നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവളുറങ്ങട്ടെ

Image may contain: 1 person, sunglasses
,,,,,,,,,,,,,,,,,,,,,,,,,,,,,,,
അലാറാം രണ്ടാം വട്ടവും അടിക്കാൻ തുടങ്ങിയപ്പോൾ ശ്യാമ എണീറ്റു പത്ത്
മിനിറ്റ് കൂടി ആയിട്ടില്ലല്ലോ ഉറങ്ങാൻ കിടന്നിട്ടെന്ന് അവൾക്ക് തോന്നി അതെന്നും
തോന്നാറുള്ളതാണ് ഞാറാഴ്ച്ച ഒഴികെ
ഞാറാഴ്ച്ച അലാറാം അടിക്കാതെ തന്നെ
എണീക്കും എത്ര കിടന്നാലും ഉറക്കവും വരില്ല
അവളുടൻ ബാത്റൂമിലേക്ക് നടന്നു
ബ്രഷ് ചെയ്യലും മുഖം കഴുകലും മറ്റു
പ്രാഥമിക കർമ്മങ്ങളും എല്ലാം കൂടെ
പത്ത് മിനിറ്റിനുള്ളിൽ കഴിച്ചു കിച്ചനിലേക്ക്
നടന്നു ചായയും പലഹാരവും ഉച്ചക്കുള്ള
ചോറും കറിയും ഉപ്പേരിയും എല്ലാം ശരിയാക്കിയിട്ടെ ഓഫിസിൽ പോകാനാകൂ..
ഓഫീസ് എന്ന് ആലോചിച്ചപ്പോൾ തന്നെ
എന്തേ നേരം വൈകിയെന്ന്ഓഫീസിലെ
ക്ലോക്കിലേക്കും തന്റെ മുഖത്തേക്കും
മാറി മാറി നോക്കി ചോദിക്കുന്ന മാനേജറുടെ
മുഖമാണ് മുന്നിലേക്ക് വരുന്നത്..
ജോലിയെല്ലാം കഴിഞ്ഞു കുളിച്ചു വസ്ത്രം
മാറി വീട്ടിൽ നിന്നിറങ്ങുമ്പോഴേക്കും പതിവ്
പോലെ നേരം വൈകിയിരുന്നു മാനേജർ
ക്ലോക്കിലേക്കും മുഖത്തേക്കും നോക്കിയെങ്കിലും മൈൻഡ് ചെയ്തില്ല
അവൾ തന്റെ കസേരയിൽ പോയിരുന്നു..
പെണ്ണ് കാണാൻ വന്ന വെളുത്തു മെലിഞ്ഞ ഗൾഫുകാരനായ ചെക്കൻ തന്റെ വീട്ടിലെ ദുരിത പെരുമഴയിൽ നിന്നും തന്നെ രക്ഷിക്കുമെന്നും തനിക്കൊരു ആശ്വാസമാകുമെന്നും കൊതിച്ചിരുന്നു
അന്ന് വരെ മനസ്സിൽ ഒളിപ്പിച്ച പ്രണയത്തെ കഴുത്തു ഞെരിച്ചു കൊന്നു വീട്ടുകാർക്ക് വേണ്ടിതനിക്കൊപ്പം വളർന്ന
അനിയത്തിയുടെ ഭാവിക്കു വേണ്ടി
പക്ഷെ ഗൾഫുകാരൻ പിന്നെ ഗൾഫിൽപോയില്ല സുന്ദരിയായ ഭാര്യ അയാൾ പോയാൽ വേറെ പ്രണയം അന്വേഷിച്ചു പോകൊന്നു ഭയന്നു വീട്ടിലിരുന്നു
നമുക്ക് നാട്ടിൽ ജോലി ഇഷ്ട്ടം പോലെ കിട്ടും
അത് പോരെ നമുക്ക് ജീവിക്കാൻ എന്ന് ചോദിച്ചപ്പോൾ എതിർക്കാനായില്ല
കാരണം എന്തൊക്കെ ആയാലും ഭർത്താവ് കൂടെ വേണമെന്ന് ഏതൊരു പെണ്ണിനേം പോലെ താനും അന്ന് കൊതിച്ചു..
പക്ഷേ മണിയറയിലെ മദ്യ പേക്കൂത്തുകൾ മാത്രമായിരിന്നു മധുവിധു ഒരു മദ്യപാനിയുടെ
നിഴലാട്ടങ്ങൾ
കല്യാണത്തിന് മുന്നത്തേക്കാളുംദുരിതത്തിലേക്ക്
കൂപ്പി കുത്തി ജീവിതം..
ദാരിദ്ര്യം മടിക്കുത്തിനു കൈ വെച്ചപ്പോൾ പിന്നെ പിടിച്ചു നിൽക്കാനായില്ല.
കെട്ടിയ പെണ്ണിനേയും ഉണ്ടാക്കിയ കുട്ടിയേയും പട്ടിണി കൂടാതെ വളർത്താനാകാത്ത ഭർത്താവിനോട് വാശിയായിരുന്നു പിന്നെ..
മോളെ വളർത്തണം ദാരിദ്ര്യമറിയിക്കാതെ.. നല്ല സ്കൂൾ..
നല്ല ഭക്ഷണം..
ലക്ഷ്യം അത് മാത്രമായിരുന്നു....
അവളുടെ ജോലിക്കിടയിലൂടെ ചിന്തകളും
കാട് കയറി..
അപ്പോഴാണ് അനിലിന്റെ ശബ്ദം കേട്ടത്..
'എന്താ ശ്യാമേ ഇത്ര ആലോചന '
അനിൽ ചിരിച്ചു കൊണ്ട് ചോദിച്ചു..
"ഒന്നുമില്ലെടാ" ശ്യാമ ചിരിച്ചു കൊണ്ട് തന്നെ
മറുപടി പറഞ്ഞു അനിലും താനും ഒരുമിച്ചാണ്
ഇവിടെ ജോയിൻ ചെയ്തത് അനിൽ തനിക്ക്
ഒരു കൂടെ ജോലി ചെയ്യുന്ന ആൾ മാത്രമല്ല
ഒരു ഉറ്റ സുഹൃത്താണ്..
അനിലാണ് പറഞ്ഞത് ഒരു സ്ത്രീ തനിച്ചു
ജോലി നോക്കി കുടുംബം പോറ്റുമ്പോൾ
സമൂഹം അവൾക്ക് ഫ്രീയായി കൊടുക്കുന്ന
സമ്പാദ്യങ്ങളാണ് വേശ്യ,അവിഹിതക്കാരി
ദുർ നടപ്പുകാരി എന്നതൊക്കെ..
ലോകത്തെ എല്ലാ ഓഫീസ് ടൈമും പത്ത് മുതൽ അഞ്ചു വരെ ആണെന്ന ഇവരുടെ വിചാരം അതിനു ശേഷം ഉള്ളതെല്ലാം കുടുംബത്തിൽ കൊള്ളാത്ത പെണ്ണുങ്ങൾ പറയാനാകാത്ത കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതാണെന്നും
അനിൽ അങ്ങനെ പറഞ്ഞപ്പോൾ അവനോടുള്ള ഇഷ്ടവും കൂടി അവനൊരു
പുരുഷൻ ആയിട്ടും വളരെ വ്യക്തമായി ഒരു
പെണ്ണ് അനുഭവിക്കുന്ന കാര്യങ്ങൾ പറഞ്ഞിരിക്കുന്നു..
അവനോട് പറഞ്ഞില്ല സ്വന്തം വീട്ടിൽ പോലുമുണ്ട് സംശയത്തിന്റെ കുന്ത മുനകൾ എന്നത് ഓഫീസ് ടൈം കഴിഞ്ഞു വീട്ടിൽ ഒരു ഫോൺ കാൾ പോലും എടുക്കാൻ അവകാശമില്ലന്നുള്ളത്
പരിഹാസം..
ആരോടേലും ഫോണിൽ ചിരിച്ചാൽ
10 മിനിറ്റ് സംസാരിച്ചാൽ
ബന്ധം കണ്ടെത്താൻ കാത്തിരിക്കുന്നവർ..
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോകുന്ന
നേരത്താണ് ഒരു കസ്റ്റമർ വന്നത് അനിൽ
ഞാൻ നോക്കാം ശ്യാമ കഴിക്കാൻ പൊയ്ക്കോളൂ എന്ന് പറഞ്ഞപ്പോൾ
ശ്യാമക്ക് ആശ്വാസമായി കാലത്ത് പേരിന്
എന്തെങ്കിലും കഴിച്ചെന്ന് വരുത്തി ഒടുന്നതാണ്
ഉച്ചയൂണെന്ന പ്രതിഭാസത്തിനായി പാത്രമെടുക്കുമ്പോൾ വന്നു കയറുന്ന കസ്റ്റമേഴ്സ്നെ പിണക്കാൻ പാടില്ലാലോ.. (customer is god എന്നല്ലേ ).
എല്ലാർക്കും തിരക്കുകൾ മാത്രമേ ഉള്ളൂ പറയാൻ നിങ്ങൾ കഴിച്ചു വരൂ 10 മിനിറ്റ് wait ചയ്യാമെന്നു ഇന്ന് വരെ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ
ഭക്ഷണം കഴിക്കുന്ന സമയത്തും ഫോണിൽ വരുന്ന നിർദ്ദേശങ്ങൾക്കും മറ്റും ഉത്തരം കൊടുക്കണം കമ്പനിയുടെ വാട്സ്അപ് ഗ്രൂപ്പിൽ എല്ലാം അപ്പോഴപ്പോ അപ്ഡേറ്റ് ചയ്യണം.. ( അല്ലേൽ read ടൈം screenshot എടുത്ത് വീണ്ടും അയക്കും
manager)
അവൾ ഭക്ഷണം കഴിച്ചു പോകുമ്പോഴും അനിൽ കസ്റ്റമറോട് സംസാരിച്ചു നിൽക്കുകയായിരുന്നു ശ്യാമ അവനോട് പോയി
കഴിക്കാൻ പറഞ്ഞു..
ഭർത്താവ് എന്ന് പറയുന്ന ആൾ പോലും താൻ
ഉണ്ടോ കഴിച്ചോ എന്നന്വേഷിക്കാറില്ല..
അനിൽ അവിടെയെല്ലാം വ്യത്യസതനാണ്
സ്നേഹമുള്ളവനാണ് അവന്റെ സ്നേഹം കൊണ്ടാണ് താൻ പലതും ഉപേക്ഷിച്ചത്..
സുന്ദരിയാണ് സ്നേഹിക്കുന്നു എന്നു പറഞ്ഞവർ ഉണ്ടായിരുന്നു.. സ്നേഹം വേണ്ട പണം മതിയെന്ന് പറഞ്ഞപ്പോൾ അവരുടെ
കണ്ണുകളിൽ കണ്ട തിളക്കം മാംസം കണ്ട
വേട്ട പട്ടികളുടെ ആയിരുന്നു..
ജീവിതത്തോണിയിൽ പലരും കയറിയിറങ്ങി..
മാംസം മണക്കുന്ന സൗഹൃദങ്ങൾ
മദ്യം മണക്കുന്ന ചുംബനങ്ങൾ
അങ്ങനെ കിട്ടിയ പൈസയിൽ വീടുയർന്നു
ശിവേട്ടന് കുടിക്കാൻ പൈസ കിട്ടി
ആ പൈസ അയാളുടെ കൈയ്യിൽ
കൊടുക്കുമ്പോൾ മാത്രമാണ് ഒരു പെണ്ണ്
എന്ന നിലയിൽ ഭാര്യ എന്ന നിലയിൽ
ഞാൻ തോറ്റിട്ടില്ലെന്ന് തോന്നാറുള്ളത്..
ശ്യാമ പോകാൻ നോക്കുന്നില്ലേ അനിലാണ്
ജോലി തീർക്കാതെ ഇറങ്ങുന്നുവെന്ന പതിവ് പല്ലവി പറഞ്ഞും പറയാതെയും വ്യക്തമാക്കുന്ന മാനേജരുടെമുഷിഞ്ഞ മുഖം കണ്ടില്ലെന്നു നടിച്ചു ശ്യാമ കമ്പ്യൂട്ടർ off ചെയ്തിറങ്ങി...
മണി 7 ആകാറായി ഇത് ഇന്ന് മുഴുവൻ ഇരുന്നാലും തീർക്കാനാകുമെന്നു തോന്നുന്നില്ല
ഒരാൾക്ക് ഒറ്റയ്ക്ക് തീർക്കാനാകുന്ന ജോലിയല്ല താനൊറ്റക്ക് ചെയ്യുന്നത്
പരാതികൾക്കും പരിഭവങ്ങൾക്കും ഒരു pvt. സ്ഥാപനത്തിൽ സ്ഥാനമില്ലല്ലോ
വനിതകൾക്ക് 8 മണിക്കൂറ് ജോലിയെന്നത് കടലാസ്സിൽ മാത്രമാണല്ലോ..
അവൾ അനിലിനോട് യാത്ര പറഞ്ഞിറങ്ങി
ശ്യാമ പച്ചക്കറികളും അരിപ്പൊടിയും ഒക്കെയായി വീട്ടിൽ ചെന്നു കയറുമ്പോൾ കണ്ടു സോഫയിൽ കിടന്നു ടിവികാണുന്ന ശിവേട്ടനും നേരം വൈകിയതിന്റെ മുറുമുറുപ്പ്.
'അമ്മേ എട്ട് മണി കഴിഞ്ഞില്ലേ എനിക്ക് വിശക്കുന്നു..
'മോളാണ്...
ആരോടൊക്കെയോ ഉള്ള ദേഷ്യം അവളോട്‌ തീർക്കാനാണ് തോന്നിയത്..
എന്നിട്ടെന്തു കാര്യമെന്നോർത്തു സ്വയം ഒരു നെടുവീർപ്പിൽ ഒതുക്കി..
ഒരു കാലി ഗ്ലാസ് പോലും ശിവേട്ടൻ എടുത്ത്
വെക്കില്ല ഒരു ചായ പോലും ഉണ്ടാകില്ല
ഒരു പണിക്കും പോകുകയുമില്ല എന്നാലോ
കുത്ത് വാക്കുകൾക്കോ പരിഹാസങ്ങൾക്കോ
ഒരു കുറവുമില്ല..
'എല്ലാർക്കും ഉള്ള office ടൈം അല്ല മോളെ നിന്റെ അമ്മക്ക്. "
പതിവ് പരിഹാസങ്ങൾ..
എല്ലാവരേം പോലെ എന്നാൽ ആരൊക്കെയാ
തിരിച്ചു ചോദിക്കാൻ മനസ്സ് വെമ്പി..
15 വർഷമായി മോൾ ജനിച്ചിട്ട്.
അവളുടെ ഒരു കാര്യത്തിനും ഒരു സഹായോം ചയ്തില്ലെന്നു പോട്ടെ വീട്ടിലേക്കു ഉണ്ണാനും ഉടുക്കാനും ഉള്ളതിനും ഈയുള്ളവളെ ആശ്രയിക്കുന്നവനാ ഈ എല്ലാവരുടേം കാര്യം പറയുന്നത്..
ശ്യാമ പല്ലിറുമ്മി..
"ഇതും നാട്ടു നടപ്പല്ലേ.. കുട്ടി അവളുടെം കൂടി അല്ലെ...അവൾക്കല്ലേ ജോലി ഉള്ളത്.." അമ്മായിഅമ്മ അയൽക്കാരിയോട് പറയുന്നത് കേട്ടതാ..
സ്വന്തമായി വീട് വെച്ചു
വീട്ടിലെ കാര്യങ്ങൾ എല്ലാം ഒരു കുറവും ഇല്ലാതെ എല്ലാം നടത്തി കൊണ്ട് പോന്നു.. എന്നാലും താൻ എന്നും കുറ്റക്കാരി മാത്രമാണ്
കുറ്റക്കാരി മാത്രം..
മോൾ വളർന്ന് വരുന്നു അവൾക്ക്
വേണ്ടി ജീവിക്കണം അവൾക്ക് വേണ്ടി മാത്രം
കാതിലും കണ്ണിലും ഹൃദയത്തിലും
ഒരു കരിമ്പടം പുതച്ചു ജീവിക്കുകയാണ്
പ്രഹസനങ്ങൾ പാമ്പു പോലെ കഴുത്തിൽ വരിഞ്ഞു ശ്വാസം മുട്ടിക്കാറുണ്ട്..
തന്നെ ചൂണ്ടിക്കാണിച്ചു പലരും അടക്കം പറയുന്നതെന്തെന്നും അറിഞ്ഞിട്ടും അറിയാത്ത പോലെ നടിച്ചു
മരിക്കാൻ വയ്യ അമ്മയാണ്..
അവൾക്കു ഞാൻ മാത്രമല്ലേ ഉള്ളൂ..
അവളും പെണ്ണല്ലേ..
സമൂഹത്തിനു മുന്നിൽ ഈ മുഖംമൂടി അണിഞ്ഞു ഇനി തനിയാവർത്തനം ആയി ആടി തീർത്തേ മതിയാകൂ..
" മോളെ അച്ഛനെ വിളിക്കൂ ചോറുണ്ണാം "..
അവൾ പോയി കുളിച്ചു വസ്ത്രം മാറി വന്ന്
ഭക്ഷണം വിളമ്പി വെച്ച ശേഷം മോളെ വിളിച്ചു..
ഭക്ഷണം കഴിക്കുന്ന ശബ്ദവും ഇടക്ക് മോളുടെ
സംസാരങ്ങളും കഴിഞ്ഞാൽ ശാന്തമായ
ഊൺ മുറി കഴിച്ചവർ എണീറ്റ് പോയപ്പോൾ
അവൾ തന്നെ പത്രങ്ങൾ കഴുകി വെച്ചു
രാത്രിയിലെ നിഴലാട്ടങ്ങൾ ഇന്നുണ്ടോ
ഇല്ലയോ എന്നൊന്നും നോക്കാതെ അവൾ
ഉറങ്ങാൻ കിടന്നു
കണ്ണിൽ ഉറക്കം പിടിച്ചു വരുന്ന നേരത്ത്
ശിവേട്ടൻ വന്നു വസ്ത്രത്തിന്റെ ഏതൊക്കെയോ ഭാഗങ്ങൾ മുകളിലേക്കും
താഴേക്കും കയറ്റുകയും ഇറക്കുകയും ചെയ്യുന്നു ഒന്നു കൈ തട്ടാനോ ഇന്ന്
വേണോ എന്ന്ചോദിക്കാനോ പാടില്ല
നിനക്ക് പുറത്ത് ആളുകൾ ഉണ്ടല്ലോ
ഇതിനൊക്കെ പിന്നെ ഞാനെന്തിനാണ്
എന്നുള്ള അട്ടഹാസം ഉണ്ടാകും..
അവളുടെ കണ്ണുകൾ നിറഞ്ഞു..
അവൾ തന്നെ വസ്ത്രങ്ങൾ അഴിച്ചു വെച്ച്
ഒരു ശിലപോലെ കിടന്നു ആദ്യ രാത്രി മുതൽ
തുടർന്ന് പോരുന്ന ആചാരങ്ങൾ.. കർമ്മങ്ങൾ
ചെയ്യാൻ, ഭാര്യയുടെ കടമ നിർവഹിക്കാൻ..
കുറച്ചു കഴിഞ്ഞപ്പോൾ ശിവേട്ടന്റെ കൂർക്കം
വലി ഉയർന്നപ്പോൾ അവളൊന്ന് കൂടി
പോയി കുളിച്ചു വന്ന് കിടന്നു..
ആദ്യത്തെ അലാറാം അടിച്ചു കഴിഞ്ഞു
രണ്ടാമത്തെ ബെല്ലടിക്കുമ്പോൾ അവൾക്ക്
എണീൽകാൻ ഉള്ളതാണ് അവളുറങ്ങട്ടെ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot