട്ടിയെ പിന്നെ കണ്ടിട്ടില്ല. ആ അമ്മൂമ്മയേയും. പിന്നെ കുറേ പേരെയും. അവർ എല്ലാരും കൂടി സഹായിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. അത് കൊണ്ട് ആ ആദ്യ ആകാശയാത്രയെ കുറിച്ചോർക്കുമ്പോൾ എനിക്ക് ആ നല്ലവരായ മനുഷ്യരുടെ സ്നേഹവും അനുകമ്പയും ആണ് ഓർമ വരുന്നേ. പിന്നെ എന്റെ ഇത്തിരി പോന്ന പാവം സച്ചു വാശി പിടിക്കാതെ അമ്മയെ കഷ്ടപെടുത്താതെ നടന്നതും പിന്നെ എന്റെ കുഞ്ഞി കാന്താരി അമ്മുവിന്റെ കുഞ്ഞി വാശികളും അച്ഛനെ കണ്ടപ്പോൾ അവളുടെ കുഞ്ഞി കണ്ണുകൾ കൗതുകത്താൽ വിടർന്നതും !!
Deepthi P
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക