Slider

ഒരു വെടിക്കഥ

0
Image may contain: Shoukath Maitheen 


=========
'ഓട്ടോറിക്ഷയിൽ കയറിയ ഭാസിയോട്, ഓട്ടോഡ്രൈവർ ചോദിച്ചു,
''എവിടേക്കാണ് സർ, ീ
''സൗത്ത് ഇന്ത്യ,!!
''എന്ത് സൗത്തിന്ത്യയോ,? എന്റെ സാറെ ഈ ഏരിയ വിട്ടുളള ഓട്ടത്തിന് ഞാനില്ല, !
''എടോ സൗത്ത് ഇന്ത്യൻ ബാങ്ക്, ! അവിടെ നിർത്തിയാൽ മതി,! നാശം,
ഭാസിക്ക് ദേഷ്യം വന്നു,!
''ബാങ്കിനു മുന്നിൽ നിർത്തിയ ഓട്ടോയിൽ നിന്ന് ഭാസി ഇറങ്ങി,
പേഴ്സെടുത്തു, ''എത്രയായി, ?''
''മിനിമം ഇരുപത്തഞ്ച്, !!
''എന്ത് ? ആ കവലയിൽ നിന്ന് ഈ കവല വരെ ഇരുപത്തഞ്ച് രൂപയോ, ?
''എന്റെ സാറെ ഒരു ചായക്ക് കൊടുക്കണം പത്ത് രൂപ,!!
''എന്താടോ തന്റെ ഓട്ടോയിൽ ഡീസലിന് പകരം ചായയാണോ ഒഴിക്കുന്നത്, ??
''ഓട്ടോക്കാരൻ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു,
''സാറെവിടെയാ ജോലി ചെയ്യുന്നത് ,?
''ഞാൻ ഗൾഫിലാണ്, !! ഭാസി പറഞ്ഞു,
''ഓകെ, അവിടുന്ന് പതിനായിരവും, ഇരുപതിനായിരവും വിമാനത്തിന് കൊടുത്ത് നാട്ടിൽ വരുന്നതിന് ഒരു പരാതിയുമില്ലല്ലോ,? അല്ലേ,!!
''എടോ, വിമാനം ആകാശത്തൂടെയല്ലേ വരണത്, വിമാനത്തിൽ ഭക്ഷണമുണ്ട്, സുന്ദരിമാരായ എയർഹോസ്റ്റസുമാരുണ്ട്, ഏ സി യുണ്ട്, തന്റെ വണ്ടിയിൽ
എന്നാ ഒലക്കയാടോ ഉളളത്,
കുറെ മിക്ച്ചറിന്റെ അവശിഷ്ടവും,
ഇന്നലെ ആരോ വച്ച വാളിന്റെ മണവുമല്ലാതെ,==!!

ഓട്ടോഡ്രൈവർ തലകുനിച്ച് നിന്നപ്പോൾ ഭാസി ഒരു പാരഡി മൂളി
ഓട്ടോ ശകടത്തെ === ,വിമാനത്തിനോടുപമിച്ച===
കാക്കി ഭാവനേ
,നിനക്കപമാനമാ,
നിനക്കപമാനമാ, !!
അങ്ങനെയൊരു പാട്ടും പാടി ഭാസി ബാങ്കിലേക്ക് കയറി, !!
''പലിശയുടേയും, മുതലിന്റേയും, ഗന്ധം നിറഞ്ഞ ബാങ്ക് മാനേജരുടെ മുറിയിൽ ജപ്ത്തി മൂലം മരണപ്പെട്ട ആത്മാക്കളുടെ നേർത്ത തേങ്ങൽ ഉയരുന്നതു പോലെ ഭാസിക്ക് തോന്നി, !
'എന്താ, ?'' മാനേജരുടെ ചോദ്യം,?
''സർ, ഞാൻ പ്രവാസി യാണ്,!
'അതിനെന്താ, ഇരിക്കു പ്രവാസി,!
''അയ്യോ, പ്രവാസിയെന്നത് പേരല്ല, കേട്ടോ, !!
''ഓകെ, അത് പേരല്ലെങ്കിലും ഇവിടെ ഇരിക്കാം കേട്ടോ, !!
''താങ്ക്സ് സർ,! ഞാൻ ഭാസി യാണ്,,!
' ആദ്യം പറഞ്ഞു പ്രവാസി യാണെന്ന്,
ഇപ്പം പറയണു ഭാസി ആണെന്ന്,
ഇതിലേത് വിശ്വസിക്കണം, !!
'സർ, ഭാസി എന്നത് എന്റെ പേരാണ്,!
പ്രവാസി എന്നത് സാറിനറിയാലോ, ??
'' ഓകെ, അവിടെ എന്താ ജോലി,?
''ഏ സീ ടെ പണിയാ, !
''ഭാസി, പ്രവാസി , ഏ സി, മൊത്തം സി പ്ളസ്സാണല്ലോ, ?
''അതെ സർ, ഭാര്യ മിസ്സി,
ഐ സി ഐ സി ബാങ്കിലാ
മകൾ ലൂസി, യൂ എസ്സിലാ,!
മകൻ ?
അവൻ ''തോന്ന്യാസിയാ,
'ഓകെ, പറയു, ഞാനെന്ത് സഹായമാണ് ചെയ്യേണ്ടത്, ?
''സർ, വിദേശത്ത് നിന്ന് ജോലി മതിയാക്കി വന്നതാണ് ,ഒരു സംരംഭം ആരംഭിക്കണം, അതിന് ലോൺ വേണം, !!
''ഓകെ, എന്ത് സംഭാരമാണ് ഉദ്ദേശിക്കുന്നത് ??
''സംഭാരമല്ല സർ, സംരഭം, !!
''ങാ എന്തായാലും , താങ്കളുടെ പ്ളാൻ പറയൂ, !!
''ബിസിനസാണ് സർ,!!
''എടോ, നിലവിൽ ഇവിടുളള ബിസിനസെല്ലാം വളരെ കഷ്ടത്തിലാണ്, വലിയ വലിയ സൂപ്പർ മാർക്കറ്റുകൾ ചെറുകിട കച്ചവടക്കാരെ വിഴുങ്ങി കൊണ്ടിരിക്കുന്ന അവസ്ഥയാണ്, ഇതിനിടയിൽ എന്ത് ബിസിനസ് ചെയ്യാനാണ് താങ്കൾ ഉദ്ദേശിക്കുന്നത്, ?
''കേരളത്തിലില്ലാത്ത ഒരു സൂപ്പർ മാർക്കറ്റാണ്, ഈ ഷോപ്പ് ഇവിടെ അത്യാവശ്യവുമായ ഒന്നാണ്, !!
''അതെന്തു ഷോപ്പാടോ, കേൾക്കട്ടെ !
'' ഗൺ ഷോപ്പ്, അതായത് ''തോക്ക് കട, !!
'മാനേജർ ഇരിപ്പിടത്തിലിരുന്ന് നടുങ്ങി, !
''എന്ത് ആയുധ കടയോ, ?
''അതെ സർ, നമ്മുടെ കേരളത്തിൽ എത്രയെത്ര കൊലപാതകങ്ങളാണ് അരങ്ങേറുന്നത്, അതി ക്രൂരമായിട്ടല്ലേ സംഘം ചേർന്ന് സവോള അരിയുന്നതു പോലെ ഇരയെ അരിഞ്ഞു വീഴ്ത്തുന്നത്,
ഇതിനൊരു മാറ്റം വേണം, മനുഷ്യ ശരീരം വിക്യതമാക്കി കൊല്ലുന്ന പരമ്പരാഗത ശൈലിയിൽ നിന്ന് മാറ്റം വരണം, !!
അതിനനുയോജ്യമായ ആയുധം തോക്ക് തന്നെ, !!
''എടോ, തനിക്കെന്താ ഭ്രാന്തുണ്ടോ,?
''സർ, ഭ്രാന്തല്ല, ഒരു ഉണ്ട കൊണ്ട് തീരാവുന്ന ജീവനെ മനുഷ്യനുളളു,
പ്രതിക്ക് വേണ്ടത് ജീവനല്ലേ,?
പിന്നെന്തിന് ശരീരം വിക്യതമാക്കണം,!
രാഷ്ട്രീയക്കാർക്ക് ഇതേറെ ഗുണകരമാണ്,
'' ഏക് ജീവൻ ഏക് ഉണ്ട ''
എന്ന പദ്ധതിയായി സർക്കാർ ഇതിനെ ബന്ധിപ്പിക്കും, !
സർക്കാർ എങ്ങനെ അംഗീകരിക്കും,, ?
അതിനുളള ഹർജി കോടതിയിൽ സമർപ്പിക്കണം,!
കണ്ണൂരിൽ ആദ്യ ഷോപ്പ് ആരംഭിക്കണം എന്നാണെന്റെ ആഗ്രഹം, !!
''എടോ, അതിന് ആളുകൾക്ക് വെടി വയ്ക്കാൻ അറിയില്ലല്ലോ, ??
''സംസ്ഥാനത്ത് വെടി സ്കൂളുകൾ ആരംഭിക്കണം , സ്കൂൾ തലം മുതൽ വെടി പരിശീലനം കുട്ടികൾക്ക് നല്കണം, !!
റേഷൻ കടകൾ വഴി വെടി ഉണ്ട കൾ വിതരണം ചെയ്യണം,
റംസാനും, ഓണവും പ്രമാണിച്ച് കാർഡൊന്നിന് അഞ്ചു കിലോ വെടിയുണ്ടകൾ ഫ്രീ നല്കാം,
വീട്ടമ്മമാർക്ക് കുടുംമ്പ ശ്രീ വഴി വെടി പരിശീലനം നല്കി അവരെ വളർത്തിയെടുക്കാം,
സ്ത്രീകളുടെ കൈയ്യിൽ തോക്കുണ്ടെങ്കിൽ,
നാട്ടിൽ
പീഡനവും ഉണ്ടാവില്ല, !! ഇതെന്റെ സ്വപ്നമാണ് സർ, ഈ സംരഭത്തിന് ലോൺ തരണം, !!
അത്രയും പറഞ്ഞ് ഭാസി എഴുന്നേറ്റു,!!
''താങ്കൾ എവിടെ പോകുന്നു, ? മാനേജർ ചോദിച്ചു, !!
, '' ഈ സംരംഭം തടസമില്ലാതെ നടക്കാൻ വേണ്ടി ഞാനൊരു '' വെടി വഴിപാട് '' കഴിച്ചിട്ട് ഉടനെ വരാം,
''മനുഷ്യനെ മെനക്കെടുത്താനായിട്ട് രാവിലെ തന്നെ
ഓരോര് വെടിക്കോളുകൾ, !!
അങ്ങനെ ,
പിറുപിറുത്ത മാനേജരുടെ മുഖത്തേക്ക് നോക്കാതെ ഭാസി ബാങ്കിൽ നിന്നിറങ്ങി, !!
============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo