നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാര്യ


ഭാര്യ
***********
" ഹെലോ, അർജ്ജുൻ അല്ലെ?? "
" അതെ!!! ആരാണ്?? "
" ഞാൻ... ഗോപികയാണ് "
" മാളു...!!! നീയോ...!!! ഇതേതാ നമ്പർ?? "
" പുതിയതാ... "
ഞങ്ങൾ അല്പം സംസാരിച്ചു.
" എന്തേ വിളിക്കാൻ, ഇപ്പോൾ ഇടക്കുള്ള മെസ്സേജും കാണാറില്ലാലോ.!!! "
" നാളെയൊന്നു കാണാൻ പറ്റുമോ?? "എന്റെ പരിഹാസം കലർന്ന ചോദ്യത്തിന് മറുപടി പറയാതെ അവൾ ചോദിച്ചു.
" കാണാലോ... എവിടെയാ?? "
" മറൈൻ ഡ്രൈവ്?? "
" എപ്പോൾ?? "
" വൈകീട്ട്, 5 മണിക്ക് ഞാൻ ഓഫീസിൽ നിന്നിറങ്ങും. അതു കഴിഞ്ഞു വരാമോ?? "
" വരാം മാളു..!!! "
ഫോൺ കട്ടുചെയ്തപ്പോൾ ഞാനറിയാതെ പുഞ്ചിരിച്ചു.
.
.
.
ഗോപിക, അല്ല മാളു... പ്ലസ്‌ടു പഠിക്കുമ്പോൾ കിട്ടിയ കൂട്ടുകാരി. 'പഠിക്കാൻ വന്നാൽ പഠിച്ചിട്ടു മാത്രം പോകണം' എന്നു ഞങ്ങളോട്‌ പറഞ്ഞ കൂട്ടുകാരി.
എല്ലാവരുടെയും 'ഡ്രീം ഗേൾ' ആയിരുന്നു അവൾ. അവളുടെ ഭംഗിയിലും, ചിരിയിലും ആകൃഷ്ട്ടരായി അവളുടെ പുറകെ നടന്ന ഒരാളെയും മൈൻഡ് ചെയ്യാതെ, പഠിക്കാൻ മാത്രം വന്നൊരു സുന്ദരികുട്ടി. ആണ്‍കുട്ടികളോട്‌ എപ്പോഴും ഒരകലം പാലിച്ചിരുന്ന അവൾ, അവളുടെ അച്ഛനെ ഒരുപാട് ഭയപ്പെട്ടിരുന്നു.
ഒരു ക്രൂരനായ പിതാവൊന്നും അല്ലാതിരുന്നിട്ടും അവളോടുള്ള അദ്ദേഹത്തിന്റെ സമീപനമാകാം അവളുടെ ഭയത്തിന്റെ കാരണം. അവളെയാരും ഫോൺ വിളിക്കുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല, അവൾക്കും.!!!
പഠിപ്പ് മാത്രം മനസ്സിൽ കൊണ്ടുനടന്ന അവളോട്‌ എല്ലാവർക്കും വലിയ സ്നേഹമായിരുന്നു. 'അവള് വെറും അഹങ്കാരിയാ' എന്ന സ്ഥിരം പല്ലവികൾക്കിടയിലും തെല്ലിണകൂടത്തൊരു ഇഷ്ടം എല്ലാവർക്കും അവളോട്‌ ഉണ്ടായിരുന്നു, ആണ്‍കുട്ടികൾക്കു പ്രത്യേകിച്ചും!!!
പ്ലസ്ടു വളരേ നല്ല മാർക്കോടെ പാസ്സായ അവൾ, എൻട്രൻസ് കോച്ചിങ്ങിന് പോലും പോകാതെ സ്വയംപഠിച്ച് എഞ്ചിനീറിങ് സീറ്റ് വാങ്ങിയെടുത്തു. പഠിപ്പു കഴിയുംമുമ്പ് ഒരുദിവസം അവൾ വിളിച്ചു, കല്യാണം പറയാൻ!!!
ജാതകം നോക്കുന്ന ഈ കാലത്തും, 'ചൊവ്വാ ദോഷ'മെന്ന ദുർവിധിയെ പ്രതിരോധിക്കാനാണത്രെ അവൾ നേരത്തേ വിവാഹിതയാകുന്നത്. അരുൺ എന്ന ഗൾഫുകാരനായിരുന്നു അവളുടെ വരൻ. അവൾ സന്തോഷവതിയായിരുന്നു!!! നല്ലൊരാളെ ഭർത്താവായി കിട്ടുന്നതിന്റെ എല്ലാ സന്തോഷവും അവളുടെ കല്യാണം പറച്ചിലിൽ ഉണ്ടായിരുന്നു!!!
അന്നായിരുന്നു അവസാനമായി അവളുടെ ശബ്ദം കേട്ടത്. ഈശ്വരൻ അവൾക്കൊരു പെണ്‍കുഞ്ഞിനെ സമ്മാനിച്ച വിവരം ആരോ പറഞ്ഞറിഞ്ഞപ്പോൾ, വാട്സാപ്പ് വഴിയൊരു 'congrats' അയച്ചിരുന്നു. അതുപോലെ വല്ലപ്പോഴും മാത്രമുള്ള മെസ്സേജുകൾ, ചാറ്റിംഗ്... എല്ലാവരുമായുമുള്ള അവളുടെ സൗഹൃദം അതിലൊതുങ്ങി.
.
.
.
" എന്തിനാകും അവളെന്നെ വിളിച്ചത്, കാണണം പറഞ്ഞത്... അതും 4 വർഷങ്ങൾക്കു ശേഷം. " അവളെ കാണാൻ പോകുംനേരം ഞാൻ വെറുതെയോർത്തു.
" ഹായ് മാളു..!! "
" ഹായ് ഡാ..!! "
ആ പഴയ മാളു തന്നെ, അതേ 'ഡ്രീം ഗേൾ'. അവൾക്ക് യാതൊരു മാറ്റവുമില്ലായിരുന്നു. പക്ഷെ ആ പുഞ്ചിരി, അതുമാത്രം എവിടെയോ നഷ്ടപ്പെട്ടപോലെ!!!
" എന്തോക്കെയുണ്ട് മാളു വിശേഷങ്ങൾ?? "
" സുഖം "
" എന്തുപറ്റി മാളു, പെട്ടെന്ന് ഫോൺ വിളിക്കുക, കാണാൻ വരാൻ പറയുക... അതും 4 വർഷങ്ങൾക്ക് ശേഷം... ഏഹ്??? "
അവൾ പക്ഷെ അതിനു മറുപടി പറഞ്ഞില്ല.
" ഹേയ്, മാളു!!!! എന്തുപറ്റി?? "
മറുപടിയായി അവൾ മൊബൈലിൽ കുറച്ചു മെസ്സേജ് കാണിച്ചുതന്നു.
ഞാനത് വായിച്ചു. അതവളുടെ ഭർത്താവിന്റെ 'ചാറ്റ് ഹിസ്റ്ററി' ആയിരുന്നു, അതും മറ്റൊരു പെൺകുട്ടിയുമായുള്ളത്.
അതു വായിച്ചപ്പോൾ എനിക്ക് തലചുറ്റുന്ന പോലെ തോന്നി. അവളുടെ മുമ്പിൽ നിന്നുകൊണ്ട് അതു വായിക്കാൻ, ഞാൻ നന്നേ ബുദ്ധിമുട്ടി.
" ഫുൾ ചാറ്റ് ഹിസ്റ്ററി, ഞാൻ ബാക്കപ്പ് ചെയ്‌തുവച്ചിട്ടുണ്ട്. ഒരു കമ്പ്യൂട്ടർ എഞ്ചിനീറായ ഞാൻ, അത്രയെങ്കിലും ചെയ്യണ്ടെ അർജ്ജുൻ??? "
അവളുടെ ചോദ്യത്തിനു എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എത്രയൊക്കെ പിടിച്ചുനിർത്താൻ ശ്രമിച്ചിട്ടും, അവളുടെ ആ കണ്ണുനീർ, ഭൂമിയെ തഴുകി.
" മാളു, നീയിതു അദ്ദേഹത്തോട് ചോദിച്ചോ?? "
" ഇല്ല "
" എന്തേ?? "
" എന്താ ഞാൻ ചോദിക്കണ്ടേ!! നീയൊന്നു പറഞ്ഞു താ... അതാരാണെന്നോ?? അതോ അവളുമായി എന്താണ് ബന്ധമെന്നോ?? "
അശ്രുധാരയെ അടക്കി നിർത്താൻ അവൾക്ക് സാധിക്കുന്നില്ല. അവളുടെ ചിരിക്കുന്ന മുഖം മാത്രം മനസ്സിലുള്ള എനിക്ക്, അവളുടെ ഈ കണ്ണുനീർ ഒരുതരത്തിലും അംഗീകരിക്കാൻ കഴിഞ്ഞില്ല.
" അദ്ദേഹം നാട്ടിലുണ്ടോ?? " ഞാൻ വർധിച്ച കോപത്തോടെ ചോദിച്ചു.
" കഴിഞ്ഞ ആഴ്ച്ച തിരിച്ചുപോയി "
" നീയിതു അപ്പോൾ, ഇത്രയുംനാൾ... " എനിക്കെന്റെ വരികൾ പൂർത്തിയാക്കാനായില്ല.
" ആത്മഹത്യയെക്കുറിച്ചു ഒരുപാട് ആലോചിച്ചു... പക്ഷെ, എന്റെ മോളെ ഓർത്താണ്... "
" നീയെന്തു വിഡ്ഢിത്തമാണ് മാളു പറയണെ, അദ്ദേഹത്തിന്റെ തെറ്റിന് നീയെന്തിന്... " വീണ്ടും പാതിമുറിഞ്ഞ വരികൾ മാത്രമായി എന്റെ മറുപടി ചുരുങ്ങി.
" പറയുമ്പോൾ എളുപ്പമാണ് അർജ്ജു, പക്ഷെ എന്നെക്കൊണ്ട് ആകണില്ല!!! ഞാനങ്ങു ഇല്ലാതായിപ്പോയി. ഞാനദ്ദേഹത്തെ എങ്ങനെയാ കണ്ടിരുന്നെ എന്നു അർജ്ജുന് അറിയാമോ?? ഞാൻ ഇന്നലെവരെ ജീവിച്ചോണ്ടിരുന്നെ അദ്ദേഹത്തിനും മോൾക്കും വേണ്ടി മാത്രമാ... പക്ഷെ ഇതറിഞ്ഞിട്ടും എനിക്കദ്ദേഹത്തോട് ചോദിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല... "
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. എനിക്ക് പറയാൻ ഒന്നുംതന്നെ ഇല്ലായിരുന്നു എന്നതാവും കൂടുതൽ ശരി.
" അർജ്ജു, നീയായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ!! ആലോചിക്കാൻ പറ്റുമോ നിനക്ക്?? ഇതറിഞ്ഞ ദിവസം മുതൽ നരകമായിരുന്നു എനിക്ക്. എന്നിട്ടും ഞാനൊന്നും പറഞ്ഞില്ലടാ, ഒന്നും ചോദിച്ചില്ല!!! എന്റെ ചൂട്പറ്റി കിടന്നിട്ടു തിരിച്ചുപോയി അദ്ദേഹം... സന്തോഷത്തോടെ, മറ്റൊരു പെണ്ണിന്റെ അടുത്തേക്ക്. "
അവൾ പൊട്ടിക്കരഞ്ഞു.
എനിക്ക് കഴിയുംവിധം ഞാനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും, എന്റെ ആശ്വാസ വാക്കുകൾക്കും മുകളിലായിരുന്നു അവളുടെ സങ്കടത്തിന്റെ തിരമാലകൾ.
ദൂരെ മാറി ഞങ്ങളോടെല്ലാം വിടചൊല്ലി സൂര്യൻ അസ്തമിക്കുകയാണ്, പരമരമണീയമായൊരു രാത്രി സമ്മാനിക്കാനായി, ഭൂമിയുടെ മറ്റേതോ കോണിലേക്കു പ്രകാശം നൽകുവാനായി!!! അത്യധികം സുന്ദരമായിരുന്നു ആ കാഴ്ച്ച. പക്ഷെ, മാളുന്റെ ജീവിതത്തിലെ സന്തോഷവും ഇതുപോലെ അസ്തമിക്കുന്നപോലെ എനിക്കു തോന്നി.
മാളുന്റെ ജീവിതം ഇരുട്ടിലാക്കികൊണ്ട്‌ മറ്റൊരാൾക്ക് സ്നേഹം നൽകാൻ അവളുടെ ഭർത്താവ് പോയിരിക്കുന്നു... ഇവിടെ ഇരുൾ നിറച്ചുകൊണ്ട്‌ മറ്റൊരിടത്ത് വെളിച്ചം സമ്മാനിക്കുന്ന സൂര്യനെപ്പോലെ!!!എല്ലാമറിഞ്ഞുകൊണ്ടും മാളു അദ്ദേഹത്തെ യാത്രയാക്കി... എതിർപ്പില്ലാതെ അന്ധകാരത്തെ സ്വീകരിക്കുന്ന ഭൂമിയെപ്പോലെ!!!
വർഷങ്ങൾക്കു ശേഷമുള്ള ഈ കൂടിക്കാഴ്ച്ച, ഒരിക്കലും ഇങ്ങനെ ആയിത്തീരും എന്നുഞാൻ കരുതിയില്ല, ആഗ്രഹിച്ചുമില്ല.
" മാളു, നമുക്ക് പോകണ്ടെ?? "
അവളൊന്നു മൂളുകമാത്രം ചെയ്‌തു.
" മാളു, നീ അരുതാത്തത് ഒന്നും ചെയ്യില്ലെന്നു വാക്കുതരണം " കാറിൽനിന്നും ഇറങ്ങുംനേരം ഞാനവളോട്‌ പറഞ്ഞു.
" അങ്ങിനെയെങ്കിൽ നമ്മളിന്നു കാണില്ലായിരുന്നു അർജ്ജു. "
എനിക്കന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഒന്നുമല്ലാതിരുന്ന ഒരാളുടെ ജീവിതത്തിലേക്ക് പെട്ടെന്നു ഞാൻ കടന്നുചെന്നപ്പോലെ.
അവളുടെ ഭർത്താവിനോട് എനിക്കു തോന്നിയത് സഹതാപം മാത്രമായിരുന്നു.
' ഇതുപോലൊരു ഭാര്യയോട്, എങ്ങിനെയിതു സാധിക്കുന്നു അയാൾക്ക്‌!! ' ഞാൻ ഓർത്തു.
" മാളു, എവിടെയാ നീ? "
" ഓഫീസിലാണ് അർജ്ജു "
" Hope you're better now!!! "
" സാരമില്ലടാ...!! "
" ഞാൻ വരണോ, ഇന്നലത്തെപ്പോലെ?? "
" വേണ്ട അർജ്ജു, അതുവേണ്ട. എനിക്കുവേണ്ടി നീ വെറുതെ... "
" വേണം മാളു, ഇന്നൊരു ദിവസംകൂടി... ഞാൻ വരാം.. "
അവൾക്കുവേണ്ടി കാത്തുനിൽക്കുമ്പോൾ അവളുടെ ചിരിക്കുന്ന മുഖം ഞാൻ ഓർത്തു. അതുപക്ഷെ, ഇനിയൊരിക്കലും കാണില്ലലോ എന്നും.
" നീ ഭയങ്കര ഡിസ്റ്റർബ്ഡ്‌ ആയപോലെ... "
" എന്തേ മാളു, അങ്ങനെ തോന്നാൻ?? "
" തോന്നി എനിക്ക്.. അത്രയുള്ളൂ "
ഒരിക്കലും വലിയ സൗഹൃദം ഇല്ലാതിരുന്ന ഒരു സുഹൃത്ത്. വലിയ കോണ്ടാക്റ്റ് ഒന്നുമില്ലാത്ത നാലുവർഷം. പക്ഷെ അവൾ പറഞ്ഞപോലെ ഞാൻ ഡിസ്റ്റർബ്ഡ്‌ ആയിരുന്നു.
" മാളു, ഇപ്പോൾ തോന്നുന്നു നമ്മൾ കാണേണ്ടിയിരുന്നില്ല എന്ന്!! "
" അതെന്താ അർജ്ജു?? "
" നമ്മൾ തമ്മിൽ വലിയ സൗഹൃദം ഒന്നുമില്ലായിരുന്നല്ലോ... പക്ഷെ, എന്നും ചിരിക്കുന്ന മാളുവിന്റെ മുഖമുണ്ടായിരുന്നു എന്റെ മനസ്സിൽ... അതിപ്പോൾ ഇല്ലാതെയായി. "
" ഞാനും ആലോചിച്ചതാ അർജ്ജു, നിന്നെ വിളിക്കണോ, അതോ ആരോടും ഇതുപറയണ്ടേ, എന്നൊക്കെ!! "
" Then why you chose me?? "
" അച്ഛൻ, അമ്മ, ഏട്ടൻ, മോള്... ഇന്നലെവരെ ഇവർക്കൊക്കെ വേണ്ടിമാത്രം ജീവിച്ചതുകൊണ്ട്, നല്ലൊരു സൗഹൃദം പോലുമില്ലടാ... മനസ്സുതുറന്ന് പറയാൻപറ്റിയ ആരുമില്ല. "
അവളുടെ ആ മറുപടിയിൽ എല്ലാമുണ്ടായിരുന്നു. അവളനുഭവിക്കുന്ന സങ്കടവും, അതവൾ ആരുമറിയാതെ ഒതുക്കിവെക്കാൻ ശ്രമിക്കുന്നതും, എല്ലാം!!!
" അർജ്ജു, നീയിനി വരണ്ട!! "
" എന്തേ?? "
" ഒന്നുമില്ലടാ... പക്ഷെ വരണ്ട "
" തന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയാം. ഞാൻ കണ്ടതിൽവച്ചു ഏറ്റവുംനല്ല കുട്ടിയാണ് മാളു. തനിക്ക് ഇപ്പൊൾ തോന്നുന്നത്, അദ്ദേഹത്തോടുള്ള ദേഷ്യമാണ്... എന്നെങ്കിലും അതുമാറും. "
" അതൊരിക്കലും മാറില്ല അർജ്ജു... അദ്ദേഹം എന്നെ, അത്രക്ക് പറ്റിച്ചു. ഒരു പെൺകുട്ടിക്കു തനിച്ചു ജീവിക്കാൻ പറ്റില്ല എന്നല്ലേ നിന്റെയും മനസ്സിൽ??, അതല്ലേ നീയിപ്പോൾ പറയാതെ പറഞ്ഞതും... അല്ലെ അർജ്ജു?? "
" ഇതുതന്നെയാണ് നിന്റെ മനസ്സിലെന്നു എനിക്കു നന്നായി അറിയാമായിരുന്നു. "
" ആണ് അർജ്ജു.. എനിക്കത് വേണം. "
" വേണ്ട.. ഇപ്പോൾ ഒന്നും വേണ്ട!!! "
" പക്ഷെ... "
" വേണ്ട... എന്നെതന്നെ നീ വിളിച്ചു, എന്നെമാത്രമാണ് നീ വിളിച്ചതും... അതിന്റെ സ്വതന്ത്രത്തിൽ പറയുകയാണെന്ന് കരുതിയാൽമതി. "
" അപ്പോൾ ഞാനിനി എന്തുചെയ്യണം അർജ്ജു, അതുകൂടി നീ പറഞ്ഞതാ..!! "
" മാളു, ഇന്നലെവന്നപ്പോൾ നമ്മളിത്രപോലും സംസാരിച്ചില്ല.. പക്ഷെ, താൻ ഒരുപാട് കരഞ്ഞു. ഇന്നുപക്ഷെ മാളു കരഞ്ഞില്ല. തനിക്കിപ്പോൾ അല്പം ആശ്വാസമുണ്ട്.. അല്ലെ?? "
" അതുപിന്നെ... "
" ഒരു ദിവസം അദ്ദേഹം വരും, എല്ലാം തുറന്നു പറയും... നിന്റെ കാലിൽ വീഴും... മാപ്പ് ചോദിക്കും. അന്നെല്ലാം ക്ഷമിക്കാൻ നിനക്ക് കഴിയും. "
" ഒരിക്കലും എനിക്കതിന് കഴിയില്ല അർജ്ജു, ഒരിക്കലും!! "
" കഴിയും, തനിക്കേ അതിനു കഴിയൂ... ആ മനസ്സ്‌ എനിക്കറിയാം. "
അവളൊന്നും മറുപടി പറഞ്ഞില്ല.
" പോകാം മാളു! "
അവളൊന്നു മൂളുക മാത്രം ചെയ്‌തു.
" മാളു, ഞാൻ അദ്ദേഹത്തെ വിളിക്കട്ടെ?? " പിരിയുംനേരം ഞാനവളോട് ചോദിച്ചു.
" വേണ്ട അർജ്ജു, leave it, It's my fate. "
" You're not alone in this world, do remember that... "
" I'm always alone Arju "!! ചിരിച്ചുകൊണ്ട് അവൾ നടന്നകന്നു. ആദ്യമായി എന്റെ കണ്ണുകൾ ഈറനണിഞ്ഞു.
രണ്ടുദിവസങ്ങൾക്കു ശേഷം ഞാനവൾക്കൊരു മെസ്സേജ് അയച്ചു.
" Hi Malu, I know you'll never forgive me for what I did!!
I texted your husband, told him about our meeting...your tears...what are you...what were you to all of us.... in detail!! He is coming down to you at the earliest!!
Don't forgive me, & I deserve not to... but do forgive him for his UNFORGIVABLE mistake. Only you can do that, & that forgiveness will be the most painful & SWEET punishment he will ever get.
Sorry for intruding into your personal life. "
" I didn't have a brother, really wished to have one from childhood, but now I got one!! I'm angry for what you did, but happy as now I have someone who cares me like his own sister. "
ഒരുതവണ മാത്രം വായിക്കാൻ കഴിയുമായിരുന്ന അവളുടെ മറുപടി...!!! കണ്ണുനിറയാതെ ഒരിക്കൽക്കൂടി അതു വായിക്കാൻ എനിക്കു കഴിഞ്ഞില്ല.
.
.
.
എല്ലാം കലങ്ങി തെളിഞ്ഞുവരാൻ കുറേ നാളുകൾ.
" അർജ്ജു, ഞാനും മോളും ഏട്ടന്റെ കൂടെ ഗൾഫിലേക്ക് പോകാണ്‌!! "
" നന്നായി മാളു, കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. "
അവൾ ചിരിച്ചു, ആ പഴയ മാളുന്റെ ചിരി!!!!
" Are you happy now?? "
" Not sure... But now I have more people to care me. "
" Take your time, leave everything behind... be as good as you always were. "
" ഇനിയൊരിക്കലും തിരിച്ചുകിട്ടില്ല ഈ ജീവിതം എന്നു വിചാരിച്ചു ഞാൻ. പകുതിയെങ്കിലും മടക്കി തന്നത് നീയാണ്. "
" മുഴുവനും കിട്ടും തനിക്ക്, കാരണം താൻ അത്രക്കും നല്ലൊരു കുട്ടിയാണ്. "
അവൾ വീണ്ടും ചിരിച്ചു... പഴയ മാളുവായി...!!
കാർത്തിക് കെ. എസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot