Slider

കണ്ണാന്തളിപ്പൂക്കൾ തേടി..

0
Image may contain: 1 person

~~~~~~~~~~~~~~~~
നടന്നുവന്ന വഴികളിൽ
ചുവന്ന വളപ്പൊട്ടുകൾ
നിൻ കാലിൽത്തറച്ചുവോ..?
അവ, അത്രമേൽ നിന്നെ സ്നേഹിച്ചതാകാം...!
പാതവക്കിലെ മുക്കുറ്റിപ്പു
നിന്നെ നോക്കി പുഞ്ചിരിച്ചുവോ..?
അവ, കൊഴിഞ്ഞുവീണ
വസന്തത്തെ ഓർമ്മിപ്പിച്ചതാകാം..!
മൂവാണ്ടൻ മാവിലിരുന്ന
കുയിൽ നിന്നെ നോക്കി,
"കുഹൂ..., കുഹു "കൂകിയോ..?
അവ നിന്റെ കുട്ടിക്കുറുമ്പിനെ
തൊട്ടുണർത്തിയതാകാം...!
കോലായിലേക്കിറ്റുവീണ
മഴത്തുള്ളികളെ നീ
കൈകളാൽത്തട്ടിക്കളിക്കവേ..,
നിന്നിലുയർന്ന ചെറുപുഞ്ചിരി,
നിൻ ബാല്യത്തെ
തൊട്ടുണർത്തിയതാകാം...!
പൂമുഖവാതിൽക്കൽ - നിൻ
മിഴികൾ ആരേയോ തിരഞ്ഞപ്പോൾ,
ഇറ്റിറ്റുവീണ നിൻ കണ്ണുനീർത്തുള്ളികൾ,
ഏതോ സ്നേഹസാമീപ്യo കൊതിച്ചതാകാം...!
ഏകയായ്പോയൊരീ...
ജീവിതവീഥിയിൽ,
മറവിയിൽ കാലമൊളിപ്പിച്ചതെല്ലാം,
ഓർമ്മകളായ് പുനർജ്ജനിച്ചതാകാം..!
കാലമേ......,
ഞാനെന്ന സത്യം...,
നിന്നിലേക്കൊഴുകിടുമ്പോൾ...,
മറവിയുടെ മറയണിഞ്ഞ്...,
നിന്നിലേക്കു തന്നെ ഞാൻ
പൂർണ്ണമായും ലയിച്ചിരുന്നെങ്കിൽ...!
~ ~ ~ ~ ~ ~**** ~ ~ ~ ~ ~
Ambika Menon,
30/09/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo