Slider

തകരാത്ത ബന്ധങ്ങൾ

0
തകരാത്ത ബന്ധങ്ങൾ
******************************
അച്ഛൻ പ്രവാസ ജീവിതം അവസാനിപ്പിച്ചതിന് ശേഷം വീട്ടിലെ അവസ്ഥ ദിനം ചെല്ലുംതോറും കടുപ്പമായി കൊണ്ടിരുന്നു
ഇടയ്ക്ക് 'അമ്മ തിരികെ പൊയ്ക്കൂടേ എന്ന് സൂചിപ്പിച്ചപ്പോൾ
"പിന്നെയും എന്നെ ആ നരകത്തിലേക്ക് തള്ളി വിടാൻ ആണോ നിങ്ങൾക്ക് താല്പര്യം " എന്ന അച്ഛൻ മറു ചോദ്യം ചോദിച്ചപ്പോൾ അമ്മ നിശബ്ധയായി ....
കേട്ടപ്പോൾ എനിക്കും സങ്കടം തോന്നി
സാരിയുടെ ഒരറ്റം കൊണ്ട് അമ്മ കണ്ണ് തുടച്ചു ..
അമ്മയുടെ വിതുമ്പലിന്റെ കാര്യ കാരണങ്ങൾ വ്യക്താമാണ് എന്റെ പഠിപ്പ് , ചേച്ചിയുടെ കല്യാണം .... .... പ്രാരാബ്ധ പട്ടിക അങ്ങനെ നീണ്ടു കിടക്കുകയാണ് ...
ഞാൻ തറയിലോട്ട് നോക്കി നിന്നു .... " കോൺക്രീറ്റ് തറയിൽ ജിതിന്റെ വീട്ടിലെ പോലെ പളാ പളാ തിളങ്ങുന്ന ടൈല്സിന് ഇനി ഇവിടെ പ്രസക്തിയില്ല എന്ന് തോന്നി "
ഇരുപത് വർഷത്തോളമായി അച്ഛൻ ഗൾഫിൽ പോയിട്ട് ,ഭാഗം കിട്ടിയ വസ്തുവിൽ ഒരു വീട് ഉയരാനും അത്രയും നാൾ വേണ്ടി വന്നു ...
രണ്ടര വര്ഷം കൂടുമ്പോഴാണ് അച്ഛൻ നാട്ടിൽ അവധിക്ക് വരാറുള്ളത് .... പിന്നീട അങ്ങോട്ട് ആഘോഷങ്ങളുടെ ദിനങ്ങളാണ് ......
പക്ഷെ ..അമിതമായ മദ്യപാനവും , സുഹൃത്തുക്കളുമായുള്ള സത്കാരങ്ങളും ഞങ്ങൾക്ക് അസഹനീയമായി തോന്നി
ലഹരി തലയ്ക്ക് പിടിച്ചാൽ എന്നോട് സംസാരം തുടങ്ങും .... പഴയ കാര്യങ്ങങ്ങൾ , സുഹൃത്തുക്കളുമായി ചേർന്ന് നടത്തിയ തെമ്മാടിത്തരങ്ങൾ , അമ്മയെ പ്രേമിച്ച കഥ പോലും പറയും ...
ആവർത്തന വിരസത ഉണ്ടെങ്കിലും ഒന്നും മിണ്ടാതെ ഒരു പ്രതിമ പോലെ നിന്ന് കൊടുക്കും .... എന്റെ മറുപടി ഒന്നും ഇല്ലാതാകുമ്പോൾ ഇതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാകില്ല എന്ന മട്ടിൽ അച്ഛൻ തന്നെ സ്വയം എഴുനേറ്റു പോവും ....
പെങ്ങളെ അച്ഛന് ജീവനാണ് അവളുടെ കല്യാണം വലിയ ആർഭാടമായി നടത്തണം എന്നാണ് അച്ഛന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളിൽ ഒന്ന് ..
അച്ഛന്റെ സമ്പാദ്യങ്ങൾ തിന്നു മുടിപ്പിക്കന്ന സുഹൃത് വലയങ്ങളെ 'അമ്മ എപ്പോഴും അറപ്പോടെയാണ് കണ്ടിരുന്നത്
പ്രവാസം ജീവിതം അവനിച്ചെങ്കിലും അച്ഛന്റെ ജീവിത ശൈലി അവസാനിച്ചില്ല .... കാര്യങ്ങളൊക്കെ പഴയപടി തന്നെ... ഗൾഫിൽ ആയിരുന്നപ്പോൾ വിൽസ് ... ഇപ്പൊ ദിനേശ് ബീഡി ...
വീടിന് അടുത്തുള്ള വർക്ഷോപ്പിലെ തുച്ഛമായ വരുമാനം ആണ് ഇപ്പൊ അകെ ആശ്രയം .എന്നും അച്ഛൻ പണി കഴിഞ്ഞു വരുമ്പോൾ 'അമ്മ പരാതികളുടെ കെട്ടഴിച്ചു വിടും ... പിന്നെ അതിൽ പിടിച്ചു രണ്ടാളും വാക്ക് പോരായി ...
പലപ്പോഴും വീടൊരു നരകമായി തോന്നിത്തുടങ്ങി ,ഭിത്തിയിലെ അമ്മയുടെ പഴയ കാല കല്യാണ ഫോട്ടോയും ഇപ്പോഴത്തെ അവരുടെ രൂപവും എന്നെ ഏറെ അസ്വസ്ഥതപെടുനുണ്ടായിരുന്നു ....
സാമ്പത്തിക അരക്ഷിതാവസ്ഥയിൽ അച്ഛനോട് വെറുപ്പും വിദ്വേഷവും ഉള്ളിൽ പൊട്ടിമുളയ്ക്കാൻ തുടങ്ങാൻ അധിക നാൾ വേണ്ടി വന്നില്ല ... തർക്കുത്തരങ്ങൾ പതിയെ പതിയെ പൊന്തി വന്നു ....പെങ്ങളുടെ ഫീസിന് പലപ്പോഴും പല ജോലിക്കും പോകേണ്ട സാഹചര്യം ഉണ്ടായി ..
വഴക്കിടുമ്പോൾ 'അമ്മ ചോദിച്ച ചോദ്യം ഞാൻ ചോദിക്കാൻ തുടങ്ങി ... ഇരുപത് വര്ഷം ഗൾഫിൽ പോയിട്ട് എന്ത് നേടി ?? ... അപ്പോഴെല്ലാം അച്ഛൻ കടുത്ത മൗനത്തെ കൂട്ടുപിടിക്കും ,
പിനീട് അച്ഛനുമായി തീരെ മിണ്ടാട്ടം ഇല്ലാതെയായി ... ഞാൻ മാത്രമല്ല ആരും മിണ്ടാതായി ...
ചിലപ്പോൾ മദ്യപിച്ച വന്നിരുന്ന സ്വയം പറയും " ഇത്രെയും വര്ഷം ഞാൻ ഇങ്ങനെയാണ് ജീവിച്ചത് ഇനിയും അങ്ങനെ ആയിരിക്കും "... ഇതൊന്നും മാറാൻ പോകുന്നില്ല ..
അച്ഛന്റെ ദുശീലങ്ങൾ ഒഴിവാക്കാൻ 'അമ്മ എപ്പോഴും ഗുണദോഷിക്കാൻ ചെല്ലും അത് അവസാനം കൊടും വഴക്കിലാണ് അവസാനിക്കുന്നത് ....
കാലങ്ങൾ നീണ്ടു പോയി . ഇങ്ങനെ പോയാൽ കാര്യങ്ങൾ നടക്കില്ല എന്ന് ബോധ്യം വന്നപ്പോൾ സുഹൃത്തുക്കളുടെ സഹായത്താൽ പ്രവാസ ലോകത്തേക്ക് ഞാനും എത്തിപ്പെട്ടു .....
അച്ഛന്റെ അനുവാദം ഒന്നും വാങ്ങാതെ സ്വന്തം ഇഷ്ട്ടപ്രകാരം ചെയ്ത കാര്യം ...
അങ്ങനെ പ്രവാസലോകത്ത എത്തിപ്പെട്ടു ....
ചിറകുള്ളൊരു സ്വപ്‌ന തേരിൽ യാത്ര ചെയുന്ന അനുഭൂതി ആയിരുന്നു വിമാന യാത്ര സമ്മാനിച്ചത് വെള്ളിമേഘങ്ങൾക്കിടയിലൂടെ ഞാൻ എന്റെ സ്വപ്നങ്ങളെ തേടിയലഞ്ഞു , കയ്യെത്തും ദൂരത്തു അവ എന്നെ കാത്തിരിക്കുന്നുണ്ട് എന്ന് തോന്നി എന്നില്ലേ ആത്മിവിശ്വാസം വിമാനത്തിനും ഒരുപാട് മേലെ ഉയര്ന്നു ...
ഗൾഫ് നാട്ടിലെ അംബര ചുംബികളായ കോൺഗ്രീറ് കെട്ടിടങ്ങൾ കണ്ട് എന്റെ കണ്ണ് തെള്ളി പോയി , പക്ഷെ എന്റെ ഹൃദയം നുറുങ്ങിയത് കണ്ണെത്താ നിലകൾ ഉള്ള കോൺഗ്രീറ് കെട്ടിടങ്ങളുടെ തുഞ്ചത് ജീവിതം കണ്ടെത്താൻ ശ്രെമിക്കുന്ന മനുഷ്യ ജന്മങ്ങളെ കണ്ടപ്പോഴാണ്
നീണ്ട ജീവിത കഥകളാണ് ഓരോ പ്രവാസിക്കും പറയാൻ ഉള്ളത് , കുടുംബവും ഗ്രാമവും ഉത്സവും ആഘോഷങ്ങളും അങ്ങനെ എല്ലാ നഷ്ട്ടങ്ങളെയും പ്രവാസികൾ എന്നും ഓർക്കും ... "ഓർമകളുടെ ബലത്തിലാണ് പ ലരും പ്രവാസ ജീവിതം തള്ളി നീക്കുന്നത് "
സൗകര്യങ്ങൾ എല്ലാം ചുറ്റിനും ഉണ്ടെങ്കിലും , ഒന്നും ഇല്ലാത്ത അവസ്ഥയാണ് പ്രവാസികൾക്ക് നഷ്ടങ്ങളെയും ,സ്വപ്നങ്ങളെയും , താലോലിച്ചാണ് പ്രവാസികൾ എന്നും ഉറങ്ങുന്നത്....
വൈകാതെ ..... പല പ്രവാസ ജീവിതങ്ങളുടെ നേർ കാഴ്ചയിൽ നിന്ന് ഞാൻ എന്റെ അച്ഛനെയും കണ്ടെത്തി ...
പതിയെ പതിയെ ഇരുപത് വർഷത്തോളം പ്രവാസ ജീവിതം നയിച്ച അച്ഛനോട് എനിക്ക് ആദരവ് തോന്നി ,ഒരു വർഷകാലം തികയുന്നതിന് മുന്നേ ലീവ് ചോദിച്ച ഞാൻ രണ്ടര വര്ഷം കൂടി നാട്ടിൽ വരുന്ന അച്ഛന്റെ കാൽക്കൽ വീണ് അറിയാതെ ചെയ്തു പോയ തെറ്റിന് ക്ഷമ ചോദിക്കണം എന്ന് തോന്നി ....
അച്ഛൻ അന്ന് മരുഭൂമിയിൽ സ്വയം ഉരുകി തീർന്നത് കൊണ്ടാണ് ഞങ്ങള്ക് കിടക്കാൻ ഒരിടം ഉണ്ടായതു , അച്ഛന്റെ മദ്യപാനം എനിക്ക് ഇപ്പൊ വലിയ പ്രശനം അല്ലാതെ ആയി തോന്നി... ഒരു കത്ത് അയച്ചാൽ നാട്ടിൽ എത്താൻ പതിനഞ്ച ദിവസം എടുക്കുന്ന കാലത്തു കടുത്ത ഏകാന്തതയുടെ പരിഹാരമായിരിക്കാം മദ്യപാനത്തെ അച്ഛൻ ഒരു ആശ്വാസ മരുന്നായി കണ്ടത് ....
വീട് പുതുക്കി പണിഞ്ഞു ,പെങ്ങളുടെ വിവാഹം ഭംഗിയായി നടന്നു .... പ്രവാസ ലോകത്തെ മറ്റു ജീവിതങ്ങളെ അപേക്ഷിച്ചു വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു ...
ഇരുപത് വര്ഷം പ്രവാസ ലോകത് അച്ഛൻ ജീവിതം ഹോമിച്ചത് കൊണ്ട് ....
*********************************
"കഥ പറഞ്ഞു പെട്ടി കെട്ടിയത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല" .... ബൈജു എന്റെ മുഖത്തേക്ക് നോക്കി
എന്റെ കണ്ണ് ഈറൻ അണിയുന്നത് കണ്ട് അവൻ അടുത്ത ഒരു ഗ്ലാസ് കൂടി ഒഴിച്ചു .....
"ആദ്യം പോവുകയല്ലേ അച്ഛന് എന്താണ് കൊടുക്കുന്നത് "..... ബൈജുവിന്റെ ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ല
മടങ്ങും വഴി എയർപോർട്ടിൽ നിന്ന് റെഡ് ലേബലിന്റെ ബ്രാൻഡ് കരുതി ..... അച്ഛന് കൊടുക്കാൻ
വിമാനം പറന്നിറങ്ങി ..... നെഞ്ചിടിപ്പ് വല്ലാതെ ഉയരുന്നത് പോലെ ...
വീട്ടിൽ ഊഷ്മളമായ സ്വീകരണം ... അമ്മയുടെ വാത്സല്യ പ്രകടനം ... പെങ്ങളുടെ പരാതികളും , പരിഭവങ്ങളും ....
അച്ഛൻ ഒരു കോണിൽ ഇതെല്ലം കണ്ട ഒന്നും മിണ്ടാതെ നിൽക്കുന്നുണ്ട് ....
പെട്ടി അഴിച്ചു എല്ലാവരും തൃപ്തരായി എന്ന് തോന്നി ...
അച്ഛന് കരുതിയത് അച്ഛന്റെ കയ്യിൽ തന്നെ കൊടുത്തു..... "'അമ്മ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു ....
പ്രവാസം എന്താണ് എന്നും , എങ്ങനെയാണ് എന്നും അമ്മയ്ക്ക് അറിയില്ലല്ലോ ... പാവം
അടുത്ത ദിവസം രാവിലെ അച്ഛന്റെ മുറിയിൽ ചെന്നു .... കൊടുത്ത റെഡ് ലേബൽ പൊട്ടിച്ചിട്ടില്ല ....
എന്റെ മനസ്സിൽ ആധിയായി , അച്ഛന് ഇപ്പോഴും എന്നോട് അകൽച്ചയാണോ ?
കുളി കഴിഞ്ഞു മുറിയിലേക്ക് വന്ന അച്ഛനോട് ഞാൻ ചോദിച്ചു .... "എന്താ ഞാൻ കൊണ്ട് വന്നത് അച്ഛന് ഇഷ്ടമായില്ല ??"
അച്ഛൻ എന്റെ മുഖത്തേക്ക് നോക്കി .... എന്നിട്ട് പതുകെ തലകുനിച്ചു ... തോളത്തു കിടന്ന് തോർത്തെടുത്ത കണ്ണ് തുടച്ചു ....
എന്റെ നിയന്ത്രണം തെറ്റി ഒരു പുരുഷായുസ്സ് മുഴുവൻ മരുഭൂമിയിൽ ഉരുകി തീർത്ത ആ മനുഷ്യന്റെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു .... "ഞാൻ അച്ഛനെ മുറുകെ കെട്ടി പിടിച്ചു "
അച്ഛൻ പതുകെ എന്റെ ചെവിയിൽ പറഞ്ഞു .....
"നീ എന്നെ മനസിലാക്കി കളഞ്ഞല്ലോടാ മോനെ ".......

Sharath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo