എന്നത്തേയും പോലെ ജോലി കഴിഞ്ഞു വന്നപ്പോൾ വൈകിയിരുന്നു. ബാഗ് റൂമിൽ വച്ചു. ഹാൾ ലക്ഷയം വച്ചു നടന്നു. മൊബൈൽഇൽ പാട്ട് വച്ചു അങ്ങനെ ഇരുന്നു. അപ്പു ഒരു ചായ ഇട്ടു തന്നു. തന്റെ ഭാഗ്യമാണ് രണ്ടു മക്കൾ കാര്യപ്രാപ്തി ഉള്ള രണ്ടു കിടാങ്ങൾ. അപ്പുവും അമ്മുവും തമ്മിൽ 3വയസ്സിന്റെ വ്യത്യാസമേ ഉള്ളു. "അമ്മു നിനക്ക് ഇന്ന് വയ്യല്ലോ, കിടന്നോ ഞാൻ പാത്രം കഴുകാം ",അവൻ പറയുന്നത് കേട്ടു എന്റെ മനസ് നിറഞ്ഞു.
എന്നാൽ ഇന്നിപ്പോ നാളുകൾക്കു ശേഷം
മോനോട് കഴിച്ച പാത്രം കഴുകി വയ്ക്കാൻ പറഞ്ഞപ്പോൾ അവൻ പറയുവാ. "കുഞ്ഞോളെ എടി ഏട്ടന്റെ പാത്രം കഴുകി വച്ചേക്കു എന്ന് ". പിന്നെ പിന്നെ അവനെ ശ്രദ്ധിക്കാൻ തുടങ്ങി. അതെ പാത്രങ്ങൾ കഴുകുക,മുറി അടിച്ചു വാരുക ഇതൊന്നും അവൻ ഇപ്പോൾ ചെയ്യാറില്ല.

രണ്ടു മക്കളും ടൈം ടേബിൾ വച്ചാണ് വീട്ടിൽ കാര്യങ്ങൾ ചെയ്തു സഹായിച്ചു പോന്നത്. അതിൽ ഒരു പക്ഷഭേദവും ഇല്ലായിരുന്നു. ഷോപ്പിംഗ് ഒരു ആഴ്ച മോളു ചെയ്യും അടുത്ത ആഴ്ച മോൻ പോകും. അതുപോലെ തന്നെ വീട്ടിലെ ജോലിയും. ഇതിപ്പോ ഇവൻ എന്താ ഒരു മാറ്റം. സ്കൂളിൽ ആരേലും കളിയാക്കിയോ പോലും. അല്ലേലും ഇപ്പൊ സ്കൂളിൽ നിന്നാണല്ലോ മുഴുവൻ പ്രശ്നവും തുടങ്ങുന്നേ.
മോളോട് ചോദിച്ചു" ഇപ്പൊ അവൻ പണി ഒന്നും ചെയ്യാറില്ലേ?"
" ഇടക്കൊക്കെ ചെയ്യും അമ്മ. തൂക്കലും തുടക്കലും ഇല്ല എനിക്ക് ചോക്ലേറ്റ് വാങ്ങി തരും അപ്പൊ ഞാൻ ചെയ്യും". എന്താണാവോ കാര്യം ഇത് മനസ്സിൽ കിടന്നു പുകയാൻ തുടങ്ങി.
" ഇടക്കൊക്കെ ചെയ്യും അമ്മ. തൂക്കലും തുടക്കലും ഇല്ല എനിക്ക് ചോക്ലേറ്റ് വാങ്ങി തരും അപ്പൊ ഞാൻ ചെയ്യും". എന്താണാവോ കാര്യം ഇത് മനസ്സിൽ കിടന്നു പുകയാൻ തുടങ്ങി.
പക്ഷെ വൈകുനേരം ഇച്ചായൻ വന്നപ്പോൾ പറയാൻ നേരം കിട്ടിയില്ല. അങ്ങേർക്കു സെയിൽസ് ഏതോ വല്യ കമ്പനിയിൽ നിന്നു വരാൻ ഉണ്ടായിരുന്നു അതിന്റെ ടെൻഷൻ. മൊബൈൽ ലേക്ക് ഉറ്റു നോക്കി കിടക്കുന്ന അതിയാനെ കണ്ടപ്പോൾ ഒരു സംശയം വല്ല കാമുകിയും ആകുമോ?. പിന്നെ...... അത്രക്കൊന്നും കഷ്ടപ്പെടാൻ ഇച്ചായൻ നിൽക്കില്ല.
എന്നാലും എന്താവും അപ്പുവിന് വന്ന മാറ്റം ഒളിഞ്ഞും പതുങ്ങിയും ഒക്കെ അവനെ വീക്ഷിച്ചു. ഒരു ഞായറാഴ്ച കാര്യം പിടികിട്ടി. പാലായിലെ അമ്മാമ ആയിട്ടുള്ള പുള്ളിയുടെ ന്യൂ ഫ്രണ്ട്ഷിപ്. എല്ലാ ഞായറും സ്കൈപ്പ് കാൾ. ഇത്തവണ ഞാൻ പാത്തു നിന്നു കേൾകുവായിരുന്നു.
"കൊച്ചനെ ഈ ആഴ്ചയിലും അവളുടെ വേല ഫലിച്ചില്ലല്ലോ, നീ തുണി കഴുകിയില്ലല്ലോ? "
അപ്പു ചിരിച്ചോണ്ട് പറഞ്ഞു "ഇല്ലമ്മച്ചി, ഞാൻ ഒന്നും ചെയ്തില്ല അമ്മുവാണ് എല്ലാം ചെയ്തേ ".
അപ്പു ചിരിച്ചോണ്ട് പറഞ്ഞു "ഇല്ലമ്മച്ചി, ഞാൻ ഒന്നും ചെയ്തില്ല അമ്മുവാണ് എല്ലാം ചെയ്തേ ".
ഒരു ഗർജനം ആയിരുന്നു അതിനുള്ള മറുപടി
"അത് മതി പാറമേൽ തറവാട്ടിലെ ആണ് തരിയാണ് നീ.. നിന്നെ ഒരു പെങ്കോന്തൻ ആകാൻ ആണ് നിന്റെ അമ്മ ശ്രമിക്കുന്നത്. നീ സൂക്ഷിക്കുക. നീ ഒരാൺകുട്ടി ആണ് അതിനു ചേർന്ന പ്രവൃത്തികൾ മതി".
"അത് മതി പാറമേൽ തറവാട്ടിലെ ആണ് തരിയാണ് നീ.. നിന്നെ ഒരു പെങ്കോന്തൻ ആകാൻ ആണ് നിന്റെ അമ്മ ശ്രമിക്കുന്നത്. നീ സൂക്ഷിക്കുക. നീ ഒരാൺകുട്ടി ആണ് അതിനു ചേർന്ന പ്രവൃത്തികൾ മതി".
"നിന്റെ അപ്പൻ ഇപ്പോളും അടുക്കളയിൽ പണി ചെയ്യുന്നുണ്ടോ ഡാ?? "പുച്ഛത്തോടെ അമ്മമ്മ ചോദിച്ചു. കേട്ടു നിന്ന എനിക്ക് കൂടുതൽ പിടിച്ചു നിൽക്കാനായില്ല. മറുപടി യും ആയി ഞാൻ രംഗം കൊഴുപ്പിച്ചു. പിന്നെ നടന്നത് സ്ഥിരം സംവാദം ആണ് . അമ്മയുടെ കൊച്ചുമോനെ ഞാൻ പെങ്കോന്തനാക്കി. പേര കുഞ്ഞിനെ പെങ്കോന്തനാകുന്നു... ലോകത്തിലെ ഏറ്റവും ക്രൂര ഞാൻ ആണെന്ന് വരെ പറഞ്ഞു
പിന്നീട് അപ്പുവിനെ പറഞ്ഞു മനസിലാക്കാൻ ആയിരുന്നു ബുദ്ധിമുട്ട്. താൻ താമസിക്കുന്ന വീടും സ്ഥലവും വൃത്തി ആയി സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം ആണെന്നും അത് ഒരു ഔദാര്യം അല്ലെന്നും അവൻ രണ്ടു ദിവസത്തെ ഉപവാസ സമരത്തിന് ശേഷം മനസിലാക്കി.
അമ്മമ്മയെ പോലെ ഉള്ളോരാ ഈ ആൺപിള്ളേരെ വഷളാകുന്നത്................
***ജിയ ജോർജ് ***

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക