Slider

അവർക്കായി

0
Image may contain: one or more people, ocean, sky, twilight, water, outdoor and nature

ചില നേരങ്ങളുണ്ട്
ഒരിക്കലും ആരും അന്വേഷിച്ചു വരില്ലെന്നും, ഒറ്റപ്പെടലിന്റെ തുരുത്തിൽ ഇനിയും ഏകയെന്നു സ്വയം വിശ്വസിച്ചു പോകുന്ന ചില നേരങ്ങൾ
ചില ഇടങ്ങളുണ്ട്
കാല്പാദം പോലും പതിയാത്ത,
ആൾപെരുമാറ്റം ഇല്ലാതെ ,
ചിരി ബഹളങ്ങൾ ഇല്ലാതെ മൂകമായ,
ഇരുൾ പടർന്ന
മനസ്സിൻ ഇടങ്ങൾ
ചിലരുണ്ട്
ഒരിക്കലും പടി കടന്നു ചെല്ലാത്തിടത്ത് ചിരിയുടെ വെളിച്ചവും കൊണ്ട്
വന്നു കയറുന്നവർ
വരുമെന്ന് പ്രതീക്ഷ നൽകുന്ന ചിലർ
ചില കാത്തിരിപ്പുകളുണ്ട്
അവർക്കായി,
വരുമെന്ന് പറഞ്ഞ വാക്കുകളിൽ
കാത്തിരിപ്പിന്റെ മിഴിനാളം
അണയാതെ എരിയുന്നുണ്ടാവും
സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo