Slider

കഥ: കരയാൻ പഠിപ്പിച്ച രൂപം

0
Image may contain: 1 person, beard, sunglasses and outdoor

പള്ളിയിൽ , കല്യാണത്തിന്റെ ചടങ്ങുകൾ തുsങ്ങി...
ഏറ്റവും ആർഭാടമായ വസ്ത്രങ്ങൾ ധരിച്ചു, ചെറുക്കന്റെയും പെണ്ണിന്റേയും ബന്ധുക്കൾ.
ഒരേ നിറത്തിലുള്ള ഉടുപ്പുകളിട്ട്, കൈകളിൽ ഓരോ കൊട്ട റോസാപ്പൂവുമായി കുറച്ച് പെൺകുട്ടികൾ......!!!
പളളിക്കുള്ളിൽ, വിവാഹ കൂദാശയുടെ പ്രാരംഭ ഗാനം മുഴങ്ങി.....
ചെറുക്കനും പെണ്ണും പള്ളിയുടെ മുൻ വാതിലിലൂടെ അകത്തേക്ക്, പ്രവേശിച്ചു.
പരിശുദ്ധമെന്ന് വിശ്വസിക്കുന്ന ദേവാലയത്തിനുള്ളിൽ, മുന്തിയ ഇനം ചെരുപ്പ് ധരിച്ചു ചെക്കനും, പെണ്ണും...!!!
എല്ലാരുടേയും കണ്ണുകൾ അവരുടെ മുഖത്തും....., പിന്നെ.... അറിയാലോ.!
എന്റെയടുത്തു നിന്ന രണ്ടു ചേച്ചിമാർ പറയുന്നു......
ചെക്കൻകൊള്ളാല്ലേ...? പെണ്ണവനുപോരാ.., ഇത്തിരി പ്രായം പറയും..!!
കല്യാണം കഴിഞ്ഞൊരു മൂന്നു മാസം കഴിയട്ടെ, അതുകഴിഞ്ഞിതാരെങ്കിലും പറയുമോ...? അതിന്റെ മറുപടി ഞാനെന്റെ മനസിൽ പറഞ്ഞു.....
പള്ളിയിൽ നിന്നു ഞാൻ ചുറ്റും നോക്കി...
ആഡംബരത്തിന്റേയും, ധാരാളിത്തത്തിന്റേയും, അനുകരണത്തിന്റേയും ഉത്തമ ഉദാഹരണമായി മാറി...... കല്ല്യണങ്ങൾ...
ആ....ആരോടു പറയാൻ.....
ചെക്കനും, പെണ്ണും പള്ളിയിൽ കേറിട്ടും എന്തേ ചടങ്ങുകൾ തുടങ്ങുന്നില്ല....? ഞാനോലിച്ചു..
ഓ.... തിരുമേനി വന്നില്ല,,,,!!! ഈ കല്യാണം ആശീർവ്വദിക്കുന്നത് പരി. തിരുമേനിയാണ്....
ഈ ആലോചനയിൽനിന്നു ഞാൻ തെന്നിമാറിയത് , വില കൂടിയ ഒരു കാർപള്ളിയുടെയരികിലേക്ക് ഒഴുകിയെത്തിയപ്പോഴാണ്....!
അതേ...? ആ കാറിൽനിന്നും തിരുമേനി ഇറങ്ങുന്നു......
അച്ചൻമാരും, കല്യാണത്തിനു വന്ന വില കൂടിയ കുഞ്ചായൻമാരും തിരുമേനിയേ സ്വീകരിക്കുന്നു....
യേശു.....!!! പിറന്നതുകാലിത്തൊഴുത്തിൽ, ആ പുണ്യാത്മാവിന്റെ പാത പിൻതുടരുന്നവർ വന്നിറങ്ങിയ വാഹനം കണ്ടാൽ......യേശുയിന്നു വന്നേനേ....!!! ഇവിടെ ചാട്ടവാറുമായി.
വേഗം തന്നെ ചടങ്ങുകൾ ആരംഭിച്ചു....
"രണ്ട്.... കണ്ണുകൾ..... പകുതി തുറന്ന രണ്ട്കണ്ണുകൾ....."
ഞാൻ നിന്ന ജനലിന്റെ വശത്തുനിന്നെന്നെ നോക്കുന്നു.... "
ആ കണ്ണുകളിലെ ദൈന്യത, ഞാനറിയാതെ അൾത്താരയിലെ ക്രുശിതരൂപത്തേ നോക്കി......
ആ കണ്ണുകളിൽ നിന്നും ഞാൻ ദൃഷ്ട്ടി മാറ്റി...... ആരൂപത്തെ മുഴുവൻ നോക്കി...
തളർന്ന മുഖം, ക്ഷീണിച്ച ശരീരം, കുറച്ച് ചെമ്പിച്ച മീശയും, താടിയും:..... ജഢ പിടിച്ച മുടി,....ഒട്ടിയ കവിളുകൾ... ക്ഷീണിച്ചുവളഞ്ഞശരീരം....!
ആ കണ്ണുകളിൽ, ഒരിറ്റ് ആഹാരത്തിനുള്ള കാത്തിരിപ്പാണ്.
കല്യണമുണ്ടന്നറിഞ്ഞ് , ഇത്തിരി ചോറിനുവന്നതാണ്....!!!
എന്റെയുള്ളം വെല്ലാതെ നീറി......
" ഒരുകെട്ടിടത്തിന്റെ അകത്തും പുറത്തുമുള്ള ദൈവത്തിന്റെ കൈയ്യൊപ്പ്..... "
ഒന്ന് ആഡംബരത്തിന്റേയും, പൊങ്ങച്ചത്തിന്റേയും ആൾരൂപങ്ങൾ..... മറ്റൊന്ന്, ഒരുനേരത്തെ ഭക്ഷണത്തിനുള്ള കാത്തിരിപ്പിന്റെ ആൾരൂപം....!!!
ഞാൻ വാച്ചിൽ സമയം നോക്കി, 11:15 ആയിട്ടുള്ളു, ഒരു മണിയെങ്കിലുമാകും ഊണിന്റെ സമയത്തിന്.... തൊട്ടപ്പുറത്തെ ഓഡിറ്റോറിയത്തിലാണ് ഭക്ഷണം ക്രമീകരിച്ചിരിയ്ക്കന്നത്....
എന്റെ കണ്ണുകൾ, വീണ്ടും ജനലിങ്കലോട്ട് ചെന്നു.... ആ വിശപ്പിന്റെ രൂപം പ്രതിമകണക്കെ എന്നെ നോക്കുന്നു....
പീളകെട്ടിയ കണ്ണുകളിലെ നിരാശ, എന്നെ പൊള്ളിച്ചു..... പാവം, കയ്യിൽ നിറംമങ്ങിയ ഒരു പ്ലാസ്റ്റിക്കു കൂടുമുണ്ട്..തന്റെ മക്കൾക്കോ, കൊച്ചുമക്കൾക്കോ, ഭാര്യക്കോ ഇത്തിരിപൊതിഞ്ഞു കൊണ്ടു പോകാനാവും......?
അൾത്താരയിലെ ക്രൂശിത നെപ്പോലെ , ചെളി പുരണ്ട ഒരു ഒറ്റമുണ്ട്, മുട്ടിനുമുകളിലുടുത്തിട്ടുണ്ട്.....
* * * * * * * * * * * * *
വിവാഹത്തിന്റെ ചടങ്ങുകൾ കഴിഞ്ഞു, വേഗം ഓഡിറ്റോറിയത്തിലേക്ക് ചെന്നു..
എന്നെയും, വിശപ്പിന്റെ നീരാളി ആമാശയത്തിൽ പിടിമുറുക്കി തുടങ്ങിയിരുന്നുന്നു......
ഞെട്ടി തകർന്നുപോയ് ഞാൻ, ആ കാഴ്ച കണ്ട്.....!!!
പഴമൊഴിപോലേ.....??
സൂചികത്താനിടമില്ലാതെ ഓഡിറ്റോറിയത്തിന്റെ പരിസരം...
അല്പസമയത്തിനകം, ആ ആൾകൂട്ടത്തിലെ ഒരംഗമായി ഞാനും...
ഉന്താനും, തളളാനും ഞാനും പങ്കാളിയായി....
പിറകിൽനിന്നുള്ള, തളളിൽ എങ്ങനെയോ ഞാൻ മുൻഭാഗത്തെത്തി....
പക്ഷേ, ഓഡിറ്റോറിയത്തിന്റെ വലിയ വാതിൽ അടഞ്ഞു തന്നെ കിടന്നു.
" വിളിച്ചിട്ടല്ലേ, ഈ നിൽക്കുന്നവരൊക്കെ, ഇവിടെ വന്നിരിക്കുന്നെ..... യെന്നിട്ടോ അപമാനിക്കുന്നതിനു തുല്യമല്ലേ ഈ വാതിലടച്ചീടിൽ..."
തോമാച്ചായനും, ആലീസാന്റിയും വീട്ടിലു വന്നു വിളിച്ചതാ...... വേണ്ടപ്പെട്ടവരുമാ.. അല്ലെങ്കി ഞാനെന്റെ പണി നോക്കിപ്പോയേനേ....!!!
പെട്ടന്ന്........ ഓഡിറ്റോറിയത്തിന്റെ വാതിൽ തുറന്നു.... എങ്ങനെയൊക്കെയോ ഞാനകത്തു ചെന്നു പെട്ടു യെന്നു പറയുന്നതാവും ശരി.
ലോക മഹായുദ്ധത്തിൽ ജയിച്ച പോരാളിയെപ്പോലെ ഞാനൊരു സീറ്റ് തരപ്പെടുത്തി.....
സ്കൂളിൽ പഠിച്ചപ്പോഴുള്ള " കസേരകളി" മനസിലേക്കോടി വന്നു......!!!
ആശ്വാസത്തോടെ ഞാനിരുന്നു. മുണ്ടൽപ്പം അയച്ചുടുത്തു, ഷർട്ടിന്റെ രണ്ടുബട്ടൻസ് വിടർത്തി.
ഹാ....... ബിരിയാണിയുടേയും, പപ്പടത്തിന്റേയും, അച്ചാറിന്റെയും മണം മുക്കിലെത്തി ,പിന്നെ... വെള്ളമായിവായിലുമെത്തി.......!!!
ഒരു നിമിഷം ..... അറിയാതെ....എന്റെ കണ്ണുകൾ പുറത്തേക്കുപോയി.
ദ...... ആ ബതാംമരച്ചുവട്ടിൽ ആ ക്രൂശിതരൂപം......!!! വെയിലേറ്റ് വാടിയിരിക്കുന്നുന്നു.......!!
"...... യെന്റെ ദൈവമേ........പാവം വിശന്നുതളർന്നുയിരുന്നുപോയതാവും...."
അറിയാതെ ഒരുതേങ്ങൽ...... യെന്റെയുള്ളിൽ.......
എന്റെ വിശപ്പു മാഞ്ഞു, ..... എന്തോ... കഴിക്കാൻ കഴിഞ്ഞില്ല....
വേഗമെഴുനേറ്റു കൈ കഴുകി...... പുറത്തിറങ്ങി ബദാംമരച്ചുവട്ടിലേക്കോടി.........പക്ഷേ അപ്പോഴേക്കും ആ രൂപം അവിടുന്ന് മറഞ്ഞിരുന്നു........... ആൾകൂട്ടത്തിലൊക്കെ ഞാൻ തിരഞ്ഞു.....
പക്ഷേ...... കണ്ടില്ല....! ഇനി പോയി കാണുമോ....? ഏയ് ,ഞാനന്വേഷിച്ചു ഇവിടെയെവിടെയെങ്കിലും കാണും..... ഞാൻ ..... അന്വേഷിച്ചുകൊണ്ടിരുന്നുന്നു......
അതിനൊപ്പം സമയവും......... മുൻപോട്ടു പാഞ്ഞുകൊണ്ടിരുന്നുന്നു....
ആളുകളാഴിഞ്ഞു....... ആർഭാടത്തിന്റെ കുന്തളിപ്പുകൾ പോയി.....
ഞാൻ,
പുറത്തിറങ്ങി വഴിയിലും തിരഞ്ഞു...... ആ വിശപ്പിന്റെ രൂപത്തെ...... ഇല്ല അവിടെയെങ്ങുമില്ല...........
ഇപ്പോൾ , ഓഡിറ്റോറിയത്തിന്റെ പരിസരത്ത് ഞാനും കേറ്ററിംങ്ങിലെ കുറച്ച് പിള്ളേരും മാത്രം............
ആ മനുഷ്യൻ എവിടെ പോയി.....? ഇനl കേറ്ററിംഗ് കാരുടെ കിച്ചണും കൂടിയേ ഉള്ളു നോക്കാൻ....... നോക്കിയാലോ....?
ഞാനവിടേക്കോടി.......
ആ മുഷിഞ്ഞകൂടും പിടിച്ച്...... ആ രൂപം , കേറ്ററിംഗ് മുതലാളിയോട് കൈകൂപ്പി ഇരക്കുന്നു..............
" ...... സാറെ..... ഇത്തിരിച്ചോറുമാത്രം മതി........ സാറെ, .... അവളുകെടപ്പായിട്ടു വർഷങ്ങളായി.....സാറേ.....
ദൈവത്തേ യോർത്ത്........ഈ ചോറിനവളുന്നോക്കിയിരിക്കും ......
....ഇത്തിരി ചോറു മാത്രം...."
ആ രൂപം വിങ്ങിപ്പൊട്ടി...........
"യെന്റെ കെളവാ.... ഇവിടെയൊരു സാധനോം ഇല്ല, പണി ചെയ്ത പിള്ളാർക്ക കൊടുക്കാൻ പോലും സാധനമില്ല, അന്നാര മാ കെളവന്റെ കോപ്പിലെ.....
ഒന്നു പോടോ....... മനുഷ്യനെ മെനക്കെടുത്താതേ........
മൊതലാളി അലറി.......
മണിക്കൂറുകൾ , ഇത്തിരി ചോറിനുവേണ്ടി കാത്തിരുന്ന ആ രൂപം നിരാശയുടെ കണ്ണും ചുമന്ന് തിരികെ നടന്നു...........
ആ മടക്കം എന്നിക്ക് സഹിക്കാൻ കഴിഞ്ഞില്ല....!
എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, ... തൊണ്ടയടഞ്ഞു.....
ഞാൻ ..... ആ രൂപത്തിന്റെ അടുത്തുചെന്നു, .... പക്ഷേ, യെനിക്ക് ഒരക്ഷരം പുറത്തേക്കു വരുന്നില്ല....!!
മെല്ലെ......!!
ഞാനാതോളത്ത് കൈകളമർത്തി.... എന്റെ പേഴ്സിൽനിന്നും , കിട്ടിയതത്രയും ഞാനാ കൈകളിൽ വെച്ചു.
വിറയ്ക്കുന്നുണ്ടായിരുന്നോ ആ കൈകൾ..? അതോ യെന്റെ കൈകളോ...?
കൂപ്പുകൈകളോടെ ആ കണ്ണുകൾ എന്നെ നോക്കി, ....
പീളയടിഞ്ഞ കണ്ണിലെ , ഞരമ്പു തെളിഞ്ഞ കൃഷ്ണമണിയിൽ.... ഞാൻ കണ്ടു.
" എന്നെ ഞാനാക്കിയ ആ മനുഷ്യനെ ....
"......
നന്ദി..... തളർന്ന രൂപമേ..... കരയാനെനിക്കൊരു മനസ് തന്നതിന് 

By: Joshy Kalabhavan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo